Movie News

83 സിനിമയിലെ ചെറിയ വേഷം ചെയ്യാന്‍ സമ്മതിച്ചത് ലണ്ടന്‍ കാണാന്‍ വേണ്ടി, ബോളിവുഡ് വിടാന്‍ തീരുമാനിച്ചിരുന്നു

ചെറിയവേഷത്തിലൂടെ വന്ന് ഇന്ത്യയിലെ മുന്‍നിര നടിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന നടിയാണ് വാമിക ഗബ്ബി. ഇനിയും മനസ്സിലായില്ലെങ്കില്‍ നമ്മുടെ ടൊവീനോയുടെ നായികയായി ബേസിലിന്റെ ഗോദയില്‍ എത്തിയ പെണ്‍കുട്ടിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. കരിയര്‍ മെച്ചപ്പെടുന്നില്ലെന്ന ഘട്ടം വന്നപ്പോള്‍ ബോളിവുഡ് വിടാന്‍ തീരുമാനിച്ചിരുന്നതായും ഹിറ്റ് ചിത്രമായ ’83’ സിനിമയിലെ വേഷം ചെയ്യാന്‍ കാരണം ലണ്ടന്‍ കാണാമല്ലോ എന്ന ചിന്തയായിരുന്നെന്നും നടി പറഞ്ഞു. ചെറിയവേഷങ്ങളില്‍ നിന്നും ജൂബിലി (2023), ചാര്‍ലി ചോപ്ര ആന്‍ഡ് ദി മിസ്റ്ററി ഓഫ് ദി സോളാങ് വാലി (2023) Read More…

Hollywood

‘ഹോട്ട്‌ ലിപ്‌സ്’ ഹൗലിഹാന്‍, ലൊററ്റ സ്വിറ്റ്‌ അന്തരിച്ചു; അഭിനയം എനിക്ക്‌ മറയ്‌ക്കലല്ല, വെളിപ്പെടുത്തലാണെന്ന് പറഞ്ഞ നടി

ജനപ്രിയ കോമഡി ടെലിവിഷന്‍ സീരീസായ എംഎഎസ്‌എച്ചിലെ വേഷത്തിലൂടെയായ നടി ലൊററ്റ സ്വിറ്റ്‌(87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ്‌ അന്ത്യം. എംഎഎസ്‌എച്ചിലെ അഭിനയത്തിന്റെ പേരില്‍ രണ്ട്‌ എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌.എംഎഎസ്‌എച്ചില്‍, അമേരിക്കന്‍ ആര്‍മി നഴ്‌സായ മേജര്‍ മാര്‍ഗരറ്റ്‌ ‘ഹോട്ട്‌ ലിപ്‌സ്’ ഹൗലിഹാനായിട്ടാണ്‌ അവര്‍ അഭിനയിച്ചത്‌. കൊറിയന്‍ യുദ്ധകാലത്തെ മൊബൈല്‍ ആര്‍മി ശസ്‌ത്രക്രിയാ ആശുപത്രിയെക്കുറിച്ചുള്ള ഈ സീരീസ്‌ 1972 മുതല്‍ 1983 വരെ 11 സീസണുകളായി സം​പ്രേക്ഷണം ചെയ്യപ്പെട്ടു. സീരീസിന്റെ ഏതാണ്ട്‌ എല്ലാ എപ്പിസോഡുകളിലും അവര്‍ അഭിനയിച്ചു. 10.6 കോടിയിലേറെ Read More…

Movie News

‘ഷണ്‍മുഖ’നെത്തി, മുരുകനെ വണങ്ങാന്‍; തിരുമലക്കോവിലില്‍ ചെമ്പില്‍ തീര്‍ത്ത വേല്‍ സമര്‍പ്പിച്ച് മോഹന്‍ലാല്‍

