പ്രായമുള്ളവരിലടക്കം കണ്ടു വരുന്ന കാര്യമാണ് കണങ്കാലിലോ, കാലുകളിലോ സ്ഥിരമായി നീര് വയ്ക്കുന്ന അവസ്ഥ. ഈ അവസ്ഥയെ ഒഡീമ എന്നാണ് പറയുന്നത്. ദിവസങ്ങളോളം കാലില്‍ ഇങ്ങനെ നീരു വയ്ക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളുടെയും തുടക്കമാകാം. ഇത് എന്തൊക്കെയാണെന്ന് നോക്കാം…. കരള്‍ രോഗം – കരള്‍ ഉത്പാദിപ്പിക്കുന്ന ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ കരളിനെയും വൃക്കകളെയും ആരോഗ്യത്തോടെ സൂക്ഷിക്കുകയും രക്തധമനികളില്‍ നിന്നും സമീപത്തെ കോശസംയുക്തങ്ങളില്‍ നിന്നുമുള്ള ദ്രാവകത്തിന്റെ ചോര്‍ച്ച തടയുകയും ചെയ്യും. എന്നാല്‍ കരള്‍ രോഗം മൂലം ആവശ്യത്തിന് ആല്‍ബുമിന്‍ ഉത്പാദിപ്പിക്കാതെ വരുന്നതോടെ Read More…
നിരാശയും മടുപ്പും തോന്നുന്നുണ്ടോ? ജീവിതം ആവേശകരമാക്കാൻ ഈ മൂന്ന് കാര്യങ്ങള്‍ പ്രധാനം
ഒരേ ശീലങ്ങള്‍ ഒരേ കാര്യങ്ങള്‍, ജീവിതത്തിന്റെ ഇങ്ങനെയുള്ള പോക്ക് നമ്മെ പലപ്പോഴും നിരാശയുടേയും മടുപ്പിന്റെയും ഒരു ലോകത്തിലേക്കാകും കൊണ്ടു പോകുന്നത്. ഓരേ കാര്യങ്ങള്‍ ദിവസവും അര്‍ഥശൂന്യമായി ആവര്‍ത്തിക്കുന്നതായി തോന്നാം. ഈ അവസ്ഥ നമ്മെ അസ്വസ്ഥരാക്കുകയും ജീവിതത്തെ കുറിച്ച് മോശമായി ചിന്തിക്കാനും ഇടയാക്കും. നമ്മുടെ വ്യക്തി ജീവിതം, കരിയര്‍, കുടുംബം, ഹോബികള്‍ പോലും നമ്മെ അസ്വസ്ഥതരും അസന്തുഷ്ടരുമാക്കാം. മടുപ്പിന്റെ ഉറവിടം കണ്ടെത്തി മാറാന്‍ തയ്യാറാകുകയാണ് വേണ്ടത്. ജീവിതത്തില്‍ ഒരു മാറ്റം വരാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….. കംഫര്‍ട്ട് സോണുകള്‍ മറികടക്കുക Read More…
ആചാരത്തിനായി അന്തരിച്ച അമ്മയുടെ കട്ടിലിൽ ഉറങ്ങി, മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ചൈനയുടെ കിഴക്കൻ മേഖലയിലുള്ള ഒരു വൃദ്ധന്‍ മൺമറഞ്ഞ അമ്മയുടെ ആത്മാവിന് ശാന്തി നൽകാനായി നാട്ടിലെ ശവസംസ്കാര ആചാരം പിന്തുടർന്നതിനെത്തുടർന്ന് ഗുരുതരമായ അസുഖം ബാധിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹോങ്‌സിംഗ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ചെൻ എന്ന് പേരുള്ള ഈ അറുപതുകാരന്‍ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്താണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ 86 വയസ്സുള്ള അമ്മ ആരോഗ്യവതിയായിരുന്നു, ദിവസവും വയലിൽ ജോലി ചെയ്തിരുന്നു. ഈ വർഷത്തെ മധ്യ-ശരത്കാല ഉത്സവം (Mid-Autumn Festival) കഴിഞ്ഞ് അധികം Read More…
