മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ച “മദർ മേരി” മേയ് രണ്ടിന് തീയേറ്ററുകളിലെത്തുന്നു. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രായമായ അമ്മയും മുതിർന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഓർമ്മക്കുറവും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ മകൻ ജയിംസ്, അമേരിക്കയിലെ തൻ്റെ ഉയർന്ന ജോലിയെല്ലാം വിട്ട് Read More…
തെരുവിൽ മറാത്തി ഭാഷയിൽ വട പാവ് ഓർഡർ ചെയ്യുന്ന ഹോങ്കോംഗ് വ്ലോഗർ : ഹൃദയം കീഴടക്കി വീഡിയോ
വിദേശ വിനോദ സഞ്ചാരികൾക്ക് ഇന്ത്യൻ സ്ട്രീറ്റ് ഫുഡിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് രുചിനോക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന നിരവധി വ്ലോഗ്ഗർമാരുടെ വീഡിയോകൾ നാം കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ, മുംബൈയിലെ തെരുവുകളിൽ ഒരു വ്ലോഗർ വടപാവ് ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. പ്രശസ്ത കണ്ടന്റ് ക്രീയേറ്റർമാരായ നിക്കും കാരിയും ചേർന്നാണ് വീഡിയോ പങ്കിട്ടത്. നിക്ക് യഥാർത്ഥത്തിൽ ഇന്ത്യക്കാരനാണ്, കാരി ഹോങ്കോങ്ങിൽ നിന്നുള്ളതാണ്. അതിരുചികരമായ എരിവുള്ള വട പാവ് കാരി ആസ്വദിച്ചുവെന്നത് മാത്രമല്ല Read More…
‘മരണമാസ്സ്’ ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത: സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ ധീരതയാണ് വെളിപ്പെടുത്തുന്നതെന്നതാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡാർക്ക് ഹ്യൂമറും സ്പൂഫും ചേർത്ത genre-mix തിരഞ്ഞെടുക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരതയാണെന്ന അഭിപ്രായത്തോടെ തുടങ്ങുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. ‘ഡാർക്ക് ഹ്യൂമറും സ്പൂഫും. സിനിമയിൽ ഏറ്റവും ശ്രമകരമായ രണ്ട് ജനുസ്സുകളാണ് ഇവ. ആദ്യ Read More…
സിനിമയില്‍ അടുത്ത സുഹൃത്തുക്കളില്ല ; സിനിമാ സൗഹൃദങ്ങളെക്കുറിച്ച് നടി നയന്‍താര
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ (2003) എന്ന ചിത്രത്തിലെ അരങ്ങേറ്റത്തിന് ശേഷം, നയന്‍താരയുടെ പ്രശസ്തിയിലേക്കുള്ള ഉയര്‍ച്ച വിസ്മയകരമായിരുന്നു. അഭിനയിച്ചവയില്‍ മിക്കതും വന്‍ ഹിറ്റുകളായതോടെ തെന്നിന്ത്യന്‍ സെന്‍സേഷനും എ ലിസ്റ്റ് നടിയുമായി തീരാന്‍ താരത്തിന് അധികകാലം വേണ്ടി വന്നില്ല. ബോളിവുഡില്‍ കേവലം ഒരു സിനിമയിലേ നായികയായുള്ളതെങ്കിലും അത് എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി. രണ്ട് പതിറ്റാണ്ടുകളായി ഇത്രയും വിജയകരമായ ഒരു കരിയര്‍ ഉണ്ടായിരുന്നിട്ടും, നയന്‍താരയ്ക്ക് വ്യവസായത്തിനുള്ളില്‍ സുഹൃത്തുക്കളെന്ന് വിളിക്കുന്ന അധികം Read More…
ശിവകാര്‍ത്തികേയന്‍ ചോദിച്ച പ്രതിഫലം ഞെട്ടിച്ചു ; ത്രിവിക്രം സിനിമ തന്നെ ഉപേക്ഷിച്ചു
കഴിഞ്ഞ ചിത്രമായ അമരനിലൂടെ ബ്ലോക്ക്ബസ്റ്റര്‍ നേടിയ ശിവ കാര്‍ത്തികേയന്‍ തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. എന്നാല്‍ താരം ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകന്‍ ത്രിവിക്രം. അല്ലുഅര്‍ജുന്‍ ആറ്റ്‌ലീയുമായി കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ ത്രിവിക്രം തന്റെ അടുത്ത ചിത്രത്തിനായി മറ്റ് മുന്‍നിര താരങ്ങളെ തിരയാന്‍ തുടങ്ങി. തെലുങ്കിലും തമിഴിലും അമരന്റെ വന്‍ വിജയം കണ്ടപ്പോള്‍ ശിവ കാര്‍ത്തികേയനുമായി സഹകരിക്കാന്‍ ത്രിവിക്രം താല്‍പര്യം പ്രകടിപ്പിച്ചു. ഈ വര്‍ഷം ആദ്യം ത്രിവിക്രമിന്റെ ടീമും ശിവ കാര്‍ത്തികേയനും തമ്മില്‍ ചെന്നൈയില്‍ ഒരു മീറ്റിംഗ് നടന്നിരുന്നു. ത്രിവിക്രമിനൊപ്പം Read More…