‘തുടരും’ സിനിമയുടെ വന്‍വിജയം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ തൊപ്പിയിലേക്ക് മറ്റൊരു തൂവല്‍ കൂടി ചേര്‍ത്തിരിക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിജയത്തിന്റെ നന്ദിയായി മോഹന്‍ലാല്‍ തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ തിരുമലൈ കുമാരസാമി ക്ഷേത്രത്തില്‍ ദർശനം നടത്തി വഴിപാടായി ചെമ്പിൽ തീര്‍ത്ത വേല്‍ സമർപ്പിച്ചു. തുടരും’ സിനിമയില്‍, മോഹന്‍ലാലിന്റെ കഥാപാത്രം മുരുകന്റെ ഭക്തനായ ഷണ്‍മുഖനാണ്. അത് ജീവിതത്തില്‍ തന്നെ നടന്‍ അന്വര്‍ത്ഥമാക്കുകയായിരുന്നു. സിനിമയിലെ ‘കൊണ്ടാട്ടം’ പാട്ടിലും തിരുമല മുരുകനെക്കുറിച്ചുള്ള പരാമർശമുണ്ട്. ദക്ഷിണപഴനിയെന്നപേരിൽ അറിയപ്പെടുന്ന മുരുക ക്ഷേത്രമായ തിരുമലക്കോവിൽ വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും Read More…

Hollywood

ബോളിവുഡ് താരം അജയ്‌ദേവ് ഗണും ഹോളിവുഡിലെ ആക്ഷന്‍ഹീറോ ജാക്കിചാനും ഒന്നിക്കുമോ?

ബോളിവുഡില്‍ ഇപ്പോള്‍ ഇങ്ങിനെയൊരു സംഭാഷണം നടക്കുന്നുണ്ട്. മെയ് 30 ന് ‘കരാട്ടെ കിഡ്‌സ്: ലെജന്‍ഡ്‌സി’ന്റെ റിലീസിന് മുന്നോടിയായി സിനിമയുടെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ ആക്ഷന്‍താരം അജയ് ദേവ്ഗണും ആക്ഷന്‍ മാസ്റ്റര്‍ ജാക്കി ചാനും തമ്മിലുള്ള ഒരു നര്‍മ്മ സംഭാഷണത്തിന്റെ വീഡിയോ പങ്കിട്ടു. ഇത് ഒരു സഹകരണത്തെക്കുറിച്ചുള്ള സൂചനയായിട്ടാണ് കണക്കാക്കുന്നത്. വീഡിയോയില്‍, ഇരുവരും ഒരു ബോളിവുഡ് സിനിമയില്‍ സഹകരിക്കണമെന്ന് ജാക്കി കളിയായി നിര്‍ദ്ദേശിക്കുന്നു. അജയ് ദേവ് ഗണ്‍ ആക്ഷന്റെ ചുമതല ഏറ്റെടുക്കണ മെന്നും തനിക്ക് നൃത്തം ചെയ്യണമെന്നും ജാക്കിചാന്‍ പറയുന്നു. Read More…

Movie News

ജയിലര്‍ 2 ല്‍ വില്ലനാകാനെത്തുന്നത് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയോ?

രജനികാന്ത് അഭിനയിച്ച 2023-ലെ ബ്ലോക്ക്ബസ്റ്ററിന്റെ രണ്ടാംഭാഗത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കാസ്റ്റിംഗ് റിപ്പോര്‍ട്ടുകള്‍ ആകാംഷ വര്‍ദ്ധിപ്പിക്കുന്നു. ജയിലര്‍ 2 വില്‍ രജനീകാന്ത് നായകസ്ഥാനത്ത് തിരിച്ചെത്തുന്ന സിനിമയില്‍ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന വില്ലനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍, ചിത്രത്തിന്റെ ഷൂട്ടിംഗുമായി അതിവേഗം മുന്നോട്ട് പോകുമ്പോള്‍ തെലുങ്ക് താരം പ്രധാന എതിരാളിയായി അഭിനയിക്കാന്‍ ഒപ്പിട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിന്റെ കൂലിക്ക് പിന്നാലെ നാഗാര്‍ജ്ജുന തുടര്‍ച്ചയായി രണ്ടാമതും രജനീകാന്തുമായി ഒന്നിക്കും. കൂലിയില്‍ ‘സൈമണ്‍’ എന്ന കഥാപത്രത്തെയാണ് താരം അവതരിപ്പിക്കുക. ജയിലര്‍ 2 Read More…

Movie News

കാര്‍ത്തിയുടെ ‘കൈദി’ ക്ക് പ്രചോദനമായത് ഈ ഹോളിവുഡ് സിനിമ ; രണ്ടാം ഭാഗം ഈ വര്‍ഷം അവസാനം

