ന്യൂയോര്‍ക്ക്; മിസ് വേള്‍ഡ് മത്സരത്തിലേക്ക് യുഎസിന്റെ പ്രതിനിധിയെ അയയ്ക്കുന്നതിനുള്ള ‘ മിസ് വേള്‍ഡ് അമേരിക്ക’യില്‍ പങ്കെടുക്കാനൊരുങ്ങി മലയാളി യുവതി. മത്സരത്തില്‍പങ്കെടുക്കുന്നത് മീര തങ്കം മാത്യുവാണ്. മീര 2022ല്‍ യുഎസില്‍ മിസ് ഇന്ത്യ ന്യൂയോര്‍ക്ക് കിരീടം നേടിയിരുന്നു. മീര എത്തുന്നത് ന്യൂയോര്‍ക്കിനെ പ്രതിനിധീകരിക്കുന്ന ടൈറ്റിലുകളിലൊന്നായ മിസ് ലിബര്‍ട്ടിയായാണ്. പത്തനംതിട്ട സ്വദേശിയായ ജോണ്‍ മാത്യുവിന്റെയും രാജി മാത്യുവിന്റെയുും മകളാണ് മീര. മീര മിസ് സ്റ്റാറ്റന്‍ ഐലന്‍ഡ് പട്ടവും നേടിയിരുന്നു. ഹെല്‍ത്ത് കെയര്‍ കമ്പനിയായ നോര്‍ത്ത് വെല്ലിന്റെ ഐടി ഉദ്യാഗസ്ഥയായിരുന്നു. സമയം Read More…
അന്ന് നയന്‍താരയും തൃഷയും കണ്ടാല്‍ മിണ്ടില്ലായിരുന്നു; കാരണം വിജയ് ചിത്രത്തിലെ നായികാവേഷം?
കരിയറിന്റെ തുടക്കത്തില്‍ ജനപ്രിയ നടിമാരായ തൃഷ കൃഷ്ണനും നയന്‍താരയും ശക്തമായ ബന്ധവും സൗഹൃദവും ഉള്ളവരായിരുന്നു. ഏകദേശം രണ്ടു ദശകമായി രണ്ട് നടിമാരും ആരാധകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. ഇരുവര്‍ക്കും ആഗോളതലത്തില്‍ ആരാധകവൃന്ദമുണ്ട്. എന്നിരുന്നാലും, ചില പഴയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇരുവരും തമ്മില്‍ ഒരു കാലത്ത് സംസാരിച്ചിരുന്നില്ല എന്നാണ്. ചില പ്രൊഫഷണല്‍ കാരണങ്ങള്‍ ഇവരുടെ സൗഹൃദത്തെ ആകെ ഉലച്ചുകളഞ്ഞു. 2008ലെ ഒരു പഴയ റിപ്പോര്‍ട്ട് പ്രകാരം തൃഷയും നയന്‍താരയും തമ്മില്‍ വിജയ് ചിത്രമായ കുരുവിയെ ചൊല്ലി ഏറ്റുമുട്ടിയിരുന്നു. ടൈംസ് Read More…
ഇളയരാജയുടെ മറ്റൊരു ഗാനം കൂടി മലയാളത്തില്‍? കല്യാണരാമനിലെ ‘കാതല്‍ വന്തിരിച്ചു…’ പുഷ്പക വിമാനത്തില്‍
മഞ്ഞുമ്മല്‍ ബോയ്‌സില്‍ തമിഴ്‌സിനിമ ‘ഗുണ’യിലെ ‘കണ്‍മണി അന്‍പോടു’ എന്ന ഗാനം ഉപയോഗിച്ചതിന് ഉണ്ടായ പുകില്‍ ചില്ലറയായിരുന്നില്ല. സംഗീതസംവിധായകന്‍ ഇളയരാജ തന്നെ സിനിമയില്‍ ഗാനം ഉപയോഗിച്ചതിനെതിരേ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇളയരാജയുടെ മറ്റൊരു ഗാനം കൂടി മലയാള സിനിമയിലേക്ക് റീമിക്‌സായി വരുന്നു. നടന്‍മാരായ സിജു വില്‍സണും ബാലു വര്‍ഗീസും പ്രധാനവേഷത്തില്‍ എത്തുന്ന വരാനിരിക്കുന്ന മലയാളം ചിത്രമായ പുഷ്പക വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍ ജൂലൈ 18 വ്യാഴാഴ്ച ‘കാതല്‍’ (റീമിക്‌സ്) എന്ന വീഡിയോ ഗാനം പുറത്തിറക്കി. മലേഷ്യ Read More…
കൂടുതല്‍ തവണ ഫിലിംഫെയര്‍ നേടിയ നായിക ? നയന്‍താരയോ സാമന്തയോ അല്ല, ഈ നടിയാണ്
