സിനിമാസംഘടനയുമായി ബന്ധപ്പെട്ട് തമിഴ്‌നടന്‍ വിശാലിനെതിരേ സാമ്പത്തിക ദുരുപയോഗ ആരോപണം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ 12 കോടി രൂപയുടെ ഫണ്ട് താരം നഷ്ടമാക്കിയതായിട്ടാണ് ആരോപണം. തമിഴ് ഫില്‍ പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ സ്ഥാനത്ത് ഇരുന്നപ്പോള്‍ തങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്തതായിട്ടാണ് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിശാലിനൊപ്പം പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കളോടും സാങ്കേതിക വിദഗ്ധരോടും അവരുമായി കൂടിയാലോചിക്കാന്‍ സംഘടന തയ്യാറാക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം തനിക്കെതിരായ പരാതിക്കും ആരോപണത്തിനു മറുപടിയുമായി വിശാല്‍ രംഗത്ത് വന്നു. താന്‍ ഫണ്ട് ദുരുപയോഗം Read More…
ട്രംപ് ജയിച്ചാല്‍ നാടുവിടുമെന്ന് ഹോളിവുഡ് മാദകതാരം ഷാരണ്‍സ്‌റ്റോണ്‍ ; ഇറ്റലിയില്‍ പോയി താമസിക്കും
ഹോളിവുഡില്‍ അനേകം സിനിമാതാരങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങളില്‍ ഇടപെട്ടത്. കമലാഹാരീസിന് വേണ്ടി പരസ്യമായി ജാമി ലീ കര്‍ട്ടിസും ഗായിക കാറ്റി പെറിയും മുമ്പോട്ട് വന്നിരുന്നു. രാജി വെയ്ക്കുന്നതിന് മുമ്പ് നടന്‍ ജോര്‍ജ്ജ് ക്ലൂണി പ്രസിഡന്റ് ജോ ബൈഡന് വേണ്ടി ഒരു ധനസമാഹരണം നടത്തി ശ്രദ്ധനേടിയിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും പുതിയതായി ഹോളിവുഡില്‍ നിന്നും രംഗത്ത് വന്നിരിക്കുന്നത് പഴയ ഗ്‌ളാമര്‍ഗേള്‍ ഷാരണ്‍സ്‌റ്റോണാണ്. ട്രംപ് ജയിച്ചാല്‍ അമേരിക്ക വിടുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്ന് താരം പരസ്യമായി പറഞ്ഞു. Read More…
‘ഗോട്ടി’ ന്റെ ഫസ്റ്റ്ഹാഫ് വിജയ് കണ്ടു ; സൂപ്പര്‍താരം സംവിധായകനോട് പറഞ്ഞത്…
സൂപ്പര്‍താരം വിജയ് സംവിധായകന്‍ വെങ്കട്ട് പ്രഭുവിനൊപ്പം ‘ഗോട്ട്’, ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം’ ചിത്രത്തിന്റെ ജോലിയിലാണ്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. സെപ്തംബര്‍ 5-ന് പാന്‍-ഇന്ത്യന്‍ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം സിനിമയുടെ ആദ്യപകുതി വിജയ് കണ്ടെന്നും താരത്തിന് ഇഷ്ടപ്പെട്ടു എന്നുമാണ്. ചിത്രത്തിന്റെ ഔട്ട്പുട്ട് വീക്ഷിച്ച വിജയ് ‘ഗോട്ടിന്റെ’ ആദ്യ പകുതിയുടെ ഫലത്തില്‍ വിജയ് സന്തുഷ്ടനാണെന്നും കണ്ട ശേഷം സംവിധായകന്‍ വെങ്കട്ട് പ്രഭുവിനോട് നായകന്‍ അതിശയകരം എന്ന പറഞ്ഞതായുമാണ് റിപ്പോര്‍ട്ട്. Read More…
മുംബൈയില്‍ 70 കോടി രൂപയുടെ ആഢംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി സൂര്യ; ബോളിവുഡില്‍ കാലുറപ്പിക്കുന്നു?
