Featured Spotlight

മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണ്; പിണറായിയെ പരിഹസിച്ച് സലീം കുമാർ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടൻ സലീം കുമാർ. മുഖ്യമന്ത്രി ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണെന്ന് സലീം കുമാർ പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ വച്ചായിരുന്നു സലീം കുമാറിന്റെ പരിഹാസം നിറഞ്ഞ പ്രസംഗം. അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുകയുണ്ടായി. അതിൽ അമേരിക്കയിൽനിന്നും വന്ന ഒരാൾ കേരളം കണ്ടപ്പോൾ അമേരിക്ക പോലും തോൽക്കുന്ന മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുകയുണ്ടായി. അന്നേരം തനിക്ക് Read More…

Featured Sports

റെക്കോഡ് ഡീൽ! 16,916 കോടി രൂപയ്‌ക്ക് റോയൽ ചലഞ്ചേഴ്സിനെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം സ്വന്തമാക്കുന്നു. ഏകദേശം 16,916 കോടി രൂപയ്ക്കാണ് (1.8 ബില്യൺ ഡോളർ) ഐ.പി.എല്ലിലെ ഈ പ്രമുഖ ടീമിനെ ഏറ്റെടുക്കുന്നത്. കരാർ പൂർത്തിയാകുന്നതോടെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫ്രാഞ്ചൈസിയായി ആർ.സി.ബി മാറും. രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ സംരംഭകൻ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള സംഘം വാങ്ങുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആർ.സി.ബിയുടെ ഈ റെക്കോർഡ് കൈമാറ്റവും പുറത്തുവരുന്നത്. കുമാർ മംഗളം ബിർളയുടെ ആദിത്യ ബിർള ഗ്രൂപ്പിന് പുറമെ Read More…

Featured Oddly News

കറിയിൽ പല്ലി, ‘ക്യാപ്സിക്കം’ എന്ന് കാന്റീൻകാരൻ; തെളിയിക്കാൻ പല്ലിയെ കടിച്ചു തിന്നു! വിചിത്ര സംഭവത്തിന്റെ വീഡിയോ

ഭോപ്പാലിലെ രാജീവ് ഗാന്ധി പ്രൗദ്യോഗികി വിശ്വവിദ്യാലയ (RGPV) കാന്റീനിൽ വിളമ്പിയ കറിയിൽ ചത്ത പല്ലിയെ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഭക്ഷണത്തിനിടെയാണ് ഒരു വിദ്യാർത്ഥിയുടെ പ്ലേറ്റിൽ ചത്ത പല്ലിയെ കണ്ടത്. ഉടൻ തന്നെ വിദ്യാർത്ഥികൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെ സംഭവം വിവാദമാവുകയും നിരവധി പേർ കാന്റീൻ അധികൃതർക്കെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാൽ, ഇതിനേക്കാൾ ഞെട്ടിക്കുന്നതായിരുന്നു കാന്റീൻ ജീവനക്കാരുടെ പ്രതികരണം. ഭക്ഷണത്തിൽ പല്ലിയുണ്ടെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികളോട് അത് പല്ലിയല്ലെന്നും Read More…

Featured Sports

ആറു വയസ് കൂടുതൽ, എതിർപ്പുകൾ മറികടന്ന് കല്യാണം; ഭാര്യക്കൊപ്പം ചെറിയ പെരുന്നാൾ ആഘോഷിച്ച് ശിവം ദുബെ

ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം ശിവം ദുബെ ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങളാൽ വാർത്തകളിൽ നിറയുകയാണ്. ലോകകപ്പ് നേട്ടത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത ദുബെയുടെ ലാളിത്യം നേരത്തെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രണയവും കുടുംബവിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ഒരു മുസ്ലിം കുടുംബത്തിൽ നിന്നുള്ള അഞ്ജും ഖാനാണ് ദുബെയുടെ ജീവിതപങ്കാളി. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ പലവിധ എതിർപ്പുകളെയും മറികടന്നാണ് ഇരുവരും വിവാഹിതരായത്. അഞ്ജും ദുബെയേക്കാൾ ആറ് വയസ്സ് Read More…

Crime Featured

ലഹരി നൽകി ബലാത്സംഗം, നരബലി ഭീഷണി, നിർബന്ധിത ഗർഭഛിദ്രം: ‘ആൾദൈവം’ അശോക് ഖരാട്ടിന്റെ ക്രൂരതകൾ പുറത്ത്!

