ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായ നിതേഷ് തിവാരിയുടെ രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ രണ്ട് കഥാപാത്രങ്ങളായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ റിപ്പോര്‍ട്ടുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍, സിനിമാ സെറ്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, മഹാവിഷ്ണുവിന്റെ ഒന്നല്ല, രണ്ട് അവതാരങ്ങളാണ് രണ്‍ബീര്‍ അവതരിപ്പിക്കുന്നത്. രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും പരശുരാമനായും എത്തുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരശുരാമനെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം Read More…
സലാര്‍-2ല്‍ മലയാളത്തിന്റെ ഈ സൂപ്പര്‍താരവും ; സംവിധായകന്‍ പ്രശാന്തനീലുമായി ചര്‍ച്ച നടക്കുന്നു
അമ്മ’യുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മലയാളത്തിലെ സൂപ്പര്‍താരം പടിയിറങ്ങിയത് കഴിഞ്ഞമാസമായിരുന്നു. അസാധാരണമായ കാര്യത്തിന്റെ പേരില്‍ തലക്കെട്ടുകളില്‍ നിറഞ്ഞുനിന്ന താരം ഇപ്പോള്‍ മറ്റൊരു കാരണം കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ്. താരം ഒരു പുതിയ സിനിമയ്ക്കായി കെ.ജി.എഫ്. സംവിധായകന്‍ പ്രശാന്ത് നീലുമായി ചര്‍ച്ച നടത്തുന്നതായി കിംവദന്തിയുണ്ട്. പ്രഭാസ് നായകനാകുന്ന സലാര്‍ 2 ല്‍ ഒരു നിര്‍ണ്ണായക കഥാപാത്രത്തെ താരം അവതരിപ്പിച്ചേക്കുമെന്നും സലാര്‍ യൂണിവേഴ്‌സില്‍ ചേരുന്നതിനെക്കുറിച്ച് താരവുമായി പ്രശാന്ത് നീല്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നുമാണ് വിവരം. ട്രാക്ക് ടോളിവുഡിന്റെ Read More…
ജയംരവിയുടേയും ആരതിയുടെയും വിവാഹമോചനത്തിന് പിന്നില്‍ ഭാര്യാമാതാവെന്ന് റിപ്പോര്‍ട്ടുകള്‍
നീണ്ട 15 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം നടന്‍ ജയംരവി സെപ്തംബര്‍ 9 നനായിരുന്നു ഭാര്യ ആരതിയില്‍ നിന്ന് വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമയിലെ പവര്‍ജോഡികളായി കണക്കാക്കിയിരുന്ന ഇരുവരുടേയും വേര്‍പിരിയല്‍ ഞെട്ടിക്കുന്നതായിരുന്നു. ഇരുവരും പിരിയുന്നതിന്റെ റൂമറുകള്‍ നേരത്തേ തന്നെ ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ഇക്കാര്യം ഔദ്യോഗികമായി നടന്‍ തന്നെ സ്ഥിരീകരിച്ചു. വേര്‍പിരിയലിന്റെ കാരണമൊന്നും ദമ്പതികള്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, നടനുമായുള്ള വിവാഹമോചനത്തിന് തമിഴ്മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത് ആരതിയുടെ അമ്മയേയും സഹോദരനേയുമാണ്. ജയം രവിയുടെയും ആരതിയുടെയും വേര്‍പിരിയലിന് പിന്നില്‍ ആരതിയുടെ അമ്മ സുജാത വിജയകുമാറും അവരുടെ Read More…