പാന്‍ഇന്ത്യന്‍ സിനിമകളുടെ കാലമാണ്. ഏതുഭാഷയ്ക്കും ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ കയറാമെന്നും ബോളിവുഡില്‍ ആര്‍ക്കും അഭിനയിക്കാന്‍ അവസരം കിട്ടുന്നതൊന്നും പുതിയ കാലമല്ല. ബോളിവുഡില്‍ ഏറ്റവും പുതിയതായി അവസരം തേടുന്നത് സിനിമാ ദമ്പതിമാരായ സൂര്യയും ജ്യോതികയുമാണ്. ബോളിവുഡില്‍ നടി കാലുറപ്പിക്കുന്നതിന്റെ ഭാഗമായി ഇവര്‍ മുംബൈയില്‍ പുതിയ വീട് വാങ്ങിയതാണ് പുതിയ വിവരം. സൂര്യ മുംബൈയില്‍ 70 കോടി രൂപ വിലമതിക്കുന്ന ഒരു ആഢംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയെന്നും ഭാര്യ ജ്യോതികയ്ക്കും അവരുടെ കുട്ടികള്‍ക്കുമൊപ്പം അവിടെ താമസം മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെന്നൈയിലെയും Read More…
നിറത്തിന്റെയും മുഖക്കുരുവിന്റെയും കാര്യത്തില്‍ അപകര്‍ഷതബോധം; ‘പ്രേമം’ അത് മാറ്റിയെടുത്തുവെന്ന് സായ്പല്ലവി
വ്യക്തിയെന്ന നിലയില്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയ കാര്യമാണ് പ്രേമം സിനിമയെന്ന് നടി സായ്പല്ലവി. സിനിമ കാരണം ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് ഏറെ ആത്മവിശ്വാസമുണ്ടായെന്നും സംവിധായകന് തന്നിലുള്ള ആത്മവിശ്വാസത്തെക്കുറിച്ചും അവര്‍ പറഞ്ഞിരുന്നു. ചെറുപ്പകാലത്ത് നിറത്തിന്റെയും മുഖക്കുരുവിന്റെയും കാര്യത്തില്‍ തനിക്ക് അപകര്‍ഷതാബോധം ഉണ്ടായിരുന്നതായും പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ പഴയ അഭിമുഖത്തിലാണ് സായ് പല്ലവി താന്‍ നേരിട്ടിരുന്ന അപകര്‍ഷതയെക്കുറിച്ച് പറഞ്ഞത്. മറ്റു പല കൗമാരപ്രായക്കാരെയും പോലെ, അവളുടെ ശബ്ദം, അവളുടെ രൂപം, മുഖക്കുരു എന്നിവയെക്കുറിച്ച് സംശയമുണ്ടായിരുന്നു. എങ്കിലും, സംവിധായകന്‍ Read More…
പ്രശാന്ത് നീല്‍ അജിത്തുമായി സിനിമയ്‌ക്കൊരുങ്ങുന്നു ; കെ.ജി.എഫ്. 3 ല്‍ യഷും തലയും ഒന്നിച്ചേക്കും
കെജിഎഫ്, സലാര്‍ എന്നീ സിനിമകളിലൂടെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിംഗുമായി ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ പ്രശാന്ത് നീല്‍ ഇനി കൈകോര്‍ക്കാനൊരുങ്ങുന്നത് തമിഴിലെ വമ്പന്‍ താരം തല അജിത്തുമായി. പ്രശാന്ത് നീലുമായി അജിത്ത് രണ്ട് സിനിമകളുടെ കരാര്‍ ഒപ്പിട്ടതായും നടന്റെ 64-ാമത്, 65-ാമത് സിനിമകളായി ഇവ പുറത്തുവരുമെന്നുമാണ് കേള്‍ക്കുന്നത്. ദക്ഷിണേന്ത്യയിലെ മുന്‍നിര നടന്മാരില്‍ ഒരാളായ അജിത്ത് നിലവില്‍ ‘വിടമുയാര്‍ച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ ചിത്രങ്ങളുടെ ഭാഗമാണ്. ഇവ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സംവിധായകന്‍ സിരുത്തൈ ശിവയുമായി അഞ്ചാം Read More…
മനുഷ്യസ്‌നേഹിയായ സൂപ്പര്‍സ്റ്റാര്‍; ജീവകാരുണ്യത്തിന് വര്‍ഷംതോറും 30 കോടി നല്‍കി മഹേഷ്ബാബു