ലോകേഷ് കനകരാജ് നല്‍കിയ കൈദിയുടെ ആവേശം ഇപ്പോഴും ചോര്‍ന്നിട്ടില്ല. യൂട്യുബിലും ചാനലിലും ഇപ്പോഴും സിനിമ കാണുന്നവര്‍ ഏറെയാണ്. അതുകൊണ്ടു തന്നെയാണ് അതിന്റെ രണ്ടാംഭാഗത്തിന് ഇത്ര ആകാംഷ ജനിക്കുന്നതും. ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് മടങ്ങുന്ന ഒരു നിഗൂഡ വ്യക്തിയെയും ഒരു മയക്കുമരുന്ന് ഗുണ്ടാസംഘത്തെയും ചുറ്റിപ്പറ്റി നടക്കുന്ന കഥയുടെ ആക്ഷന്‍ പായ്ക്ക്ഡ് ത്രില്ലറിനെക്കുറിച്ചുള്ള ഏറ്റവും ആവേശം പകരുന്ന വര്‍ത്തമാനം സിനിമയുടെ നിര്‍മ്മാതാവ് പുറത്തുവിട്ടിരിക്കുകയാണ്. സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് നേരത്തേ തന്നെ പറഞ്ഞിട്ടുള്ള രണ്ടാംഭാഗം ഈ വര്‍ഷം അവസാനത്തോടെ Read More…

Movie News

‘ഉണ്ണിയേട്ടന്‍’ കിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ”

മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ എന്ന മലയാളികളുടെ ‘ഉണ്ണിയേട്ടന്‍’. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോൾ. “മാസായി വാറിയർ” Read More…

Movie News

‘കൂലി’ക്കായി രജനി വാങ്ങിയത് 150 കോടി ; ലോകേഷ് കനകരാജ് 50 കോടി രൂപ വാങ്ങി

കൈദിയും വിക്രവും ലിയോയുമൊക്കെ വന്‍ വിജയം നേടിയതിന് പിന്നാലെ അതേ ട്രാക്കില്‍ വരുന്ന ലോകേഷ് കനകരാജിന്റെ രജനികാന്ത് ചിത്രത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഓഗസ്റ്റ് 14ന് കൂലി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിനായി സംവിധായകനും നടനും വന്‍തുക പ്രതിഫലം വാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. രജനികാന്ത് 150 കോടി രൂപ മുന്‍കൂറായി വാങ്ങിയതായും ലോകേഷിന് 50 കോടി രൂപ പ്രതിഫലം ലഭിച്ചതായും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. 350 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അവകാശപ്പെടുന്നു. ലോകേഷ് കനകരാജിന് Read More…

Movie News

‘ഗോദ’യില്‍ നമ്മൂടെ ടൊവീനോയെ വീഴിച്ച ‘വാമിക ഗബ്ബി’ ബോളിവുഡില്‍ സൂപ്പര്‍നായികയായത് ഇങ്ങിനെ

സംവിധായകനും നടനുമായ ബേസിലിന്റെ ഗോദയില്‍ നമ്മുടെ ടൊവീനോയെ വീഴ്ത്തികളഞ്ഞ സുന്ദരിപ്പെണ്ണ് ഇപ്പോള്‍ ഇന്ത്യയെ മുഴുവന്‍ വീഴ്ത്തിക്ക ളഞ്ഞി രിക്കുകയാണ്. ബോളിവുഡില്‍ സൂപ്പര്‍നായികമാരുടെ പട്ടികയിലേക്ക് പതിയെ ചുവടുവെച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡിലെ വന്‍ താരമായ രാജ്കുമാര്‍ റാവുവിനൊപ്പം ‘ഭൂല്‍ ചുക്ക് മാഫി’ ല്‍ മികച്ച പ്രകടനമാണ് നടി നടത്തിയിരിക്കുന്നത്. വാമിക ഗബ്ബിയുടെ ബോളിവുഡ് യാത്ര, ചെറിയ അതിഥി താരങ്ങള്‍ പോലും എങ്ങനെ ഒരു കരിയര്‍ ഉണ്ടാക്കുകയും മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്യുന്നു എന്നതിന്റെ ഒരു കേസ് സ്റ്റഡിയാണ്. ഷാഹിദ്കപൂറും കരീനകപൂറും പ്രധാനവേഷത്തില്‍ Read More…