Hollywood

ഹോളിവുഡിലെ ഐഡിയല്‍ കപ്പിള്‍സ് ! വില്‍സ്മിത്തുമായുള്ള ദാമ്പത്യത്തെക്കുറിച്ച് ജാഡയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഹോളിവുഡിലെ ഐഡിയല്‍ കപ്പിള്‍സ് എന്നാണ് നടന്‍ വില്‍സ്മിത്തിനെയും പാട്ടുകാരി ജാഡ പിങ്കറ്റ് സ്മിത്തിനെയും പുറത്തറിയുന്നത്. 1997 ല്‍ വിവാഹിതരായ ഇവര്‍ 25 വര്‍ഷമായി ഭാര്യയും ഭര്‍ത്താവുമാണ്. എന്നാല്‍ 2016 മുതല്‍ താനും ഭര്‍ത്താവും വേര്‍പെട്ടാണ് ജീവിക്കുന്നതെന്ന ജാഡയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വേര്‍പിരിയല്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നേയുള്ളെന്നും പറഞ്ഞു. 52 കാരനായ പിങ്കറ്റ് സ്മിത്തും 55 കാരനായ സ്മിത്തും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. 2020 ജൂലൈയില്‍, ഗായകന്‍ ആഗസ്റ്റ് അല്‍സിന തനിക്ക് പിങ്കറ്റ് സ്മിത്തിനോട് Read More…

Movie News

അത് ഫാമിലി, ഇത് ഫാലിമി! ബേസിൽ നായകനാകുന്ന ചിത്രം ഫാലിമി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നി ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടൈൻമെന്റ്സ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഫാലിമി. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ , ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേ നിർമ്മിച്ചതും ഈ ബാനറുകൾ ചേർന്നാണ്. പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്റെർറ്റൈനർ ആയ ചിത്രം റീലീസിന് തയാറെടുക്കയാണ്. Read More…

Movie News

പലസ്തീന്‍ പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് മിയാ ഖലീഫ; വന്‍ വിമര്‍ശനം, കനേഡിയന്‍ ബിസിനസും നഷ്ടമായി

ഇസ്രായേല്‍-ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ പലസ്തീനെ പിന്തുണച്ച പോസ്റ്റിന് മിയാ ഖലീഫയ്ക്ക് കിട്ടിയ തിരിച്ചടി ചില്ലറയായിരുന്നില്ല. കനേഡിയന്‍ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോയുമായുള്ള ഒരു ബിസിനസും നടിക്ക് നഷ്ടമായിരുന്നു. എന്നാല്‍ ആഗോളമായി വന്‍ വിമര്‍ശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കിക്കൊണ്ട് നടിയെത്തി. അക്രമം പടര്‍ത്തുക ലക്ഷ്യമിട്ടുള്ള ട്വീറ്റായിരുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ”പ്രസ്താവന ഒരു തരത്തിലും രൂപത്തിലോ രൂപത്തിലോ അക്രമം പടര്‍ത്തുന്നതല്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന് ഞാന്‍ പ്രത്യേകമായി എടുത്തു പറഞ്ഞു. അതിന് Read More…

Movie News

വിടാ മുയര്‍ച്ചിയില്‍ നടി രജീനാ കസാന്ദ്രയുമെന്ന് സൂചന; ആക്ഷന്‍ ത്രില്ലറില്‍ അജിത്തിനും തൃഷയ്ക്കുമൊപ്പം

വില്ലത്തിവേഷം മനോഹരമാക്കുന്ന മികച്ച നടിമാരുടെ പട്ടികയിലാണ് നടി രജീന കസാന്ദ്ര. ഏഴ്, ചക്ര എന്നി സിനിമകളില്‍ അവരുടെ വില്ലത്തി വേഷം മികച്ചതായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ സംവിധായകന്‍ മഗിഴ് തിരുമേനിയും അജിത്തും ഒരുമിക്കുന്ന ‘വിടാ മുയര്‍ച്ചി’ യില്‍ താരം ഒരു പ്രധാനവേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ടിംഗ് അസര്‍ബൈജാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റെജീന കസാന്ദ്രയെ തീരുമാനിച്ചതായിട്ടാണ് വിവരം. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ അജിത്ത് രണ്ട് വേഷങ്ങളില്‍ എത്തുമെന്നും Read More…

Movie News

അമേരിക്കന്‍ പ്രീമിയറില്‍ ലിയോ കുതിക്കുന്നു ; പൊന്നിയിന്‍ സെല്‍വന്‍ 2 വിനെ മറികടന്നു

തീയേറ്ററുകളില്‍ എത്താന്‍ വെറും പത്തു ദിവസം മാത്രം ബാക്കി നില്‍ക്കേ വിജയ് നായകനാകുന്ന ലോകേഷ് കനകരാജിന്റെ ലിയോ കളക്ഷനില്‍ പൊന്നിയിന്‍ സെല്‍വന്‍ 2 നെ മറികടന്നു. യുഎസ്എയില്‍ ‘ലിയോ’ പ്രീമിയറിന്റെ ടിക്കറ്റുകള്‍ അതിവേഗം വിറ്റുതീര്‍ന്നു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിലെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് 700000 ഡോളര്‍ സിനിമ നേടിയെന്നാണ് വിവരം. ഇതോടെ അമേരിക്കന്‍ പ്രീമിയറില്‍ മികച്ച കളക്ഷന്‍ നേടിയ എക്കാലത്തെയും നാലു തമിഴ് ചിത്രങ്ങളിലാണ് ലിയോ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ തിയേറ്ററില്‍ റിലീസ് Read More…

