Featured Movie News

ജവാന്റെ കളക്ഷന്‍ 1143 കോടി; ലോകേഷ് കനകരാജിനും വിജയ് യ്ക്കും ചെക്ക് വെച്ച് ആറ്റ്‌ലി

തമിഴിലെ ആധുനിക കാലത്തെ ഏറ്റവും വലിയ ഹിറ്റ്‌മേക്കേഴ്‌സാണ് സംവിധായകന്‍മാരായ ആറ്റ്‌ലിയും ലോകേഷ് കനകരാജും. തുടര്‍ച്ചയായി സിനിമകള്‍ വിജയിപ്പിച്ചവര്‍ എന്നതിന് പുറമേ പാന്‍ ഇന്ത്യന്‍ എന്ന് കരുതാവുന്ന രണ്ടു വമ്പന്‍താര ചിത്രങ്ങളുമായി ബോക്‌സോഫീസില്‍ പുറകേപുറകേ എത്തുകയും ചെയ്തു.ഷാരൂഖിനെ നായകനാക്കി ജവാനുമായി ആദ്യം വന്നത് ആറ്റ്‌ലിയായിരുന്നു. സിനിമ 1000 കോടി കളക്ഷന്‍ നേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിജയ് നായകനായ ലിയോയും വന്നത്. ആഗോളമായി വന്‍ ഹൈപ്പ് കൊടുത്ത് അവതരിപ്പിച്ച സിനിമ ഫാന്‍സിന്റെ ആദ്യത്തെ ബഹളത്തിന് ശേഷം രണ്ടു ദിവസത്തിന് Read More…

Hollywood

ഫൈനല്‍ ഡെസ്റ്റിനേഷനില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു; ആറാം പതിപ്പ് അടുത്തവര്‍ഷം

ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ മരണങ്ങള്‍ കാണിച്ചുകൊണ്ട് ലോകം മുഴുവന്‍ ആരാധകരെ ഭീതിപ്പെടുത്തിയ ഫൈനല്‍ ഡെസ്റ്റിനേഷന്‍ സിനിമകള്‍ ഇതുവരെ കൊലപ്പെടുത്തിയ മനുഷ്യരുടെ എണ്ണം 500ലധികമാണ്. 2000 ല്‍ വന്ന ആദ്യ സിനിമ മുതല്‍ 2011 ല്‍ പുറത്തുവന്ന അഞ്ചാം ഭാഗം വരെ സിനിമയില്‍ ആകെക്കൂടി രക്ഷപ്പെട്ടത് വെറും രണ്ടേരണ്ടു പേരാണ്. അടുത്തവര്‍ഷം സിനിമയുടെ ആറാം പതിപ്പ് വരുമെന്നാണ് റിപ്പോര്‍ട്ട്. ഹൊറര്‍ ഫ്രാഞ്ചൈസിയുടെ അഞ്ചാമത്തെയും ഏറ്റവും അവസാനത്തേതുമായ ഭാഗം 2011 ലാണ് പുറത്തുവന്നത്. ഫ്രാഞ്ചൈസിയുടെ ഒരു തിരിച്ചുവരവിനായി ആരാധകര്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്. Read More…

Movie News

ചെയ്തിട്ടുള്ള ഏറ്റവും സാഹസികമായ സ്റ്റണ്ടു രംഗം ഓര്‍മ്മിച്ച് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസ്

ഹോളിവുഡ് ആക്ഷന്‍ സിനിമകളില്‍ ടോം ക്രൂസിനെപ്പോലെ ധീരമായ സ്റ്റണ്ട്‌രംഗങ്ങള്‍ ചെയ്യുന്നവര്‍ വളരെ കുറവാണ്. മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ സിനിമകള്‍ അദ്ദേഹത്തിന് നല്‍കിയ പ്രശസ്തി ചില്ലറയല്ല താനും. എന്നാല്‍ താന്‍ നേരിട്ട ഏറ്റവും സാഹസീകമായ സ്റ്റണ്ട് രംഗത്തെക്കുറിച്ച് പറയുകയാണ് ടോം ക്രൂയിസ്. മിഷന്‍: ഇംപോസിബിള്‍ – ഫാള്‍ഔട്ടിന്റെ ക്ലൈമാക്‌സാണ് ഏറ്റവും ഭീകരമായി നടന്‍ പറഞ്ഞത്. 2018 ല്‍, ദി ഗ്രഹാം നോര്‍ട്ടണ്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് മിഷന്‍: ഇംപോസിബിള്‍ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ സ്റ്റണ്ടുകളിലൊന്നിനെക്കുറിച്ച് നടന്‍ പറഞ്ഞത്. ഫാള്‍ഔട്ടില്‍ Read More…

