അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട മികച്ച അഭിപ്രായവുമായി തീയേറ്ററുകളിൽ മുന്നേറുന്നു. പിഎസ്സി വഴി ലഭിച്ച പോലീസ് കോൺസ്റ്റബിൾ ജോലിയിലേക്ക് ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന വർഗീസ് പീറ്ററാണ് ചിത്രത്തിലെ നായകൻ. താത്പര്യമില്ലാതെ പൊലീസ് ജോലിക്ക് പോകേണ്ടി വരുന്ന വർഗീസിന് മുത്തങ്ങ സമരത്തിൽ സമരക്കാരെ നിയന്ത്രിക്കാൻ ചുമതല ലഭിക്കുന്നിടത്താണ് കഥ ചൂടുപിടിക്കുന്നത്. സമരക്കാർക്ക് സംരക്ഷണം ഒരുക്കുകയാണോ എന്ന ചിന്ത ആദ്യം തോന്നുന്ന വർഗീസിന് പിന്നീട് അത് തന്റെയും കൂടി സമരമാകുന്നിടത്താണ് Read More…
ആന്റണി പെപ്പേയെ നായകനാക്കി കാട്ടാളന്‍; മാര്‍ക്കോ നിര്‍മ്മാതാവ് മറ്റൊരു പാന്‍ ഇന്ത്യന്‍ ആക്ഷന്‍ സിനിമയ്ക്ക്
അതിവയലന്‍സ് എന്ന് ആക്ഷേപമുണ്ടെങ്കിലൂം 100 കോടിയില്‍ കയറി ഉണ്ണിമുകുന്ദന്റെ മാര്‍ക്ക്‌വോ നേടിയവിജയം മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ല് കൂടിയായിരുന്നു. എന്നാല്‍ മാര്‍ക്കോ നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ് മറ്റൊരു വമ്പന്‍ സിനിമയ്ക്കായി ഒരുങ്ങുകയാണ്. പവര്‍ പെര്‍ഫോമറായ വര്‍ഗ്ഗീസ് ആന്റണി പെപ്പേയെ നായകനാക്കി കാട്ടാളനെന്ന മറ്റൊരു ആക്ഷന്‍ ത്രില്ലറിനൊരുങ്ങുകയാണ്. മാര്‍ക്കോ പോലെ തീവ്രമായ, വലിയ തോതിലുള്ള ആക്ഷന്‍ ത്രില്ലറാണ് കാട്ടാളന്‍. നവാഗത സംവിധായകന്‍ പോള്‍ ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ മാര്‍ക്കോ പോലെ തന്നെ അസംസ്‌കൃതവും ഉയര്‍ന്നതുമായ ആഖ്യാനം Read More…
ആദ്യം മണിരത്‌നത്തെ വിവാഹം കഴിച്ചത് താനെന്ന് കമല്‍; സുഹാസിനി വിവാഹം കഴിച്ചത് രണ്ടാമത്
ഐക്കണിക് ജോഡികളായ മണിരത്നവും കമല്‍ഹാസനും നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം അവരുടെ വരാനിരിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ വീണ്ടും ഒരുങ്ങുകയാണ്്. സിനിമയുടെ പ്രമോഷന്‍ വേളയില്‍ ഇരുവരും തമ്മിലുള്ള രസതന്ത്രം ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുകയാണ്. മണിരത്‌നത്തെക്കുറിച്ച് കമല്‍ഹാസന്റെ പുതിയ തമാശ സംവിധായകന്റെ ഭാര്യയായ നടി സുഹാസിനി മണിരത്നത്തെ പോലും മറികടന്ന് ഒരു പുതിയ തലത്തിലേക്ക് പോയി. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ മണിരത്‌നത്തെ ആദ്യം വിവാഹം കഴിച്ചത് താനാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ‘സുഹാസിനി’ പിന്നീട് Read More…
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്. പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും Read More…
ഒരു വര്‍ഷം 36 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ ; എല്ലാം അക്കാലത്തെ സൂപ്പര്‍ സംവിധായകരുടെ സിനിമകള്‍
ഒരു വര്‍ഷം താന്‍ 36 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞദിവസം ജന്മദിനം ആഘോഷിച്ച നടന്‍ മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ”ഒരു വര്‍ഷത്തിനുള്ളില്‍ ഞാന്‍ 36 സിനിമകള്‍ ചെയ്തു. അത് എനിക്ക് പുതുമയുള്ള കാര്യമല്ല… വിശ്രമിച്ചാല്‍ തുരുമ്പെടുക്കും.” നടന്‍ പറഞ്ഞു. ശശികുമാര്‍, പത്മരാജന്‍, തമ്പി കണ്ണന്താനം, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, ഭരതന്‍ തുടങ്ങിയവരുടെ സിനിമകള്‍ ഒരേ സമയത്താണ് നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തുടര്‍ന്നു പറഞ്ഞു, ”ഞാന്‍ ഒരു നടനാണ്, Read More…
32 വയസ് ഏജ് ഗ്യാപ്പ് വിമര്‍ശനത്തിന് മറുപടി പറഞ്ഞ് തൃഷ; കമല്‍ഹാസനുമായുള്ള ജോഡി ശരിക്കും മാജിക്കല്‍
