Movie News

റേപ്പ് ചെയ്യുന്ന ഒരു സീന്‍ എടുക്കുംമുമ്പ് സുഹാസിനി നല്‍കിയ മറുപടി ഇതായിരുന്നു: കുണ്ടറ ജോണി

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് കുണ്ടറ ജോണി. മലയാളസിനിമയില്‍ ഒരു സമയത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗം ചെയ്തിരുന്നത് താനായിരുന്നുവെന്ന് പറയുകയാണ് ജോണി. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ” ആ ഒരു സമയത്തെ ഏതാണ്ട് കൂടുതല്‍ ബലാത്സംഗം ഞാനായിരുന്നു ചെയ്തിരുന്നു. കാരണം അന്ന് ഞാന്‍ ആയിരുന്നു ചെറുപ്പക്കാരനായ വില്ലനായി ഉണ്ടായിരുന്നത്. അന്ന് ബാലേട്ടന്‍ (ബാലന്‍ കെ നായര്‍) ഉണ്ടെങ്കിലും ആ സമയത്ത് ഒരു കാലഘട്ടത്തില്‍ ചെറുപ്പക്കാരനായി ഞാനേ ഉണ്ടായിരുന്നുള്ളൂ. പിന്നെയാണ് ക്യാപ്റ്റന്‍ രാജുവും, Read More…

Movie News

അന്ന് സായ് പല്ലവി കൂട്ടുകാരിയായി കങ്കണയുടെ പിന്നില്‍ നിന്നു ; ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ നായിക

അഭിനയം കൊണ്ടും നൃത്ത വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും ദക്ഷിണേന്ത്യയില്‍ ഉടനീളം ആരാധകരെ നേടിയിട്ടുള്ള സായ് പല്ലവി മലയാള സിനിമ പ്രേമത്തിലൂടെയാണ് നായികയാകുന്നത്. എന്നാല്‍ താരത്തിന്റെ സിനിമാ അരങ്ങേറ്റം നടി കങ്കണാറാണത്തിനൊപ്പം ഒരു അപ്രധാന വേഷത്തില്‍ ആയിരുന്നെന്ന് എത്ര പേര്‍ക്കറിയാം? ചെറിയ റോളുകളിലൂടെ തുടങ്ങിയതാരം പടിപടിയായി നായികയായി ഉയരുകയായിരുന്നു. തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘ധാം ധൂം’ എന്ന ചിത്രത്തില്‍ കങ്കണ റണൗട്ടിന്റെ കൂട്ടുകാരിയുടെ വേഷമാണ് സായ് പല്ലവിയുടെ സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. അന്തരിച്ച ജീവ സംവിധാനം Read More…

Movie News

ഐശ്വര്യ റായിയുടെ മകളുടെ സ്‌കൂള്‍ ഫീസ് എത്രയാണെന്ന് അറിയാമോ?

ഐശ്വര്യ റായിപ്പോെല തന്നെ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് ആരാധ്യ. ഐശ്വര്യറായി പങ്കെടുക്കുന്നു പൊതു-സ്വകാര്യ ചടങ്ങുകളില്‍ എല്ലാം ആരാധ്യയെയും ഒപ്പം കൊണ്ടുവരാറുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ആരാധ്യയുടെ സ്‌കൂള്‍ ഫീസിനെക്കുറിച്ചാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ സ്‌കൂളുകളില്‍ ഒന്നിലാണ് ആരാധ്യ പഠിക്കുന്നത്. മുംബൈ ധീരുഭായ് അംബാനി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആരാധ്യ. ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയാണ് സ്‌കൂളിലെ ഫീസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ധീരുഭായ് അംബാനി ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ Read More…

Movie News

രണ്‍ബീര്‍ കപൂര്‍ ധരിച്ച തൊപ്പിയിലെ പേര് ആരുടെതാണ്? അറിയുമോ

PC: Twitterനടി അലിയ ഭട്ടുമായുള്ള അല്‍പ്പം നീണ്ട കാലത്തെ ഡേറ്റിങ്ങിന് ശേഷം 2022 ലായിരുന്നു ആലിയയും രണ്‍ബീറും വിവാഹതിരായത്. അതേവര്‍ഷം തന്നെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. റാഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഗണേഷ് ചതുര്‍ഥിയുടെ ഭാഗമായി ഭൂഷന്‍ കുമാറിന്റെ ടി സീരിദ് ഓഫീസ് അടുത്തിടെ രണ്‍ബീര്‍ കപൂര്‍ സന്ദര്‍ശിച്ചിരുന്നു. നേവി ബ്ലൂ നിറത്തിലുള്ള ജീന്‍സും കറുത്ത ഷര്‍ട്ടുമായിരുന്നു താരം ധരിച്ചിരുന്നത് ഒപ്പം ഒരു തൊപ്പിയും ധരിച്ചിരുന്നു. എല്ലവരുടെയും ശ്രദ്ധ പോയത് തൊപ്പിയിലേയ്ക്കായിരുന്നു.കറുത്ത നിറത്തിലുള്ള തൊപ്പിയില്‍ ടെഡി Read More…

Movie News

സാമന്തയുടെ നഷ്ടം രശ്മികയ്ക്ക് നേട്ടമാകുമോ? രാഹുലിന്റെ സ്ത്രീ കേന്ദ്രീകൃത സിനിമയില്‍ നായിക

