മാസങ്ങള്‍ക്ക് മുമ്പ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സിനിമയില്‍ നായികയായതിന് തൊട്ടുപിന്നാലെ ബാര്‍ബി നടി മാര്‍ഗോട്ട് റോബി സഹ അഭിനേതാക്കളോടൊപ്പം അവകാശപോരാട്ടത്തിലും ചേര്‍ന്നു. ഹോളിവുഡില്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘടന നടത്തുന്ന സമരങ്ങളില്‍ പങ്കാളിയായി ബുധനാഴ്ച നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പാരാമൗണ്ട് സ്റ്റുഡിയോയിലേക്ക് നടന്ന വെസ്റ്റ് ഹോളിവുഡിലെ പ്രതിഷേധക്കാരുടെ മാര്‍ച്ചിനൊപ്പം നടിയും പങ്കെടുത്തു. ഹോളിവുഡ് അഭിനേതാക്കളും എഴുത്തുകാരും 60 വര്‍ഷത്തിലേറെയായി തങ്ങളുടെ ആദ്യത്തെ ‘ഇരട്ട പണിമുടക്കില്‍’ ഒന്നിച്ചുനില്‍ക്കുകയാണ്. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക മെയ് മാസത്തില്‍ പണിമുടക്കാന്‍ Read More…
വിശേഷമായില്ലെ എന്ന് വീട്ടുകാര്‍ ചോദിക്കാറുണ്ടോ? കത്രീന കൈഫിന്റെ ഭര്‍ത്താവിന്റെ മറുപടി
വിക്കി കൗശലും കത്രീന കൈഫും 2021-ലായിരുന്നു വിവാഹിതരായത്. റേഡിയോ സിറ്റിക്ക് വിക്കി കൗശല്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിശേഷമായില്ലെ എന്ന് വീട്ടുകാര്‍ ചോദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിക്കി നല്‍കിയ മറുപടി ഇങ്ങെനയായിരുന്നു. ഇരുവീട്ടുകാരും ശാന്തരാണെന്നും തങ്ങളെ ആരും അതിന് നിര്‍ബന്ധിക്കാറില്ലെന്നും വിക്കി പറയുന്നു. തന്റെ കുടുംബമാണ് തന്റെ ജീവിതമെന്ന് വിക്കി എല്ലാ അഭിമുഖങ്ങളിലും തുറന്ന് പറയാറുണ്ട്. ഞാന്‍ കത്രീനയുമായി ഡേറ്റിങ്ങിലാണെന്ന് വീട്ടുകാര്‍ ആദ്യം അറിഞ്ഞത് പാപ്പരാസികളില്‍ നിന്നാണെന്ന് വിക്കി പറഞ്ഞു. വിക്കിയും കത്രീനയും 2021-ല്‍ രാജാസ്ഥാനില്‍ Read More…
ഇത് ചുരിദാറോ സാരിയോ ? രേഖയില്‍ നിന്ന് കണ്ണെടുക്കാെത ആരാധകര്‍
സില്‍ക്കില്‍ വെള്ളി നിറത്തിലുള്ള ചുരിദാറിന് മുകളില്‍ സാരി പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ വെളുത്ത ദുപ്പട്ടയില്‍ രേഖ സുന്ദരിയായി കാണപ്പെട്ടു. വെള്ളി നിറമുള്ള ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകളും പതിവുപോലെ തലയില്‍ മുല്ലപ്പൂവും കൈകളില്‍ സ്വര്‍ണ നിറമുള്ള വളകളും അവര്‍ ധരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷില്‍മീഡിയയില്‍ ആരാധകര്‍ രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് പുകഴ്ത്തലുകള്‍ നടത്തുകയാണ്. പതിവുപോലെ ചുവന്ന ലിപ്‌സ്റ്റിക്കും സിന്ദൂരവും അവര്‍ ധരിച്ചിരുന്നു. രേഖയുടെ വീഡിയോയ്ക്ക് ഇപ്പോള്‍ നിരവധി ആരാധകരാണ് അഭിപ്രായങ്ങളുമായി എത്തുന്നത്. എല്ലാവരും അവരുടെ സൗന്ദര്യെത്തക്കുറിച്ചാണ് സംസാരിക്കുന്നത്. പുതിയ Read More…
