ഇന്ത്യന്‍ സ്‌ക്രീനുകളില്‍ വ്യത്യസ്തതയുടെ വിസ്‌ഫോടനം നടത്തിയ ബോളിവുഡ് സൂപ്പര്‍ഹിറ്റ് ഷോലെ 50 വര്‍ഷത്തിന് ശേഷം ഗംഭീരമായ തിരിച്ചുവരവ് നടത്തുന്നു. ഇന്ത്യന്‍ ചലച്ചിത്രചരിത്രത്തിലെ ഒരു നാഴികക്കല്ലായ രമേഷ് സിപ്പിയുടെ 1975-ലെ മാഗ്‌നം ഓപസിന്റെ പുതിയ പതിപ്പ് വെള്ളിയാഴ്ച ഇറ്റലിയിലെ ബൊലോഗ്‌നയില്‍ നടക്കുന്ന സിനിമാ റെട്രോവിറ്റോ ഫെസ്റ്റിവലില്‍ അതിന്റെ വേള്‍ഡ് പ്രീമിയര്‍ നടത്തും. ആദ്യം ചിത്രീകരിച്ച ഒറിജിനല്‍ ക്‌ളൈമാക്‌സോടെയാണ് സിനിമ പ്രേക്ഷകരെ തേടിയെത്തുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മേളകളിലൊന്നായ പിയാസ മാഗിയോറിലെ ഫെസ്റ്റിവലിന്റെ ഐതിഹാസിക ഓപ്പണ്‍ എയര്‍ സ്‌ക്രീനിലാണ് ഈ Read More…
ജെഫ് ബെസോസ്, ലോറന്‍ സാഞ്ചസ് മെഗാഇവന്റ് ; 7139 കോടി രൂപയുടെ ആഡംബര വിവാഹം
ഹോളിവുഡിലെ സിനിമാ സംഗീതരംഗത്തെ വമ്പന്മാരടക്കം പങ്കെടുക്കുന്ന സ്വപ്‌നതുല്യമായ ചടങ്ങില്‍ വിവാഹിതരാകാനൊരുങ്ങുകയാണ് കോടീശ്വരനായ ജെഫ് ബെസോസും കാമുകി ലോറന്‍ സാഞ്ചസും. ഇറ്റലിയിലെ വെനീസില്‍ 7139 കോടി ചെലവ് വരുന്ന മൂന്ന് ദിവസത്തെ വിവാഹ ആഘോഷത്തിന് തയ്യാറെടുക്കുന്നത്. ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോയും ഓപ്ര വിന്‍ഫ്രിയും ക്ഷണിതാക്കളാണ്. ബെസോസിന്റെ 500 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍ യാച്ചായ കോറുവിലാണ് ചടങ്ങുകള്‍. വെനീസില്‍ ഉടനീളം പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. പേജ് ആറ് റിപ്പോര്‍ട്ട് അനുസരിച്ച്, ദമ്പതികള്‍ തങ്ങളുടെ വിവാഹ തയ്യാറെടുപ്പുകളുടെ ഭാഗമായി Read More…
സിനിമയില്‍ എത്തും മുമ്പ് കരീന ‘മൈക്രോ കംപ്യൂട്ടര്‍’ പഠിച്ചു ; അതും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍
സ്‌ക്രീനിലും ജീവിതത്തിലും ആകര്‍ഷകത്വത്തിനും കഴിവിനും ധീരമായ തിരഞ്ഞെടുപ്പുകള്‍ക്കും പേരുകേട്ട ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ടതും വിജയിച്ചതുമായ നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ അവര്‍ മികച്ച സിനിമാനടിയായി മാറുന്നതിന് മുമ്പ് ഇന്ത്യയിലെ അനേകരുടെ സ്വപ്‌ന കോളേജുകളിലൊന്നായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിച്ചിട്ടുണ്ടെന്നറിയാമോ? അതും ‘മൈക്രോ കംപ്യൂട്ടര്‍’ വിഷയം. യൂട്യുബിലെ ഒരു അഭിമുഖത്തിലാണ് നടി അഭിമാനത്തോടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഞാന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മൈക്രോ കമ്പ്യൂട്ടറുകള്‍ പഠിച്ചു.” കപൂര്‍ കുടുംബത്തില്‍ ആദ്യമായി ഹാര്‍വാര്‍ഡിലേക്ക് പോയത് താനാണെന്നും Read More…
