Featured Health

മുഖം നോക്കിയാല്‍ അറിയാം കൊളസ്‌ട്രോള്‍; എങ്ങനെ? ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ

ഉയർന്ന കൊളസ്‌ട്രോൾ പലപ്പോഴും നിശബ്ദനായ വില്ലനാണ്. പ്രകടമായ ലക്ഷണങ്ങൾ പുറമെ കാണിക്കില്ലെങ്കിലും, ചിലരിൽ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ കൊളസ്‌ട്രോളിന്റെ സൂചനയാകാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്ന് മാറ്റങ്ങൾ ഇവയാണ്: കൺപോളകളിലോ അതിന് ചുറ്റുമോ കാണപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മൃദുവായ പാടുകളാണിത്. ഇത് വേദനയില്ലാത്തവയാണ്. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പാരമ്പര്യമായി കൊളസ്‌ട്രോൾ കൂടുതലുള്ള കുടുംബങ്ങളിലെ ചെറുപ്പക്കാരിലും ഇത് കണ്ടുവരാറുണ്ട്. കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും കാണപ്പെടുന്ന ചാരനിറത്തിലോ നീലനിറത്തിലോ ഉള്ള വളയമാണിത്. പ്രായമായവരിൽ ഇത് സാധാരണമാണെങ്കിലും, Read More…

Featured Sports

6,4,6,4,6,4: ലെവന് മതിയാകുന്നില്ല! 15 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച്‌ മുംബൈ താരം സര്‍ഫ്രാസ്‌ ഖാന്‍- വീഡിയോ

ജയ്‌പുര്‍: വിജയ്‌ ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 15 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച്‌ മുംബൈ താരം സര്‍ഫ്രാസ്‌ ഖാന്‍. പഞ്ചാബിനെതിരേ നടന്ന സി ഗ്രൂപ്പ്‌ മത്സരത്തിലാണു സര്‍ഫ്രാസിന്റെ വെടിക്കെട്ട്‌. പഞ്ചാബ്‌ നായകനും ഇന്ത്യന്‍ താരവുമായ അഭിഷേക്‌ ശര്‍മ എറിഞ്ഞ 10-ാം ഓവറില്‍ 30 റണ്ണാണ്‌ സര്‍ഫ്രാസ്‌ അടിച്ചെടുത്തത്‌. മൂന്നാമനായാണു സര്‍ഫ്രാസ്‌ ക്രീസിലെത്തിയത്‌. ആദ്യ പന്ത്‌ സിക്‌സറടിച്ച സര്‍ഫ്രാസ്‌ അടുത്ത പന്തില്‍ ഫോര്‍, പിന്നെ സിക്‌സര്‍, പിന്നെയും ഫോര്‍, അടുത്ത പന്ത്‌ സിക്‌സര്‍, അവസാന പന്തില്‍ ഫോര്‍ എന്നിങ്ങനെയായിരുന്നു Read More…

Celebrity Featured

“വിമർശിക്കുന്നവരെ ഞാൻ ഗൗനിക്കുന്നില്ല, മരിക്കുമ്പോഴും എന്റെ മുഖത്ത് മേക്കപ്പ് ഉണ്ടായിരിക്കണം”: വിവാദങ്ങൾക്ക് മറുപടിയുമായി സുധാ ചന്ദ്രൻ

പ്രശസ്ത നടിയും നർത്തകിയുമായ സുധ ചന്ദ്രൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അടുത്തിടെ സ്വന്തം വീട്ടിൽ സംഘടിപ്പിച്ച ‘മാതാ കി ചൗക്കി’ ചടങ്ങിൽ ഭക്തിപൂർവ്വം പങ്കെടുക്കുന്ന താരത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആത്മീയമായ ചടങ്ങിൽ വികാരാധീനയായി കാണപ്പെട്ട സുധയെ പലരും ട്രോളിയപ്പോൾ മറ്റു ചിലർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ താൻ ആർക്കും വിശദീകരണം നൽകേണ്ടതില്ലെന്നും ഭക്തിയാണ് തന്നെ നയിച്ചതെന്നും താരം വ്യക്തമാക്കി. “അതൊരു സവിശേഷ നിമിഷമാണ്. ആ ചൈതന്യം എന്നിലേയ്ക്ക് പ്രവേശിച്ചതും… എന്നിലൂടെ മറ്റുള്ളവരിലേക്ക് അനുഗ്രഹങ്ങൾ എത്തിയതും Read More…