‘ഞാനും ഒരച്ഛനാണ്’; അര്‍ദ്ധരാത്രിയില്‍ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോറിക്ഷയില്‍ കയറിയ അനുഭവം തുറന്ന് പറഞ്ഞ് യുവതി
സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും പകല്‍ പോലും പല സ്ത്രീകളും ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. മെട്രോ നഗരങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള പല അനുഭവങ്ങളെ കുറിച്ചും പല പെണ്‍കുട്ടികളും തുറന്ന് എഴുതാറുണ്ട്. ഇപ്പോള്‍ ബെംഗളൂരു നഗരത്തില്‍ അര്‍ദ്ധരാത്രിയില്‍ കയറിയ ഒരു റാപ്പിഡോ ഓട്ടോ റിക്ഷയിലെ അനുഭവം പങ്കുവെച്ചിരിയ്ക്കുകയാണ് ഒരു യുവതി. ലിറ്റില്‍ ബെംഗളൂരു സ്റ്റോറീസ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. റാപ്പിഡോ യാത്രകള്‍, പ്രത്യേകിച്ചും രാത്രികാല റാപ്പിഡോ യാത്രകള്‍ അല്പം ഭയത്തോടെയാണ് സ്ത്രീകള്‍ ഇപ്പോള്‍ Read More…
‘അതൊക്കെ ഇനിയും ആകാമല്ലോ?’ മെസ്സിയെ കാണാൻ ഹണിമൂൺ റദ്ദാക്കി നവദമ്പതികൾ- വീഡിയോ
ഫുട്ബോൾ താരം ലയണൽ മെസ്സി തന്റെ നാല് നഗരങ്ങളിലെ “GOAT ഇന്ത്യാ ടൂറി”ന്റെ (Greatest of All Time India Tour) ഭാഗമായി കൊൽക്കത്തയിൽ എത്തിയത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. താരത്തെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം പലരും പങ്കുവെച്ചപ്പോൾ, ഒരു നവദമ്പതികളുടെ കഥ സോഷ്യൽ മീഡിയയിൽ പ്രത്യേക ശ്രദ്ധ നേടി. മെസ്സിയെ നേരിട്ട് കാണാൻ വേണ്ടി തങ്ങളുടെ ഹണിമൂൺ യാത്ര അവർ റദ്ദാക്കി എന്ന് ഇവർ വെളിപ്പെടുത്തി. താനും ഭർത്താവും ഡിസംബർ 5-ന് Read More…
ഫോമില്ലാതെ വലയുന്ന നായകന്‍, ട്വന്റി20 മൂന്നാം മത്സരം ഇന്ന്, ഗില്ലിനു പകരം സഞ്‌ജു കളിക്കുമോ?
ധര്‍മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നു നടക്കും. ധര്‍മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. അഞ്ച് ട്വന്റി20 കളുടെ പരമ്പര 1-1 നു തുല്യനിലയിലാണ്. കടുപ്പമേറിയ പിച്ചുകളിലൊന്നാണ് ഇവിടുത്തേത്. ഇവിടെ നടന്ന അഞ്ച് ട്വന്റി20 കളും രാത്രിയാണു നടത്തിയത്. അതില്‍ നാലും രണ്ടാമത് ബാറ്റ് ചെയ്‌ത ടീമാണു ജയിച്ചത്. തണുപ്പന്‍ കാലാവസ്‌ഥ മത്സരത്തെ അപ്രവചനീയമാക്കും. ധര്‍മശാലയില്‍ ടോസ് ഏറെ നിര്‍ണായകമാകും. രണ്ടാം ട്വന്റി20 Read More…
‘അംബാനി മാറി നില്‍ക്കും’: ഈ കല്യാണസദ്യയിൽ അതിഥികൾ ഇരുന്നത് സ്വർണ്ണ മയൂര സിംഹാസനങ്ങളിൽ- വീഡിയോ