ദക്ഷിണേന്ത്യയിലെ ജനപ്രിയ നടിമാരുടെ പേരുകള്‍ പറയുമ്പോള്‍, നയന്‍താര, തൃഷ, സാമന്ത തുടങ്ങിയ പേരുകള്‍ പലപ്പോഴും തലക്കെട്ടുകള്‍ പിടിച്ചെടുക്കുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടിയ തെന്നിന്ത്യന്‍ നടി ആരാണെന്നറിയാമോ? ഈ താരനിരയെ പിന്നിലാക്കി തെന്നിന്ത്യന്‍ വ്യവസായങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് സായ് പല്ലവിയാണ്. ആറ് പുരസ്‌ക്കാരങ്ങളാണ് നടി നേടിയത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും തൃഷയും അഞ്ചുതവണ വീതം പുരസ്‌ക്കാരം നേടി രണ്ടാമതാണ് നില്‍ക്കുന്നു. അതേസമയം ഇതുവരെ 14 തവണ ഫിലിംഫെയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നയന്‍താര നാമനിര്‍ദേശം Read More…
വിവാഹമോചനത്തെക്കുറിച്ച് പോസ്റ്റ് ; അഭിഷേക് ബച്ചന്‍ ലൈക്ക് ചെയ്തത് എന്തിന്?
വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെ അഭിഷേക് ബച്ചന്‍ പാപ്പരാസികുടെ റഡാറില്‍. ‘വിവാഹമോചനം എളുപ്പമല്ലെന്നും പ്രണയം നഷ്ടപ്പെടുന്നതിനെക്കുറിച്ചും പറഞ്ഞ ഒരു പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തത് നിമിഷങ്ങള്‍ക്കകം ആരാധകര്‍ പിടിച്ചെടുത്തു. ഐശ്വര്യ റായുമായുള്ള വിവാഹമോചനത്തിന്റെ സൂചനയായിരുന്നോ അതെന്നായിരുന്നു പലരുടേയും സംശയം. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തൊട്ടുപിന്നാലെ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ ഐശ്വര്യ റായ് ഒറ്റയ്ക്ക് പ്രത്യക്ഷപ്പെട്ടതിനെയും മാധ്യമങ്ങള്‍ കൂട്ടിവായിച്ചിരുന്നു. എഴുത്തുകാരിയും ജേര്‍ണലിസ്റ്റുമായ ഹീന ഖണ്ഡേല്‍വാള്‍ പങ്കിട്ട പോസ്റ്റില്‍, സ്നേഹക്കാന്‍ എളുപ്പമല്ലാതാകുമ്പോൾ ദീര്‍ഘകാല Read More…
വിജയ് സേതുപതി അനുരാഗ് കശ്യപുമായി വീണ്ടും ; കൂട്ടിന് മഞ്ജുവാര്യരും, വിടുതലൈയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍
സൂരി നായകനായി വന്‍ ഹിറ്റായി മാറിയ വിടുതലൈയുടെ രണ്ടാംഭാഗം പാര്‍ട്ട് 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. വിജയ് സേതുപതിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ രണ്ടാം ഭാഗം വിജയുടെ കഥാപാത്രമായ പെരുമാളിന്റെ കഥയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ്. ”വിടുതലൈ പാര്‍ട്ട് രണ്ടില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു.” എക്‌സില്‍ വിടുതലൈ ഭാഗം 2-ല്‍ നിന്നുള്ള രണ്ട് പോസ്റ്ററുകള്‍ പങ്കിട്ടുകൊണ്ട് വിജയ് എഴുതി. കൈയില്‍ വെട്ടുകത്തിയുമായി ചോര പുരണ്ട വിജയ് വയലിന് Read More…
