ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡ്രസിങ് റൂമിലും പിന്നീട് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഇടങ്ങളിലും താന്‍ നേരിട്ട അവഗണനയെക്കുറിച്ചും വംശീയാധിക്ഷേപങ്ങളെക്കുറിച്ചും അടുത്തിടെയാണ് മുന്‍ ലെഗ് സ്പിന്നര്‍ ലക്ഷ്മണ് ശിവരാമകൃഷ്ണന് തുറന്നടിച്ചത്. ബി.സി.സി.ഐ. കമന്ററി പാനലില്‍നിന്നുള്ള ശിവരാമകൃഷ്ണന്റെ രാജി ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. കൗമാരപ്രായത്തില്‍ തന്നെ താന്‍ ഒരു മദ്യപാനിയും മയക്കുമരുന്നിന് അടിമയുമാണെന്ന തരത്തില്‍ പ്രചരിച്ച ആരോപണങ്ങള്‍ ജീവിതത്തെ സാരമായി ബാധിച്ചതിനെക്കുറിച്ചും ലക്ഷ്മണ് ശിവരാമകൃഷ്ണന് തുറന്നുപറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍തന്നെ ലഹരി മരുന്നിനും മദ്യത്തിനും അടിമയാണെന്ന Read More…
വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അധ്യാപകന്; ചെരുപ്പൂരി മുഖത്തടിച്ച് പെണ്‍കുട്ടി; വീഡിയോ
ബെംഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളജിൽ ക്ലാസ് മുറിക്കുള്ളിൽ വച്ച് വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ അധ്യാപകനെ വിദ്യാർത്ഥികൾ മർദ്ദിച്ചു. കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള കോളജിലാണ് ഈ നാടകീയ സംഭവങ്ങൾ നടന്നത്. അധ്യാപകന്റെ പ്രണയാഭ്യർത്ഥനയിൽ പ്രകോപിതരായ സഹപാഠികൾ ഇയാളെ കൂട്ടമായി മർദ്ദിക്കുകയും, പരാതിക്കാരിയായ പെൺകുട്ടി അധ്യാപകനെ ചെരുപ്പൂരി മുഖത്തടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അബ്ദുൽ എന്ന അധ്യാപകൻ തന്റെ ഉള്ളിലെ പ്രണയത്തെക്കുറിച്ച് വിദ്യാർത്ഥികളോട് Read More…
വിവാദങ്ങള്‍ തിരിച്ചടിയായി; ‘സോറി’; സോറയോട് വിടപറഞ്ഞ് ഓപ്പണ്‍ എ.ഐ.; അപ്രതീക്ഷിതം
വാഷിങ്ടണ്‍: ഓപ്പണ്‍എഐയുടെ വിഡിയോ നിര്‍മാണ ആപ്പായ സോറ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഡിസ്നിയുമായുള്ള പങ്കാളിത്തവും കമ്പനി റദ്ദാക്കിയിട്ടുണ്ട്. ഏകദേശം രണ്ട് വര്‍ഷം മുമ്പാണു സോറ അവതരിപ്പിച്ചത്.ലളിതമായ നിര്‍ദേശങ്ങള്‍ ഉപയോഗിച്ച് യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്ക്കുന്ന വിഡിയോകള്‍ നിര്‍മിക്കാന്‍ സോറ ഉപയോഗിച്ച സാധിച്ചിരുന്നു. അതോടെ സോറ ജനപ്രീതി നേടി. മറ്റ് സോഫ്റ്റ്വേറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സോറ പിന്‍വലിക്കുന്നതെന്നു ചാറ്റ്ജിപിടി അറിയിച്ചു. റോബോട്ടിക്സ് പോലുള്ള മേഖലകളില്‍ ശ്രദ്ധ ചെലുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ‘യഥാര്‍ത്ഥ ലോകത്തിലെ, ഭൗതികമായ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന’ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് അവര്‍ Read More…
