സംവിധായകന്‍ ജീത്തു ജോസഫും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ചേര്‍ന്ന് ദൃശ്യം 3 രണ്ടുഭാഷയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അതേസമയം ദൃശ്യത്തിന്റെ മൂന്നാം ഒരുക്കാന്‍ നില്‍ക്കുന്ന അജയ്‌ദേവ് ഗണ്ണിന്റെ ഫ്രാഞ്ചൈസിയ്ക്ക് മോഹന്‍ലാല്‍ ചിത്രം തിരിച്ചടിയാകുമോ? 2025 മെയ് മാസത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 2013 ല്‍ പുറത്തുവന്ന മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ ആദ്യ പതിപ്പ് 2015 ലാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അജയ്‌ദേവ് Read More…
ഷാരൂഖുമല്ല ബച്ചനുമല്ല; ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ നല്‍കിയത് ഈ നടന്‍
ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്രവേദിയില്‍ അടയാളപ്പെടുന്നു എന്ന നിലയില്‍ ബോളിവുഡ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. സാമ്പത്തികമായും സാംസ്‌ക്കാരിക മായും മാറ്റങ്ങള്‍ കൊണ്ടുവന്ന ഒട്ടേറെ സിനിമകളും അനേകം താരങ്ങളും വന്നുപോ കുകയും അരങ്ങുവാഴുകയും ചെയ്ത ബോളിവുഡില്‍ ഏറ്റവും ഹിറ്റുകള്‍ സൃഷ്ടിച്ച നടന്‍ ആരാണെന്നറിയാമോ? വേഗമേറിയതും സ്ഥിരതയുള്ളതുമായ ജോലി ഷെഡ്യൂളിന് പേരുകേട്ട സമീപകാല ബോളിവുഡ് നടനാണ് അക്ഷയ്. ഖിലാഡി, ബേബി, ഒ മൈ ഗോഡ് തുടങ്ങി നിരവധി ജനപ്രിയ സിനിമകള്‍ക്ക് അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹം ആകെ 125 സിനിമകള്‍ ചെയ്തിട്ടുള്ള അക്ഷയ്കുമാറിന് കരിയറില്‍ Read More…
നയന്‍സിനെ സ്വാധീനിച്ച തെന്നിന്ത്യന്‍ സൂപ്പര്‍താരമായിരുന്ന നാട്ടുകാരി, കോളേജ് മേറ്റ്, ആരാണ് ആ താരം?
പത്തനംതിട്ടയിലെ തിരുവല്ലയില്‍ നിന്നുള്ളയാള്‍ തെന്നിന്ത്യയിലെ മുഴുവന്‍ ഭാഷകളിലും തകര്‍പ്പന്‍ ഹിറ്റുകള്‍ നേടി ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയ നടി. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് വിശേഷണം കൂടുതല്‍ ആവശ്യമില്ല. എന്നാല്‍ നാട്ടുകാരിയായി തന്നെ വലിയ രീതിയില്‍ സ്വാധീനിച്ച മറ്റൊരു നടിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നയന്‍സ്. മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട മീരാജാസ്മിന്‍. ഒരിക്കല്‍ മലയാളത്തിലും തമിഴിലും വന്‍ഹിറ്റുകള്‍ സമ്മാനി്ച്ച മീരാജാസ്മിന്‍ നയന്‍താ രയ്ക്ക് തൊട്ടുമുമ്പ് തെന്നിന്ത്യയില്‍ താരറാണിയായ താരമാണ്. മീരാ ജാസ്മിനോടുള്ള ആരാധനയെക്കുറിച്ച് അടുത്തിടെ നടി നയന്‍താര തുറന്നുപറഞ്ഞു. കോളേജ് പഠനകാലത്ത് Read More…
ശരീരത്ത് കീറിമുറിക്കലിന്റെ പാടുകള്‍ ; ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ഭീതിയുണ്ടെന്ന് ഒലീവിയ
