Featured Oddly News

ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരത്തിന് കീഴിലെ ഗുഹ; 22 മൈലിലധികം വ്യാപിച്ചു കിടക്കുന്നു

ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നിലെ ഒരു കാര്‍ പാര്‍ക്കിനടിയില്‍ 22 മൈലിലധികം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഗുഹ മറഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാ​മോ? ലണ്ടന്‍ പാലത്തില്‍ നിന്ന് 20 മിനിറ്റ് മാത്രം ട്രെയിന്‍ യാത്ര ചെയ്ത് ലണ്ടന്‍ നഗരത്തിന്റെ സമീപത്ത് ഈ ഗുഹകള്‍ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍, നിങ്ങളുടെ കാലിനടിയില്‍ എന്താണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും ചിന്തിക്കുക പോലുമില്ല. നൂറ്റാണ്ടുകള്‍ നീണ്ട കാലയളവില്‍ മനുഷ്യര്‍ അത്ഭുതകരമാംവിധം കൊത്തിയെടുത്ത ഗുഹ എ.ഡി. 500 ഓടെ നിര്‍മ്മിച്ചതാണെന്ന് കണക്കാക്കപ്പെടുന്നു. ചിസ്ലെഹര്‍സ്റ്റ് ഗുഹകള്‍ ഒരു ചോക്ക് ഖനിയും Read More…

Featured Myth and Reality

ദുര്‍ഗാപൂജ ഇന്ത്യയില്‍ മാത്രമല്ല, കൊറിയയിലും ജപ്പാനിലുമുണ്ട് ; സോംദത്ത ജപ്പാനിലെ വനിതാപൂജാരി

ദുര്‍ഗ്ഗാപൂജ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിലും ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ്. ഇന്ത്യന്‍ സമൂഹം എവിടെയുണ്ടോ, അവിടെയെല്ലാം പൂജയുടെ ചൈതന്യവുമുണ്ട്. അമേരിക്ക, യുകെ, തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ദുര്‍ഗ്ഗാപൂജയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും, കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും പൂജ ആഘോഷിക്കപ്പെടുന്നുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. ദക്ഷിണ കൊറിയയില്‍ ഉയിജോങ്ബുലും, ജപ്പാനില്‍ ടോക്കിയോയിലുമാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനെ വേറിട്ടുനിര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. ടോക്കിയോയിലെ കോട്ടോ-കു പ്രദേശത്ത്, സോംദത്ത ബാനര്‍ജി എന്ന വനിതാ പുരോഹിതയാണ് ദുര്‍ഗ്ഗാപൂജയുടെ കാര്‍മ്മികത്വം വഹിക്കുന്നത്. ജപ്പാനില്‍ Read More…

Featured Oddly News

ഇൻഡോർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ പാന്റിനുള്ളില്‍ എലി കയറി, കടിച്ചു; കുത്തിവയ്പ്പ് എടുക്കാന്‍ വാക്സിനില്ല !

ഇൻഡോർ (മധ്യപ്രദേശ്): ഇൻഡോർ വിമാനത്താവളത്തിൽ എലി യാത്രക്കാരൻ്റെ പാന്റിനുള്ളിൽ കയറി കടിച്ചു. ഇതിനേക്കാൾ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം, ഈ യാത്രക്കാരന് ബംഗളൂരുവിൽ എത്തിയതിന് ശേഷം മാത്രമേ പേവിഷബാധ കുത്തിവെപ്പ് എടുക്കാൻ കഴിഞ്ഞുള്ളൂ എന്നതാണ്. കാരണം, നിർദ്ദേശിക്കപ്പെട്ട കുത്തിവെപ്പ് ഇൻഡോർ വിമാനത്താവളത്തിലെ മെഡിക്കൽ റൂമിൽ ലഭ്യമല്ലായിരുന്നു. ചൊവ്വാഴ്ച ഇൻഡോർ ദേവി അഹല്യ ബായ് ഹോൾക്കർ വിമാനത്താവളത്തിൽ വെച്ചാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഭോപ്പാൽ സ്വദേശിയും ഹൈദരാബാദിലെ ഒരു ഐടി കമ്പനിയിലെ സോഫ്റ്റ്‌വെയർ ഡെവലപ്പറുമായ അരുൺ മോദിയാണ് കടിയേറ്റ Read More…

