Featured Oddly News

പാപ്പരായി; ഈസ്റ്റ് ഇന്ത്യാ കമ്പനി വീണ്ടും പൂട്ടി, ഇന്ത്യ ഭരിച്ച കമ്പനി പൂട്ടിയപ്പോള്‍ ഒരു ഇന്ത്യക്കാരനു കീഴില്‍

ലണ്ടന്‍: ബഹുഭൂരിപക്ഷം പ്രദേശങ്ങളും കാല്‍ക്കീഴിലാക്കി കോളനിവത്‌കരണത്തിലൂടെ ഇന്ത്യയെ ഞെരിച്ച ‘ഈസ്‌റ്റ്‌ ഇന്ത്യാ കമ്പനി’ക്കു വീണ്ടും താഴുവീണു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ‘ആധുനിക കമ്പനി’യാണ്‌ പൂട്ടിയത്‌. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന്‌ പാപ്പരായതിനു പിന്നാലെയാണു സ്‌ഥാപനത്തിനു താഴുവീണത്‌. 1600 ഡിസംബറിലാണ്‌ കച്ചവട ലക്ഷ്യങ്ങള്‍ക്കായി ബ്രിട്ടനില്‍ ഇംഗ്ലീഷ്‌ ഈസ്‌റ്റ്‌ ഇന്ത്യാ കമ്പനി രൂപീകരിച്ചത്‌. സുഗന്ധവ്യഞ്‌ജന വ്യാപാരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മറ്റു സ്‌ഥാപനങ്ങളുമായി വിപണിയില്‍ മത്സരം കാഴ്‌ചവയ്‌ക്കുകയായിരുന്നു ലക്ഷ്യം. പിന്നീട്‌ ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ഭരണം സ്‌ഥാപിക്കുന്നതില്‍ കമ്പനി നിര്‍ണായക പങ്ക്‌ വഹിച്ചു. ഇന്ത്യയില്‍ അധികാരം പിടിച്ചതിനുപിന്നാലെയുണ്ടായ Read More…

Featured Good News

ഗൂഗിളിൽ ‘പഞ്ച് ദ മങ്കി’ എന്ന് സേർച്ച് ചെയ്തു നോക്കൂ; നിങ്ങളെ കാത്തിരിക്കുന്നത് മനോഹരമായ ഒരു സർപ്രൈസ്!

നിങ്ങളുടെ സ്ക്രീനിൽ ഇന്ന് പെട്ടെന്ന് ഡിജിറ്റൽ ഹൃദയങ്ങൾ നിറയുന്നത് ശ്രദ്ധയിൽപ്പെട്ടുവെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. ലോകമെമ്പാടും തരംഗമായി മാറിയ ‘പഞ്ച്’ എന്ന കുരങ്ങൻ കുഞ്ഞിനായി ഗൂഗിൾ ഒരു പ്രത്യേക സർപ്രൈസ് ഒരുക്കിയിരിക്കുകയാണ്. ജപ്പാനിലെ ചിബ പ്രവിശ്യയിലുള്ള ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ താമസക്കാരനാണ് ഈ കുരങ്ങൻ കുഞ്ഞ്. മൃഗശാലാ ജീവനക്കാർ അവന്റെ കുസൃതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു തുടങ്ങിയതോടെയാണ് പഞ്ച് ലോകശ്രദ്ധ നേടിയത്. അവന്റെ ആദ്യത്തെ മരത്തിൽ കയറ്റവും നിഷ്കളങ്കമായ മുഖഭാവങ്ങളും അവനെ വെറുമൊരു മൃഗശാലയിലെ കുരങ്ങൻ എന്നതിലുപരി ആഗോളതലത്തിൽ Read More…

Featured Oddly News

നോട്ടുനിരോധനം കഴിഞ്ഞ് 9 വർഷം; ഭർത്താവിൽ നിന്ന് ഒളിപ്പിച്ചുവെച്ച പഴയ നോട്ടുകൾ കണ്ട് അന്തംവിട്ട് ഒരു വീട്ടമ്മ

