Featured Lifestyle

എന്താണ് ‘ഫ്രിഡ്ജ് സിഗരറ്റ്’ ? പുകവലിയുമായി ബന്ധവുമില്ലാത്ത Gen-Z-ന്റെ പുതിയ ഇഷ്ടവിനോദം

ഇന്റര്‍നെറ്റ് ട്രെൻഡുകളുടെ ലോകത്ത്, ‘ഫ്രിഡ്ജ് സിഗരറ്റ്’ എന്ന പേരിൽ Gen-Z ഒരു പുതിയ വിനോദം കണ്ടെത്തിയിരിക്കുന്നു. ഈ പേര് വിചിത്രമായി തോന്നാമെങ്കിലും, ഇത് തികച്ചും നിരുപദ്രവകരമാണ്, പുകവലിയുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഫ്രിഡ്ജിൽ നിന്ന് ഒരു തണുത്ത പാനീയം എടുത്ത്, പെട്ടെന്നുള്ള വിശ്രമദായകവുമായ ഒരു ഇടവേള ആസ്വദിക്കുന്നതിനെയാണ് ഈ TikTok ട്രെൻഡ് സൂചിപ്പിക്കുന്നത്—ഒരു പുത്തൻ ഉണർവിനായുള്ള ഒരു ചെറിയ ദിനചര്യ പോലെയാണിത്. പുത്തൻ ഉണർവിനായുള്ള ഇന്റർനെറ്റിന്റെ പുതിയ വഴി TikTok-ലും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും, ക്രിയേറ്റർമാർ Read More…

Featured Oddly News

‘എന്റെ പക്കൽ വിവരങ്ങളുണ്ട്, തെളിവില്ല’ സ്മൃതി മന്ദാന- പലഷ് മുച്ചല്‍ വിവാഹവിവാദം; X ഉപയോക്താവിന്റെ പ്രവചനം സത്യ​മോ?

ലോകകപ്പ് ജേതാവും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സ്മൃതി മന്ദാനയും ചലച്ചിത്ര നിർമ്മാതാവും സംഗീത സംവിധായകനുമായ പലഷ് മുച്ചലുമായുള്ള വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വർദ്ധിക്കുന്നതിനിടെ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു അജ്ഞാത യുവതിയും പലഷും തമ്മിലുള്ള ഇൻസ്റ്റാഗ്രാം ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ വൈറലായതിന് പിന്നാലെ, മറ്റൊരു X ഉപയോക്താവിന്റെ പ്രവചന പോസ്റ്റ് ഇപ്പോൾ ആരാധകരുടെയും നെറ്റിസൺസിന്റെയും ശ്രദ്ധ ആകർഷിക്കുകയാണ്. മന്ദാനയുടെയും മുച്ചലിന്റെയും കുടുംബങ്ങൾ വിവാഹം ഉറപ്പിക്കാൻ പോകുന്നു എന്ന വാർത്തകൾ വന്ന സമയത്ത്, നവംബർ 11-ന് ഈ Read More…

Featured Oddly News

ലോകത്ത്‌ ഓരോ 10 മിനിറ്റിലും പെണ്‍കുട്ടിയോ സ്‌ത്രീയോ പങ്കാളിയാല്‍ കൊല്ലപ്പെടുന്നു !

ന്യൂയോര്‍ക്ക്‌: ലോകത്ത്‌ ഓരോ പത്തു മിനിറ്റിലും ഒരു പെണ്‍കുട്ടിയോ സ്‌ത്രീയോ പങ്കാളിയാലോ കുടുംബാഗത്താലോ കൊല്ലപ്പെടുന്നുണ്ടെന്നു യു.എന്‍. റിപ്പോര്‍ട്ട്‌. ദിവസവും ശരാശരി 137 പേര്‍. ലോകമെമ്പാടും പതിനായിരക്കണക്കിന്‌ സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവനെടുത്തുകൊണ്ട്‌ സ്‌ത്രീഹത്യ തുടരുകയാണെന്നും ഇത്‌ യഥാര്‍ഥ പുരോഗതിയുടെ ലക്ഷണമില്ലെന്നും ഐക്യരാഷ്‌ട സംഘടനയുടെ മയക്കുമരുന്ന്‌, കുറ്റകൃത്യ ഓഫീസ്‌ (യു.എന്‍.ഒ.ഡി.സി.), യു.എന്‍. വനിതാ സംഘടന എന്നിവ പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം, 83,000 സ്‌ത്രീകളെയും പെണ്‍കുട്ടികളെയുമാണു മനഃപൂര്‍വം കൊലപ്പെടുത്തിയത്‌. അവരില്‍ 60 ശതമാനം പേരെ(50,000പേര്‍) കൊലപ്പെടുത്തിയത്‌ പങ്കാളികളോ കുടുംബാംഗങ്ങളോ ആണ്‌. ഇതേ Read More…