‘കറുത്ത പയ്യന് ചോക്ലേറ്റ് കേക്ക്, ഗ്രൗണ്ട്സ്റ്റാഫാണെന്ന് കരുതി ഷൂ വൃത്തിയാക്കാൻപറഞ്ഞു’ ; ഇന്ത്യൻ ക്രിക്കറ്റിലെ വംശീയത തുറന്നുപറഞ്ഞ് എല്‍. ശിവരാമകൃഷ്ണൻ
ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ താൻ നേരിട്ട വംശീയാധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മുൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. 1982-83 കാലഘട്ടത്തിൽ പാകിസ്താനെതിരായ പരമ്പരയ്ക്കിടെ നടന്ന തന്റെ ജന്മദിനാഘോഷത്തിനിടെ ഒരു സഹതാരം വംശീയമായ പരാമർശം നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കയ്പ്പേറിയ ഓർമ്മകൾ പങ്കുവെച്ചത്. ഇരുണ്ട നിറമുള്ള കുട്ടിക്ക് ഇരുണ്ട നിറമുള്ള ചോക്ലേറ്റ് കേക്ക് തന്നെ ലഭിച്ചുവെന്ന സഹതാരത്തിന്റെ പരിഹാസം കേട്ട് താൻ കരഞ്ഞുപോയെന്നും, ഒടുവിൽ സുനിൽ ഗാവസ്കർ ഇടപെട്ട് സമാധാനിപ്പിച്ച ശേഷമാണ് കേക്ക് Read More…
‘യുദ്ധം നിര്‍ത്തണോ? ഗള്‍ഫിലെ മുഴുവന്‍ യുഎസ് താവളങ്ങളും പൂട്ടണം’; ട്രംപിന് ഇറാന്റെ ‘പണി’
യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന പദ്ധതിക്ക് മറുപടിയുമായി ഇറാൻ രംഗത്തെത്തി. അമേരിക്കയ്ക്ക് കഠിനമായ നിബന്ധനകൾ പാലിക്കേണ്ടി വരുന്ന നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കുക, മിസൈൽ ശേഷി പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ ട്രംപിന്റെ ആവശ്യങ്ങൾക്കുള്ള മറുപടിയാണ് ഇറാന്റെ ഈ നീക്കം. ഗൾഫിലെ എല്ലാ അമേരിക്കൻ സൈനികത്താവളങ്ങളും പൂട്ടണമെന്നും ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കണമെന്നുമാണ് ഇറാൻ സൈന്യത്തിന്റെ പ്രധാന ആവശ്യം. മിസൈൽ Read More…
കിടിലന്‍ ഓഫര്‍! ലീഡ് പിടിച്ചാല്‍ ബൂത്ത് ഭാരവാഹിക്ക് വിദേശത്ത് 15ദിവസത്തെ ഉല്ലാസയാത്ര
തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് വൻ ഭൂരിപക്ഷം നൽകുന്ന ബൂത്ത് ഭാരവാഹികൾക്ക് ആവേശകരമായ സമ്മാനവാഗ്ദാനവുമായി മുസ്ലിം ലീഗ് നേതാവ് സി.പി. ബാവ ഹാജി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. സ്വന്തം ബൂത്തിൽ സ്ഥാനാർത്ഥിയെ മുന്നിലെത്തിക്കുന്ന ഭാരവാഹികൾക്ക് 15 ദിവസത്തെ വിദേശയാത്രയാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഈ അവസരം പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. തവനൂരിൽ ലീഗ് മത്സരിച്ചിരുന്നെങ്കിൽ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടായിരുന്ന നേതാവാണ് ബാവ ഹാജി. മണ്ഡലത്തിൽ ഇത്തവണ Read More…
