Movie News

ഹാട്രിക്ക് ഹിറ്റിനു ഒരുങ്ങി ആസിഫ് അലി; ‘സർക്കീട്ട്’ മെയ് 8ന് തീയേറ്ററുകളിൽ

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്‌ 8ന് ‘സർക്കീട്ട്’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്കിബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന Read More…

Movie News

സിനിമയില്‍ 17 കട്ടുകള്‍, കലാപരംഗങ്ങളും വില്ലന്റെ പേരുമാറ്റവും ; ഇന്നു മുതല്‍ എംപുരാന്റെ പുതിയ പതിപ്പ്

വന്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ മലയാളം ബ്ലോക്ക്ബസ്റ്റര്‍ ‘എമ്പുരാന്‍’ സിനിമയുടെ ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കുക സിനിമയുടെ എഡിറ്റ് ചെയ്ത പതിപ്പ്. വില്ലന്റെ പേരുമാറ്റം ഉള്‍പ്പെടെ 17 കട്ടുകളോടെയാണ് ചിത്രം ഇപ്പോള്‍ വീണ്ടും എഡിറ്റ് ചെയ്തത്. രണ്ട് മിനിറ്റ് കുറവുള്ള പുതുക്കിയ പതിപ്പ് മാര്‍ച്ച് 31 തിങ്കളാഴ്ച മുതല്‍ സ്‌ക്രീനിംഗ് ആരംഭിക്കും. പ്രശ്നം പരിഹരിക്കുന്നതിനായി, ആരുടെയും വികാരം വ്രണപ്പെടുത്താതിരിക്കാന്‍ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്ത് മാര്‍ച്ച് 30 ഞായറാഴ്ച മോഹന്‍ലാല്‍ ഒരു പ്രസ്താവന പുറത്തിറക്കി. സിനിമയുമായി ബന്ധപ്പെട്ട് 2002 ലെ Read More…

Movie News

തൃഷ വിവാഹിതയാകുന്നു? ‘Love always wins’; പോസ്റ്റ് അര്‍ത്ഥമാക്കുന്നത് എന്ത് ?

നാല് ദക്ഷിണേന്ത്യന്‍ഭാഷകളിലായി ശ്രദ്ധേയമായ സിനിമകളാണ് കഴിഞ്ഞവര്‍ഷം നടി തൃഷാ കൃഷ്ണന്‍ പൂര്‍ത്തിയാക്കിയത്. റോളുകളിലെ വൈവിധ്യവും അഭിനയത്തിലെ ചാരുതയും സിനിമാവ്യവസായത്തിലെ ഏറ്റവും ഡിമാന്റുള്ള നടിമാരില്‍ ഒരാളായി അവരുടെ സ്ഥാനം ഉറപ്പിച്ചു. അടുത്തിടെ, നടി സോഷ്യല്‍ മീഡിയയില്‍ ഒരു നിഗൂഢ പോസ്റ്റിട്ടു, അത് ആരാധകര്‍ക്കിടയില്‍ ഊഹാപോഹങ്ങള്‍ക്കിടയാക്കി. പരമ്പരാഗത പച്ചസാരി ധരിച്ച്, ആകര്‍ഷകമായ മോതിരവും മനോഹരമായ പെന്‍ഡന്റും ധരിച്ച ഒരു ചിത്രം തൃഷ പങ്കിട്ടു. ഇതിന് നടിയിട്ട അടിക്കുറിപ്പ് ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ‘സ്‌നേഹം എപ്പോഴും വിജയിക്കും’ (Love always Read More…

Movie News

മോഹന്‍ലാല്‍ വഞ്ചകന്‍, പൃഥ്വി ഹിന്ദുവിരുദ്ധന്‍; തിരക്കഥാകൃത്ത് മുരളീഗോപിയുടെ പ്രതികരണം

റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മോഹന്‍ലാല്‍ നായകനായ ‘എല്‍2: എമ്പുരാന്‍’ 100 കോടി കടന്ന് ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. അതിനൊപ്പം തന്നെ ഇന്ത്യയില്‍ ഉടനീളം സിനിമ തിളച്ചുമറിയുകയാണ്. സിനിമയ്ക്ക് എതിരേ ആര്‍എസ്എസ് പത്രം ഓര്‍ഗനൈസര്‍ മാഗസിന്‍ തന്നെ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ റീ എഡിറ്റിംഗ് ആവശ്യപ്പെട്ടി രിക്കുകയാണ്. 17 കട്ടുകളാണ് സിനിമയ്ക്ക് പുതിയതായി നിര്‍ദേശിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ചിത്രീകരണത്തിന്റെ പേരില്‍ വലതുപക്ഷ ഗ്രൂപ്പുകളില്‍ Read More…

Featured Hollywood

61കാരി, ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന ടിവിതാരം; ഹോളിവുഡ് സൂപ്പര്‍സ്റ്റാറുകളേക്കാള്‍ പണമുണ്ടാക്കുന്നു

ഏറ്റവും വലിയ ടിവി ഷോകള്‍ക്ക് പോലും ബജറ്റ് വളരെ കുറവായിരുന്ന കാലം കഴിഞ്ഞു. വന്‍ ബജറ്റിലുള്ള സീരീസുകളുടെയും ഷോകളുടെയും കാലം വന്നതോടെ സിനിമയുടെ ‘ദരിദ്ര കസിന്‍’ എന്ന ടെലിവിഷന്‍ ഷോകളുടെ ഇമേജ് മാറിമറിയുകയാണ്. ഉയര്‍ന്ന റേറ്റിംഗുകളുള്ള പതിവ് ഷോകള്‍ അഭിനേതാക്കളെ ആകര്‍ഷിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന 61 കാരിയായ ടെലിവിഷന്‍ നടി ടോംക്രൂസ് അടക്കം ഹോളിവുഡിലെ പല സൂപ്പര്‍സ്റ്റാറുകളേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നു. 2024 ല്‍ ഫോര്‍ബ്‌സ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം Read More…

Movie News

രാജകുടുംബത്തില്‍ നിന്നുള്ള താരപുത്രി, ലീക്കായ ചുംബനരംഗം ബോളിവുഡ് കരിയര്‍ തകര്‍ത്തു

രാജകുടുംബത്തില്‍ നിന്നു വരികയും സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറുകയും ചെയ്ത നടി കാമുകനുമായുളള ഒരൊറ്റ ചുംബനരംഗം ലീക്കായതോടെ വിജയകരമായ ബാളിവുഡിലെ കരിയര്‍ തന്നെ നശിപ്പിച്ചു. ത്രിപുരയിലെ രാജകുടുംബത്തില്‍ നിന്നുള്ള ഭരത് ദേവ് വര്‍മ്മയുടെയും നടി മൂണ്‍ മൂണ്‍ സെന്നിന്റെയും മകളായി ജനിച്ച റിയാസെന്‍ ബോളിവുഡില്‍ തുടക്കകാലത്ത് മികച്ച വിജയം കൊയ്ത താരമാണ്. അഞ്ചാം വയസ്സില്‍ തന്റെ യഥാര്‍ത്ഥ അമ്മയുടെ മകളായി റിയ അഭിനയ ജീവിതം ആരംഭിച്ചു. പിന്നീട് 1991 ല്‍ വിഷ്‌കന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചു. Read More…

Movie News

ഹൃത്വിക് റോഷന്‍ സംവിധായകനാകുന്നു; ക്രിഷ് 4, രാകേ ഷ്‌റോഷനും ആദിത്യചോപ്രയും നിര്‍മ്മിക്കും