Crime Featured

സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ്‌; പോലീസും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും, സ്‌ഥിരീകരിച്ച്‌ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷ്‌

കൊച്ചി: നഗരത്തില്‍ സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ്‌ നടത്തുന്നുവെന്ന്‌ സ്‌ഥിരീകരിച്ച്‌ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷും. ഇക്കഴിഞ്ഞ ദിവസം ഒരു ദൃശ്യമാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും ചേര്‍ന്നു കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പാകള്‍ കേന്ദ്രീകരിച്ച്‌ ബ്ലാക്ക്‌മെയിലിങ്‌ നടത്തുന്ന വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തിയത്‌. നഗരത്തില്‍ സ്‌പാകളുടെ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത്‌ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്ന പോലീസ്‌ പിന്നീട്‌ അനധികൃത സ്‌ഥാപനങ്ങള്‍ കൂണുപോലെ ഉയര്‍ന്നപ്പോഴും കണ്ണടച്ചു എന്നാണ്‌ ആക്ഷേപം.ഇതിനു പിന്നില്‍ ഹണി ട്രാപ്പ്‌ Read More…

Featured Sports

ആലോചിക്കാന്‍ 2 മിനിറ്റ്‌ പ്ലീസ്‌… ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയിലേക്കുള്ള തള്ളാനുള്ള അവസരം വേണ്ടെന്നുവച്ച് ബാവുമ

ഗുവാഹത്തി: രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ. ഇന്ത്യ ഓള്‍ഔട്ടായതിന്‌ പിന്നാലെ അമ്പയര്‍മാര്‍ ഫോളോ ഓണ്‍ ചെയ്യുന്നുണ്ടോ എന്ന്‌ ബാവുമയോട്‌ ചോദിച്ചു. രണ്ട്‌ മിനിറ്റ്‌ സമയം ചോദിച്ച ബാവുമ സഹതാരങ്ങളോടു കൂടിയാലോചിച്ച ശേഷമാണ്‌ തീരുമാനമെടുത്തത്‌. ”രണ്ട്‌ മിനിറ്റ്‌, ടീമുമായി ആലോചിക്കട്ടെ” എന്ന ബാവുമയുടെ മറുപടി വൈറലായി. ഒന്നാം ഇന്നിങ്‌സില്‍ 201 റണ്ണിനാണ്‌ ഇന്ത്യന്‍ ടീം പുറത്തായത്‌. ദക്ഷിണാഫ്രിക്കയ്‌ക്ക് 288 റണ്‍ ലീഡ്‌ ലഭിച്ചു. ആ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണമെങ്കില്‍ Read More…

Featured Sports

2026 ടി20 ലോകകപ്പ്; വീണ്ടും ഇന്ത്യ-പാക് പോരാട്ടം, ഇരുടീമുകളും ഒരേ ഗ്രൂപ്പിൽ

ദുബായ്‌: ഇന്ത്യയും ശ്രീലങ്കയും സംയുക്‌തമായി വേദിയാകുന്ന 2026 ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ മുഴുവന്‍ മത്സരക്രമങ്ങളും പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴ്‌ മുതല്‍ മാര്‍ച്ച്‌ എട്ട്‌ വരെയാണു ടൂര്‍ണമെന്റ്‌. പുതുമുഖങ്ങളായ ഇറ്റലി ഉള്‍പ്പെടെ 20 ടീമുകളാണ്‌ പങ്കെടുക്കുന്നത്‌. മുംബൈയില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരവും ഫെബ്രുവരി 15-ന്‌ കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്‌താന്‍ പോരാട്ടവുമാണ്‌ ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണങ്ങള്‍. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്‌, ചെന്നൈ, കൊല്‍ക്കത്ത, കൊളംബോ തുടങ്ങിയ പ്രമുഖ വേദികളിലായാണ്‌ ലോകകപ്പ്‌. ഇന്ത്യ, പാകിസ്‌താന്‍, യു.എസ്‌.എ., ഹോളണ്ട്‌, നമീബിയ എന്നിവര്‍ എ Read More…

