പ്യോങ്യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കുടുംബത്തില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്. 13 വയസുള്ള മകള്‍ കിം ജു യേയെ കിം പിന്‍ഗാമിയായി പ്രഖ്യാപിച്ചതാണു പ്രശ്‌നമായത്. ആ തീരുമാനത്തോട് ഉത്തര കൊറിയന്‍ ഭരണകൂടത്തിലെ രണ്ടാംസ്‌ഥാനക്കാരി കൂടിയായ കിം യോ ജോങ്ങിനു വിയോജിപ്പുണ്ടെന്നാണു ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ സഹോദരിയാണു യോ ജോങ്. കഴിഞ്ഞയാഴ്‌ചയാണു കിം ജു യേയെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള നീക്കമുണ്ടായത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഉത്തര കൊറിയയുടെ വര്‍ക്കേഴ്‌സ് Read More…
കണ്ണീരല്ല, കരുത്താണ് മകൾ! ജോലി നഷ്ടപ്പെട്ട ആമസോൺ ജീവനക്കാരന് തുണയായത് കുഞ്ഞു മകളുടെ വാക്കുകൾ.
വാഷിംഗ്ടണ്‍ ആസ്ഥാനമായി ജോലി ചെയ്തിരുന്ന 47-കാരനായ ഹേമന്ത് വിര്‍മണി, 11.5 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ആമസോണില്‍ നിന്ന് പിരിച്ചുവിടപ്പെട്ടത്. വാഷിംഗ്ടണില്‍ താമസിക്കുന്ന ഹേമന്ത് വിര്‍മാനി, ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവം വ്യക്തമാക്കിയത്. 2025 ഒക്ടോബറില്‍ അപ്രതീക്ഷിതമായി ലഭിച്ച ഇമെയില്‍ വഴി ജോലി നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ താന്‍ ആകെ തകര്‍ന്നുപോയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തന്റെ മകളുടെ പോസിറ്റീവ് മനോഭാവമാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. 11.5 വര്‍ഷത്തോളം ആമസോണിന്റെ ഭാഗമായിരുന്ന വിര്‍മാനി, Read More…
മത്തങ്ങ ആള് അത്ര നിസാരക്കാരനല്ല ; ശരീരഭാരം നിയന്ത്രിക്കാന്‍ വരെ സഹായിക്കും
നമ്മുടെ വീട്ടില്‍ കറികളിലോ, സാമ്പാറിലോ, തോരനായോ ഒക്കെ ഇടം പിടിയ്ക്കുന്ന ആളാണ് മത്തങ്ങ. പണ്ടു കാലം മുതലേ പല വിഭവങ്ങളായി ആഹാരക്രമത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നതിനും ചില കാരണങ്ങള്‍ ഉണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ (fiber) എന്നിവയാല്‍ സമ്പന്നമായ ഒരു പോഷകപ്രദമായ പച്ചക്കറിയാണ് മത്തങ്ങ. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കാഴ്ചശക്തി സംരക്ഷിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ മത്തങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം കൃത്യമായി Read More…
അധ്യാപകജോലി ഉപേക്ഷിച്ച് യുവതി യൂറോപ്പിലേക്ക് ശവപ്പെട്ടികള്‍ വില്‍ക്കുന്നു ; സമ്പാദ്യം 6 ദശലക്ഷം ഡോളര്‍
ശവപ്പെട്ടി നിര്‍മ്മാണവും കയറ്റുമതിയുമൊക്കെ കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള ഹെസെ (Heze) എന്ന നഗരത്തില്‍ ഒരു വന്‍കിട ബിസിനസ്സായി മാറിയിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദമായ ഉല്‍പ്പന്നങ്ങളും ഇലക്ട്രോണിക് റീത്തുകളും ഇവര്‍ തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2020-ല്‍ ഈ ഗ്രാമത്തിലെ ശവസംസ്‌കാര വിതരണ വ്യവസായം 100 കോടി യുവാന്‍ വാര്‍ഷിക ഉല്‍പ്പാദന മൂല്യം കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹെസെയില്‍ നിന്നുള്ള ലിസ ലിയു (29) എന്ന യുവതി മുന്‍പ് ഒരു അധ്യാപികയായിരുന്നു. ക്ലാസ് മുറിയിലെ Read More…
“എന്നെ ജോലിക്ക് എടുക്കരുത്, കാരണം…” CEOയുടെ കുഴപ്പിക്കുന്ന ചോദ്യം; യുവതിയുടെ മറുപടി വൈറൽ!