വിജയ് ആയാലും ഷാരൂഖ് ആയാലും പ്രശ്‌നമല്ല; നയന്‍താര പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്തതിന് കാരണം
തമിഴ്‌സിനിമാ ആരാധകര്‍ക്കിടയില്‍ നയന്‍താര വീട്ടിലെ തന്നെ ആളാണ്. സൗന്ദര്യവും സ്‌റ്റെലും അഭിനയമികവുമെല്ലാം കൊണ്ട് നയന്‍സ് ദക്ഷിണേന്ത്യന്‍ സിനിമാ വേദിയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ്. 78 സിനിമകളിലൂടെ സ്വയം തീരുമാനം എടുക്കാന്‍ കഴിയുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ് നയന്‍സ്. സ്വന്തം സിനിമയുടെ ഓഡിയോ ലോഞ്ചിനും പ്രമോഷണല്‍ പരിപാടിയ്ക്കും എത്തണോ വേണ്ടയോ എന്നതടക്കം താരം തന്നെ തീരുമാനം എടുക്കും. വിജയ് യ്‌ക്കൊപ്പം അഭിനയിച്ച ബിഗില്‍, ഷാരൂഖിന്റെ നായികയായ ജവാന്‍ തുടങ്ങിയ ഒരുസിനിമയുടെ പ്രമോഷണല്‍ പരിപാടിക്കും താരം പങ്കെടുത്തിട്ടില്ല. താന്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാത്തതിന് Read More…
ആരാധകരെ ഞെട്ടിച്ച് ജേസണ്‍ സ്റ്റാതവും മേഗന്‍ ഫോക്‌സും ; എക്‌സ്പാന്‍ഡബിള്‍ 4 ന്റെ ട്രെയിലര്‍ വമ്പന്‍ ഹിറ്റ്…!
ഹോളിവുഡിലെ ചൂടന്‍ താരങ്ങളാണ് ജേസണ്‍ സ്റ്റാതവും നടി മേഗന്‍ ഫോക്‌സുമെന്നതില്‍ ആരാധകര്‍ക്ക് ഒരു തര്‍ക്കവും ഉണ്ടാകാന്‍ ഇടയില്ല. ഒരാള്‍ ആക്ഷന്‍ഹീറോയും മറ്റൊരാള്‍ ഗ്‌ളാമര്‍ നായികയും. രണ്ടുപേരും ഒന്നിക്കുന്ന എക്‌സ്പാന്‍ഡബിളിന്റെ നാലാമത്തെ സീക്വലാണ് ഇപ്പോള്‍ സംസാരവിഷയം. നടി ആക്ഷന്‍ ഫ്രാഞ്ചൈസിയുടെ നാലാമത്തെ ചിത്രത്തിലൂടെയാണ് എക്‌സ്പാന്‍ഡബിളിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഓഗസ്റ്റ് 23 ന് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ ആരാധകര്‍ക്ക് പ്രതീക്ഷ കൂട്ടുകയാണ്. മേഗന്റെയും ജെയ്സണിന്റെയും ഹോട്ട് സീനുകള്‍ തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. സെപ്തംബര്‍ 22-ന് പുറത്തിറങ്ങുന്ന എക്സ്പെന്‍ഡബിള്‍സ് 4-ല്‍ ജേസന്റെ Read More…
സ്‌നോവൈറ്റും ഡിസ്‌നി ലൈവ്-ആക്ഷന്‍ രൂപത്തില്‍; ഫെയറി ടേയ്‌ലില്‍ നായികയാകുന്നത് റേച്ചല്‍ സെഗ്ലര്‍
സീന്‍ഡ്രല്ല, ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് മനുഷ്യരെ വിസ്മയിപ്പിച്ച ഫെയറി ടേയ്‌ലുകള്‍ക്ക് എല്ലാ കാലത്തും കേഴ്‌വിക്കാരും കാഴ്ചക്കാരുമുണ്ട്. പിന്നാലെ ബിഗ് സ്‌ക്രീനിലേക്ക് പുതിയതായി എത്താന്‍ പോകുന്നത് സ്‌നോവൈറ്റാണ്. ഹോളിവുഡിലെ വമ്പന്മാരാണ് സിനിമയ്ക്ക് ഒരുക്കം കൂട്ടുന്നത്. ആനിമേഷന് അപ്പുറത്ത് ലൈവ്-ആക്ഷന്‍ രൂപത്തില്‍ വരുന്ന സിനിമയില്‍ സ്‌നോ വൈറ്റായി അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുന്നത് നടി റേച്ചല്‍ സെഗ്ലര്‍ക്കാണ്. 2021-ല്‍ വിഖ്യാതസംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറിയുടെ റീമേക്കിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയിരുന്നു. Read More…