Movie News

ജവാനെ മറികടന്നു: ലിയോ രാജ്യത്തെ കൂടുതല്‍ ആദ്യദിനകളക്ഷന്‍ നേടിയ ചിത്രം

ദളപതി വിജയിയുടെ ലിയോ ചരിത്രം തിരുത്തിയിരിക്കുകയാണ്. ലോകമെമ്പാടുനിന്നായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഓപ്പണറായി മാറിയിരിക്കുകയാണ് വിജയിയുടെ ലിയോ. രജനികാന്തിന്റെ 2.0നെ മാത്രമല്ല ഷാരുഖ് ഖാന്റെ ജവാനെയും ഇത് മറികടന്നു. റിലീസിന് ശേഷം കാത്തിരിക്കുന്ന അല്‍പ്പം നീണ്ട വീക്കെന്റ് ലിയോയെ കൂടുതല്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ഓപ്പണറാണ് ലിയോ. ഷാരുഖ് ഖാന്റെ ജയിലറിനെയും പൊന്നിയില്‍ സെല്‍വനേയും മറികടന്നു. നാലുമണിക്കും ഏഴുമണിക്കുമുള്ള ഷോകള്‍ ഇല്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ സിനിമയ്ക്ക് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനായിട്ടില്ല. തമിഴ്, തെലുങ്ക്, Read More…

Movie News

വിജയ് യുടെ ലിയോയ്‌ക്കൊപ്പം വിക്രത്തിന്റെ ധ്രുവനച്ചത്തിരവും ; ട്രെയിലര്‍ തീയേറ്ററുകളില്‍

വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതംമേനോന്‍ ചിത്രം ധ്രുവനച്ചത്തിരം, ഒടുവില്‍ ഈ നവംബറില്‍ തിയറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴ്‌സിനിമയിലെ രണ്ടു പ്രഗത്ഭര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു സ്‌പൈ ആക്ഷന്‍ ചിത്രമായി കണക്കാക്കപ്പെടുന്നു. സിനിമയുടെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അതും ലോകേഷ് കനകരാജിന്റെ വിജയ്ചിത്രം ലിയോയ്‌ക്കൊപ്പം. 2023 ഒക്ടോബര്‍ 19, വ്യാഴാഴ്ച വലിയ സ്‌ക്രീനുകളില്‍ എത്തിയ ദളപതി വിജയ് നായകനായ ലിയോയ്ക്കൊപ്പം ധ്രുവനച്ചത്തിരം ട്രെയിലറും ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയതായി സംവിധായകന്‍ ഗൗതംമേനോനും സ്ഥിരീകരിച്ചു. ട്രെയിലര്‍ ഓണ്‍ലൈനിലും Read More…

Hollywood

ആ ഒരു തവണ പിഴച്ചുപോയി; അതൊഴിച്ചാല്‍ മൂന്ന് വര്‍ഷം താന്‍ ടിംബര്‍ലേക്കിനോട് വിശ്വസ്തയായിരുന്നു; ബ്രിട്‌നി സ്പീയേഴ്‌സ്

തന്റെ ഓര്‍മ്മക്കുറിപ്പായ ‘ദി വുമണ്‍ ഇന്‍ മി’യില്‍ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി ബ്രിട്‌നി സ്പിയേഴ്‌സ്. ഒക്ടോബര്‍ 24-ന് ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്ന പുസ്തകത്തില്‍ ഗായിക തന്നെക്കുറിച്ച് തന്നെ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവിടുന്നത്. അവളുടെ പിതാവ്, ജാമി സ്പിയേഴ്സ്, മുന്‍ ഭര്‍ത്താവ് സാം അസ്ഗാരി, മുന്‍ കാമുകന്‍ ജസ്റ്റിന്‍ ടിംബര്‍ലെക്ക് എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചെല്ലാം പറയുന്നു. ഡേറ്റിംഗിലായിരിക്കുമ്പോള്‍ മുന്‍ കാമുകന്‍ തന്നെ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കാമുകന്‍ പോയതുമെല്ലാം താരം പറയുന്നുണ്ട്. താന്‍ കാമുകനെ വഞ്ചിച്ചതായി ബ്രിട്‌നിയും സമ്മതിക്കുന്നുണ്ട്. Read More…

