തമിഴ്‌നടന്‍ വിശാലിന് പുതിയചിത്രം മാര്‍ക്ക് ആന്റണി വലിയ നേട്ടമായി മാറുന്നു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് സെപ്റ്റംബര്‍ 15 ന് റിലീസ് ചെയ്ത ചിത്രം 100 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. തമിഴ് നാട്ടില്‍ 50 കോടിയിലേറെ രൂപ നേടിയ ചിത്രം ഇതുവരെ ഏകദേശം 97 കോടി നേടിക്കഴിഞ്ഞതായിട്ടാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കും. ‘ചന്ദ്രമുഖി 2’, ‘ഇരൈവന്‍’, ‘ചിത്ര’ തുടങ്ങിയ പുതിയ റിലീസുകള്‍ക്കിടയിലും ചിത്രം ഇപ്പോഴും മികച്ച സ്‌ക്രീനുകള്‍ നിലനിര്‍ത്തുന്നതിനാല്‍ Read More…
ജോണിഡെപ്പ് വീണ്ടും സംവിധായകനാകുന്നു; പുതിയ ചിത്രം ‘മോഡി’ ബുഡാപെസ്റ്റില്‍ തുടങ്ങും, കൂട്ടിന് അല്‍പാച്ചിനോയും
ലോസ് ഏഞ്ചല്‍സ്: പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ താരം ജോണി ഡെപ്പ് തന്റെ ഏറ്റവും പുതിയ സിനിമയായ ‘മോഡി’ എന്ന ചിത്രത്തിനായി ഒരുങ്ങുന്നു. ഇറ്റാലിയന്‍ താരം ലൂയിസ റാനിയേരിയും അല്‍ പാച്ചിനോയും അഭിനയിക്കുന്ന ചിത്രം ഡെപ്പ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ്. ചിത്രീകരണം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ആരംഭിച്ചു. ‘ദി ബ്രേവ്’ എന്ന ചിത്രത്തിന് ശേഷം 25 വര്‍ഷം കഴിഞ്ഞാണ് ഡെപ്പ് വീണ്ടും സംവിധായകന്റെ കസേരയിലേക്ക് തിരിച്ചെത്തുന്നത്. 2022-ല്‍ മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡിന് എതിരായ അപകീര്‍ത്തികരമായ വിചാരണയ്ക്ക് ശേഷമുള്ള Read More…
അമ്മയെ ഇങ്ങിനെ കാണാന്‍ ഒരു മക്കളും ആഗ്രഹിക്കില്ല ; അശ്ലീലരംഗങ്ങള്‍ ഒഴിവാക്കുന്നതിനെപ്പറ്റി മേഗന്‍ ഫോക്‌സ്
ഹോളിവുഡിലെ ഏറ്റവും ഹോട്ടസ്റ്റായ നടിമാരില്‍ ഒരാളാണ് മേഗന്‍ ഫോക്‌സ്. എന്നാല്‍ ലൈംഗിക രംഗങ്ങള്‍ വരുന്ന സിനിമകളില്‍ ഒപ്പിടില്ലെന്ന ദൃഢനിശ്ചയത്തിലാണ് നടിയിപ്പോള്‍. തന്റെ മക്കള്‍ കാണുന്നു എന്നതാണ് നടിയെ ഇത്തരം രംഗങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഈ തീരുമാനത്തിന്റെ പേരില്‍ തനിക്ക് കഴിവുള്ള ചിലയാളുകളുടെ നല്ല പ്രൊജക്ടുകള്‍ നഷ്ടമാക്കിയിട്ടുണ്ടെന്നും താരം പറയുന്നു. ഒരിക്കലും അമ്മമാര്‍ ചെയ്യാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ വിചാരിക്കുന്ന ചില കാര്യങ്ങളുണ്ടെന്ന് തോന്നിയതിനാല്‍ എക്‌സ്-റേറ്റഡ് സിനിമകളൊന്നും ഒപ്പിടില്ലെന്നും അശ്‌ളീലരംഗങ്ങള്‍ ചെയ്യില്ലെന്നും തീരുമാനം എടുത്തിരിക്കുകയാണെന്നും താരം 2016 ല്‍ നല്‍കിയ Read More…
ബോക്‌സ് ഓഫീസില്‍ വാക്‌സിന്‍ വാറിന് ദയനീയതുടക്കംബോക്‌സ് ഓഫീസില്‍ ദയനീയമായി തകര്‍ന്ന് വീണ് വാക്‌സിന്‍ വാര്‍
കോവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച റിവ്യൂ ലഭിച്ചിട്ടും ബോക്‌സ് ഓഫീസില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നില്ല.ഫുക്രെ 3, ചന്ദ്രമുഖി 2 എന്നിവയ്‌ക്കൊപ്പം വ്യാഴാഴ്ച തിയേറ്റുകളില്‍ എത്തിയ ചിത്രം 1.3 കോടിയാണ് ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. 10 കോടിയാണ് ചിത്രത്തിനായി ചെലവായത്. ‘ദി കാശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. നിർമാതാവായ പല്ലവി ജോഷി ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട Read More…
കര്‍ഷകസമരത്തെക്കുറിച്ച് പ്രതികരിച്ച റിഹാനയെ കേറി ചൊറിഞ്ഞു ; കങ്കണയെ റിഹാനയുടെ ആരാധകര്‍ എടുത്തിട്ടു കുടഞ്ഞു
Picture Credit: Instagram & Twitterഎന്തിനെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറുന്ന നടിയല്ല ബോളിവുഡ് താരം കങ്കണാറാണത്ത്. കേന്ദ്രസര്‍ക്കാരിനോടും നരേന്ദ്രമോഡിയോടും ഉളള തന്റെ താല്‍പ്പര്യം താരം പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തിനും അഭിപ്രായം പറയുന്ന നടിക്ക് പക്ഷേ ഹോളിവുഡ്താരം റിഹാനയോട് നടത്തിയ വാക്‌പോരിന് കണക്കിന് കിട്ടി. ഗായികയോട് മോശമായി പെരുമാറിയതിന് താരത്തെ റിഹാനയുടെ ആരാധകരായ നെറ്റിസണ്‍മാര്‍ ട്രോളി കുടഞ്ഞുകളഞ്ഞു എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. 2021-ല്‍, ഒരു കര്‍ഷകന്റെ പ്രതിഷേധത്തെക്കുറിച്ചുള്ള റിഹാനയുടെ ട്വീറ്റിന് Read More…