61 കാരന്‍ ജോണിഡെപ്പിന് പുതിയ കാമുകി ; തന്നേക്കാള്‍ 33 വയസ് ഇളയവള്‍ യൂലിയ വ്ളോസോവ
നടി ആംബര്‍ഹേര്‍ഡുമായുള്ള വഴക്കും നിയമപോരാട്ടവുമൊക്കെ തളര്‍ത്തിയ ഹോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായ ജോണിഡെപ്പിന് പുതിയ പങ്കാളി. 61 കാരനായ ഡെപ്പ് തന്നെക്കാള്‍ 33 വയസ്സ് ഇളപ്പമുള്ള റഷ്യന്‍ സുന്ദരി യൂലിയ വ്ളോസോവയിലാണ് പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുന്നത്. 28 കാരിയായ യൂലിയ റഷ്യന്‍ ബ്യൂട്ടീഷ്യനും മോഡലുമൊക്കെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ജോഡി പലസ്ഥലങ്ങളിലും വച്ച് പരസ്പരം കാണുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘പൈറേറ്റ്സ് ഓഫ് കരീബിയന്‍” താരവും യൂലിയയും 2021 ഓഗസ്റ്റില്‍ പ്രാഗിലെ കാര്‍ലോവി വേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ Read More…
മലൈക്കോട്ടൈ വാലിബന്‍ രണ്ടാംഭാഗം വരുന്നു ; സാമൂഹ്യമാധ്യമങ്ങളില്‍ സൂചന നല്‍കി അണിയറക്കാര്‍
ആദ്യ ഭാഗത്തിന് ശരാശരി അഭിപ്രായവും മിതമായ ബോക്സ് ഓഫീസ് വരുമാനവും മാത്രമാണ് ലിജോജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് ലഭിച്ചത്. അതുകൊണ്ടു തന്നെ സാധാരണഗതിയില്‍ സമാനരീതിയില്‍ ഒരു സിനിമ ചിന്തിച്ചേക്കാനേ സാധ്യതയില്ല. എന്നാല്‍ ലിജോജോസ് പെല്ലിശേരിയും സംഘവും ചിത്രത്തിന്റെ തുടര്‍ച്ചയെ ചുറ്റിപ്പറ്റി പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. സമീപകാല സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ തുടര്‍ച്ച ഉടനുണ്ടായേക്കുമെന്നാണ്. കഴിഞ്ഞ ദിവസം, ‘മലൈക്കോട്ടൈ വാലിബന്റെ’ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ‘ഉടന്‍ വരുന്നു’ എന്ന കുറിപ്പിനൊപ്പം നിഗൂഢമായ ഒരു സ്റ്റോറി ഫീഡ് പങ്കിട്ടതോടെയാണ് Read More…
നടന്‍ ജയകൃഷ്ണന്‍ കാരിമുട്ടം നായകനിരയിലേക്ക്; ‘മറുവശം’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: ഗ്രാമീണ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനിലൂടെയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടന്‍ ജയശങ്കര്‍ കാരിമുട്ടം നായകനാകുന്നു. ജയശങ്കറിന്‍റെ പുതിയ ചിത്രമായ മറുവശത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ജയകൃഷ്ണന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും അനുറാമാണ്. കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ Read More…