പ്രാദേശിക സിനിമകളിലടക്കം നടന്മാര്‍ സംവിധായകരാകുകയും സംവിധായകന്മാര്‍ നടന്മാരാകുകയും ചെയ്യുന്ന വലിയ മാറ്റങ്ങളിലൂടെയാണ് ഇന്ത്യന്‍ സിനിമ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ മികച്ച സംവിധായകനായി മാറിയിരിക്കെ ദീര്‍ഘനാള്‍ ക്യാമറയ്ക്ക് പിന്നിലും പിന്നീട് മുന്നിലും നിന്ന് പരിചയമുള്ള ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന്റെ ഊഴമാണ് ഇനി. ബോളിവുഡില്‍ വന്‍ സൂപ്പര്‍ഹീറോ സിനിമകളിലൊന്നും വമ്പന്‍ ഹിറ്റുമായിരുന്ന ‘ക്രിഷി’ ന്റെ പുതിയ പതിപ്പുമായണ് ഹൃത്വിക് സംവിധായകന്റെ കുപ്പായം കൂടി അണിയുന്നത്. ‘ക്രിഷ് 4 ‘ന്റെ സംവിധായകനായി ഹൃതിക് റോഷന്‍ അരങ്ങേറുമ്പോള്‍ പിതാവും Read More…

Movie News

‘എംപുരാന്‍’ ഹിന്ദുവിരുദ്ധ പ്രോപ്പഗണ്ടയെന്ന് ആക്ഷേപം; സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്ക് എതിരേ പ്രചരണം

മോഹന്‍ലാലിന്റെ എല്‍2: എമ്പുരാന്‍ ഒടുവില്‍ വ്യാഴാഴ്ച വലിയ സ്‌ക്രീനുകളില്‍ എത്തിയതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളും.. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത, 2019 ലെ ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം സമ്മിശ്ര പ്രതികരണങ്ങളും അവലോകനങ്ങളും നേടി മുന്നേറുമ്പോള്‍ സിനിമ ഹിന്ദുവിരുദ്ധ പ്രചരണം നടത്തുന്നു എന്ന ആക്ഷേപം ഉയരുകയാണ്. ഹിന്ദുവിരുദ്ധതയും വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളെ ഇകഴ്ത്തുന്ന ഒരു രാഷ്ട്രീയ സ്വഭാവവും സിനിമയ്ക്കുണ്ടെന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. സംവിധായകന്‍ പൃഥ്വിരാജ് മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും വഞ്ചിച്ചുവെന്ന് ആരോപിച്ച് ചില വലതുപക്ഷ Read More…

Movie News

‘ബോംബെ’ യില്‍ അരവിന്ദ് സ്വാമിക്ക് പകരം വരേണ്ടിയിരുന്നയാള്‍ ; അവസരം നഷ്ടപ്പെട്ടതോര്‍ത്ത് രണ്ടുമാസമാണ് കരഞ്ഞത്

ഇന്ത്യന്‍ സിനിമയില്‍ അനേകം ആരാധകരുള്ള എണ്ണപ്പെട്ട നടന്മാരില്‍ ഒരാളാണ് വിക്രം. തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെയായി അനേകം ഹിറ്റ് സിനിമകള്‍ പേരിലുളള് വിക്രം പക്ഷേ ഒരു കാലത്ത് ഏറ്റവും പരാജയമായ നടനെന്ന് വിലയിരുത്തപ്പെട്ട് സിനിമകള്‍ ലഭിക്കാത്ത ഒരു കാലമുണ്ടായിരുന്നു. അതിന് ശേഷം നടത്തിയ കഠിനാദ്ധ്വാനത്തിലൂടെയാണ് നടന്‍ സൂപ്പര്‍താരത്തിലേക്ക് ഉയര്‍ന്നത്. ഒരു അഭിമുഖത്തില്‍ അരവിന്ദ് സ്വാമി നായകനായി വന്‍ വിജയം നേടിയ മണിരത്‌നം സിനിമ ബോംബെ നഷ്ടമായതിനെക്കുറിച്ച് വിക്രം വെളിപ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ മണിരത്‌നം ബോംബെയിലെ നായക വേഷം ചെയ്യാന്‍ ആദ്യം Read More…