നോട്ടുനിരോധനം നടന്ന് ഏകദേശം പത്ത് വർഷത്തോടടുക്കുമ്പോഴും, വീടിന്റെ പല കോണുകളിൽ നിന്നും പഴയ നോട്ടുകൾ അപ്രതീക്ഷിതമായി ലഭിക്കുന്ന വാർത്തകൾ ഇന്നും കൗതുകമുണർത്തുന്നതാണ്. അത്തരത്തിൽ, നിരോധിക്കപ്പെട്ട 500, 1000 രൂപ നോട്ടുകൾ വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പാളിപ്പോയ ഒരു രഹസ്യ സമ്പാദ്യം ഇൻസ്റ്റാഗ്രാം ഉപയോക്താവായ ആയുഷി ദീക്ഷിത് (@ayushidixit___) പങ്കുവെച്ച വീഡിയോയിൽ തന്റെ അമ്മ പഴയ നോട്ടുകൾ കണ്ട് അസ്വസ്ഥയായിരിക്കുന്നത് കാണാം. “ഗയ്സ്, എന്റെ അമ്മ കരയുകയാണ്. പപ്പയിൽ Read More…

Featured Sports

ബാറ്റെടുത്തവരെല്ലാം കത്തിക്കയറി; ഇന്ത്യയ്ക്ക് 72 റൺസ് ജയം; പട്ടികയിൽ ‘നെഗറ്റീവ്’ തന്നെ, ഒരു ജയം അകലെ സെമി

ചെന്നൈ: സിംബാബ്‌വേയെ 72 റണ്ണിനു തോല്‍പ്പിച്ച്‌ ഇന്ത്യ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നാല്‌ വിക്കറ്റിന്‌ 256 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ അവസാന പന്തെറിയുമ്പോള്‍ ആറ്‌ വിക്കറ്റിന്‌ 184 റണ്ണെന്ന നിലയിലായിരുന്നു. സിംബാബ്‌വേ ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ (59 പന്തില്‍ ആറ്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം പുറത്താകാതെ 97) പോരാട്ടമാണ്‌ കളി ആവേശകരമാക്കിയത്‌. ഞായറാഴ്‌ച വെസ്‌റ്റിന്‍ഡീസിനെതിരേ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ കടക്കാം. Read More…

Featured Spotlight

ബെഡ് കിട്ടാതെ രോഗികൾ പുറത്ത്, മന്ത്രിക്ക് അകത്ത് ഫോട്ടോഷൂട്ട്: പരിയാരത്ത് വിവാദം പുകയുന്നു

കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റു പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കടുത്ത വിമർശനവുമായി കെഎസ്‌യു രംഗത്തെത്തി. സാധാരണക്കാരായ രോഗികൾ ഐസിയു കിടക്കകൾക്കായി കാത്തിരിക്കുമ്പോൾ, യാതൊരുവിധ അടിയന്തര ചികിത്സാ ഉപകരണങ്ങളും (ബിപി കഫ്, മോണിറ്റർ തുടങ്ങിയവ) ഉപയോഗിക്കാതെ മന്ത്രി ഐസിയു സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ആരോപിച്ചു. ഫർഹാൻ മുണ്ടേരിയുടെ പോസ്റ്റ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുകളിൽ പാലിക്കേണ്ട ചില മര്യാദകളും നിയമങ്ങളും Read More…

Featured Sports

‘കറക്കി അടിക്കും…’: വിൻഡീസ് ക്യാപ്റ്റന്റെ ഹിന്ദി കേട്ട് ഞെട്ടി ആരാധകർ; സോഷ്യൽ മീഡിയയിൽ തരംഗമായി പവൽ

വെസ്റ്റ് ഇൻഡീസ് താരം റോവ്‌മാൻ പവൽ അതിമനോഹരമായി ഹിന്ദി സംസാരിക്കുന്ന ഇൻസ്റ്റാഗ്രാം വീഡിയോ ഇന്ത്യൻ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കയിലും ഇന്ത്യയിലും നടന്ന വെസ്റ്റ് ഇൻഡീസിന്റെ പഴയ ലോകകപ്പ് വിജയങ്ങളെക്കുറിച്ച് ക്രിയേറ്ററായ സൗരവ് ഹൽദാർ സൂചിപ്പിക്കുന്നതാണ് വീഡിയോയുടെ തുടക്കം. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ സിക്സറുകൾ അടിക്കരുതെന്ന് പവലിനോട് അദ്ദേഹം തമാശയായി ആവശ്യപ്പെട്ടപ്പോൾ, തന്റേതായ ശൈലിയിൽ പവൽ മറുപടി നൽകി. “അടിക്കും. സ്റ്റേഡിയത്തിന് പുറത്തേക്ക് അടിക്കും. എല്ലാ പന്തും അടിക്കും. കറക്കി കറക്കി അടിക്കും,” പവൽ ചിരിച്ചുകൊണ്ട് പറഞ്ഞു. വാംഖഡെയിൽ Read More…