‘സ്വകാര്യ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു’, അക്ഷരഹാസനുമായി പിരിഞ്ഞതിനെക്കുറിച്ച് മുന്‍ കാമുകന്‍ തനൂജ്
കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസനുമായി നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം വേര്‍പിരിയാനിടയായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ കാമുകന്‍ തനൂജ് വിര്‍വാനി. അക്ഷരയുടെ സ്വകാര്യ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇരുവരും പിരിഞ്ഞത്. വിവാഹശേഷം ഭാര്യ തന്നോട് ആദ്യം ചോദിച്ചത് തന്നെ അക്ഷരയെക്കുറിച്ചാണെന്ന് തനൂജ് പറഞ്ഞു. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള ഒരു അഭിമുഖത്തിനിടെ, തനൂജ് പല മുന്‍ താരങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെങ്കിലും, അക്ഷരയോട് മാത്രം ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി. ഫോട്ടോകള്‍ ചോര്‍ന്ന സംഭവത്തില്‍ താനും അക്ഷരയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് അക്ഷരയുമായുള്ള Read More…
ആദ്യ അഭിനയത്തിന് കിട്ടിയത് 10-15 മിനിറ്റ് കൂവല്‍ : ചിയാന്‍ വിക്രം
കഠിനാദ്ധ്വാനം കൊണ്ട് സിനിമയില്‍ സ്വന്തമായി ഇടം സൃഷ്ടിച്ചെടുത്തയാളാണ് ചിയാന്‍ വിക്രം. തമിഴിലെ മുന്‍നിര താരങ്ങളിലേക്കുള്ള താരത്തിന്റെ വളര്‍ച്ച പൂവിരിച്ച പാതയിലൂടെ ആയിരുന്നില്ല. പകരം കല്ലുംമുള്ളും നിറഞ്ഞ കഠിനമായ വഴികളിലൂടെയാണ്. നിരവധി ശാരീരിക വെല്ലുവിളികള്‍ സഹിച്ചും, തന്റെ ശരീരത്തിന്റെ പരിധികള്‍ മറികടക്കുന്നമാണ് താരം സൂപ്പര്‍താരമായത്. തീവ്രമായ ശാരീരിക പരിവര്‍ത്തനങ്ങള്‍ക്ക് ഇംഗ്ലീഷ് നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ലുമായിട്ടാണ് വിക്രത്തെ താരതമ്യപ്പെടുത്തുന്നത്. അടുത്തിടെ താരം ഓര്‍മ്മകളിലൂടെ ഒരു യാത്ര നടത്തി. തന്റെ കോളേജ് പഠനകാലത്ത് ആദ്യമായി ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ നാടകത്തിന്റെ ആദ്യ Read More…
ഇറോട്ടിക് ത്രില്ലര്‍ ; മധ്യവയസ്‌കരായ സ്ത്രീകള്‍ യുവാക്കളെ പ്രണയിക്കുന്നു, ഹോളിവുഡില്‍ ഒരു പുതിയ ട്രെന്റ്
ഹോളിവുഡില്‍ ഒരു പുതിയ ട്രെന്റ് രൂപപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. സ്ത്രീകള്‍ തങ്ങളേക്കാള്‍ വളരെ ചെറുപ്പമായ യുവാക്കളെ പ്രണയിക്കുന്ന ഒരു പുതിയ ഇറോട്ടിക് ഡ്രാമകളുടെ പരമ്പര തന്നെ രൂപപ്പെടുകയാണ്. സൂപ്പര്‍നായിക നിക്കോള്‍ കിഡ്മാന്റെ ഇറോട്ടിക് ത്രില്ലര്‍ ‘ദി പെര്‍ഫെക്റ്റ് കപ്പിള്‍’ എന്ന സിനിമ ഇതിന്റെ ഏറ്റവും പുതിയ അടയാളമായി മാറിയിട്ടുണ്ട്. നിക്കോള്‍ കിഡ്മാന് പുറമേ ആന്‍ ഹാത്വേ, ലോറ ഡെര്‍ണ്‍ തുടങ്ങിയ താരങ്ങളും പുതിയ തരംഗത്തില്‍ പങ്കാളികളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, നിക്കോള്‍ കിഡ്മാന്‍, ആനി ഹാത്ത്വേ, ലോറ Read More…