തെന്നിന്ത്യയില്‍ മലയാളം ഒഴികെയുള്ള ഭാഷകളില്‍ ഓടിനടന്ന് അഭിനയിക്കുന്ന നടിയാണ് രശ്മികാ മന്ദന. സൂപ്പര്‍നായികമാരുടെ പട്ടികയില്‍ ഇടം പിടിച്ച താരത്തിനും പക്ഷേ നായകന്മാരുടെ പിന്നാലെ ഓടി നടക്കാനുള്ള വിധി അവസാനിക്കുകയാണ്. താരത്തെ തേടി ഒരു സ്ത്രീകേന്ദ്രീകൃത കഥാപാത്രമെത്തുന്നു. നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രന്‍ ചെയ്യുന്ന അടുത്ത സിനിമ രശ്മികയെ നായികയാക്കിയുള്ളതാണ്. രാഹുലിന്റെ സ്‌ക്രിപ്റ്റ് രശ്മിക മന്ദാനയെ അല്ലാതെ ആകര്‍ഷിച്ചിരിക്കുകയാണ്. വ്യവസായ പ്രമുഖരായ അല്ലു അരവിന്ദും ബണ്ണി വാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് Read More…

Movie News

ഉര്‍വശി മാഡം ചോദിച്ചു നീയാണല്ലേ നദികളില്‍ സുന്ദരിയിലെ യമുന ?  പ്രഗ്യ നഗ്ര

നവാഗതനായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെളളാറ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ”നദികളില്‍ സുന്ദരി യമുന” എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പുതിയ നായികയാണ് പ്രഗ്യ നഗ്ര. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യമായി മലയാള സിനിമയിലേക്ക് ചുവടു വെയ്ക്കുമ്പോള്‍ തന്നെ മലയാളത്തിലെ പ്രിയനടി ഉര്‍വശിയെ കണ്ടു മുട്ടാനും അനുഗ്രഹം വാങ്ങാനും സാധിച്ചെന്ന് പറയുകയാണ് നായിക പ്രഗ്യ നഗ്ര. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശിയോടൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് പ്രഗ്യ Read More…

Hollywood

ഹോളിവുഡില്‍ തിരക്കഥാകൃത്തുക്കളുടെ സമരം അവസാനിക്കുന്നു ; ബുധനാഴ്ച മുതല്‍ ജോലിക്ക് കയറും

അഞ്ചുമാസം നീണ്ടു നിന്ന ശേഷം സമരം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക ചൊവ്വാഴ്ച രാത്രിയില്‍ പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തെ കരാര്‍ എന്ന തങ്ങളുടെ ഡിമാന്റ് ഹോളീവുഡ് സ്റ്റുഡിയോകള്‍ അംഗീകരിച്ച സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ തങ്ങളുടെ ജീവനക്കാര്‍ ജോലിക്ക് കയറുമെന്ന് യൂണിയന്‍ വ്യക്തമാക്കി. അതേസമയം തിരക്കഥാ കൃത്തുകള്‍ ജോലിക്ക് തിരിച്ചുകയറുമെങ്കിലും ടെലിവിഷന്‍ സിനിമാ രംഗത്തെ അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് റേഡിയോ ആന്റ് ടെലിവിഷന്‍ ആര്‍ടിസ്റ്റ് (സാഗ് – ആഫ്ട്ര) Read More…

Movie News

ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറിനൊപ്പം ഫോട്ടോയ്ക്ക് ചെന്നു; ബോളിവുഡ് സുന്ദരി ശില്‍പ്പാഷെട്ടിയ്ക്ക് ഉണ്ടായത് മോശമായ അനുഭവം

ലോകത്തുടനീളം അനേകം ആരാധകരുള്ള നടിയാണ് ബോളിവുഡ് സുന്ദരി ശില്‍പ്പാഷെട്ടി. അനേകം ആരാധകര്‍ താരത്തിന്റെ ഒപ്പം നില്‍ക്കാനും ഒപ്പം നിന്നു ഫോട്ടോയെടുക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ താരപ്രഭയില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ ഒരു ആരാധകനോട് നോ പറഞ്ഞാല്‍ അവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് താരത്തിന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സംഭവം ഹോളിവുഡില്‍ നിന്നും ഉണ്ടായി. ട്രൂലൈസും പ്രിഡേറ്ററും ടെര്‍മിനേറ്ററും പോലെയുള്ള വിസ്മയ ചിത്രങ്ങളിലെ നായകന്‍ ആക്ഷന്‍ഹീറോ അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനൊപ്പം ഒരു ചിത്രമെടുക്കാന്‍ ചെന്നപ്പോള്‍ അംഗരക്ഷകര്‍ തന്നെ തള്ളിയിട്ടെന്ന് നടി അനുസ്മരിച്ചു. തന്റെ ടോക്ക് Read More…

Movie News

ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായി 2018

മലയാളം സിനിമയുടെ ചരിത്രത്തിലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമായിരുന്നു ഈ വർഷം പുറത്ത് വന്ന ‘2018’. ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു വലിയ താരനിരയാണ് അണിനിരന്നത്. റെക്കോർഡ് കളക്ഷന്റ തിളക്കത്തിനൊപ്പം ഒരു വലിയ നേട്ടം കൂടെ ചിത്രത്തിന് ലഭിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായി ‘2018’ നെ തിരഞ്ഞെടുത്തിരിക്കുകയാണ്. കന്നഡ ഫിലിം ഡയറക്ടർ ഗിരീഷ് കാസറവള്ളിയുടെ നേതൃതത്തിലുള്ള ജൂറിയാണ് ചിത്രത്തിനെ ഈ അസുലഭ നേട്ടത്തിനായി തിരഞ്ഞെടുത്തത്. 2018 ലെ പ്രളയത്തിന്റെ കാഴ്ചകൾ തീവ്രതയോടെ പ്രേക്ഷകരിലെത്തിച്ച Read More…