Featured Oddly News

66 വയസ്സുകാരന് 33.9 കോടി ലോട്ടറിയടിച്ചു ! ഭാര്യയിൽ നിന്ന് രഹസ്യമാക്കിവച്ചു; പിന്നീട് സംഭവിച്ചത്…

ലോട്ടറിയടിക്കുന്നത് പലപ്പോഴും ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിനാണ് തുല്യമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ജപ്പാനിലെ 66 വയസ്സുകാരനായ ഒരാൾക്ക് പെട്ടെന്നുണ്ടായ ഈ ധനം കാരണം അപ്രതീക്ഷിത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. ഇദ്ദേഹം ലോട്ടറിയിൽ 600 ദശലക്ഷം യെൻ (33.9 കോടി) നേടിയെങ്കിലും അത് ഭാര്യയിൽ നിന്ന് രഹസ്യമാക്കി വെക്കാൻ തീരുമാനിച്ചു. പകരം, ആ പണം അദ്ദേഹം ആഢംബര കാര്യങ്ങൾക്കായി ചെലവഴിച്ചു. വിലകൂടിയ കാറുകൾ വാങ്ങുക, ഹൈ-എൻഡ് റിസോർട്ടുകൾ ബുക്ക് ചെയ്യുക, ജപ്പാനിലുടനീളം യാത്ര ചെയ്യുക തുടങ്ങിയവയായിരുന്നു പ്രധാന ചെലവുകൾ. ജാപ്പനീസ് മാധ്യമമായ Read More…

Featured Oddly News

‘മരിച്ച’ സ്ത്രീ ശവപ്പെട്ടിയിൽനിന്ന് എഴുന്നേറ്റു ! സംസ്‌കരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്- വീഡിയോ

തായിലൻഡില്‍ നടന്ന ഒരു അന്ത്യകർമ്മ ഘോഷയാത്ര ഞെട്ടിപ്പിക്കുന്ന ഒരു നിമിഷത്തിന് വേദിയായി. ‘മരിച്ച’ 65 വയസ്സുള്ള ഒരു സ്ത്രീ, ശവപ്പെട്ടിയിൽ നിന്ന് മുട്ടിവിളിച്ചു, വിറക്കുകയും ഈച്ചകളെ മുഖത്തുനിന്ന് തട്ടിമാറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന് അവര്‍ ബോധം വീണ്ടെടുത്തു. ശരിയായ പരിശോധനയില്ലാതെ കുടുംബം അവർ മരിച്ചുവെന്ന് കരുതിയതെന്ന് ഡോക്ടർമാർ പറയുന്നു. രണ്ട് വർഷമായി കിടപ്പിലായിരുന്ന ചൊന്തിറോട്ട് എന്ന സ്ത്രീയെ നവംബർ 23-ന് പുലർച്ചെ ഫിറ്റ്‌സാനുലോക് പ്രവിശ്യയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. അവർ സ്വാഭാവിക മരണം വരിച്ചുവെന്ന് കുടുംബം കരുതി. തുടർന്ന്, Read More…

Featured Oddly News

വീട്ടില്‍ വിവാഹം നടക്കുന്നു, അമ്മയുടെ മൃതദേഹം ഡീപ്പ്ഫ്രീസറില്‍ സൂക്ഷിക്കൂ.. 4ദിവസം കഴിഞ്ഞ് ഏറ്റുവാങ്ങാമെന്ന് മകന്‍

ലക്‌നൗ: വീട്ടില്‍ വിവാഹം നടക്കുന്നതിനാല്‍ വൃദ്ധസദനത്തില്‍നിന്ന് അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് മകന്‍. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലാണ് സംഭവം. അസുഖബാധിതയായിരുന്ന ശോഭാ ദേവി വൃദ്ധസദനത്തില്‍ വച്ചാണ് മരിച്ചത്. അധികൃതര്‍ വിവരമറിയിച്ചപ്പോള്‍ മൃതദേഹം നാലുദിവസം ഡീപ്പ് ഫ്രീസറില്‍ വയ്ക്കാനായിരുന്നു മകന്റെ നിര്‍ദേശം. ‘അമ്മയുടെ മൃതദേഹം നാലുദിവസം ഡീപ്പ് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഒരു വിവാഹം നടക്കുകയാണ്. ഈ സമയത്ത് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭകരമാണ്. വിവാഹശേഷം അമ്മയുടെ മൃതദേഹം വന്ന് ഏറ്റുവാങ്ങാം’ എന്നാണ് മകന്‍ വൃദ്ധസദനം അധികൃതരോട് പറഞ്ഞത്. ഗോരഖ്പൂര്‍ Read More…