മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത് താന്‍ ജയിലില്‍ കഴിയുമ്പോള്‍ തന്റെ സുഹൃത്തുക്കള്‍ തന്റെ വീട്ടിലെത്തി മാതാപിതാക്കളുമായി കുടിപ്പും കഴിപ്പുമായിരുന്നെന്ന് നടി റിയാ ചക്രവര്‍ത്തി. ജയിലില്‍ കഴിഞ്ഞതിന്റെ അനുഭവം പങ്കുവെയ്ക്കുമ്പോഴായിരുന്നു നടി തന്റെ സുഹൃത്തുക്കള്‍ കഠിനകാലത്ത് ഒപ്പം നിന്നത് എങ്ങിനെയാണെന്ന് വിവരിച്ചത്. നടി സുശാന്ത് സിംഗ് രജപുത്തിന്റെ മരണവും പിന്നാലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് താരവും സഹോദരനും അറസ്റ്റിലാകുകയും ചെയ്തപ്പോള്‍ കൂട്ടുകാര്‍ എപ്പോഴും മാതാപിതാക്കളുടെ അരികില്‍ എത്തിയിരുന്നതായി നടി അനുസ്മരിച്ചു. കരിഷ്മ മേത്തയുടെ പോഡ്കാസ്റ്റില്‍ സംസാരിച്ച Read More…
സിദ്ധാര്‍ത്ഥ് വിവാഹാഭ്യര്‍ത്ഥന നടത്തിയ സുന്ദര നിമിഷത്തെക്കുറിച്ച് അദിതി റാവു ഹൈദരി
തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥിന്റെയും അദിതി റാവു ഹൈദരിയുടേയും പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സിനിമ മേഖലയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ വെച്ച് തന്നെയാണ് ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ത്ഥ് തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതെങ്ങനെ ആയിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അദിതി തുറന്നു പറഞ്ഞിരുന്നു. തന്റെ ചില വിവാഹത്തെ കുറിച്ചൊക്കെ താരം പറഞ്ഞെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ അദിതി തയ്യാറായില്ല. സിദ്ധാര്‍ഥ് പല തമാശകളും Read More…
ഐശ്വര്യാറായിയുമായി അഭിനയിക്കമ്പോള്‍ മികച്ച കെമിസ്ട്രി; കാരണമിതാണെന്ന് വിക്രം
ഐശ്വര്യ റായിയും വിക്രമും പൊന്നിയിന്‍ സെല്‍വന്‍, രാവണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്, അവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഇതിന് കാരണമെന്താണെന്ന് വിക്രം പറഞ്ഞു. മണിരത്നത്തിന്റെ രാവണില്‍ ആഷിനും അഭിഷേകിനും ഒപ്പം വിക്രം അഭിനയിച്ചിരുന്നു. രണ്ടുപേരും തന്റെ സുഹൃത്തുക്കളാണെന്നും വിക്രം പറയുന്നു. ”അഭിഷേക് എന്റെ വളരെ അടുത്ത സുഹൃത്താണ്, അതിനാല്‍ കുടുംബവും സുഹൃത്തുക്കളായി മാറുന്നു. ഒരുമിച്ചുള്ള ഒരു സീനും ഇല്ലെങ്കിലും താനും ഐശ്വര്യയും തമ്മിലുള്ള ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി മികച്ചതാണ്. Read More…
കബീര്‍ ബാഹിയയ്ക്കൊപ്പം കൃതി സനോന്‍, ഗ്രീസിലെ അവധിക്കാലചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു
കബീര്‍ ബാഹിയയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള കിംവദന്തികളുമായി കൃതി സനോന്‍ വീണ്ടും ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ്. ബാഹിയയ്ക്കൊപ്പം ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്ന നിലയില്‍ നടിയെ കണ്ടതോടെയാണ് ഊഹാപോഹങ്ങള്‍ ആരംഭിച്ചത്. അതിന്റെ ചൂട് കൂട്ടി ദമ്പതികള്‍ പരസ്പരം സഹവാസം ആസ്വദിക്കുകയും ചെയ്യുകയാണ്. ഗ്രീസില്‍ നിന്നുള്ള ഒരു സെല്‍ഫി അടുത്തിടെ കബീര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. സൂര്യനും കണ്ണട ഇമോജിയും ഉള്‍ക്കൊള്ളുന്ന ഒരു ലളിതമായ അടിക്കുറിപ്പ് സഹിതംമായിരുന്നു പോസ്റ്റ്. നടി ഉടന്‍ തന്നെ ഈ പോസ്റ്റിന് പ്രതികരണം നല്‍കുകയും ചെയ്തു. ഇത് പലരുടേയും ശ്രദ്ധ പിടിച്ചുപറ്റി. Read More…
‘രണ്‍ബീര്‍ സ്ഥിരം ‘പാവാടനോക്കി’ എന്നിട്ടും ആരും റേപ്പിസ്റ്റ് എന്ന് വിളിക്കുന്നില്ല’ ; കങ്കണ 2020 ല്‍ പറഞ്ഞത്
ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് നടി കങ്കണാ റണാവത്തിന് എപ്പോഴും ഒരു സംസാരമുണ്ട്. അതില്‍ അവര്‍ കൂടുതലും ഇരയാക്കുന്നതാകട്ടെ നടന്‍ രണ്‍ബീര്‍ കപൂറിനെയും. ഇരുവരും ഒരിക്കല്‍ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും രണ്‍ബീറിനെ കളിയാക്കാന്‍ കങ്കണയ്ക്ക് ഒരു പ്രതേയക വിരുതു തന്നെയാണ്. ഒരിക്കല്‍ 2020 അവര്‍ രണ്‍ബീറിനെ ‘സീരിയല്‍ സ്‌കിര്‍ട്ട് ചേസര്‍’ എന്നായിരുന്നു വിളിച്ചത്. ‘പാവാട നോക്കി’ എന്ന വിളിയെ പിന്നീട് കങ്കണ ന്യായീകരിക്കുകയും ചെയ്തു. അടുത്തിടെ ഒരു അഭിമുഖത്തില്‍ രണ്‍ബീറിനെതിരായ തന്റെ പ്രസ്താവനയെ നടി വീണ്ടും ന്യായീകരിച്ചു. ആപ് കി Read More…