ഒരു ജോലിയുടെ ഇന്റര്‍വ്യൂവിന് പോകുന്ന ഓരോ ഉദ്യോഗാര്‍ത്ഥികളും നന്നായി തയ്യാറായി മാത്രമായിരിയ്ക്കും പോകുന്നത്. കാരണം ഏതു തരത്തിലുള്ള ചോദ്യമാണ് തങ്ങള്‍ക്ക് വരുന്നത് എന്നത് പ്രവചിയ്ക്കാന്‍ സാധ്യത കുറവാണ്. ഏത് ചോദ്യത്തിനും തയ്യാറായി മാത്രമായിരിയ്ക്കും പോകുന്നതെങ്കിലും, അപ്രതീക്ഷിതമായ ചില ചോദ്യങ്ങള്‍ കുരുക്കിലാക്കാറുമുണ്ട് എന്നത് സത്യവുമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള അപ്രതീക്ഷിതമായ ഒരു ചോദ്യം നേരിടേണ്ടി വന്ന കാത്യാനയനി ശുക്ല എന്ന യുവതിയുടെ അനുഭവമാണ് ശ്രദ്ധേയമാകുന്നത്. ജോലിക്കായുള്ള ഇന്റര്‍വ്യൂവിനിടെ കാത്യാനയനിയോട് സിഇഒ ചോദിച്ച ചോദ്യം ഇതായിരുന്നു : ‘നിങ്ങളെ ജോലിക്ക് എടുക്കാതിരിക്കാന്‍ Read More…
കുട്ടിക്കുളി അത്ര നിസാരമല്ല! മാതാപിതാക്കൾ അറിയാതെ പോകുന്ന ആ അപകടങ്ങൾ ഇതാ…
ഒരു പ്രായം വരെ കുട്ടികളുടെ എല്ലാ കാര്യങ്ങള്‍ക്കും മാതാപിതാക്കളുടെ വളരെ വലിയ ശ്രദ്ധ തന്നെ വേണം. കുട്ടികളെ കരുതലോടെ വേണം പരിപാലിയ്ക്കുവാന്‍. കുഞ്ഞുങ്ങളുടെ കുളിയുടെ കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും പലവിധ അബദ്ധങ്ങള്‍ ഉണ്ടാകാറുണ്ട്. ഏറ്റവും കൂടുതല്‍ അപകടം പതിഞ്ഞിരിക്കുന്ന ഒന്നു കൂടിയാണ് കുളിപ്പിയ്ക്കുന്ന പ്രക്രിയ. മൂന്നു വയസ്സ് വരെയുള്ള കുട്ടികളെ കുളിപ്പിക്കുമ്പോള്‍ വളരെ ശ്രദ്ധ പുലര്‍ത്തണ്ടതുണ്ട്…… 1. ബാത്ത് ടബ്ബില്‍ ആണ് കുളിക്കുന്നതെങ്കില്‍ ഒരു സേഫ് വാട്ടര്‍ ലെവല്‍ നിലനിര്‍ത്തുക. അബദ്ധത്തില്‍ കുഞ്ഞു വീണു പോയാലും പ്രശ്‌നം Read More…
സിംബാബ്‌വെ ജയിച്ചാൽ ഓസ്‌ട്രേലിയയ്ക്ക് മടക്ക ടിക്കറ്റ് ഉറപ്പ്, മുൻ ലോകചാമ്പ്യന്മാർക്ക് ഇത് എന്തുപറ്റി?