Featured Sports

ഇന്നു തോറ്റാല്‍ ഇന്ത്യ റ്റാറ്റ പറയു​മോ? സിംബാബ്‌വേയ്ക്കും ഇന്ത്യയ്ക്കും ജീവന്‍മരണ പോരാട്ടം

ചെന്നൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യക്ക്‌ ജീവന്‍മരണ പോരാട്ടം. സൂപ്പര്‍ എട്ട്‌ ഗ്രൂപ്പ്‌ 1 ലെ രണ്ടാമത്തെ മത്സരത്തില്‍ സിംബാബ്‌വേയാണ്‌ എതിരാളി. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റതോടെയാണ്‌ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത പരുങ്ങലായത്‌. നെറ്റ്‌ റണ്‍റേറ്റ്‌ -3.800 ലേക്കു താണതും ഇന്ത്യക്കു പ്രതികൂലമാണ്‌. ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനോടു തോറ്റ സിംബാബ്‌വേയ്‌ക്കും ഇന്നു ജയം അനിവാര്യം. വൈകിട്ടു മൂന്നു മുതല്‍ വെസ്‌റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും Read More…

Featured Sports

‘അധിക്ഷേപം കൊണ്ട് കപ്പ് നേടാനാവില്ല!’ – പാക് ആരാധകർക്ക് മറുപടിയുമായി സൽമാൻ ആഗയുടെ ഭാര്യ

ലഹോര്‍: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സൂപ്പര്‍ 8 മത്സരത്തില്‍ ഇംഗ്ലണ്ടിനോട്‌ തോറ്റതിനു പിന്നാലെ തനിക്കും മകനും നേരെയുണ്ടായ സൈബറാക്രമണത്തില്‍ പ്രതികരിച്ച്‌ പാകിസ്‌താന്‍ നായകന്‍ സല്‍മാന്‍ അലി ആഗയുടെ ഭാര്യ സാബ മന്‍സര്‍. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ്‌ സാബ രൂക്ഷമായി പ്രതികരിച്ചത്‌. ”തന്നെയും നിഷ്‌കളങ്കനായ മകനെയും അധിക്ഷേപിക്കുന്നത്‌ നിങ്ങള്‍ക്ക്‌ ലോകകപ്പ്‌ നേടിത്തരില്ല, പാകിസ്‌താന്‍ ആരാധകരെ.” സബ മന്‍സര്‍ ഇന്‍സ്‌റ്റഗ്രാം സേ്‌റ്റാറിയില്‍ കുറിച്ചു. വൈറലാകും മുമ്പു തന്നെ സാബ പോസ്‌റ്റ് നീക്കം ചെയ്‌തു. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ തോറ്റതോടെ Read More…

Featured Oddly News

മാസം ലക്ഷങ്ങൾ ശമ്പളം; ഐടി ജോലിയേക്കാൾ മികച്ചത് ട്രക്ക് ഡ്രൈവിംഗോ? ചർച്ച കൊഴുക്കുന്നു

ഡല്‍ഹിയിലെ ഒരു വ്യവസായി തന്റെ സ്ഥാപനത്തിലെ മികച്ച ട്രക്ക് ഡ്രൈവര്‍മാര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നു എന്ന് വിശദീകരിച്ചത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഡാമന്‍ സിംഗ് എന്ന ഈ സംരംഭകനാണ് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ അഭിപ്രായം പങ്കുവെച്ചത്. ബിറ്റ്‌സ് പിലാനിയില്‍ (BITS Pilani) നിന്ന് എന്‍ജിനീയറിംഗും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ (FMS) നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ ആളാണ് അദ്ദേഹം. നിലവില്‍ തന്റെ കുടുംബ ബിസിനസ്സായ ‘ഡാമന്‍ ഗ്രൂപ്പ്’ (Daman Group) നടത്തിവരികയാണ്. ലോജിസ്റ്റിക്‌സ് മേഖലയിലെ കാണാപ്പുറങ്ങളെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും Read More…