“മഞ്ഞുമ്മൽ ബോയ്സ് “എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ ഷാഹിറും ദീപക് പറമ്പോലും ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. “തട്ടും വെള്ളാട്ടം” എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിടെക്, കാസർഗോൾഡ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മൃദുൽ നായരാണ്. ആസിഫ് അലിയെ നായകനാക്കി രണ്ട് ചിത്രങ്ങൾ ഒരുക്കിയ മൃദുൽ നായരുടെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്. കേരള സാഹിത്യ അക്കാദമി ജേതാവായ അഖിൽ കെ ആദ്യമായി തിരക്കഥ നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ Read More…
മനുഷ്യക്കടത്തിന് ഇരയായ അഞ്ചു സ്ത്രീകളെ ബലാത്സംഗം ചെയ്തു ; ഹോളിവുഡ്‌നടന്‍ വാന്‍ഡാമേയ്ക്ക് എതിരേ കേസ്
മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ട യുവതികളെ ബലാത്സംഗത്തിന് ഇരയാക്കി എന്ന കുറ്റത്തില്‍ ഹോളിവുഡ് ആക്ഷന്‍നടന്‍ ജീന്‍-ക്ലോഡ് വാന്‍ ഡാമേയ്ക്ക് എതിരേ റൊമാനിയയില്‍ ക്രിമിനല്‍കേസ്. ക്രിമിനല്‍സംഘത്തിന്റെ നേതാവ് മോറല്‍ ബോലിയയുടെ സംഘമാണ് നടന് യുവതികളെ കാഴ്ചവെച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അഞ്ച് യുവതികളെ നടന്‍ ഉപയോഗിച്ചെന്നാണ് ആക്ഷേപം. ഇവര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് 64 കാരന്‍ നടന് അറിയാമായിരുന്നുവെന്ന് ആരോപിച്ച് റൊമാനിയന്‍ അധികൃതര്‍ ഡയറക്ടറേറ്റ് ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓര്‍ഗ നൈസ്ഡ് ക്രൈം ആന്‍ഡ് ടെററിസത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ഫ്രാന്‍സിലെ കാന്‍സില്‍ വാന്‍ ഡാമേ സംഘടിപ്പിച്ച Read More…
എമ്പുരാന്‍ മാത്രമല്ല ബമ്പര്‍ ഹിറ്റ്, അതിലുള്ള ആ കൊട്ടാരം വമ്പന്‍ ഹിറ്റാണ്!
എമ്പുരാന്‍ എന്ന സിനിമയാണ് നാടുമുഴുവന്‍ ചര്‍ച്ച. വളരെ അധികം സൂക്ഷമതയോടെയാണ് ഈ ചിത്രത്തില്‍ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതായ ഒരു ലൊക്കേഷനാണ് ഗുജറാത്തിലെ അംബിക നിവാസ് കൊട്ടാരം. രണ്ട് കാലഘട്ടത്തിലെ വ്യത്യസ്തമായ ലുക്കില്‍ കൊട്ടാരം ചിത്രത്തില്‍ കാണിക്കുന്നു. ചിത്രത്തിലെ വിവാദമായ പല കഥാമുഹൂർത്തങ്ങളും അരങ്ങേറുന്നത് ഈ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലാണ്. View this post on Instagram A post shared by Heritage Tourism Gujarat (@heritagetourismgujarat) ആഡംബരപ്രൗഢിയിലുള്ള കൊട്ടാരം വാസ്തുശില്‍പ വിസ്മയം കൂടിയാണ്. സുരേന്ദ്ര Read More…
ആരുപറഞ്ഞു വേര്‍പിരിഞ്ഞെന്ന് ?ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹവേദിയില്‍ ഒരുമിച്ച് നൃത്തം ചവിട്ടി
കുറേ നാള്‍ മുമ്പ് വരെ ബോളിവുഡിലെ പ്രധാന വിശേഷം അഭിഷേക് ബച്ചന്‍ – ഐശ്വര്യാറായി വേര്‍പിരിയല്‍ വാര്‍ത്തകളായിരുന്നു. എന്നാല്‍ എല്ലാ ഗോസിപ്പിനെയും തള്ളി അടുത്തിടെ ഇരുവരും ഐശ്വര്യ ബച്ചന്റെ കസിന്‍ ശ്ലോക ഷെട്ടിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുത്തു. പൂനെയില്‍ നടന്ന വിവാഹത്തില്‍ ഐശ്വര്യ റായിയും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും ഒരുമിച്ച് പങ്കെടുക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ബണ്ടി ഔര്‍ ബബ്ലി’ എന്ന സിനിമയിലെ ‘കജ്‌രാരേ…’ എന്ന ഗാനത്തിനൊപ്പം ഐശ്വര്യയും അഭിഷേകും ഹൃദയം Read More…
ആ കര്‍ഷകന്റെ പരിഹാസം ; മാധവന്‍ സിനിമയില്‍ നിന്നും മാറി നിന്നത് നാലു വര്‍ഷം…!
ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ മാധവന്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാന്‍ പോകുന്ന സിദ്ധാര്‍ത്ഥും നയന്‍താരയും അഭിനയിക്കുന്ന ‘ടെസ്റ്റ്’ ഉള്‍പ്പെടെ തന്റെ വരാനിരിക്കുന്ന പ്രോജക്ടുകള്‍ക്കായി മാധവന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ നാലു വര്‍ഷത്തിന് ശേഷമാണ് മാധവന്‍ സിനിമയില്‍ വീണ്ടും സജീവമായിരിക്കുന്നത്. എന്തിനാണ് സിനിമയില്‍ നിന്നും താരം ദീര്‍ഘമായി ഈ ഇടവേള എടുത്തത് എന്നത് വ്യക്തമാക്കുകയാണ് മാധവന്‍. സ്വിറ്റ്സര്‍ലന്റില്‍ വെച്ച് ഒരു കര്‍ഷകന്‍ തന്നെ പരിഹസിച്ചത് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചുകളഞ്ഞെന്ന് മാധവന്‍ പറയുന്നു. Read More…
ബ്‌ളാക്ക് ലൈവ്‌ലിയും ബാല്‍ ഡോണിയും തമ്മിലുള്ള നിയമ പോരാട്ടം ; ഡോക്യൂസീരീസാകുന്നു
ഹോളിവുഡില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ ഏറ്റവും വലുത് നടി ബ്‌ളാക്ക് ലൈവ് ലിയും നടനും സംവിധായകനുമായ ബാല്‍ഡോണിയുമായുള്ള നിയമപോരാ ട്ടമാണ്. പരസ്പരമുള്ള ലൈംഗികാരോപണങ്ങള്‍ അടക്കം ചൂടന്‍ വിഷയങ്ങള്‍ കൊണ്ട് ഗോസിപ്പ് മാധ്യമങ്ങള്‍ക്ക് ചൂടന്‍ വിഭവമായി മാറിയിരുന്ന ഈ പോരാട്ടം ഇപ്പോള്‍ ഡോക്യൂസീരീസായി മാറിയിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ‘ബാല്‍ഡോണി വേഴ്‌സസ് ലൈവ്ലി: എ ഹോളിവുഡ് ഫ്യൂഡ്’ എന്ന ഡോക്യൂസീരീസിലൂടെ വെളിപ്പെടുന്നു. ഹോളിവുഡ് സിനിമകള്‍ പോലെ തന്നെ ഒടിടി ഡോക്യുമെന്ററികളും ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കെ. കുറ്റകൃത്യങ്ങള്‍, Read More…
37വര്‍ഷം മുന്‍പ് ഇറങ്ങിയ ഈ ഹൊറര്‍ ചിത്രം പ്രേക്ഷകരെ ഭയപ്പെടുത്തി; 60 ലക്ഷം മുടക്ക്, നേടിയത് 2.5 കോടി
പ്രേതങ്ങളെയും അമാനുഷിക ജീവികളെയും കഴിയുന്നത്ര യാഥാര്‍ത്ഥ്യമാക്കാന്‍ ഇക്കാലത്ത് ഹൊറര്‍ സിനിമകള്‍ CGI ഇഫക്റ്റുകള്‍, VFX എന്നിവയെ വളരെയധികം ആശ്രയിക്കുന്നു. എന്നാല്‍, ഇതൊന്നുമില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. ഏതാണ്ട് 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്തരത്തിലുള്ള ഒരു സിനിമ ബോക്സ് ഓഫീസ് ഹിറ്റായിട്ടുണ്ട്. ഈ സിനിമ കണ്ട് പ്രേക്ഷകര്‍ ഭീതിയുടെ മുള്‍മുനയില്‍ നിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 1988-ല്‍ പുറത്തിറങ്ങിയ ‘വീരണ’യാണ് ഈ ചിത്രം. ചെറിയ ബജറ്റിലാണ് ഇത് നിര്‍മ്മിച്ചത്, എന്നാല്‍ ചിത്രം വന്‍ ലാഭം നേടി. നൈറ്റ് ഷോകളും ഹൗസ്ഫുള്‍ Read More…
രണ്ട് സിനിമകൾ, രണ്ട് വിധികൾ: എമ്പുരാൻ എഴുത്തുകാരൻ മുരളി ഗോപിയുടെ സിനിമകളിലെ രാഷ്ട്രീയം
റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ വീണ്ടും എഡിറ്റ് ചെയ്യാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ സന്നദ്ധത പ്രകടിപ്പിക്കേണ്ടി വരുന്നത്ര തീവ്രതയായിരുന്നു മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത മുരളീഗോപി തിരക്കഥയില്‍ വന്ന ‘എല്‍2: എംപുരാന്‍’ സിനിമ നേരിടേണ്ടി വന്നത്. മാര്‍ച്ച് 27 ന് റിലീസ് ചെയ്ത സിനിമ ഗുജറാത്ത് കലാപത്തെ ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിലാണ് വലതുപക്ഷ അനുഭാവികളില്‍ നിന്ന് വന്‍ പ്രതിഷേധം നേരിടേണ്ടി വന്നത്. എന്നാല്‍ ഇതിന് മുമ്പ് മുരളീഗോപിയുടെ മറ്റൊരു ശക്തമായ തിരക്കഥയായിരുന്ന ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ഇടത് Read More…
സല്‍മാന്‍ ഖാന്റെ സിക്കന്ദര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു: എടുത്തുമാറ്റിയത് ‘3000 പൈറേറ്റഡ് ലിങ്കുകള്‍’
എംപുരാന്‍ വിവാദത്തിനിടയില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ സല്‍മാന്‍ ഖാന്‍ സിനിമ സിക്കന്ദറിനും പൈറേറ്റ് ശല്യം. അനധികൃത പൈറസിയില്‍ നിന്ന് സിനിമയെ രക്ഷിക്കാന്‍, റിലീസ് ദിവസം 3000-ലധികം പൈറേറ്റഡ് ലിങ്കുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. മിഡ് ഡേയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ പൈറസിക്ക് ഉത്തരവാദികളായ 1,000 അക്കൗണ്ടുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടു. റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം ഓണ്‍ലൈന്‍ ചോര്‍ച്ചയ്ക്ക് ഇരയായി. മാര്‍ച്ച് 30-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്ത 2 മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യ മുള്ള Read More…