Celebrity Featured

ജീവിതത്തിൽ പൂർണത നേടാൻ ഭർത്താവ് വേണമെന്നില്ല: വിവാഹമോചനത്തില്‍ മനസ്സ് തുറന്ന് നടി ഷെഫാലി ഷാ

സിനിമകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും കരുത്തുറ്റ പ്രകടനങ്ങളിലൂടെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലാണ് നടി ഷെഫാലി ഷാ ഇപ്പോൾ. എന്നാൽ ഈ വിജയങ്ങൾക്കിടയിൽ വൈകാരികമായ പോരാട്ടങ്ങളുടെയും കഠിനമായ തീരുമാനങ്ങളുടെയും വലിയൊരു കഥയുണ്ട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും താൻ അനുഭവിച്ച വൈകാരിക പീഡനങ്ങളെക്കുറിച്ചും ഷെഫാലി തുറന്നു പറഞ്ഞു ആദ്യവിവാഹത്തിലെ കയ്പേറിയ അനുഭവങ്ങള്‍ നടി ഷെഫാലി ഷാ പങ്കുവച്ചു. ജീവിതം പൂര്‍ണമാവാന്‍ ഭര്‍ത്താവിന്‍റെ ആവശ്യമില്ലെന്നും നമുക്ക് നാം തന്നെ മതിയെന്നും ഷെഫാലി ഷാ Read More…

Featured Sports

‘ഇറക്കിവിട്ടതല്ല, ഇറങ്ങിപ്പോന്നതാണ്; എനിക്ക് വലുത് രാഷ്ട്രം’: ബംഗ്ലദേശ് പ്രിമിയർ ലീഗിൽനിന്ന് പുറത്താക്കിയെന്ന വാര്‍ത്ത തള്ളി റിധിമ

ന്യൂ‍ഡൽഹി : നയതന്ത്ര സംഘർഷങ്ങളെ തുടർന്ന് ഇന്ത്യൻ പ്രിമിയർ ലീഗിൽ നിന്ന് ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെ അത് ക്രിക്കറ്റിലേക്കും പടർന്നു. ഇതിനു മറുപടിയായി ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാടിലാണ് ബംഗ്ലദേശ്. ഐപിഎലിന്റെ സംപ്രേക്ഷണം ബംഗ്ലദേശിൽ സർക്കാർ വിലക്കുകയും ചെയ്തു. ഇതിനിടെയാണ് ബംഗ്ലദേശ് പ്രിമിയർ ലീഗിന്റെ (ബിപിഎൽ) ഹോസ്റ്റിങ് പാനലിൽനിന്ന് ഇന്ത്യൻ അവതാരകയായ റിധിമ പഥക്കിനെ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പുറത്താക്കിയെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇക്കാര്യം നിഷേധിച്ച് റിധിമ പഥക്ക് തന്നെ രംഗത്തെത്തി. Read More…

Crime Featured

അച്ഛന്‍ 5000 രൂപയ്ക്ക് മകളെ വിറ്റു, മുത്തശി കൈമാറി; 16കാരിയെ ബലാല്‍സംഗം ചെയ്​തത് 10ലേറെ പേര്‍, കാവലാകേണ്ടവൻ കാലനായപ്പോൾ…

ലോകത്ത് ഒരു പെൺകുട്ടിക്ക് അച്ഛനേക്കാൾ വലിയ സംരക്ഷകൻ വേറെയില്ലെന്നാണ് പറയപ്പെടാറുള്ളത്. എന്നാൽ ഒരു പിതാവ് തന്റെ മകൾക്ക് സംരക്ഷകനാകുന്നതിന് പകരം രാക്ഷസനായി മാറിയാലോ? കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലുള്ള ബിരൂരിൽ നിന്ന് “പിതാവ്” എന്ന വാക്കിനെപ്പോലും ലജ്ജിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇവിടെ, പണത്തോടുള്ള അത്യാർത്തി മൂലം പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ വേശ്യാവൃത്തിയുടെ നരകത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ഒരു പിതാവ്. ഈ ക്രൂരകൃത്യത്തിൽ പെൺകുട്ടിയുടെ അമ്മൂമ്മയും പങ്കാളിയായിരുന്നു. അച്ഛനും അമ്മൂമ്മയും ഉൾപ്പെടെ 12 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറച്ച് Read More…