Featured Sports

ആ കടംകൂടിയങ്ങ് വീട്ടി! റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുത് ‘വിമാനം വീഴ്ത്തി’ ബുംറയുടെ ആഘോഷം- വീഡിയോ

പാകിസ്താനെതിരെയുള്ള ഏഷ്യകപ്പ് ഫൈനൽ പോരിൽ ചെറിയൊരു കടം കൂടി വളരെ സിമ്പിളായി മടക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുതെറിഞ്ഞാണ് ബുംറ കൈകൊണ്ട് ഫ്ലൈറ്റ് രൂപത്തിൽ ആഘോഷം നടത്തിയത്. 18-ാം ഓവറിൽ റൗഫിനെ വെറും ആറ് റൺസ് എടുത്തു നിൽക്കെയാണ് ബൗൾഡാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യൻ ആരാധകർക്ക് നേരെ റൗഫ് ഒരു ഫ്ലൈറ്റ് താഴെ പോകുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചിരുന്നു. അതെ Read More…

Featured Health

കാറോടിച്ചാല്‍ കാന്‍സര്‍ വരുമോ? സീറ്റ് ഫോമില്‍ കാൻസർ ഉണ്ടാക്കുന്ന രാസവസ്തുക്കൾ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡൽഹി: കാറും കാന്‍സറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാറുകളിൽ കാണപ്പെടുന്ന കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളെക്കുറിച്ചുള്ള ഗവേഷണം വേഗത്തിലാക്കാൻ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (NGT) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ICMR) നിർദ്ദേശം നൽകി. പഠനം പൂർത്തിയാക്കാൻ 18 മാസവും 85 ലക്ഷം രൂപയിലധികം ബജറ്റും വേണ്ടിവരുമെന്ന് ICMR ട്രൈബ്യൂണലിനെ അറിയിച്ചു. 99% കാറുകളിലും ടിസിഐപിപി (TCIPP) എന്ന ഫ്ലേം റിട്ടാർഡന്റ് (തീ പ്രതിരോധിക്കാൻ ചേർക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് 2024-ലെ ഒരു Read More…

Featured Sports

‘വൈഡ് ബോൾ’ വിളിച്ചു, അമ്പയറിനെ ക്രൂരമായി മര്‍ദ്ദിച്ച് ബൗളറും ടീമും, ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി- വീഡിയോ

ഒരു സാധാരണ ക്രിക്കറ്റ് മത്സരത്തില്‍ ‘വൈഡ് ബോൾ വിളിച്ചതിന് അമ്പയറെ ക്രൂരമായി മര്‍ദ്ദിച്ചും ജാതീയമായി അധിക്ഷേപിച്ചും ബൗളറും അയാളുടെ ടീമംഗങ്ങളും. ഗാസിയാബാദിലെ വേവ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന ഒരു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സ തേടിയ ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.അതുൽ എന്ന യുവാവിനാണ് മർദ്ദനമേറ്റത് എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തില്‍ അതുലായിരുന്നു അമ്പയർ . എതിർ ടീമിലെ കളിക്കാരൻ എറിഞ്ഞ ഒരു പന്ത് ‘വൈഡ്’ Read More…

Featured Oddly News

സ്ത്രീയെ തെരുവു കാള കുത്തി മറിച്ചു, വായുവില്‍ കരണം മറിഞ്ഞ് ബോധരഹിതയായി നിലത്ത് വീണു- വീഡിയോ