മകൻ ‘പപ്പ’ എന്ന് ഒന്ന് വിളിക്കണം, 4 കോടി രൂപയുടെ ആശുപത്രി ബില്ല്, 27 മാസത്തെ കാത്തിരിപ്പ്, ഉള്ളതെല്ലാം വിറ്റു; മകന്റെ ജീവനായി മാതാപിതാക്കളുടെ കണ്ണീർ പോരാട്ടം
മുംബൈയിലെ ഹരീഷ് റാണയുടെ വിധി, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള രോഗികളുടെ അവസ്ഥയെക്കുറിച്ച് രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. ഇന്ന് മുംബൈയിലെ ആനന്ദ് ദീക്ഷിത് എന്ന യുവാവിന്റെ ജീവിതവും സമാനമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. മാരകമായ ഒരു അപകടത്തിന് ശേഷം കഴിഞ്ഞ രണ്ടര വർഷമായി അബോധാവസ്ഥയിൽ (Vegetative State) കഴിയുകയാണ് ആനന്ദ്. 2013-ൽ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഹരീഷ് റാണ വർഷങ്ങളോളം വെന്റിലേറ്ററിന്റെയും ട്യൂബുകളുടെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഒടുവിൽ പ്രതീക്ഷകൾ അസ്തമിച്ചതോടെ മാതാപിതാക്കൾ നൽകിയ Read More…
വീണ്ടും ‘ബീജങ്ങളുടെ ഓട്ടമല്‍സരം’; മത്സരാർഥികൾ 128 രാജ്യങ്ങളിൽ നിന്ന്; സമ്മാനം ഒരു കോടി, 18 വയസ് പൂര്‍ത്തിയാകണം, ലൈംഗിക രോഗങ്ങള്‍ ഉണ്ടാകരുത്
ലോകമാകെ ചര്‍ച്ച ചെയ്ത സ്പേം റേസിങ്, അഥവാ ബീജങ്ങളുടെ ഓട്ടമല്‍സരം വീണ്ടും! ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി ‘സ്പേം റേസിംഗ്’ എന്ന സ്റ്റാർട്ടപ്പാണ് ഈ സ്പേം റേസിങ് സംഘടിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 128 രാജ്യങ്ങളിൽ നിന്നുള്ള ‘അത്ലറ്റുകളാണ്’ ഉദ്ഘാടന ടൂർണമെന്റിൽ മത്സരിക്കാനിരിക്കുന്നത്. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ 17 വയസുകാരന് എറിക് ഷുവാണ് കഴിഞ്ഞ വര്‍ഷം ഒരു മില്യൺ ഡോളറിലധികം സമാഹരിച്ച് പരിപാടി നടത്തിയത്. ഇന്ന് അതേ മല്‍സരത്തിന്റെ വാതിലുകളാണ് രാജ്യാന്തര തലത്തില്‍ തുറന്നുകൊടുക്കുന്നത്. എറിക് ഷുവിനൊപ്പം നിക്ക് സ്മോൾ, ഷെയ്ൻ Read More…
20 മിനിറ്റിൽ 840 കോടി! ട്രംപിന്റെ ആ ഒരൊറ്റ തീരുമാനം; ആരാണ് ആ നിഗൂഢ നിക്ഷേപകൻ?
ഇറാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എടുത്ത നിർണ്ണായകമായ ഒരു പിന്മാറ്റത്തിന് മിനിറ്റുകൾക്ക് മുൻപ് ആഗോള വിപണിയിലുണ്ടായ അസാധാരണമായ ഇടപാടുകൾ വലിയ ചർച്ചയാവുകയാണ്. ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് വെറും 20 മിനിറ്റ് മുൻപ് നടന്ന രഹസ്യ ബെറ്റിംഗിലൂടെ ഏതാണ്ട് 840 കോടി രൂപയുടെ ലാഭമാണ് ഒരു അജ്ഞാത നിക്ഷേപകൻ കൊയ്തത്. തിങ്കളാഴ്ച രാവിലെ ന്യൂയോർക്ക് സമയം 6:50-ഓടെയാണ് വിപണിയിൽ പെട്ടെന്ന് വലിയ തോതിലുള്ള വ്യാപാരം നടന്നത്. സാധാരണഗതിയിൽ വ്യാപാരം കുറഞ്ഞ ഈ സമയത്ത് ഇത്രയും Read More…














