Movie News

ബോളിവുഡില്‍ നാലഞ്ച് സിനിമകള്‍; 13 വര്‍ഷമായി ഒരു പണിയുമില്ല ; എന്നിട്ടും നായികമാരേക്കാള്‍ സമ്പന്ന

ധൂം, ഗോല്‍മാല്‍ എന്നീ ബോളിവുഡ് ഹിറ്റ് ചിത്രങ്ങളിലെ നായികയെ ഓര്‍ക്കുന്നുണ്ടോ? 3 വര്‍ഷത്തിനിടെ 7 ഹിറ്റുകളുമായി മിന്നിനിന്ന ഈ നടി ഒരു കാലത്ത് മികച്ച നായികയായിരുന്നു. 13 വര്‍ഷമായി ഒരു ജോലിയും ഇല്ലായിരുന്നിട്ടും നടി ഇപ്പോഴും ഇന്ത്യയിലെ തന്നെ മുന്‍നിര നായികമാരേക്കാള്‍ സമ്പന്നയാണ്. പറഞ്ഞുവരുന്നത് റിമി സെന്‍ എന്ന പഴയതാരത്തെപ്പറ്റിയാണ്. 2000കളുടെ തുടക്കത്തില്‍ ധൂം, ഗോല്‍മാല്‍ തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിച്ചതോടെയാണ് റിമി സെന്‍ പ്രശസ്തയായത്. എന്നാല്‍ പിന്നീട് അവസരങ്ങള്‍ കുറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി അവര്‍ക്ക് ജോലിയൊന്നുമില്ലാത്ത ഒരു Read More…

Featured Movie News

മഹാരാജ ബോക്‌സോഫീസില്‍ വാരിയത് 100 കോടി ; വിജയ്‌സേതുപതി അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

ജൂണ്‍ 14 ന് തീയേറ്ററുകളില്‍ എത്തിയ മഹാരാജ ബോക്‌സോഫീസില്‍ നേടിയത് 100 കോടിയോളം കളക്ഷനാണ്. തമിഴ്‌നാടിന് പുറമേ കേരളം, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും സിനിമ വന്‍വിജയം നേടി. ബോക്‌സോഫീസില്‍ മിന്നിയ സിനിമ ഇപ്പോള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയാണെന്നും അമീര്‍ഖാന്‍ നായകനാകുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ സിനിമയില്‍ വിജയ് സേതുപതി പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ അഭിനയിച്ചതെന്നാണ് സൂചനകള്‍. സിനിമയുടെ മൊത്തം ബഡ്ജറ്റ് 20 കോടി രൂപയാണ്. സിനിമയ്ക്കായി വിജയ്‌സേതുപതി പ്രതിഫലം ഒന്നും വാങ്ങിയില്ലെന്നാണ് പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിനിമയുടെ Read More…

Movie News

മമിതാബൈജു വിഷ്ണുവിശാലിന്റെ നായിക ; രാക്ഷസന്‍ ഫെയിം രാംകുമാറിന്റെ സിനിമയില്‍ നായിക

പ്രേമലു എന്ന ഒരൊറ്റ സിനിമയോടെ തെന്നിന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയിട്ടുണ്ട് നടി മമിതാബൈജു. നടി ഇപ്പോള്‍ തമിഴ് സിനിമകളില്‍ ഒപ്പിടാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായിട്ടാണ് വിവരം. ജി.വി. പ്രകാശിനൊപ്പം റിബല്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മമിത വിഷ്ണുവിശാലിനൊപ്പം പുതിയ സിനിമയിലേക്ക് കരാറായിരിക്കുകയാണ്. രാക്ഷസന്‍ എന്ന സൂപ്പര്‍ഹിറ്റിലൂടെ പേരെടുത്ത രാംകുമാറിന്റെ സിനിമയില്‍ ഇരുവരും നായികാനായകന്മാരായി എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. വിവി 21 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന അവരുടെ വരാനിരിക്കുന്ന ചിത്രം ഇപ്പോള്‍ കൊടൈക്കനാലില്‍ അവസാന ഷൂട്ടിംഗ് Read More…

