Movie News

കൊക്കെയിന്‍ കേസും ആ രാത്രിയും എങ്ങനെയായിരുന്നു ? ഷൈൻ ടോം ചാക്കോ പറയുന്നു

കേരളത്തിലെ ആദ്യത്തെ കൊക്കെയിന്‍ കേസിനൊപ്പം ചേർത്തു വായിക്കുന്ന ഒരു പേരുണ്ട്, ഷൈൻ ടോം ചാക്കോ. 2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച്‌ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായി. അറസ്റ്റിലാകുമ്പോൾ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കേസില്‍ Read More…

Movie News

നയന്‍താരയുടെ ആരാധകര്‍ക്ക് സന്തോഷിക്കാം; ഈ വര്‍ഷം ലേഡി സൂപ്പര്‍സ്റ്റാര്‍ ഏഴു സിനിമകളില്‍

അഭിനയ വൈഭവവും സൗന്ദര്യവും കൊണ്ട് ഒരുപോലെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള നയന്‍താരയുടെ ആരാധകര്‍ക്ക് സന്തോഷിക്കാം. ഈ വര്‍ഷം നടിയെ കൂടുതല്‍ സിനിമയില്‍ നിങ്ങള്‍ക്ക് കാണാനാകും. 2025 ല്‍ നയന്‍സ് ഏഴ് സിനിമകളിലാണ് പ്രേക്ഷകരെ തേടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒരു സിനിമയിലും പ്രത്യക്ഷപ്പെടാതെ ആരാധകരെ നിരാശപ്പെടുത്തിയ നടി ഈ വര്‍ഷം കൈനിറയെ ചിത്രങ്ങളാണ്. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നയന്‍താര സെറ്റില്‍ ജോയിന്‍ ചെയ്തതായി അറിയിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതുകൂടാതെ, 2025-ല്‍ നയന്‍താരയുടെ സിനിമകളില്‍ Read More…

Movie News

പറ്റിയാല്‍ മമ്മൂട്ടിയെ ഡയറക്ട് ചെയ്യണം ; തമിഴിലെ ഈ സൂപ്പര്‍ഹിറ്റ് സംവിധായകന്റെ ആഗ്രഹം

സമീപകാലത്ത് വൈവിദ്ധ്യങ്ങളായ അനേകം വേഷങ്ങള്‍ കെട്ടിയാടിയ മമ്മൂട്ടിയാണ് ഇന്ത്യന്‍ സിനിമയിലെ പ്രധാന സംസാരവിഷയങ്ങളില്‍ ഒന്ന്. മറ്റൊരു സൂപ്പര്‍താരവും ഏറ്റെടുക്കാന്‍ ധൈര്യപ്പെടാത്ത സ്വവര്‍ഗ്ഗപ്രണയി മുതല്‍ വില്ലന്‍വേഷം വരെ മമ്മൂട്ടി പരീക്ഷിച്ച മറ്റൊരു മാസ്മരികതയ്ക്കാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി സിനിമാലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഹിറ്റ് സംവിധായകരില്‍ പലരുടെയും ലിസ്റ്റില്‍ മമ്മൂട്ടിയെ സംവിധാനം ചെയ്യുന്നതുണ്ട്. ഈ ആഗ്രഹം പരസ്യമായി നിലവില്‍ പ്രകടിപ്പിച്ചിരിക്കുകയാണ് സൂപ്പര്‍ഹിറ്റ് സിനിമയായ ’96’ ന്റെയും മെയ്യഴകന്റെയും സംവിധായകന്‍ സി പ്രേംകുമാര്‍. മലയാള സിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിയും Read More…

Movie News

മകന്റെ കഥയില്‍ അച്ഛന്റെ സിനിമ; സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ ആരംഭിച്ചു

സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ളാവിൽ തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. തുടർന്ന് സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണൻ, ടി.പി. സോനു . അനുമൂത്തേടത്ത്, ആന്റണി പെരുമ്പാവൂർ, ശാന്തി ആന്റണി എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തികരിച്ചു. സിദ്ദിഖും സബിതാ ആനന്ദു മാണ് Read More…