10-ാംക്ലാസ്സില്‍ കണക്കിന് നൂറില്‍ നൂറ്; ഫിസിക്‌സിന് 90; നടി സാമന്തയു ടെ മാര്‍ക്ക്‌ലിസ്റ്റ് വൈറലാകുന്നു
പത്താംക്ലാസ്സ് മാര്‍ക്ക് ലിസ്റ്റ് കൂടുതല്‍പേര്‍ക്കും പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ഒന്നായിരിക്കും. ഗൃഹാതുരത്വം നിറയ്ക്കുന്ന ആ ഓര്‍മ്മ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് നടി സാമന്താറൂത്ത് പ്രഭുവിന്റെ കാര്യത്തിലാണ്. നടിയുടെ ഓണ്‍ലൈനില്‍ പങ്കുവെ യ്ക്കപ്പെട്ടിട്ടുള്ള പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ്! സോഷ്യല്‍ മീഡിയയില്‍ വന്‍ശ്രദ്ധ നേടുന്നു. സ്‌കൂള്‍ കാലത്ത് സാമന്ത പഠിക്കാന്‍ എത്രമാത്രം മിടുക്കിയാണെന്ന് ഈ സ്‌കോര്‍ഷീറ്റ് കാണിക്കുന്നു. എല്ലാ വിഷയത്തിനും താരം മോശമല്ലാത്ത മാര്‍ക്കുകളാണ് മേടിച്ചിരി ക്കുന്നത്. ഗ്രേഡുകള്‍ താരത്തിന്റെ അത്ര അറിയപ്പെടാത്തതും പഠനാത്മകവുമായ വശം വെളിപ്പെടുത്തിയതോടെ പലരും അവളെ Read More…
തഗ്ഗ് ലൈഫിന് കിട്ടിയത് വന്‍ തിരിച്ചടി ; ഭാഷാവിവാദത്തിന് പിന്നാലെ 30 കോടി നഷ്ടം
നടന്‍ കമല്‍ഹാസന്റെ തഗ് ലൈഫും സിലംബരശനെ നായകനാക്കി ബോക്സ് ഓഫീസില്‍ വന്‍ നഷ്ടം നേരിടുമ്പോള്‍ കന്നഡത്തില്‍ മാത്രം സിനിമയ്ക്ക് 30 കോടി രൂപ നഷ്ടം വന്നതായി റിപ്പോര്‍ട്ട്. ഭാഷയെക്കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശമാണ് തിരിച്ചടിയായത്. കര്‍ണാടകാ ഹൈക്കോടതിയില്‍ സിനിമയ്ക്ക് അനുകൂലമായ വിധി ലഭിച്ചിട്ടും സിനിമ വന്‍ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. സംവിധായകന്‍ മണിരത്നത്തിന്റെ തഗ് ലൈഫ് കമല്‍ഹാസനും സിലംബരസന്‍ ടി.ആറും അഭിനയിച്ച ജൂണ്‍ 5 ന് തീയറ്ററുകളില്‍ എത്തിയിരുന്നു. കന്നഡ ഭാഷയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രത്തിന് Read More…
തെരുവിലെ ചവറ്റുകുട്ടയില്‍നിന്ന് ലോകസിനിമയിലേക്ക്; മിഥുന്‍ചക്രവര്‍ത്തിയുടെ മകള്‍ ഹോളിവുഡില്‍
ബോളിവുഡ് ഐക്കണ്‍ മിഥുന്‍ ചക്രബര്‍ത്തിയുടെയും യോഗിത ബാലിയുടെയും പുത്രി ദിഷാനി ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ബോളിവുഡിലെ ഇതിഹാസനായകനായ പിതാവിന്റെ പാതയിലൂടെയാണ് നടക്കുന്നതെങ്കിലും നടി പോകുന്നത് ഹോളിവുഡിലേക്കാണ്. മിഥുന്‍ ചക്രബര്‍ത്തിയുടേയും യോഗിതയുടെയും ദത്തുപുത്രിയാണ് ദിഷാനി. കൊല്‍ക്കത്തയിലെ ദുരന്തപൂര്‍ണമായ തുടക്കം മുതല്‍ ലോസ് ഏഞ്ചല്‍സില്‍ അഭിനയം പഠിച്ച് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് വരെ ഒരു സിനിമാക്കഥ പോലെയാണ് ദിഷാനിയുടെ ജീവിതം. കൊല്‍ക്കത്തയില്‍ ജനിച്ചയുടനെ ഒരു ചവറ്റുകുട്ടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ അവളെ കണ്ടെത്തിയത് ഒരു വഴിപോക്കനാണ്. സംഭവം പത്രത്തില്‍ വായിച്ച Read More…