തഗ്‌ലൈഫുമായി ബന്ധപ്പെട്ട് എന്തു വിമര്‍ശനവും നേരിടാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ കമല്‍ഹാസനുമായുള്ള ജോഡി ശരിക്കും മാജിക്കല്‍ ആയിരുന്നെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നടി തൃഷാകൃഷ്ണന്‍. രണ്ടുപേരും തമ്മിലുള്ള ഏജ് ഗ്യാപിനെക്കുറിച്ചുള്ള വിമര്‍ശനത്തിനായിരുന്നു നടി മറുപടിയുമായി എത്തിയത്. 32 വയസ്സ് പ്രായവ്യത്യാസമുള്ള കമല്‍ഹാസനും തൃഷയും തമ്മിലുള്ള കെമിസ്ട്രി ഓണ്‍ലൈനില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് മറുപടിയുമായി നടിയെത്തിയത്. അടുത്തിടെ മുംബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങില്‍ തൃഷ പങ്കെടുത്തിരുന്നു. അവിടെ വെച്ചായിരുന്നു കമല്‍ഹാസനുമായുള്ള സ്‌ക്രീന്‍ പ്രണയത്തിനും പ്രായവ്യത്യാസത്തെ ചുറ്റിപ്പറ്റിയുള്ള Read More…
നീണ്ട 15 വര്‍ഷത്തെ സൗഹൃദം പ്രണയമായി മാറി ; ധന്‍ഷികയു മായുള്ള വിവാഹത്തെക്കുറിച്ച് വിശാല്‍
നീണ്ട 15 വര്‍ഷത്തെ സൗഹൃദത്തില്‍ നിന്നാണ് തങ്ങളുടെ ബന്ധം ആരംഭിച്ചതെന്നും അത് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറിയെന്നും സായ് ധന്‍ഷികയുമായുള്ള വിവാഹത്തെക്കുറിച്ച് നടന്‍ വിശാല്‍. ഞങ്ങള്‍ കൂടുതല്‍ വ്യക്തിപരമായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, ഈ ബന്ധം വിവാഹത്തില്‍ അവസാനിക്കുമെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും വ്യക്തമായി. അതിനാല്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനമെടുത്തെന്നും നടന്‍ പറഞ്ഞു. ആഗസ്ത് 15ന് നടക്കുന്ന നടികര്‍ സംഘം കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷമായിരിക്കും വിവാഹം. വിശാലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വൈകാരികമായി സംസാരിച്ചു. സായ് ധന്‍ഷികയുമായി തന്റെ പിതാവ് ഊഷ്മളമായ സൗഹൃദം Read More…
ഉണര്‍വ്വിനുള്ള കുത്തിവെയ്പ്പ് നടത്തി ബലാത്സംഗം ചെയ്തു ; വെയ്ന്‍സ്‌റ്റെ യ്‌നെക്കുറിച്ച് മുന്‍ നടി
മീടുവിന്റെ പ്രധാന ഇരയും ഹോളിവുഡിലെ കിരാത നിര്‍മ്മാതാവും സ്ത്രീപീഡകനുമായ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ ഞെട്ടിക്കുന്ന മൊഴി നല്‍കി മുന്‍കാല നടിയും വെയ്ന്‍സ്‌റ്റെന്റെ ഇരയുമായ മുന്‍ നടി ജെസീക്ക മാന്‍. താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച് ഇവര്‍ ന്യൂയോര്‍ക്ക് ജൂറിയോട് പറഞ്ഞു. 2013 ലെ മിഡ്ടൗണ്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് തന്നെ വെയ്ന്‍സ്‌റ്റെന്‍ ഞെട്ടിക്കുന്ന രീതിയില്‍ ബലാത്സംഗം ചെയ്തുവെന്ന് പറയുമ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു. ഹാര്‍വി വെയ്ന്‍സ്റ്റൈന്റെ 2020-ലെ ശിക്ഷാവിധിയല്‍ ജസീക്കാ മാനി നെതിരേ ബലാത്സംഗത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള പുനരന്വേഷണത്തിലാണ് Read More…
അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു; നേരറിയും നേരത്ത് മേയ് 30 ന്
അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ് ല, സ്വതിദാസ് പ്രഭു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്ണൻ നിർമ്മിച്ച്, രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം “നേരറിയും നേരത്ത് ” മേയ് 30 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവൻ നമ്പ്യാരുടെ മകളുമാണ്, എം ബി ബി എസ് വിദ്യാർത്ഥിനി യായ അപർണ. ഒരു മിഡിൽ ക്ലാസ്സ് ക്രിസ്ത്യൻ കുടുംബത്തിലെ സണ്ണിയുമായി അപർണ തീവ്രമായ Read More…