Hollywood

ഒരിക്കല്‍ ഹോളിവുഡ് വിടും, പൊതുജീവിതത്തില്‍ നിന്നും അപ്രത്യക്ഷമാകും; ആരാധകരെ ഞെട്ടിച്ച് നടി ഗിനേത്ത് പാള്‍ട്രോ

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ പ്രാരംഭ ദശയില്‍ തന്നെ ഉയരത്തിലേക്ക് കുതിക്കാന്‍ കഴിഞ്ഞ ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ഗിനേത്ത്പാള്‍ട്രോ. അവേഞ്ചേഴ്‌സ് : ദി എന്‍ഡ് ഗെയിമില്‍ വനിതാ സൂപ്പര്‍ഹീറോ ടീമിന്റെ തലൈവിയായി ഏതാനും മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ആള്‍ക്കാരുടെ മനസ്സുകളില്‍ പുതുമയോടെ നിറഞ്ഞു നില്‍ക്കുകയാണ്. സിനിമയില്‍ എ ലിസ്റ്റര്‍ എന്ന് വിളിക്കാന്‍ തക്കവിധം ഒരു റെസ്യൂമേ നടിക്കുണ്ട്. മാര്‍വല്‍ സിനിമകള്‍ക്ക് പുറമേ സെവന്‍, സ്‌ളൈഡിംഗ് ഡോര്‍സ്, എ പെര്‍ഫെക്ട് മര്‍ഡര്‍ തുടങ്ങി അനേകം Read More…

Hollywood

98.5 മില്യണ്‍ ഡോളര്‍ സ്പീല്‍ബെര്‍ഗ് സിനിമയില്‍ തനിക്ക് കിട്ടിയ പ്രതിഫലം കേട്ടാല്‍ ഞെട്ടുമെന്ന് ഓപ്ര വിന്‍ഫ്രി

ലോകത്ത് ഇന്ന് ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് ഓപ്പറാ വിന്‍ഫ്രിയുടേത്. ഓപ്ര വിന്‍ഫ്രെ ഷോ അനേകം ആരാധകരുള്ള പരിപാടിയാണ്. എന്നാല്‍ തന്റെ ആദ്യ സിനിമയില്‍ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തനിക്ക് നല്‍കിയ പ്രതിഫലം വളരെ കുറവായിരുന്നെന്നും എന്നാല്‍ സിനിമയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തില്‍ മാത്രം താന്‍ അതില്‍ പരാതി പറഞ്ഞില്ലെന്നും താരം പറയുന്നു. ദി കളര്‍ പര്‍പ്പിള്‍ എന്ന സിനിമയില്‍ സോഫിയയായി അഭിനയിച്ചതിന് തനിക്ക് വെറും 35,000 ഡോളറാണ് പ്രതിഫലം കിട്ടിയതെന്നും പറഞ്ഞു. അടിച്ചമര്‍ത്തലും ദുരുപയോഗവും Read More…

Movie News

രണ്ടാം ഷോയ്ക്ക് മുമ്പ് ലിയോ ഇന്റര്‍നെറ്റില്‍; സാമൂഹ്യമാധ്യമങ്ങളില്‍ ലൈവ് സ്ട്രീമിംഗ്

റിലീസിന് മുമ്പ് തന്നെ വന്‍ ഹൈപ്പ് നേടിയിരുന്ന ലോകേഷ് കനകരാജിന്റെ വിജയ് ഫിലിം ലിയോ ഇന്ത്യയിലും വിദേശത്തുമായി ഇന്ന് പുലര്‍ച്ചെ നാലു മണിക്കും അഞ്ചുമണിക്കും ആരാധകര്‍ക്കായുള്ള സ്‌ക്രീനിംഗ് നടത്തിയിരിക്കെ രണ്ടാമത്തെ ഷോ പൂര്‍ത്തിയാകും മുമ്പ് സിനിമയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള പൈറേറ്റ് വെര്‍ഷന്‍ ഇന്റര്‍നെറ്റിലെത്തിയത് ആരാധകരെ ഞെട്ടിച്ചു. അജ്ഞാതരായ ചിലര്‍ സിനിമ സാമൂഹ്യമാധ്യമത്തില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ നിന്നുമാണ് ചോര്‍ന്നിരിക്കുന്നത്. സിനിമയുടെ പൈറേറ്റ്ഡ് വീഡിയോസ് ഇന്റര്‍നെറ്റില്‍ വന്നാല്‍ Read More…