ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി കുതിച്ചു മുന്നേറുമ്പോള്‍ സിനിമയുടെ സംവിധായകന്‍ ആറ്റ്‌ലി തന്നെ ചതിച്ചെന്ന് ആരോപിച്ച് നടി പ്രിയാമണി. സിനിമയില്‍ ഷാരൂഖിന്റെ പെണ്‍പോലീസ് സംഘത്തിലെ ആളായിട്ടാണ് പ്രിയാമണി സിനിമയില്‍ വേഷമിടുന്നത്. എന്നാല്‍ തന്നെ സിനിമയില്‍ സംവിധായകന്‍ ആറ്റ്‌ലി എത്തിച്ചത് നുണ പറഞ്ഞായിരുന്നെന്ന് താരം പറഞ്ഞു. സിനിമയില്‍ വിജയ് അതിഥിവേഷത്തില്‍ എത്തുന്നുണ്ടെന്ന് പ്രിയാമണിക്ക് ആറ്റ്‌ലി നേരത്തേ വ്യാജ വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് വിജയ് യുമായി ഒരു കോമ്പിനേഷന്‍ സീന്‍ നല്‍കണമെന്ന് പ്രിയാമണി Read More…
ഒരു വര്‍ഷം എവിടെയായിരുന്നെന്ന ചോദ്യത്തിന് മറുപടിയുമായി അനുഷ്‌ക്ക, പൊളിഷെട്ടിയിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ്
രജനി, വിജയ്, അജിത്, സൂര്യ, ആര്യ തുടങ്ങി മുന്‍നിര താരങ്ങള്‍ക്കെല്ലാം ഒപ്പം അഭിനയിച്ച അനുഷ്‌ക്കയുടെ പേരില്‍ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രവും കുറിക്കപ്പെട്ടിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി ഓടിനടന്ന് അഭിനയിച്ചിരുന്ന നടി അനുഷ്‌ക്കാ ഷെട്ടി എന്നാല്‍ ഒരു വര്‍ഷമായി സിനിമയില്‍ നിന്നും ബ്രേക്കിലായിരുന്നു. ഇത്രയും സുദീര്‍ഘമായ ബ്രേക്കിന്റെ കാര്യം ഒടുവില്‍ നടി തന്നെ വെളിപ്പെടുത്തി. യോഗയും വര്‍ക്കൗട്ടും ഒക്കെയായി ശരീരസൗന്ദര്യം ശരിക്കും സൂക്ഷിക്കുന്ന താരത്തിന് വണ്ണമുള്ള സ്ത്രീയായി അഭിനയിക്കാന്‍ ‘ഇഞ്ചി ഇടുപ്പഴകി’ എന്ന തമിഴ്, തെലുങ്ക് ചിത്രത്തിന് വേണ്ടി Read More…
ആംബര്‍ ഹേര്‍ഡിന്റെ വേഷം വെട്ടിക്കുറച്ചതല്ല ; അക്വാമാന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ജെയിംസ് വാന്‍
2018 ല്‍ വന്‍ ഹിറ്റായി മാറിയ അണ്ടര്‍വാട്ടര്‍ സൂപ്പര്‍ഹീറോ ചിത്രം അക്വാമാന്റെ അടുത്തഭാഗം ‘അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡം’ എന്ന പേരില്‍ റിലീസിന് മുമ്പുതന്നെ തരംഗം സൃഷ്ടിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ ഏറ്റവും പുതിയത് നടി ആംബര്‍ ഹേര്‍ഡിന്റെ വേഷം സംബന്ധിച്ചുള്ളതാണ്. സിനിമയില്‍ നടിയുടെ സീനുകളുടെ ദൈര്‍ല്യം കുറച്ചു എന്ന ആരോപണത്തില്‍ മറുപടിയുമായി ഒടുവില്‍ സംവിധായകന്‍ ജെയിംസ് വാന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അടുത്തിടെ എന്റര്‍ടൈന്‍മെന്റ് വീക്കിലിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യത്തില്‍ വിശദീകരണം Read More…
സിൽവെസ്റ്റർ സ്റ്റാലോണിന്റെ ‘എക്സ്പെൻഡബ്ൾസ് 4’ സെപ്റ്റംബർ 22നു റിലീസ്
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രദർശനത്തിന്. ഹോളിവുഡ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ‘എക്‌സ് പെൻഡബ്ൾസ്’ സീരീസിലെ നാലാമത് ചിത്രം ‘എക്സ്പെൻഡബ്ൾസ് 4 ’ സെപ്റ്റംബർ 22 നു തീയേറ്ററുകളിലെത്തും . സീരിസിലെ നാലാമത് ചിത്രം ആയതു കൊണ്ടാകണം ടൈറ്റിൽ ‘EXPEND4BLES ’ എന്നാണ് . മുൻനിര താരങ്ങളായ സിൽവെസ്റ്റർ സ്റ്റാലോൺ , ജേസൺ സ്റ്റാതം , ടോണി ജാ , ഇകോ ഉവൈസ്, ഡോൾഫ് ലുൻഗ്രെൻ ,നായികയായി മേഗൻ ഫോക്സ് ..തുടങ്ങിയവർ വേഷമിടുന്നു . Read More…
”മാര്‍ക്ക് ആന്റണി”യ്ക്കും ”ബാഷ”യിലെ രഘുവരനും തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് നടന്‍ വിശാല്‍
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിലുള്ള ചിത്രമാണ് മാര്‍ക്ക് ആന്റണി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാലിനൊപ്പം എസ് ജെ സൂര്യയും ഒന്നിക്കുന്നു. ടൈം ട്രാവല്‍ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഇത്. ചിത്രത്തിന്റെ പേര് വന്ന വഴിയെ കുറിച്ചുള്ള കൗതുകകരമായ കാര്യം തുറന്നു പറഞ്ഞിരിയ്ക്കുകയാണ് വിശാല്‍. ബാഷയിലെ രഘുവരന്റെ കഥാപാത്രമായ മാര്‍ക്ക് ആന്റണിയെന്ന പേരാണ് തന്റെ സിനിമയ്ക്കായി കടമെടുത്തതെന്നാണ് വിശാല്‍ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ ചിത്രം ”മാര്‍ക്ക് ആന്റണി”യുടെ Read More…