ഒരു സിനിമയുടെ ആഖ്യാനത്തിന് പ്രധാനമാണെങ്കിലും ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അത്ര ആത്മവിശ്വാസമില്ലെന്ന് നടി ഒലീവിയ മുന്‍. വ്യക്തിപരമായ ചില കാര്യങ്ങളാണ് അതിന് കാരണമെന്നും നടി പറഞ്ഞു. യുവര്‍ ഫ്രണ്ട്‌സ് & നെയ്ബേഴ്സ് എന്ന പുതിയ ഷോയില്‍ ജോണ്‍ ഹാമിനൊപ്പം നിരവധി ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ തനിക്ക് വലിയ അരക്ഷിതാവസ്ഥ തോന്നിയെന്നും നടി പറഞ്ഞു. കാന്‍സര്‍ രോഗനിര്‍ണ്ണയത്തിനു ശേഷം പരിശോധനകള്‍, കീമോതെറാപ്പി, ശസ്ത്രക്രിയകള്‍ എന്നിവയിലൂടെയെല്ലാം കടന്നുപോയതിനാല്‍ ഒലിവിയ മുന്നിന് തന്റെ ശരീരത്തെക്കുറിച്ച് മുമ്പത്തെപ്പോലെ ആത്മവിശ്വാസമില്ല. കാന്‍സര്‍ ചികിത്സയ്ക്ക് ശേഷമുള്ള Read More…
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; കരീനാകപൂര്‍ നായികയാകുന്ന മേഘ്‌നയുടെ സിനിമ
വന്‍ വിവാദമുണ്ടാക്കിയ എല്‍ 2 എംപുരാനും ഇന്ത്യ മുഴുവന്‍ ശ്രദ്ധേയമായതോടെ ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടപ്പെട്ട പാന്‍ ഇന്ത്യന്‍ നടനായി മാറുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇടയ്ക്കിടെ ബോളിവുഡില്‍ മിന്നിമറയാന്‍ എത്തുന്ന താരം ബോളിവു ഡിലെ സൂപ്പര്‍നായിക കരീന കപൂറിനൊപ്പം അഭിനയിക്കാനൊരുങ്ങുന്നു. ഇരുവരും ദായ്‌റ എന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. മേഘ്‌ന ഗുല്‍സാറിന്റെ സിനിമയിലാണ് ഇരുവരും ഒരുമിക്കുന്നത്. ക്രൈംത്രില്ലര്‍ ജോണറില്‍ വരുന്ന സിനിമ കരീന കപൂറും പൃഥ്വിരാജും തമ്മിലുള്ള ആദ്യ ഒന്നിക്കലാണ്. മേഘ്ന ഗുല്‍സാറും കരീന കപൂറും അവസാനം ചെയ്ത സിനിമകള്‍ Read More…
ഗുഡ് ബാഡ് അഗ്‌ളിയില്‍ അജിത്തിന്റെ മകനായി എത്തേണ്ടിയിരുന്നത് നസ്‌ളീന്‍
ബോക്‌സോഫീസില്‍ വന്‍ കോളിളക്കമുണ്ടാക്കി മുന്നേറുന്ന ഗുഡ് ബാഡ് അഗ്‌ളി സിനിമയുമായി ബന്ധപ്പെട്ട് യുവനടന്‍ നസ്‌ളീന് നഷ്ടമായത് വന്‍ അവസരം. അജിത്തിന്റെ കഥാപാത്രത്തിന്റെ മകനായി സിനിമയില്‍ പ്രത്യക്ഷപ്പെടാനുള്ള ഓഫര്‍ നിരസിക്കേണ്ടി വന്നതായി നടന്‍ വെളിപ്പെടുത്തി. ആലപ്പുഴ ജിംഖാന സിനിമയായിരുന്നു നസ്‌ളീന് അവസരം നഷ്ടമാക്കിയത്. ”അതെ, ഗുഡ് ബാഡ് അഗ്ലിയുടെ ഭാഗമാകാന്‍ എന്നെ സമീപിച്ചിരുന്നു, എന്നാല്‍ ആ സമയത്ത് ഞാന്‍ ആലപ്പുഴ ജിംഖാനയുടെ ഷൂട്ടിംഗ് നടത്തുകയായിരുന്നു. ആധിക് സംവിധാനം ചെയ്യുന്നത് വലിയ അഭിനേതാക്കളെ ഉള്‍പ്പെടുത്തി രണ്ട് ഷെഡ്യൂളുകളോളം നീണ്ടുനിന്ന ഒരു Read More…
14 വര്‍ഷത്തിന് ശേഷം വിവാഹമോചനത്തെക്കുറിച്ച് പ്രഭുദേവയുടെ മുന്‍ ഭാര്യ റംലത്ത്