Featured Spotlight

MM മണി പൂര്‍ണ ആരോഗ്യവാന്‍; തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ക്ക്‌ അടിസ്‌ഥാനമില്ലെന്ന് CPM

ചെറുതോണി: അനാരോഗ്യം മൂലം ഉടുമ്പന്‍ചോല എം.എല്‍.എയും മുതിര്‍ന്ന സി.പി.എം. നേതാവുമായ എം.എം. മണി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക്‌ അടിസ്‌ഥാനമില്ലെന്ന്‌ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ്‌. എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള പ്രാഥമിക ആലോചനകള്‍പോലും നടന്നിട്ടില്ല. ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കും സംസ്‌ഥാന ജാഥയ്‌ക്കും ശേഷമേ അത്തരം ചര്‍ച്ചകളിലേക്ക്‌ എല്‍.ഡി.എഫും സി.പി. എമ്മും കടക്കുകയുള്ളു. സംസ്‌ഥാനജില്ലാ നേതൃത്വങ്ങള്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചു മാധ്യമങ്ങള്‍ നല്‍കുന്ന ഊഹാപോഹ വാര്‍ത്തകളില്‍ അടിസ്‌ഥാനമില്ല.-സി.പി.എം. വ്യക്‌തമാക്കി. എം.എം മണി Read More…

Featured Spotlight

ആർഎസ്‌പിയിൽ വീണ്ടും മക്കൾ രാഷ്ട്രീയം? ഇരവിപുരത്ത് എൻ കെ പ്രേമചന്ദ്രന്റെ മകനെ മത്സരിപ്പിക്കാൻ നീക്കം

കൊല്ലം: ഇരവിപുരം മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ മത്സരിക്കാൻ ആർ.എം.പി ആലോചിക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നുവെന്നും സൂചനയുണ്ട്. കൊല്ലം ടികെഎം എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് കാർത്തിക് പ്രേമചന്ദ്രൻ. എന്നാൽ അദ്ദേഹം മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നും അറിയുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർഎസ്‌പി നേതാവും മുൻ മന്ത്രിയുമായ ടി കെ ദിവാകരന്റെ മകൻ ബാബു ദിവാകരനായിരുന്നു ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി. പാർട്ടി ഒറ്റക്കെട്ടായാണ് കാർത്തികിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് Read More…

Featured Good News

ലാല്ബാഗിലെ ‘മാവ്’ വില്പനക്കാരൻ: കഠിനാധ്വാനത്തിലൂടെ മകളെ ഉന്നതങ്ങളിലെത്തിച്ച രാജുവിന്റെ കഥ

ബെംഗളൂരുവിലെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന് മുന്നിൽ കഴിഞ്ഞ 15 വർഷമായി ദോശ-ഇഡലി മാവ് വിൽക്കുന്ന രാജു എന്ന വ്യക്തിയുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇൻവെസ്റ്ററായ സന്ദീപ് രവില്ലു തന്റെ X (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ കുറിപ്പ് നിശ്ചയദാർഢ്യത്തിന്റെയും സമർപ്പണത്തിന്റെയും നേർചിത്രമാണ്. കഴിഞ്ഞ 15 വർഷമായി രവില്ലു സ്ഥിരമായി രാജുവിന്റെ കടയിൽ നിന്നും ദോശ – ഇഡലി മാവ് വാങ്ങുന്ന ഒരാളാണ്. പോസ്റ്റിൽ പറയുന്നതനുസരിച്ച്, ‘രാജുവിന്റെ ഒരു ദിവസം അതിരാവിലെ തന്നെ ആരംഭിക്കും. രാവിലെ Read More…