ഒരു ദക്ഷിണേന്ത്യൻ വിവാഹ ചടങ്ങിൽ നടന്ന ആഢംബരമായ സമൂഹ സദ്യയുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തരംഗമായി. അതിമനോഹരമായ ഈ ആതിഥേയത്വം കണ്ട് കാഴ്ചക്കാർ അത്ഭുതപ്പെട്ടു, അന്താരാഷ്ട്ര കലാകാരന്മാരോ സെലിബ്രിറ്റികളുടെ സാന്നിധ്യമോ ആയിരുന്നില്ല ഈ കാഴ്ചയുടെ പ്രത്യേകത, മറിച്ച് പരമ്പരാഗതമായ ഭക്ഷണരീതിയും ആഢംബരപൂർണ്ണമായ ക്രമീകരണവും ചേർന്നതായിരുന്നു ഇതിന്റെ ആകർഷണം. വീഡിയോയിൽ, രാജകീയ മയൂര രൂപമുള്ള സ്വർണ്ണ സിംഹാസനങ്ങളിൽ ഇരുന്നുകൊണ്ട്, അതിഥികൾ വാഴയിലയിൽ വിളമ്പിയ പരമ്പരാഗത ദക്ഷിണേന്ത്യൻ സദ്യ ആസ്വദിക്കുന്നത് കാണാം. ഈ സദ്യയെ വ്യത്യസ്തമാക്കുന്നത് ഓരോ അതിഥിക്കും നൽകിയിട്ടുള്ള സ്വർണ്ണം Read More…
ആരാണ് രൺഝുൻ ശർമ്മ? ശശി തരൂരിനൊപ്പമുള്ള മാധ്യമപ്രവർത്തകയുടെ ചിത്രങ്ങള്‍ വൈറലാകുന്നു
നയതന്ത്രജ്ഞനും കോൺഗ്രസ് എം.പി.യുമായ ശശി തരൂരിനൊപ്പം സോഫയുടെ കൈപ്പിടിയിൽ ഇരിക്കുന്ന മാധ്യമപ്രവർത്തകയായ രൺഝുൻ ശർമ്മയോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ആരാണ് ഈ മാധ്യമ പ്രവര്‍ത്തക എന്നാണ് ഇന്റര്‍നെറ്റിലെ പ്രധാന ചര്‍ച്ച. ഒറ്റ സീറ്റുള്ള സോഫയിൽ തരൂർ ഇരിക്കുന്നതും, മാധ്യമപ്രവർത്തകയായ രൺഝുൻ ശർമ്മ സോഫയുടെ കൈപ്പിടിയിൽ ഇരിക്കുന്നതും, ഒരു കൈ തരൂരിന്റെ തോളിലും മറ്റേ കൈ അദ്ദേഹത്തിന്റെ കൈയിലും വെച്ചിരിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. ഈ ചിത്രമാണ് പല ഉപയോക്താക്കളെയും ആ നിമിഷത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഊഹിക്കാൻ പ്രേരിപ്പിച്ചത്. RT ഇന്ത്യയുടെ Read More…
‘അതു നമ്മുടേതും കൂടിയാണ്’ പാക്കിസ്ഥാനില്‍ ഭഗവദ്ഗീതയും മഹാഭാരതവും പഠിപ്പിക്കും; ലാഹോർ സർവകലാശാലയിൽ സംസ്കൃത കോഴ്സ്
ഇസ്‌ലാമാബാദ്: വിഭജനത്തിന് ശേഷം ആദ്യമായി സംസ്കൃത ഭാഷ പാകിസ്ഥാനിലെ ക്ലാസ്മുറികളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസസ് (LUMS) ക്ലാസിക്കൽ ഭാഷയിൽ നാല് ക്രെഡിറ്റ് കോഴ്‌സ് ആരംഭിച്ചു, വിദ്യാർത്ഥികളിൽ നിന്നും പണ്ഡിതന്മാരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച മൂന്ന് മാസത്തെ വാരാന്ത്യ വർക്ക്‌ഷോപ്പിൽ നിന്നാണ് ഈ സംരംഭം വളർന്നു വന്നത്. ഈ മാസം മുതൽ പാഠ്യപദ്ധതിയിൽ സംസ്കൃതം കോഴ്‌സ് ആരംഭിച്ചാണ് സർവകലാശാല ശ്രദ്ധനേടുന്നത്. ഇന്ത്യാ- പാക്ക് വിഭജനത്തിനുശേഷം ആദ്യമായാണ് ഒരു പാക്കിസ്ഥാൻ സർവകലാശാല ക്ലാസ് മുറികളിൽ Read More…