Entertainment

ലതാമങ്കേഷ്‌ക്കര്‍ വിവാഹം കഴിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അസാധാരണമായ ഒരു പ്രണയകഥ

സംഗീതലോകത്ത് ഇന്ത്യന്‍ വസന്തം തീര്‍ത്തയാളാണ് ഗായിക ലതാ മങ്കേഷ്‌ക്കര്‍. ഇന്ത്യയിലെ 36 ഭാഷകളിലായി എട്ടു ദശകത്തോളം സംഗീത വേദിയില്‍ നിറഞ്ഞു നിന്ന അവര്‍ ഇന്ത്യയിലെ 36 ഭാഷകളിലായി ഏറ്റവും കൂടുതല്‍ റെക്കോഡ് ചെയ്യപ്പെട്ട ഗായികമാരില്‍ ഒരാളായി ഇന്നും ആരാധകരുടെ മനസ്സുകളില്‍ ജീവിക്കുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശിക ഭാഷകളില്‍ അനേകം കാമുകിഭാവങ്ങള്‍ക്ക് ശബ്ദം നല്‍കിയ ലതാ മങ്കേഷ്‌ക്കര്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി കഴിഞ്ഞു. ഇതിന് കാരണം അസാധാരണമായ ഒരു ലവ്‌സ്‌റ്റോറി ആയിരുന്നു. ഡിഎന്‍എയാണ് ഈ പ്രണയകഥ പുറത്തുവിട്ടിരിക്കുന്നത്. Read More…

Movie News

ലോകേഷ് കനകരാജ് കഥയെഴുതി കാത്തിരിക്കുന്നു ; ‘മഫ്ത്തി’യില്‍ ഫഹദ് പോലീസുകാരനാകും

മലയാളത്തിനേക്കാള്‍ തമിഴില്‍ അല്‍പ്പം കൂടി ശ്രദ്ധ കൊടുത്തിരിക്കുന്ന നടന്‍ ഫഹദ് ഫാസില്‍ അവസാനമായി അഭിനയിച്ചത് ‘മാമന്നന്‍’ എന്ന തമിഴ് ചിത്രത്തിലാണ്. തമിഴില്‍ മികവ് കാട്ടിയ വിക്രത്തിനും മാമന്നനും പിന്നാലെ ഇപ്പോള്‍ ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ എന്ന തന്റെ അടുത്ത പ്രോജക്റ്റില്‍ സൈന്‍ ചെയ്തു കാത്തിരിക്കുകയാണ്. ഇതിനിടയില്‍ ലോകേഷ് കനകരാജ് ഫഹദിനായി ഒരു കഥയെഴുതി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജ് ഫഹദ് ഫാസിലിനായി ഒരു കഥ എഴുതിയിട്ടുണ്ടെന്നും അതിന് ‘മഫ്തി’ എന്ന് പേരിട്ടിട്ടുണ്ടെന്നും പറഞ്ഞതായി Read More…

Hollywood

വന്‍ തിരിച്ചുവരവിന് ആഞ്ജലീന ജോളി; ഇതിഹാസ ഓപ്പറ ഗായിക മരിയ കാലാസിന്റെ ബയോപികുമായി നടി

രണ്ടുവര്‍ഷമായി ആരാധകര്‍ ആകാംഷയോടെയാണ് ഹോളിവുഡിലെ ഗ്‌ളാമര്‍താരവും ഇതിഹാസ നടിമാരില്‍ ഒരാളുമായ ആഞ്ജലീന ജോളിയെ കാത്തിരിക്കുകയാണ്. 2021 ല്‍ എറ്റേണല്‍സില്‍ അഭിനയിച്ചു മടങ്ങിയ നടി വമ്പന്‍ തിരിച്ചുവരുവിന് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതിഹാസ ഓപ്പറ ഗായിക മരിയ കാലാസിന്റെ ജീവിതം പറയുന്ന പാബ്ലോ ലാറെയ്ന്റെ അടുത്ത ബയോപിക് സിനിമയിലൂടെ ആഞ്ജലീന് സ്‌ക്രീനിലേക്ക് മടങ്ങിവരവ് നടത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജാക്കി ആന്‍ഡ് സ്‌പെന്‍സര്‍ സംവിധായകന്റെ ഏറ്റവും പുതിയ ചിത്രം ഗായികയുടെ ഐതിഹാസികവും വിവാദപരവുമായ ജീവിതമാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും Read More…

Featured Movie News

ജോഷിയുടെ ജോജു ജോർജ് ചിത്രം ‘ആന്റണി’യുടെ ടീസർ റിലീസ് ഒക്ടോബർ 19ന്

“പാപ്പൻ” എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന “ആന്റണി”യുടെ ടീസർ ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യ്ക്കൊപ്പം ഒക്ടോബർ 19ന് പുറത്തിറങ്ങും. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രക്തബന്ധങ്ങൾക്കപ്പുറം മനുഷ്യർക്കിടയിലെ അസാധാരണ ആത്മബന്ധങ്ങൾ പ്രമേയമാകുന്ന ചിത്രം, വൈകാരികമായ അനുഭവമാണ് പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ Read More…