നയന്‍താരയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് തന്നെ പ്രഭുദേവ ആദ്യഭാര്യ റംലത്തിനെ വിവാഹമോചനം ചെയ്തതാണ്. 14 വര്‍ഷത്തിന് ശേഷം നര്‍ത്തകനുമായുള്ള വിവാഹമോചനത്തെക്കുറിച്ച് പറയുകയാണ് റംലത്ത്. തമിഴ് യൂട്യൂബ് ചാനലായ അവള്‍ വികടന് നല്‍കിയ അഭിമുഖത്തിലാണ് റംലത്ത് തങ്ങളുടെ മകന്‍ ഋഷി രാഘവേന്ദ്ര ദേവയ്ക്ക് പ്രഭുദേവയുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞത്. വിവാഹമോചനം നേടിയെങ്കിലും മക്കള്‍ക്ക് അദ്ദേഹം വളരെ നല്ല പിതാവായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ‘അദ്ദേഹത്തിന്റെ മക്കളാണ് അദ്ദേഹത്തിന്റെ ജീവിതം, അവന്‍ രണ്ടുപേരോടും വളരെ അടുപ്പമുള്ളവനാണ്, എന്തുതന്നെയായാലും പരസ്പരം സംസാരിക്കുന്ന അച്ഛനും മകനുമാണ് അവര്‍. Read More…
കേസരി സിനിമ വിവാദമാകാന്‍ കാരണം ജനറല്‍ ഡയറിന്റെ മകള്‍; ചുട്ടമറുപടി കൊടുത്ത് അക്ഷയ്കുമാറും കരണ്‍ജോഹറും
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ മറക്കാന്‍ പറ്റാത്ത മുറിവുകളില്‍ ഒന്നായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല വിഷയമാക്കുന്ന സിനിമ കേസരിയുടെ രണ്ടാം ഭാഗത്തിനായി ചരിത്രാന്വേഷികളായ സിനിമാ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമ അടുത്തയാഴ്ച പ്രദര്‍ശനത്തിനായി എത്താനിരിക്കെ വെടിപൊട്ടിച്ചിരിക്കുകയാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ജനറല്‍ ഡയറിന്റെ ചെറുമകള്‍ കരോലിന്‍ ഡയര്‍. അവരുടെ വൈറല്‍ വീഡിയോയ്ക്ക് മറുപടിയുമായി സൂപ്പര്‍താരം അക്ഷയ്കുമാറും സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനായ കരണ്‍ജോഹറും എത്തിയിരിക്കുകയാണ്. വീഡിയോയില്‍, ജാലിയന്‍വാലാബാഗില്‍ അന്ന് അവിടെ തടിച്ചുകൂടിയവര്‍ ‘കൊള്ളക്കാരാണ്’ എന്ന് കരോലിന്‍ നടത്തിയ Read More…
രജനീകാന്ത്, നാഗാര്‍ജുന, ജൂഹി ചൗള.. ആദ്യ പാന്‍ ഇന്ത്യന്‍ സിനിമ ; എട്ടുനിലയില്‍ പൊട്ടി, ക്ലൈമാക്‌സ് ചിത്രീകരിച്ചത് 50 ഏക്കറില്‍
പാന്‍-ഇന്ത്യ എന്ന പദം ദേശീയ ആകര്‍ഷണീയതയുള്ള സിനിമകളെ വിവരിക്കുന്നതിനുള്ള സമീപകാല കണ്ടുപിടുത്തമായിരിക്കാം, എന്നാല്‍ ഈ സിനിമകള്‍ ഈ പദം ഉപയോഗിക്കുന്നതിന് മുമ്പ് അത്തരം ചിന്തകള്‍ നിലവിലുണ്ട്. 90 കളില്‍ പാന്‍ ഇന്ത്യന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ നേരിടേണ്ടി വന്നത് പടുകൂറ്റന്‍ തകര്‍ച്ച. 1991-ലെ നാലുഭാഷകളിലായി നിര്‍മ്മിച്ച ഈ സിനിമയില്‍ അക്കാലത്ത് മൂന്ന് ഭാഷയിലെയും ഏറ്റവും വലിയ താരങ്ങള്‍ ഉണ്ടായിരുന്നു, എന്നിട്ടും അതിന്റെ നിര്‍മ്മാതാവ് പാപ്പരായിത്തീര്‍ന്നു. 1988ല്‍, കന്നഡ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ വി. Read More…