Movie News

ഇനി വര്‍ഷത്തില്‍ ഒരു സിനിമ; 90 കളിലെ തന്ത്രം ആമിര്‍ഖാന്‍ പൊടിതട്ടിയെടുക്കുന്നു

ഒരേ സമയം ഒരു സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ബോളിവുഡിലെ ആദ്യത്തെ നടന്മാരില്‍ ഒരാളായിരുന്ന ആമിര്‍ഖാന്‍. 2014 വരെ അത് തുടരുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഗജിനി, 3 ഇഡിയറ്റ്സ്, പികെ എന്നീ ചിത്രങ്ങളിലൂടെ യഥാക്രമം 100 കോടി ക്ലബ്ബും 200 കോടി ക്ലബ്ബും 300 കോടി ക്ലബ്ബും ഒക്കെ സ്വന്തമാക്കി. ചെയ്യുന്നതെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആണെന്നിരിക്കെ അടുത്തിടെ താരത്തിന് കാലം അത്ര അനുകൂലമല്ല. അതുകൊണ്ടു തന്നെ വര്‍ഷം ഒരു സിനിമയെന്ന 90 കളിലെ തന്ത്രം വീണ്ടും പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് Read More…

Movie News

മലൈക അറോറയും അര്‍ജൂന്‍ കപൂറും വേര്‍പിരിഞ്ഞുവോ? നിഗൂഢതകള്‍ നിറച്ച്‌ അര്‍ജുന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ള വേര്‍പിരിയലിനെക്കുറിച്ചുള്ള ഓണ്‍ലൈന്‍ കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അടുത്തിടെ അവര്‍ രണ്ടുപേരും ന്യൂഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ കോച്ചര്‍ വീക്ക് 2024 ല്‍ പങ്കെടുത്തു, അവിടെ മുന്‍ നിരയില്‍ പ്രത്യേകം സീറ്റുകളിലാണ് വര്‍ ഇരുന്നത്. ഒരു പാപ്പരാസി അക്കൗണ്ട് പങ്കിട്ട വീഡിയോയില്‍ ഇരുവരും അകലം പാലിക്കാന്‍ ശ്രദ്ധിക്കുന്നതായി കാണാം. എന്നാല്‍ അര്‍ജുന്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു നിഗൂഢ പോസ്റ്റ് പങ്കിട്ടു. നിങ്ങള്‍ ക്ഷമ കാണിക്കണമെന്നായിരുന്നു അത്. കഴിഞ്ഞ Read More…

Movie News

മഹാരാജ ബോളിവുഡിലേക്കും പറക്കുന്നു ; വിജയ് സേതുപതി ചെയ്ത വേഷം അമീര്‍ഖാന്‍ ചെയ്‌തേക്കും

വന്‍ തരംഗമാക്കി മാറ്റിയ വജയ് സേതുപതിയുടെ അമ്പതാം സിനിമ ‘മഹാരാജ’ ബോളിവുഡിലേക്കും. തീയേറ്ററില്‍ വന്‍തരംഗമായ സിനിമയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സ്ട്രീമിംഗ് നടന്നുകൊണ്ടിരിക്കെയാണ് സിനിമയുടെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള വിവരവും പുറത്തു വന്നിരിക്കുന്നത്. റീമേക്കില്‍ വിജയ് സേതുപതിയുടെ വേഷം ആമിര്‍ ഖാന്‍ വീണ്ടും അവതരിപ്പിച്ചേക്കുമെന്നാണ് ഇന്ത്യാഗ്‌ളിറ്റ്‌സിന്റെ റിപ്പോര്‍ട്ട്. സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരു ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസ് താല്‍പ്പര്യം കാണിക്കുകയും അതിനുള്ള അവകാശം വലിയ വിലയ്ക്ക് വാങ്ങുകയും ചെയ്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഉടനീളമുള്ള പ്രേക്ഷകരുടെ പ്രീതിനേടിയാണ് സിനിമ Read More…

Hollywood

ലേഡിഗാഗ മൂന്നാമതും വിവാഹ നിശ്ചയത്തിനൊരുങ്ങുന്നു; വരന്‍ ദീര്‍ഘകാല കാമുകനായ മൈക്കല്‍ പോളാന്‍സ്‌കി