തെലുങ്ക് സിനിമയിലെ മഹേഷ് ബാബു ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല മഹാനായ ഒരു മനുഷ്യസ്‌നേഹി കൂടിയാണെന്ന് എത്രപേര്‍ക്കറിയാം. തെലുങ്ക് സിനിമയില്‍ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കുന്ന അദ്ദേഹം അഭിനയ വൈദഗ്ധ്യത്തിന് പുറമേ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അനേകരുടെ ഹൃദയം കീഴടക്കുന്നു. ഓരോ വര്‍ഷവും 30 കോടി രൂപയാണ് അദ്ദേഹം ഇതിനായി നല്‍കുന്നത്. 48 വയസ്സുള്ള നടന്‍ നിരവധി എന്‍ജിഒകളുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നത്. ചിലത് അദ്ദേഹം സ്വയം നിയന്ത്രിക്കുന്നു. റെയിന്‍ബോ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പങ്കാളിയാണ്. Read More…
അഭിഷേക്ബച്ചനുമായി അഭിപ്രായവ്യത്യാസങ്ങളുണ്ട് ; ആഷിന്റെ പഴയ ഇന്റര്‍വ്യൂ വൈറലാകുന്നു
ബോളിവുഡിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ദമ്പതിമാരില്‍ ഒരാളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും വ്യക്തിത്വം കൊണ്ടും ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി കൊണ്ടും ആരാധകരെ വളരെക്കാലമായി ആകര്‍ഷിച്ചിട്ടുണ്ട്. സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നതിനിടയില്‍ അടുത്തിടെ വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട് ഇവരുടെ ദാമ്പത്യം തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ഇരുവരും പിരിയുന്ന അവസ്ഥയിലാണെന്നാണ് കേള്‍ക്കുന്നത്. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിലേക്കുള്ള അവരുടെ വെവ്വേറെ വരവ് ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായി. വിവാഹമോചനത്തിന്റെ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തതോടെ Read More…
55-ാം ജന്മദിനം ബെന്‍ അഫ്‌ളക്കില്ലാതെ ആഘോഷിച്ച് ജെന്നിഫര്‍ലോപ്പസ്; വേര്‍പിരിഞ്ഞെന്ന് ഉറപ്പായി
ഭര്‍ത്താവ് ബെന്‍ അഫ്‌ളക്കുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ലെങ്കിലും തന്റെ 55 ാം ജന്മദിനം പാട്ടുകാരിയും നടിയും സൂപ്പര്‍താരവുമായ ജെന്നിഫര്‍ലോപ്പസ് ആഘോഷിച്ചു. ന്യൂയോര്‍ക്കിലെ ഹാംപ്ടണ്‍സില്‍ ബ്രിഡ്ജര്‍ടണ്‍ തീം പാര്‍ട്ടിയില്‍ ആയിരുന്നു ജന്മദിനാഘോഷം. ജൂലായ് 24 ആണ് താരത്തിന്റെ ജന്മദിനമെങ്കിലും ആഘോഷം ജൂലൈ 20 നായിരുന്നു നടന്നത്. പരിപാടിയില്‍ റീജന്‍സി കാലഘട്ടത്തിലെ വസ്ത്രധാരണത്തിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയത്. നെറ്റ്ഫ്‌ളിക്‌സില്‍ വന്‍ ഹിറ്റായി മാറിയ റൈംസിന്റെ ഹിറ്റ് സീരീസ് ‘ബ്രിഡ്ജര്‍ട്ടണ്‍’ ആയിരുന്നു ബര്‍ത്ത്‌ഡേയുടെ തീം. സീരീസിലെ കഥാപാത്രങ്ങള്‍ Read More…