ആക്ഷൻകിംങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിന്റെ വിരുന്നിന്റെ ടീസർ റിലീസായി
ആക്ഷൻ കിംങ്ങ് അർജുൻ സർജ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റർടെയ്നർ വിരുന്നിന്റെ ഫസ്റ്റ്ലുക്ക് ടീസർ റിലീസായി. തമിഴ് നടൻ കാർത്തി, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസർ റിലീസായത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റീച്ച് മ്യൂസിക് കരസ്ഥമാക്കയത് വലിയ വാർത്ത ആയിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തിൽ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് Read More…
കാവേരി നദീജല പ്രശ്‌നം ; നടന്‍ സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താസമ്മേളനം പ്രതിഷേധക്കാര്‍ അലങ്കോലമാക്കി
ബംഗലുരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട കന്നഡ അനുകൂല പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താസമ്മേളനം അലങ്കോലപ്പെട്ടു. തന്റെ ഏറ്റവും പുതിയ ചിത്രമായ ചിത്തയുടെ പ്രചരണാര്‍ത്ഥം തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ബെംഗളൂരുവില്‍ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനം അവസാനിപ്പിക്കാന്‍ നടന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു കൂട്ടം കന്നഡ അനുകൂല പ്രവര്‍ത്തകര്‍ ഇടിച്ചു കയറുകയായിരുന്നു. കാവേരി നദീജല തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള നടന്‍ തന്റെ സിനിമയെ പ്രമോട്ട് ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാണ് Read More…
ഭര്‍ത്താവിനെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും മിണ്ടരുത്…! മാധ്യമങ്ങള്‍ക്ക് നടി സ്വാതിറെഡ്ഡിയുടെ താക്കീത്
സുബ്രഹ്മണ്യപുരത്തിലൂടെ അരങ്ങേറ്റം നടത്തുകയും അനേകം ആരാധകരെ ഉണ്ടാക്കുകയും ചെയ്ത നടിയാണ് സ്വാതി. തമിഴിന് പുറമേ മലയാളത്തിലും ചില ചിത്രങ്ങളില്‍ താരം നായികയായി എത്തി. 2018ല്‍ വിവാഹിതയായ നടി അതിന് ശേഷവും അഭിനയം തുടര്‍ന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് വികാസ് വാസുവുമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ഇരുവരും വേര്‍പിരിയുകയാണെന്നും ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഒരു പരിപാടിയ്ക്കിടയില്‍ ഇക്കാര്യത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞു. അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത സ്വാതിയോട് നിങ്ങളുടെ ഭര്‍ത്താവുമായുള്ള വിവാഹമോചന Read More…
വിജയ് ആന്റണിയുടെ ആക്ഷന്‍ത്രില്ലര്‍; സിനിമയ്ക്ക് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടതില്‍ ഒരു കാരണമുണ്ടെന്ന് സംവിധായകന്‍
ചെന്നൈ: സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ അടുത്ത ചിത്രവും ആക്ഷന്‍ത്രില്ലര്‍. സിനിമയ്ക്ക് ‘ഹിറ്റ്‌ലര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ നേരത്തേ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഏകാധിപത്യത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്ന വിഷയമെന്നും അതുകൊണ്ടാണ് താന്‍ സിനിമയ്ക്ക് ഈ പേരിട്ടതെന്നും സംവിധായകന്‍ ധാന പറയുന്നു. ”ഒരു വ്യക്തിയ്ക്കപ്പുറത്ത് ഈ സിനിമയുടെ പേര് സൂചിപ്പിക്കുന്നത് ഏകാധിപത്യത്തെക്കുറിച്ചാണ്. നമ്മള്‍ പേരുകൊണ്ട് ജനാധിപത്യത്തില്‍ ആണെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിവിധ പേരില്‍, വിവിധ ഘട്ടത്തില്‍ വിവിധ രീതിയിലുള്ള ഏകാധിപത്യത്തിന് കീഴിലേക്ക് പോകും. ഈ സിനിമ സംസാരിക്കുന്നത് അത്തരം Read More…