പല്ലെക്കലെയിൽ ശ്രീലങ്കയോടേറ്റ 8 വിക്കറ്റിന്റെ കനത്ത തോൽവിയോടെ, 2026 ടി20 ലോകകപ്പിന്റെ സൂപ്പർ എയിറ്റ് ഘട്ടത്തിലേക്കുള്ള ഓസ്‌ട്രേലിയയുടെ പാത കഠിനമായിരിക്കുകയാണ്. സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ തോൽവിക്ക് പിന്നാലെ വഴങ്ങിയ ഈ രണ്ടാം പരാജയം ഓസീസിന് വലിയ തിരിച്ചടിയായി. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 2 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ (+0.414 റൺ റേറ്റ്). അതേസമയം, പതും നിസങ്കയുടെ സെഞ്ചുറി കരുത്തിൽ ജയിച്ച സഹ-ആതിഥേയരായ ശ്രീലങ്ക 6 പോയിന്റോടെ സൂപ്പർ എയിറ്റ് ഉറപ്പിച്ചു. ഓസ്‌ട്രേലിയയുടെ മുന്നിലുള്ള Read More…
സേന തൊട്ടടുത്ത്, തല മൊട്ടയടിച്ച് സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിച്ച് ജയ്‌ഷെ കമാൻഡറുടെ വേഷപ്പകർച്ച
സുരക്ഷാസേനയുടെ വലയിലാകുമെന്ന ഘട്ടത്തിൽ പിടികൊടുക്കാതിരിക്കാൻ വേഷപ്പകർച്ചയുമായി ജയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല ഒളിവിൽ കഴിയുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരിച്ചറിയപ്പെടാതിരിക്കാൻ തന്റെ ട്രേഡ്മാർക്കായ താടി വടിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത ഇയാൾ, ബുർഖയും സ്ത്രീകളുടെ വസ്ത്രങ്ങളും ധരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതായാണ് വിവരം. ഇക്കാര്യം ഡോഡ എസ്എസ്പി സന്ദീപ് മെഹ്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരന്റെ മാറിയ രൂപം വ്യക്തമാക്കുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ ഇതിനോടകം അധികൃതർ പുറത്തുവിട്ടു. ഗ്രാമീണരുടെ വിശ്വാസം നേടിയെടുക്കാൻ ഒരു ആത്മീയ ഗുരുവിന്റെ പ്രതിച്ഛായ വളർത്തിയെടുക്കുന്നതാണ് Read More…
അലന്‍ ഹില്‍സിലെ വിസ്മയം : 60 ലക്ഷം വര്‍ഷം പഴക്കമുള്ള മഞ്ഞുപാളികള്‍ കണ്ടെത്തി
അന്റാര്‍ട്ടിക്കയിലെ അലന്‍ ഹില്‍സില്‍ നിന്ന് ശാസ്ത്രജ്ഞര്‍ അതിശയിപ്പിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്. അലന്‍ ഹില്‍സ് മേഖലയില്‍ നിന്ന് 60 ലക്ഷം വര്‍ഷം പഴക്കമുള്ള മഞ്ഞുകട്ടകളാണ് അവര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ മഞ്ഞു കട്ടയാണിതെന്നാണ് വിസ്മയിപ്പിയ്ക്കുന്നത്. മനുഷ്യര്‍ ഭൂമിയില്‍ എത്തുന്നതിനും എത്രയോ കാലം മുമ്പുള്ള പുരാതന വായുവിന്റെ കുമിളകള്‍ ഈ മഞ്ഞുകട്ടകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നു എന്നതാണ് ഇതിനെ കൂടുതല്‍ വിസ്മയമാക്കുന്നത്. ഇത്രയും പഴക്കമുള്ള മഞ്ഞുകട്ടകള്‍ കണ്ടെത്തുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അന്റാര്‍ട്ടിക്കയിലെ അതിശൈത്യവും Read More…














