ഇന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2024. നിരവധി ബിഗ് ബജറ്റ് സിനിമകള്‍ക്ക് കഴിഞ്ഞ വര്‍ഷം നമ്മള്‍ സാക്ഷ്യം വഹിച്ചു. 2025-ലും ഹിറ്റുകള്‍ ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സിനിമ വ്യവസായം. എസ്. ശങ്കര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് ഈ കാറ്റഗറിയില്‍ എത്തുന്ന ആദ്യ ചിത്രം. 450 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ചിരിയ്ക്കുന്ന ഗെയിം ചേഞ്ചറാണ് ആരാധകര്‍ കാത്തിരിയ്ക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം. ഈ ചിത്രത്തിലെ പാട്ടുകളുടെ നിര്‍മ്മാണത്തിന് തന്നെ വന്‍ തുക Read More…
“ബേബി ഗേൾ “; ലിസ്റ്റിൻ സ്റ്റീഫൻ -കുഞ്ചാക്കോ ബോബൻ- ബോബി സഞ്ജയ് ടീം- സംവിധാനം അരുൺ വർമ്മ
സിനിമാ നിർമ്മാണ-വിതരണ രംഗത്ത് പുതിയ അധ്യായങ്ങൾ കുറിക്കുകയും തന്റേതായ സാന്നിധ്യം മുന്നിട്ടു നിർത്തുകയും ചെയ്യുന്ന നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ 14 വർഷങ്ങൾക്ക് ശേഷം പുതുവർഷത്തിൽ (2025) തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പർ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി വീണ്ടും ഒത്തുചേരുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. “ബേബി ഗേൾ ” എന്നു പേരിട്ടിരിക്കുന്ന ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ രചന ബോബി -സഞ്ജയ്. രാജേഷ് പിള്ള സംവിധാനം ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ Read More…
“കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും” ദിലീഷ് പോത്തൻ- ജാഫർ ഇടുക്കി ചിത്രം ‘അം അഃ’ ടീസർ
“കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും”. ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും മത്സരിച്ചഭിനയിച്ച, ഇടുക്കി പശ്ചാത്തലമാക്കി ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രം ‘അം അഃ’ യുടെ ടീസർ പുറത്തിറങ്ങി. റിലീസ് ജനുവരി 24ന്. പേരിൽത്തന്നെ പുതുമയാർന്ന ചിത്രം, കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്നു. തമിഴ്‌താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ Read More…
നിവിന്‍പോളിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ‘ഡീയര്‍ സ്റ്റുഡന്റ്‌സ്’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
ലവ് ആക്ഷന്‍ ഡ്രാമയില്‍ (2019) സ്‌ക്രീന്‍ സ്പേസ് പങ്കിട്ട നിവിനും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ഡീയര്‍ സ്റ്റുഡന്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പ് റോയിയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ നിര്‍മ്മിക്കുന്നു. ഡിയര്‍ സ്റ്റുഡന്റ്‌സില്‍ നയന്‍താര നിവിന്‍പോളിയുടെ നായികയാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജനുവരി 2 ന്, നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയയില്‍ രണ്ട് പ്രധാന അഭിനേതാക്കളെ അവതരിപ്പിക്കുന്ന Read More…
ഗെയിം ചേഞ്ചറിലെ ‘ജരഗണ്ടി’ നൃത്തച്ചുവടുകള്‍; പ്രഭുദേവ പ്രതിഫലം വാങ്ങിയില്ല
നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്റേതായ മികവ് തെളിയിച്ചിട്ടുള്ള പ്രഭുദേവ എല്ലാ ഇന്‍ഡസ്ട്രികളിലെയും ഏറ്റവും തിരക്കുള്ള സിനിമാ വ്യക്തികളില്‍ ഒരാളാണ്. സിനിമയില്‍ തന്റേതായ കസേര സൃഷ്ടിച്ചിട്ടുള്ളയാളാണെങ്കിലും നൃത്തത്തിനോട് താരത്തിനുള്ള അഭിനിവേശം ഇപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ കോറിയോഗ്രാഫി ചെയ്യാനുള്ള അവസരവും പാഴാക്കാറില്ല. ശങ്കറിന്റെ സംവിധാനത്തില്‍ രാംചരണും കിയാര അദ്വാനിയും അഭിനയിച്ച ‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തിലെ ബ്ലോക്ക്ബസ്റ്റര്‍ ഗാനമായ ‘ജരഗണ്ടി’യുടെ നൃത്തച്ചുവടുകള്‍ വിസ്മയകരമായിട്ടുണ്ട്. ‘ഗെയിം ചേഞ്ചറി’ന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ സംവിധായകന്‍ ഷണ്‍മുഖം ശങ്കര്‍ ഈ ഗാനവുമായി ബന്ധപ്പെട്ട Read More…