‘അത് എങ്ങിനെയെന്ന് ഇവിടെ പറയണോ?’ അഭിഷേകുമായുള്ള വഴക്കു തീര്‍ക്കുന്നതെങ്ങനെ? ഐശ്വര്യയുടെ ഉത്തരം
അഭിഷേക് ബച്ചനും ഐശ്വര്യാറായിയും തമ്മിലുള്ള ബന്ധം തകര്‍ച്ചയിലാണെന്ന തരത്തില്‍ നിരവധി പ്രചാരങ്ങളാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ഇരുവരും പൊതുവേദിയില്‍ ഒരക്ഷരം പോലും പ്രതികരിച്ചിട്ടുമില്ല. അഭിഷേകിന്റെയും ഐശ്വര്യയുടേയും പഴയ വീഡിയോകളൊക്കെ തപ്പിയെടുത്തുകൊണ്ടു വരികയാണ് ആരാധകര്‍. ഒടുവില്‍ ഐശ്വര്യാറായി തന്നെ മൗനം വെടിഞ്ഞു. 2010 ജൂലൈയില്‍ വോഗ് ഇന്ത്യയ്ക്ക് നല്‍കിയ ഒരു പഴയ അഭിമുഖത്തില്‍, ഐശ്വര്യ അവരുടെ ബന്ധത്തെക്കുറിച്ച് തമാശയായി പറഞ്ഞു, അഭിഷേക് ബച്ചനുമായി താന്‍ എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നും അല്ലെങ്കില്‍ ശരിക്കും ബോറടിക്കുമെന്നും നടി പറഞ്ഞു. ‘അവര്‍ എല്ലാ ദിവസവും Read More…
മടിയില്‍ പിടിച്ചിരുത്തി, ബലമായി കവിളില്‍ ഉമ്മ വച്ചു; സംവിധായകനെതിരെ നടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കേരളത്തിലെ സിനിമാരംഗം ഓരോദിവസവും പുലരുന്നത് പുതിയ വെളിപ്പെടുത്തലുകളുമായാണ്.ഇതിനെതുടര്‍ന്ന് അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലുമുണ്ടായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഇപ്പോഴിതാ ബംഗാളില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സിനിമയില്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് ബംഗാള്‍ നടിയാണ് തുറന്ന് പറയുന്നത്. പ്രശസ്ത ബംഗാളി സംവിധായകനായ അരിന്ദം സില്‍ സിനിമഷൂട്ടിങിനിടയില്‍ തന്നെ ബലമായി പിടിച്ച് അയാളുടെ മടിയില്‍ ഇരുത്തിയെന്നും അനുവാദം കൂടാതെ തന്നെ ചുംബിച്ചുവെന്നുമാണ് നടിയുടെ പരാതി. തന്നെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ അരിന്ദം സില്‍ കഴിഞ്ഞദിവസങ്ങളില്‍ കൊല്‍ക്കത്തയില്‍ Read More…
ഫഹദിനെയും ദുല്‍ഖറിനെയും നായകന്മാരാക്കിയ ആ ഗ്യാംഗ്‌സ്റ്റര്‍ മൂവി എന്ന് തുടങ്ങും?
പുതിയ തലമുറയിലെ ശ്രദ്ധേയരായ താരങ്ങളില്‍ മുന്നിലുണ്ട് ഫഹദും ദുല്‍ഖര്‍ സല്‍മാനും. ഇരുവരും അനേകം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. എന്നിരുന്നാലും ഇരുവരേയും നായകന്മാരാക്കി അണിയറയില്‍ തയ്യാറെടുത്ത ഒരു ഗ്യാംഗ്‌സ്റ്റര്‍ സിനിമ ഉപേക്ഷിച്ചു. കോവിഡ് 19 പാന്‍ഡമികിന് തൊട്ടുമുമ്പായി കാര്യങ്ങള്‍ പൂര്‍ത്തയായ സിനിമ പക്ഷേ കോവിഡ് വന്നതോടെ ഉപേക്ഷിച്ചു. നിര്‍മ്മാതാക്കള്‍ പ്രശസ്ത സംവിധായകന്‍ അനീഷ് അന്‍വറിനെ ഗാങ്സ് ഓഫ് ബന്തടുക്ക എന്ന പ്രോജക്റ്റിനായി തിരഞ്ഞെടുത്തു. അതിനായി, മറ്റ് അഞ്ച് നായകന്മാര്‍ക്കൊപ്പം ഫഹദിനെയും ദുല്‍ഖറിനെയും എന്നിവരെ പ്രധാന വേഷങ്ങള്‍ക്കായി നിര്‍മ്മാതാക്കള്‍ പരിഗണിക്കുകയും Read More…