Movie News

മമ്മൂട്ടി- മോഹൻലാൽ- മഹേഷ് നാരായണൻ ചിത്രത്തിൽ നയൻതാര ജോയിൻ ചെയ്തു

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ൽ റിലീസ് ചെയ്ത പുതിയ നിയമത്തിലാണ് ഇരുവരും ഇതിനു മുമ്പ് ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ അഞ്ചാമത്തെ ഷെഡ്യൂൾ ആണ് കൊച്ചിയിൽ ഇപ്പോൾ നടക്കുന്നത്. നടി രേവതി ഉൾപ്പെടുന്ന പ്രധാന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ Read More…

Movie News

ലിഗര്‍ ചെയ്യാന്‍ അനന്യയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല; സിനിമ വീണതോടെ ഉപദേശം നല്‍കുന്നത് നിര്‍ത്തി: ചുങ്കിപാണ്ഡേ

വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റമായ ലിഗര്‍ ചെയ്യുന്നത് നടി അനന്യപാണ്ഡേയ്ക്ക് അത്ര സുഖകരമായിരുന്നില്ലെന്ന് നടിയുടെ പിതാവും മുന്‍ ബോളിവുഡ് താരവുമായ ചുങ്കിപാണ്ഡേ. 2022-ല്‍ പുറത്തിറങ്ങിയ സിനിമ ബോക്‌സോഫീസില്‍ വലിയ ഫ്‌ളോപ്പ് ആയിരുന്നു. ലിഗറിന്റെ ഭാഗമാകുന്നതില്‍ അനന്യ ആശയക്കുഴപ്പത്തിലായപ്പോള്‍ താനാണ് നിര്‍ബ്ബന്ധിച്ചതെന്നും സിനിമ പരാജയമായതോടെ നടിയ്ക്ക് കരിയര്‍ ഉപദേശം നല്‍കുന്നത് താന്‍ നിര്‍ത്തിയെന്നും ചുങ്കിപാണ്ഡേ പറഞ്ഞു. മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തി. അദ്ദേഹം പറഞ്ഞു, ”അവള്‍ വളരെ ചെറുപ്പമായിരുന്നു. പപ്പാ ഞാന്‍ ഇത് ചെയ്യാന്‍ വളരെ Read More…

Hollywood

ഗ്രാമിയില്‍ ബിയാന്‍കയുടെ നഗ്നതയോട് മത്സരിക്കാനില്ല ; കിം കര്‍ദാഷിയാന് വേറെ പണിയുണ്ട്…!

കഴിഞ്ഞദിവസം ലോസ് ഏഞ്ചല്‍സില്‍ നടന്ന ഗ്രാമി അവാര്‍ഡില്‍ സംഭവബഹുലമായ അനേകം കാര്യങ്ങളാണ് ഉണ്ടായത്. വിനോദ രംഗത്തെ പ്രമുഖര്‍ ഒത്തുകൂടിയ അരീനയില്‍ ഷക്കീരയെപ്പോലുള്ള കലാകാരന്മാര്‍ ഹോം അവാര്‍ഡുകളും സബ്രീന കാര്‍പെന്ററെപ്പോലുള്ള ഗായികമാരുടെ ഇതിഹാസ പ്രകടനങ്ങളും നടത്തി തരംഗമുണ്ടാക്കിയിരുന്നു. പക്ഷേ ശരിക്കും ചര്‍ച്ചയായത് കാനി വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന യേയും ചുവന്ന പരവതാനിയില്‍ പ്രായോഗികമായി നഗ്‌നയായ ബിയാങ്ക സെന്‍സോറിയും ആയിരുന്നു. ‘കാര്‍ണിവല്‍’ എന്ന തന്റെ ആല്‍ബമായ വുള്‍ച്ചേഴ്സ് 1-ലെ മികച്ച റാപ്പ് ഗാന വിഭാഗത്തിലേക്ക് കാനി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഈ അവസരത്തില്‍ Read More…