ലോകപ്രശക്ത പോപ്പ് ഐക്കണ്‍ ലേഡിഗാഗ ദീര്‍ഘകാല കാമുകനായ മൈക്കല്‍ പോളാന്‍സ്‌കിയെ വിവാഹം കഴിക്കുന്നു. പാട്ടുകാരി ഈ വിവരം ലോകമെമ്പാടുമുള്ള തന്റെ ആരാധകരെ അറിയിച്ചത് 2024 പാരീസ് ഒളിമ്പിക്സ് വേദിയിലായിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടാല്‍ പോസ്റ്റ് ചെയ്ത ടിക് ടോക്ക് വീഡിയോയിലൂടെയാണ് വാര്‍ത്ത പുറത്തുവന്നത്. അടലിനൊപ്പം ഒരു നീന്തല്‍ പരിപാടി ആസ്വദിക്കുന്നതിനിടെ പോളാന്‍സ്‌കിയെ ലേഡിഗാഗ തന്റെ പ്രതിശ്രുത വരന്‍ എന്നാണ് പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിയത്. 2020ല്‍ ലാസ് വെഗാസില്‍ ഒരു പുതുവത്സര ചുംബനം പങ്കിടുന്നതിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് ഇരുവരും Read More…

Movie News

‘ഡ്രൈവര്‍ പാന്റിന്റെ സിപ് അഴിച്ചു…’ താന്‍ നേരിട്ട ലൈംഗികപീഡന സംഭവത്തെക്കുറിച്ച് തിലോത്തമ ഷോം

സിനിമകളിലെയും സീരിയലുകളിലെയും ശക്തമായ പ്രകടനത്തിന് പേരുകേട്ട നടിയാണ് തിലോത്തമ ഷോം. കോട്ട ഫാക്ടറി എന്ന പരമ്പരയുടെ മൂന്നാം സീസണില്‍ അനായാസപ്രകടനം കൊണ്ട് അനേകം ആരാധകരെ നേടിയ നടിയാണ്. ഡല്‍ഹിയില്‍ നേരിട്ട ലൈംഗികാതിക്രമത്തിന്റെ വേദനാജനകമായ അനുഭവം അടുത്തിടെ നടി ഹോട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുസ്മരിച്ചത് ഞെട്ടിക്കുന്നതായിരുന്നു. ഡല്‍ഹിയിലെ ശൈത്യകാലത്ത് ഒരു ദിവസം ജോലികഴിഞ്ഞ് ബസിനായി കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. ” കാറില്‍ വന്നിറങ്ങിയ ഒരു സംഘം ആളുകള്‍ ആദ്യം വിളിക്കാന്‍ തുടങ്ങി. പിന്നീട് അവര്‍ ചീത്തവിളിക്കുകയും അശ്‌ളീലം സംസാരിക്കുകയും ചെയ്തു. Read More…

Movie News

ഗോട്ടിന്റെ പ്രധാനപരിപാടികള്‍ക്ക് സൂപ്പര്‍താരം വിജയ് വരില്ല ; ഓഡിയോ, ട്രെയ്‌ലര്‍ ലോഞ്ചിംഗ് ചടങ്ങുകള്‍ക്ക് താരമില്ല

രാഷ്ട്രീയപ്രവേശനത്തിന് തൊട്ടുമുമ്പായുള്ള അവസാന സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് തമിഴ്‌സൂപ്പര്‍താരം വിജയ്. 2026 നിയമസഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ് വെങ്കട്പ്രഭുവിന്റെ ‘ഗോട്ട്’ സിനിമയോടെ വിനോദ വ്യവസായത്തില്‍ നിന്നുള്ള റിട്ടയര്‍മെന്റും എടുക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. വിജയ് യും മീനാക്ഷി ചൗധരിയും പ്രധാനവേഷത്തില്‍ എത്തുന്ന സിനിമ ഒരു സയന്‍സ്ഫിക്ഷന്‍ സിനിമയായിരിക്കുമെന്ന് ഇതിനകം വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 5 നാണ് സിനിമ തീയേറ്ററുകള്‍ തേടിയെത്തുന്നത്. എന്നാല്‍ സിനിമയുടെ ഓഡിയോ ട്രെയ്‌ലര്‍ ലോഞ്ചിന് സൂപ്പര്‍താരം ഉണ്ടാകില്ലെന്നാണ് വിവരം. ഈ പരിപാടിയുടെ സമയത്ത് Read More…