ഭര്‍ത്താവുമായി പിരിഞ്ഞതിനു പിന്നാലെ ബ്രിട്ട്‌നി പുതിയ കാമുകനെ കണ്ടെത്തി ; പോള്‍ സോളിസുമായി താരം പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ മാസമാണ് ഭര്‍ത്താവ് സാം അസ്ഗരിയുമായി വേര്‍പിരിയുന്നതായി ഹോളിവുഡിലെ വിവാദ നായികയും പാട്ടുകാരിയുമായ ബ്രിട്‌നി സ്പീയേഴ്‌സിനെക്കുറിച്ച് വാര്‍ത്ത വന്നത്. തൊട്ടുപിന്നാലെ ബ്രിട്‌നി തന്റെ പുതിയ കാമുകനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോണ്‍ട്രാക്ടര്‍ പോള്‍ റിച്ചാര്‍ഡ് സോളിസുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇരുവരേയും ഒരുമിച്ച് കണ്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പോള്‍ റിച്ചാര്‍ഡ് സോളിസുമായി താരത്തിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ബ്രിട്‌നി ഭര്‍ത്താവ് സാം അസ്ഗരിയും തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ. ആഗസ്ത് അവസാനത്തോടെ താരത്തെ പോളുമായി ഒരുമിച്ച് കാണാന്‍ തുടങ്ങി. പോളിനെ Read More…
‘മാളികപ്പുറം’ ലുക്കിന് ഗുഡ്ബൈ പറഞ്ഞ് ഉണ്ണി മുകുന്ദന്‍, ഇനി പുതിയ മേക്കോവര്‍
11 മാസം സമയമെടുത്ത് കഠിനാധ്വാനം ചെയ്ത് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍ പുതിയ മേക്കോവറിലേയ്ക്ക്. മേപ്പടിയാൻ, മാളികപ്പുറം എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ക്കായി തന്റെ ശരീരത്തില്‍ കൊണ്ടുവന്നി മാറ്റങ്ങളില്‍നിന്നാണ് ഇപ്പോള്‍ പുതിയ രൂപത്തിലേയ്ക്ക് ഉണ്ണി മുകുന്ദൻ വരുന്നത്. ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റ് ആയ അവസ്ഥയിലാണ് ഉണ്ണി ഇപ്പോള്‍. ഉണ്ണി മുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് ചിത്രത്തോടൊപ്പം നടന്‍ കുറിച്ചു. തമിഴിലടക്കം വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങൾ മുന്നിൽ കണ്ടാണ് Read More…
ആർ.ഡി.എക്സിന്റെ തകർപ്പൻ വിജയത്തിനു ശേഷം ആന്റണി വർഗീസും സോഫിയാ പോളും ഒന്നിക്കുന്നു
ആർ.ഡി.എക്സിന്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ക്ബസ്റ്റർസിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിക്കുന്നു. നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത തമിഴ് സംവിധായകൻ എസ്.ആർ.പ്രഭാകരൻ, സലീൽ – രഞ്ജിത്ത് ,( ചതുർമുഖം) ഫാന്റം പ്രവീൺ (ഉദാഹരണം സുജാത ) പ്രശോഭ് വിജയൻ(അന്വേഷണം) തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് അജിത് മാമ്പള്ളി, ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. കടൽ പശ്ചാത്തലത്തിലൂടെ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. Read More…