തന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ ക്ഷേത്രമുണ്ടെന്ന് ഉര്‍വ്വശി റൗട്ടേല ; വിചിത്രവാദമെന്ന് പ്രതികരിച്ച് ആരാധകര്‍
നടി ഖുശ്ബുവിനും നയന്‍താരയ്ക്കുമെല്ലാം തമിഴ്‌നാട്ടില്‍ ആരാധകര്‍ ക്ഷേത്രം പണി കഴിപ്പിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ നടി ഉര്‍വ്വശി റൗട്ടേലയും ഇപ്പോള്‍ ഇതേ അവകാശവാദം ഉയര്‍ത്തുകയാണ്. ബദരീനാഥിനടുത്ത് ഉത്തരാഖണ്ഡില്‍ തന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ടെന്ന് അവര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ പ്രതികരണത്തിന് കാരണമായി. അഭിമുഖത്തിനിടെ ഉര്‍വശി പറഞ്ഞു, ‘എന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ ഒരു ക്ഷേത്രമുണ്ട്, ഒരാള്‍ ബദരീനാഥ് സന്ദര്‍ശിക്കുകയാണെങ്കില്‍, അതിനടുത്തായി ഒരു ‘ഉര്‍വ്വശി ക്ഷേത്രം’ ഉണ്ട്. ആളുകള്‍ അനുഗ്രഹങ്ങള്‍ക്കായി ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, Read More…
അഭിനേതാക്കളില്ല, ക്യാമറാമാനില്ല, സംഗീതജ്ഞരില്ല; പരീക്ഷണ സിനിമയായി ‘ലവ് യു’
കന്നഡ ചലച്ചിത്ര വ്യവസായം നിശ്ശബ്ദമായി ആഗോള ചരിത്രം സൃഷ്ടിക്കാനൊ രുങ്ങുകയാണ്. ഒരു മനുഷ്യന്‍ പോലും അഭിനയിക്കാത്ത ആദ്യത്തെ മുഴുനീള സിനിമയുമായി എത്തുകയാണ് സാന്‍ഡല്‍വുഡ്. പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ മുഴുനീള സിനിമയായ ‘ലവ് യു’ എന്ന പരീക്ഷണവുമായിട്ടാണ് അവരെത്തുന്നത്. വെറും 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ചിത്രം ഒരു സിനിമാ പരീക്ഷണം മാത്രമല്ല. അത് ചലച്ചിത്രനിര്‍മ്മാണത്തിന്റെ ഭാവിയിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ്. അഭിനേതാക്കളില്ല, സംഗീതജ്ഞരില്ല, ക്യാമറാമാന്‍മാരില്ല. വെറും രണ്ട് പേരും Read More…
ബോളിവുഡിലെ ഹിറ്റ് ജോഡി; ഷാരൂഖും കാജലും എന്തുകൊണ്ട് ഡേറ്റിംഗ് നടത്തിയില്ല?
കഭി ഖുഷി കഭി ഗം, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ, കുച്ച് കുച്ച് ഹോതാ ഹേ തുടങ്ങി അനിഷേധ്യമായ കെമിസ്ട്രി കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ബോളിവുഡിലെ ഏറ്റവും മികച്ച ഓണ്‍-സ്‌ക്രീന്‍ ദമ്പതിമാരാണ് ഷാരൂഖ് ഖാനും കാജോളും. രോഹിത് ഷെട്ടിയുടെ ദില്‍വാലെ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഹിറ്റ് ജോഡികളായിട്ടും എന്തുകൊണ്ടാണ് ഇരുവരും പരസ്പരം ഡേറ്റ് ചെയ്യാതിരുന്നത് എന്നാണ് ആരാധകര്‍ ചോദിച്ചത്. ഒരു പഴയ അഭിമുഖത്തില്‍, ഇരുവരും അവിവാഹിതരാണെങ്കില്‍ പരസ്പരം ഡേറ്റ് ചെയ്യുമായിരുന്നോ എന്ന് ചോദ്യത്തെ Read More…
ജാന്‍വി കപൂര്‍, ദിഷ പഠാനി, ശ്രദ്ധ കപൂര്‍ ; ആറ്റ്ലി-അല്ലു ചിത്രം ഗ്‌ളാമര്‍ മത്സരമോ?
സൂപ്പര്‍ഹിറ്റ് നായകനും സൂപ്പഹിറ്റ് സംവിധായകനും ഒരുമിക്കുന്നു എന്നത് വെച്ച് ആറ്റ്‌ലീയുടെ സംവിധാനത്തില്‍ വരാന്‍ പോകുന്ന അല്ലു അര്‍ജുന്‍ സിനിമ ഇപ്പോഴേ സംസാര വിഷയമായിട്ടുണ്ട്. എന്നാല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന സിനിമയെക്കുറിച്ച് മറ്റ് ചില വിവരങ്ങള്‍ കൂടി പുറത്തുവരികയാണ്. ചിത്രത്തില്‍ ബോളിവുഡിലെ മുന്‍നിര നായികമാരായ ജാന്‍വി കപൂര്‍, ദിഷ പഠാനി, ശ്രദ്ധ കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം 800 കോടി രൂപയുടെ ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. കലാനിധി മാരന്‍ Read More…