‘ഹരിഹരന്‍ അഡ്ജസ്റ്റ്മെന്‍റ് ചോദിച്ചു, മലയാളത്തില്‍ 28 പേർ മോശമായി പെരുമാറി’; നടി ചാർമിള
സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്മെന്‍റ് ചോദിച്ചെന്നും മലയാള സിനിമാരംത്തെ 28 പേർ തന്നോട് മോശമായി പെരുമാറിയെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് നടി ചാർമിള. തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോടാണ് താന്‍ അഡ്ജസ്റ്റ് ചെയ്യുമോ എന്ന് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചത്. പരിണയം എന്ന സിനിമ എടുക്കുന്ന സമയത്താണ് ഹരിഹരന്‍ പരിചയപ്പെടണമെന്നും പറഞ്ഞ് വിളിപ്പിച്ചത്. അദ്ദേഹം വളരെ അന്തസോടെയാണ് തന്നോട് പെരുമാറിയത്.. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകില്ലെന്ന് വിഷ്ണു പറഞ്ഞപ്പോള്‍ തനിക്കും വിഷ്ണുവിനും ആ സിനിമ നഷ്ടപ്പെട്ടുവെന്നും ചാര്‍മിള പറയുന്നു. ‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ Read More…
മുകേഷ് നല്ലൊരു വ്യക്തി; പക്ഷേ നല്ലൊരു ഭര്‍ത്താവല്ല, ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് മേതില്‍ ദേവിക
ഹേമകമ്മറ്റി റിപ്പോര്‍ട്ട് പിന്നാലെ വന്ന ലൈംഗികാപവാദത്തില്‍ മുകേഷ് നേരിടുന്ന പ്രതിസന്ധി ചില്ലറയല്ല. എന്നാല്‍ അദ്ദേഹത്തെ പിന്തുണച്ചു പാര്‍ട്ടി രംഗത്ത് വന്നതോടെ താരത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. ഇതാ ഈ വിഷയത്തില്‍ മുകേഷിനെ പിന്തുണച്ച് മറ്റൊരാള്‍ കൂടി എത്തിയിട്ടുണ്ട്. അത് മറ്റാരുമല്ല മുകേഷിന്റെ മുന്‍ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയാണ്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് ക്ലാസിക്കല്‍ നര്‍ത്തകി മേതില്‍ ദേവികയുമായുള്ള അദ്ദേഹത്തിന്റെ മുന്‍കാല വിവാഹത്തിലേക്ക് വെളിച്ചം വീശുന്നു. മുകേഷിനെതിരേയുള്ള ആരോപണം രാഷ്ട്രീയ ഇടപെടലാണെന്നും അവ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസ്താവിച്ചു. Read More…
കല്‍ക്കി 2898 എഡിയുടെ രണ്ടാംഭാഗം എപ്പോള്‍ എത്തും? ആരാധകരെ ആവേശം കൊള്ളിക്കുന്ന വാര്‍ത്ത
പ്രഭാസ് നായകനായി എത്തിയ കല്‍ക്കി 2898 എഡി ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. 1000 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്ന് അന്ന് തന്നെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. കല്‍ക്കിയുടെ രണ്ടാം ഭാഗം എപ്പോള്‍ എത്തുമെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ ചോദിയ്ക്കുന്നത്. 2025-ല്‍ ചിത്രത്തിന് രണ്ടാം ഭാഗം എത്തുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടതും. ആരാധകരെ കൂടുതല്‍ ആവേശം കൊള്ളിച്ചു കൊണ്ട് വൈജയന്തി മൂവീസിന്റെ നിര്‍മ്മാതാക്കളായ സ്വപ്ന ദത്തും പ്രിയങ്ക ദത്തും തുടര്‍ഭാഗത്തിന്റെ ഷൂട്ടിംഗ് എപ്പോള്‍ Read More…
ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റ് ‘കില്‍’ ദക്ഷിണകൊറിയയിലേക്ക്
കൊലപാതകവും രക്തച്ചൊരിച്ചിലും രൂക്ഷമായ രീതിയില്‍ ചിത്രീകരിച്ച ഞെട്ടിക്കുന്ന വയലന്‍സുള്ള ഇന്ത്യന്‍ സിനിമ നിഖില്‍ നാഗേഷ് ഭട്ടിന്റെ ‘കില്‍’ കൊറിയയിലേക്കും. സിനിമ ഓഗസ്റ്റ് 29 ന് തീയേറ്ററുകളില്‍ എത്തി. കില്ലിന്റെ കൊറിയന്‍ റിലീസ് പ്രഖ്യാപിക്കാന്‍ കില്‍ നടന്‍ രാഘവ് ജുയല്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ എത്തിയത്. ലാറ്റിനമേരിക്കാന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. സെപ്തംബറില്‍ മെക്സിക്കോ, അര്‍ജന്റീന, പെറു, മറ്റ് തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്തിരിക്കുന്നത്. വയലന്‍സ് Read More…