മുംബൈയിൽ വിവാദ ജ്യോത്സ്യനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ അശോക് ഖരാട്ടിനെതിരെ അതിശക്തമായ ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലഹരിമരുന്ന് നൽകി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന വിവരങ്ങൾ ശരിവയ്ക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു മറാത്തി മാധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച്, 2020 മുതൽ 2026 വരെയുള്ള കാലയളവിൽ അശോക് ഖരാട്ട് തന്നെ പലതവണ ബലാത്സംഗം ചെയ്തതായി ഒരു യുവതി പരാതിപ്പെട്ടു. തനിക്ക് ലഹരി പദാർഥങ്ങൾ നൽകിയെന്നും, വഴങ്ങിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. മതപരമായ ചടങ്ങുകൾ എന്ന Read More…

Featured Sports

വിക്കറ്റിന് പിന്നിൽ ‘തല’യോ സഞ്ജുവോ?: ചെന്നൈയിൽ സഞ്ജുവിന്റെ ‘മാരക’ ഫിൽഡിങ് പരിശീലനം; ചിത്രം വൈറൽ

ചെന്നൈ സൂപ്പർ കിങ്സിലൂടെയുള്ള സഞ്ജു സാംസന്റെ അരങ്ങേറ്റം കാണാൻ ഐപിഎൽ ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിലെ മികച്ച ഫോം ഐപിഎല്ലിലും സഞ്ജു ആവർത്തിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. സഞ്ജുവിനെ ഏത് റോളിലാകും ടീം ഉപയോഗിക്കുക എന്നതിനെക്കുറിച്ച് ഇപ്പോൾ സജീവമായ ചർച്ചകൾ നടക്കുന്നുണ്ട്. ടീമിൽ ഓപ്പണറായി സഞ്ജു എത്തുമെന്ന് ഉറപ്പാണെങ്കിലും വിക്കറ്റ് കീപ്പിങ് ആര് ഏറ്റെടുക്കുമെന്നതാണ് പ്രധാന ചോദ്യം. എം.എസ്.ധോണി ടീമിലുള്ളപ്പോൾ സഞ്ജുവിന് ഗ്ലൗസ് കൈമാറുമോ എന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്. ഇതിനിടെ ആർ.അശ്വിൻ പങ്കുവെച്ച ഒരു സോഷ്യൽ Read More…

Featured Spotlight

തലയില്‍ കൈ വച്ച് അനുഗ്രഹം; ‘കൂടെ നടക്കാം’, വേണ്ടെന്ന് മറുപടി, പിന്നാലെ നടന്ന് അഘോരി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഘോരി സന്യാസിമാർ എത്തിയത് കൗതുകമായി. നെടുങ്കാട് ഭാഗത്ത് വീടുകൾ തോറും കയറി വോട്ട് ചോദിക്കുന്നതിനിടയിലാണ് കാറിലെത്തിയ മൂന്നംഗ സന്യാസി സംഘം സ്ഥാനാർത്ഥിയെ കാണാനെത്തിയത്. സന്യാസിമാർ അദ്ദേഹത്തെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ഏറെനേരം അവിടെ തുടരുകയും ചെയ്തു. കാശിയിൽ തപസ്സിലായിരുന്ന തങ്ങളെ ബി.ജെ.പി സ്ഥാനാർത്ഥികളെ അനുഗ്രഹിക്കാനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അയച്ചതെന്ന് ഇവർ അവകാശപ്പെട്ടു. സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണത്തിൽ കൂടാൻ ഇവർ Read More…

Featured Oddly News

എടിഎം ചതിച്ചു, പക്ഷേ കോടതി തുണച്ചു; 10,000 രൂപയ്ക്ക് പകരം ലഭിച്ചത് 3.28 ലക്ഷം! 9 വർഷത്തെ പോരാട്ടം

സൂറത്തിലെ ഉധ്‌ന സ്വദേശിയായ ഒരാൾ 2017 ഫെബ്രുവരി 18-ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. കാർഡ് ഉപയോഗിച്ച് പിൻ നമ്പർ നൽകിയെങ്കിലും മെഷീനിൽ നിന്ന് പണമോ രസീതോ വന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കുറഞ്ഞതായി മൊബൈലിൽ സന്ദേശം ലഭിച്ചു. ഉടൻ തന്നെ തന്റെ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ഡുംഭാൽ ബ്രാഞ്ചിൽ പരാതിപ്പെട്ടെങ്കിലും മാസങ്ങളോളം ഇമെയിലുകൾ അയച്ചിട്ടും പരിഹാരമുണ്ടായില്ല. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾക്കായി എസ്ബിഐയിൽ Read More…

Crime Featured

വടുതല കൂട്ടമരണത്തിന്‌ പിന്നില്‍ ബന്ധുക്കളോടുള്ള വൈരാഗ്യം? സ്വത്തുക്കള്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്‌ ? പുറത്തുവരുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി വടുതലയിൽ അമ്മയും മക്കളും അടക്കം അഞ്ച് പേർ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ കൂട്ടമരണം മാസങ്ങൾക്ക് മുൻപേ അശ്വതി ആസൂത്രണം ചെയ്തതാണോ എന്ന് പോലീസ് സംശയിക്കുന്നു. സ്വന്തം മക്കളെ മരണത്തിനായി ഒരുക്കി നിർത്തിയ അശ്വതിയുടെയും കുടുംബത്തിന്റെയും നീക്കങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ബന്ധുക്കളോടുള്ള തീർത്താൽ തീരാത്ത വൈരാഗ്യമാണ് ഈ കടുംകൈക്ക് പിന്നിലെന്നാണ് സൂചനകൾ. കഴിഞ്ഞ ഡിസംബറിൽ തന്നെ തന്റെ സ്വത്തുക്കൾ ഒരു ചാരിറ്റബിൾ ട്രസ്റ്റിന് നൽകാൻ അശ്വതി തീരുമാനിച്ചിരുന്നു. തന്റെ മരണശേഷം Read More…