റാമോജിറാവു ഫിലിം സ്റ്റുഡിയോ പ്രേതബാധയുള്ള സ്ഥലമാണോ? കാജലിന്റെ പ്രസ്താവനയില്‍ വന്‍ചര്‍ച്ച
റാമോജിറാവു ഫിലിം സ്റ്റുഡിയോ പ്രേതബാധയുള്ള സ്ഥലമാണെന്ന ബോളിവുഡ് നടി കാജലിന്റെ പ്രസ്താവന ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിവിടുന്നു. തന്റെ വരാനിരിക്കുന്ന ഹൊറര്‍ ചിത്രമായ ‘മാ’ പ്രൊമോഷന്‍ ചെയ്യുന്നതിനിടയില്‍ നടി നടത്തിയ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ എത്തിയിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്‌സുകളില്‍ ഒന്നായ റാമോജിറാവുവിനോടുള്ള ബോളിവുഡിന്റെ അസൂയയാണ് കാജല്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്‌സുകളിലൊന്നായ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി യഥാര്‍ത്ഥത്തില്‍ പ്രേതബാധയുള്ളതായി കരുതുന്നെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. Read More…
ഷാരൂഖിന്റെ കിംഗില്‍ വമ്പന്‍ ആക്ഷന്‍രംഗം; ചിത്രീകരണത്തിന് 200 സ്റ്റണ്ട്മാന്‍മാര്‍
ജവാന്റെയും പത്താന്റെയും വന്‍ വിജയത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ കിംഗിലൂടെ ആക്ഷന്‍ ജോണറിലേക്ക് ശക്തമായി തിരിച്ചുവരാന്‍ ആലോചിക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ത്രില്ലറിന്റെ ചിത്രീകരണം അടുത്തിടെ ഒരു വിദേശ ജയിലില്‍ ആരംഭിച്ചു. മൂന്ന് ഹോളിവുഡ് സ്റ്റണ്ട് വിദഗ്ദ്ധരാണ് കൈകാര്യം ചെയ്യുന്നത്. ജൂണ്‍ 15 ന് 200 ഓളം സ്റ്റണ്ട് പെര്‍ഫോമര്‍മാരെ ഉള്‍പ്പെടുത്തിയായിരുന്നു രംഗം ചിത്രീകരിച്ചത്. ഇത് ഒരു തീവ്രമായ ആക്ഷന്‍ സീക്വന്‍സാണ്, ഇത് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കും. ഒരു Read More…
തമിഴില്‍ പുതിയ കോമ്പോ, വെട്രിമാരനും സിമ്പുവും; സംവിധായകന്‍ നെല്‍സണ്‍ അതിഥിവേഷത്തില്‍
വെട്രിമാരന്‍ സിമ്പു സിനിമയുടെ ജോലി ആരംഭിച്ചു. സിനിമയുടെ ഷൂട്ടിംഗിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജയിലര്‍ സിനിമയുടെ സംവിധായകന്‍ നെല്‍സണ്‍ ചിത്രത്തില്‍ മികച്ച ഒരു അതിഥി വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. ഇപ്പോള്‍, ടീം ഒരു പ്രൊമോ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രധാന ഷൂട്ട് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധനുഷിനെ നായകനാക്കി വമ്പന്‍ ഹിറ്റായി മാറിയ വെട്രി മാരന്റെ കള്‍ട്ട് ക്ലാസിക്, വട ചെന്നൈ, ഗ്യാങ്സ്റ്റര്‍ ഡ്രാമയുടെ അതേ പ്രപഞ്ചത്തിലാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. Read More…