ഇടുങ്ങിയ വഴിയിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ തെരുവു കാള കുത്തി മറിച്ചു. വായുവില്‍ കരണം മറിഞ്ഞ് ബോധരഹിതയായി അവര്‍ നിലത്ത് വീണു. സെപ്റ്റംബർ 25-ന് വൈകുന്നേരം 5 മണിയോടെ ഉത്തർപ്രദേശിലെ ഝാൻസിയിലെ ബാബിന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം . ഈ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വഴിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്, വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. അലഞ്ഞുതിരിയുന്ന ഭീമാകാരമായ കറുത്ത കാള സ്ത്രീയെ അന്തരീക്ഷത്തിലേക്ക് ഉയരത്തിൽ കുത്തി എറിയുകയും, അവർ ശക്തിയായി തറയിൽ വീണു. Read More…

Crime Featured

രാജ്യത്തെ ഏറ്റവും അപകടകാരി ; തുടര്‍ച്ചയായി ഏകാന്ത തടവില്‍ 46 വര്‍ഷം

രാജ്യത്തെ ഏറ്റവും അപകടകാരികളില്‍ ഒരാളായി ഒരിക്കല്‍ അറിയപ്പെട്ടിരുന്ന റോബര്‍ട്ട് മൗഡ്സ്ലി, ‘ഹാനിബല്‍ ദി കാനിബല്‍’ എന്ന് വിളിപ്പേരുള്ള തന്റെ ജയില്‍ സെല്ലില്‍ തുടര്‍ച്ചയായി ഏകാന്തത്തടവില്‍ പൂര്‍ത്തിയാക്കിയത് 17,000 ദിവസം. നാല് പേരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൗഡ്സ്ലി തന്റെ ഇരകളുടെ തലച്ചോറുകളില്‍ ഒന്ന് കഴിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ആ വിളിപ്പേര് നല്‍കിയത്. ഇത് പിന്നീട് അസത്യമാണെന്ന് കണ്ടെത്തി. 1974-ല്‍ ഒരു ബാലപീഡകനായ ജോണ്‍ ഫാരലിനെ കൊലപ്പെടുത്തിയപ്പോഴാണ് ഇയാളെ ആദ്യം ബ്രോഡ്മൂറിലേക്ക് അയച്ചത്. ജയിലില്‍ ആയിരിക്കുമ്പോള്‍, ലൈംഗിക Read More…

Featured Oddly News

‘ഈ കാഴ്ച ഇന്ത്യൻ റെയിൽവേയിൽ മാത്രം’; അടിവസ്ത്രങ്ങൾ ട്രെയിനിൽ ഉണക്കാനിട്ട് യാത്രക്കാരൻ, ചൂടേറിയ ചർച്ച

അമിതമായി ആളുകളെ കുത്തിനിറച്ച ട്രെയിനുകളിലെ യാത്ര ഇന്ത്യയിലെ ഏറ്റവും ദുരിതകരമായ അനുഭവങ്ങളിൽ ഒന്നാണ്. എന്നാല്‍ ട്രെയിനിൽ അടിവസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബെംഗളൂരു – ജയ്പുർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് യാത്രക്കാരൻ തന്റെ അടിവസ്ത്രങ്ങൾ ബെർത്തിനു മുകളിൽ ഉണക്കാനിട്ടത്. ഈ ചിത്രം റെഡിറ്റിൽ പോസ്റ്റ് ചെയ്തതോടെ പൊതുജനങ്ങൾക്കിടയിലെ പൗരബോധം ഇല്ലായ്മ എന്ന വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. “ഇന്ത്യൻ റെയിൽവേയിൽ മാത്രം” എന്ന തലക്കെട്ടോടെയാണ് റെഡ്ഡിറ്റ് പോസ്റ്റ്. ജനറൽ കോച്ചിൽ യാത്രക്കാരൻ തന്റെ വസ്ത്രങ്ങൾ Read More…