ജയിലറില്‍ വിനായകന്റെ നെഞ്ചില്‍ പലതവണ ചവിട്ടി ; രജനീകാന്ത് ഖേദം പ്രകടിപ്പിച്ചത് നെഞ്ചില്‍ തൊട്ടു വന്ദിച്ച്
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലറിന്റെ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. സിനിമ ലോകത്തുടനീളമായി 600 കോടിയിലധികം കളക്ഷനാണ് നേടിയത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ തുടങ്ങിയ മലയാളത്തിലെയും കന്നഡയിലെയും മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തിന് ഒരു പ്ലസ് പോയിന്റായിരുന്നു, എന്നാല്‍ ചിത്രത്തില്‍ രജനികാന്തിനേക്കാള്‍ കയ്യടി നേടിയത് വില്ലന്‍ വര്‍മ്മനായി അഭിനയിച്ച മലയാളം നടന്‍ വിനായകനാണ്. മുമ്പ് അനേകം തമിഴ്‌സിനിമകളില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ജയിലറിലൂടെ താരത്തിന് കിട്ടിയ ഹൈപ്പ് മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ളതായിരുന്നു. അതേ സമയം ചിത്രം Read More…
ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേയില്‍ അഭിനയിച്ചത് ഏറെ ത്യാഗം സഹിച്ച്; സങ്കല്‍പ്പിക്കാനകാത്ത പ്രശസ്തി സിനിമ നല്‍കിയെന്ന് ഡക്കോട്ട
ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ എന്ന ഇറോട്ടിക് ഫിലിം ഫ്രാഞ്ചൈസിയിലെ അനസ്താസിയ സ്റ്റീല്‍ എന്ന കഥാപാത്രം നടി ഡക്കോട്ട ജോണ്‍സണ് നല്‍കിയ പ്രശസ്തി ചെറുതല്ല. ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2015 ല്‍ പുറത്തിറങ്ങിയതോടെ ജോണ്‍സണും അവളുടെ സഹനടന്‍ ജാമി ഡോര്‍നനും വന്‍ പ്രശസ്തിയിലേക്കാണ് ഉയര്‍ന്നത്. സിനിമയുടെ സെറ്റില്‍ നിന്നും താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചാണ് താരം പറയുന്നത്. സിനിമയില്‍ താരത്തിന്റെ അനേകം ചൂടന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഈ രംഗങ്ങള്‍ ചെയ്തതെന്നും എന്നാല്‍ അതിന്റെ ഗുണം തനിക്ക് Read More…
ചതിച്ചെന്ന് ആരോപണം; ധനുഷും വിശാലും ഉള്‍പ്പെടെ നാലു യുവതാരങ്ങള്‍ക്ക് നിര്‍മ്മാതാക്കളുടെ ചുവപ്പുകാര്‍ഡ്
നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് തമിഴിലെ നാലു യുവതാരങ്ങള്‍ക്ക് നോട്ടീസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘടന. ധനുഷ്, സിലംബരസന്‍, വിശാല്‍, അഥര്‍വ എന്നിവര്‍ക്കാണ് ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ചുവപ്പ് കാര്‍ഡ് നല്‍കിയത്. ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് ബോഡിയാണ് ഈ തീരുമാനമെടുത്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ് സിനിമാ ലോകത്തെയാകെ ഞെട്ടിച്ച വാര്‍ത്തയാണ് ഇത്. 60 ദിവസം കമ്മിറ്റ് ചെയ്ത തന്റെ സിനിമയില്‍ 27 ദിവസം മാത്രമേ ജോലി ചെയ്തുള്ളൂ എന്നാണ് സിമ്പുവിനെതിരേ ഉയര്‍ന്നിരിക്കുന്ന പരാതി. നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പനാണ് Read More…
റോബര്‍ട്ട് ഡി നീറോയും ലിയനാര്‍ഡോ ഡികാപ്രിയോയും; ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണി’ നായി ആരാധകര്‍
ഇതിഹാസതാരം റോബര്‍ട്ട് ഡി നീറോയും ലിയനാര്‍ഡോ ഡികാപ്രിയോയും പ്രധാന വേഷത്തിലെത്തുന്ന ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണി’ നായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നു. സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ആകാംഷയും ആവേശവും കൂടുകയാണ്. ലിയോനാര്‍ഡോ ഡികാപ്രിയോ, റോബര്‍ട്ട് ഡി നീറോ, ലില്ലി ഗ്ലാഡ്‌സ്റ്റോണ്‍, ബ്രണ്ടന്‍ ഫ്രേസര്‍, ജെസ്സി പ്ലെമോണ്‍സ് എന്നിവരടങ്ങുന്ന ചിത്രം വന്‍ഹിറ്റില്‍ കുറഞ്ഞതൊന്നുമല്ലെന്ന് വാഗ്ദാനം ചെയ്യുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ചിത്രം ഡേവിഡ് ഗ്രാനിന്റെ അതേ പേരിലുള്ള നോണ്‍ ഫിക്ഷന്‍ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡികാപ്രിയോ ഏണസ്റ്റ് ബുര്‍ക്ക്ഹാര്‍ട്ടിനെ അവതരിപ്പിക്കുമ്പോള്‍ Read More…