Hollywood

‘നിങ്ങളുടെ ഇഷ്ടം എന്തെന്ന് എന്നെ അറിയിക്കുക’; ചൂടന്‍ രംഗത്തെപ്പറ്റി ബ്‌ളെയ്ക്ക് അയച്ച സന്ദേശം പുറത്ത്

കുറേ നാളുകളായി എന്റര്‍ടെയ്ന്‍മെന്റ് ആരാധകര്‍ക്ക് വലിയ ചര്‍ച്ചയ്ക്ക് സ്‌പേസ് നല്‍കുകയാണ് ഹോളിവുഡ് താരങ്ങളായ ജസ്റ്റിന്‍ ബാല്‍ഡോണിയും നടി ബ്ലെയ്ക്ക് ലൈവ്‌ലിയും. ഇരുവരും തമ്മിലുള്ള കേസില്‍ നാടകീയതകള്‍ മാറിമറിയുമ്പോള്‍ ഒരു പടികൂടി കടന്ന് നാട്ടുകാരുടെ ഇടപെടല്‍ ക്ഷണിക്കുകയാണ് ജസ്റ്റിന്‍ ബാല്‍ഡോണി. ലൈംഗികാപവാദക്കേസില്‍ തനിക്കെതിരേ ബ്‌ളാക്ക് ലൈവ്‌ലിയുടെ വ്യവഹാരത്തില്‍ നടി തനിക്കയച്ച ലൈംഗികചുവയുള്ള പ്രണയസന്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകാണ് ബാല്‍ഡോണി. തന്റെ വ്യവഹാരത്തിനായുള്ള പിന്തുണയ്ക്ക് സഹായമാകുന്ന ലൈവ്‌ലിയുടെ ഡോക്യുമെന്റേഷന്‍ പങ്കിടാന്‍ ഒരു വെബ്‌സൈറ്റ് തന്നെ ബാല്‍ഡോണി ഉണ്ടാക്കി. ‘ലോസ്യൂട്ട് ഇന്‍ഫോ’ എന്ന പേരിലുള്ള Read More…

Movie News

തെലുങ്കില്‍ വന്‍ഹിറ്റായ അല്ലുസിനിമയെ തമിഴെന്ന് വിശേഷിപ്പിച്ചു; നായിക പൂജാഹെഗ്‌ഡേയ്ക്ക് വിമര്‍ശനം

അല്ലു അര്‍ജുന്റെയും പൂജാ ഹെഗ്ഡെയുടെയും വന്‍ഹിറ്റായ തെലുങ്കുസിനിമ അല വൈകുണ്ഠപുരമുലൂവിനെ തമിഴ്‌സിനിമയെന്ന് തെറ്റായി വിശേഷിപ്പിച്ച് സിനിമയിലെ നായികനടി പൂജാഹെഗ്‌ഡേ ആരാധകരെ നിരാശരും രോഷാകുലരുമാക്കി മാറ്റി. ഒരു അഭിമുഖത്തിലെ താരത്തിന്റെ വിശേഷണമാണ് വന്‍ തിരിച്ചടിയായി മാറിയത്. സിനിമ ബോക്‌സോഫീസില്‍ വന്‍ വിജയവുമായിരുന്നു. 2020 ജനുവരിയില്‍ റിലീസ് ചെയ്ത ഈ ചിത്രത്തെ പക്ഷേ നടി വിശേഷിച്ചപ്പോള്‍ അത്് തമിഴ് സിനിമയായി മാറി. ”അല വൈകുണ്ഠപുരമുലു യഥാര്‍ത്ഥത്തില്‍ ഒരു തമിഴ് ചിത്രമാണ്, അതൊരു പാന്‍-ഇന്ത്യ സിനിമ ആയിരുന്നില്ല. പക്ഷേ, ആളുകള്‍ അത് Read More…