സൂപ്പർഹിറ്റുകളുടെ 2024, മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി
025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന ‘രേഖാചിത്രം’ ജനുവരി 9ന് തിയറ്ററുകളിലെത്തും. ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. അനശ്വര രാജനാണ് നായിക. 2024ൽ ‘തലവൻ’, ‘അഡിയോസ് അമിഗോ’, ‘ലെവൽ ക്രോസ്’, ‘കിഷ്കിന്ധാ കാണ്ഡം’ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആസിഫ് Read More…
കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷന്‍, ഹൈവോള്‍ട്ടേജ് ആക്ഷനുകള്‍ ; രാം ചരണ്‍ തേജയുടെ ‘ഗെയിംചേഞ്ചര്‍’ ട്രെയിലര്‍
ആര്‍.ആര്‍.ആറിന്റെ വന്‍ വിജയത്തിന് ശേഷം ലോകം ആകാംഷയോടെ കാത്തിരിക്കുന്ന രാം ചരണ്‍ തേജയുടെ ‘ഗെയിംചേഞ്ചര്‍’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ത്യന്‍ 2 ന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. വ്യാഴാഴ്ച ഹൈദരാബാദിൽ എസ്എസ് രാജമൗലി പങ്കെടുത്ത ഒരു ചടങ്ങിലാണ് ട്രെയിലർ ഇറങ്ങിയത്. ഷങ്കറിൻ്റെ തെലുങ്കിലേക്കുള്ള ചുവടുവെപ്പാണ് ഈ ചിത്രം. രാം ചരണും ശങ്കറും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ പ്രൊജക്ടിന് മേല്‍ വലിയ പ്രതീക്ഷ നില നില്‍ക്കുന്നുണ്ട്. പുതുവത്സര ട്രീറ്റായിട്ടാണ് Read More…
പന്ത്രണ്ടാം ക്ലാസ്സ് മുതല്‍ തുടങ്ങിയ പ്രണയം, രഹസ്യമാക്കിവെച്ചത് 15 വര്‍ഷം ; കോവിഡ് കാലത്ത് ലിവിംഗ് ടുഗദറും
പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു താന്‍ ആദ്യമായി ഭര്‍ത്താവ് ആന്റണി തട്ടിലിനെ കണ്ടതെന്നും തങ്ങള്‍ 15 വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും കോവിഡ് കാലത്ത് ലിംവിംഗ് ടുഗദറില്‍ പോലുമായിരുന്നെന്നും നടി കീര്‍ത്തീസുരേഷ്. ഒരു ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ പ്രണയകാലവും ഭര്‍ത്താവുമായി ഉണ്ടായിരുന്ന ബന്ധവും വെളിപ്പെടുത്തിയത്. ഒരു പുതുവര്‍ഷത്തിലായിരുന്നു ആന്റണി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നും തന്നേക്കാള്‍ ഏഴുവയസ്സ് കൂടുതലുള്ളയാളാണ് ആന്റണിയെന്നും ആറ് വര്‍ഷമായി അവര്‍ ദീര്‍ഘദൂര ബന്ധത്തിലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2024 ഡിസംബറില്‍ ഗോവയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. Read More…
ഇല്യാന ഡിക്രൂസ് വീണ്ടും ഗര്‍ഭിണിയാണോ? ഇതൊക്കെ കണ്ടാല്‍ ആരാധകരുടെ സംശയം തീരുമോ?
പ്രശസ്ത തെന്നിന്ത്യന്‍ താരം ഇല്യാന ഡിക്രൂസ് വീണ്ടും ഗര്‍ഭിണിയാണോ? പുതുവര്‍ഷപ്പിറവിയില്‍ താരത്തിന്റെ വിശേഷം അറിയാന്‍ ചെന്ന ആരാധകര്‍ക്കാണ് ഈ സംശയം. 2025 ജനുവരി 1 ന് ഒരു പോസ്റ്റ് പങ്കിട്ടതിന് ശേഷം ഇലിയാന ഗര്‍ഭധാരണത്തെക്കുറിച്ചുള്ള കിംവദന്തികള്‍ക്ക് ആക്കം കൂട്ടി. ഭര്‍ത്താവ് മൈക്കല്‍ ഡോളനും മകന്‍ കോവയുമായുമുള്ള താരത്തിന്റെ ഇന്‍സ്റ്റാപോസ്റ്റുകളാണ് ആരാധകരെ കണ്‍ഫ്യൂഷനില്‍ ആക്കിയിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് 2024 ലെ ഓര്‍മ്മകളുടെ വീഡിയോ ആയിരുന്നു. 2024 ലെ ഓരോ മാസത്തെയും ക്ലിപ്പുകളുടെ ഒരു മൊണ്ടേജാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ഒക്ടോബറില്‍ Read More…














