തമിഴ്‌നടന്‍ ചിയാന്‍ വിക്രത്തിന്റെ ആരാധകര്‍ ദീര്‍ഘനാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ഇന്ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ പുറത്തിറങ്ങുകയുള്ളൂ എന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്ത് അറിയിച്ചത്. ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടും ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളില്‍ എത്താന്‍ സാധ്യമാക്കാത്തതില്‍ ക്ഷമ ചോദിച്ചാണ് ഗൗതം മേനോന്റെ കുറിപ്പ്. പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണെന്നും മികച്ച രീതിയില്‍ നല്ല Read More…
പിക്കേയെ പ്രണയിച്ചതിന് ഷക്കീറയ്ക്ക് ചെലവായത് 120 ദശലക്ഷം യൂറോ
സ്‌പെയിനില്‍ താന്‍ നേരിട്ട നികുതിയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ 7.64 ദശലക്ഷത്തിലധികം തുക സ്പാനിഷ് ട്രഷറിയില്‍ അടയ്ക്കാന്‍ പോപ്പ്ഗായിക ഷക്കീറ സമ്മതിച്ചു. സ്പാനിഷ് ഫുട്‌ബോള്‍താരം ജെറാര്‍ഡ് പിക്കേയുമായി പ്രണയത്തില്‍ അല്ലായിരുന്നെങ്കില്‍ താരത്തിന് ഇത്രയും വലിയ തുക നല്‍കേണ്ടി വരില്ലായിരുന്നുവെന്ന് താരത്തിന്റെ അഭിഭാഷകന്‍ വിശ്വസിക്കുന്നു. പ്രണയത്തിനുവേണ്ടി ഷക്കീറ 120 ദശലക്ഷം യൂറോയോളമാണ് ചെലവാക്കിയത്. ബാഴ്‌സിലോണ താരവുമായുള്ള ഷക്കീറയുടെ 11 വര്‍ഷത്തെ പ്രണയം മൂന്ന് നികുതി തട്ടിപ്പുകള്‍ക്ക് പകരം ആറ് നികുതി തട്ടിപ്പുകളാണ് പോപ്പ് ഗായികയ്ക്ക് ഉണ്ടാക്കിക്കൊടുത്തത്. അതേസമയം ഷക്കീറ Read More…
‘ഞാന്‍ എന്നെത്തന്നെ വെല്ലുവിളിക്കാന്‍ ഇഷ്ടപ്പെടുന്നു’, പുതിയ കോമഡിച്ചിത്രവുമായി കിം കര്‍ദാഷിയാന്‍
വിനോദ വ്യവസായത്തില്‍ അനിഷേധ്യ സാന്നിദ്ധ്യമാണ് കിം കര്‍ദാഷിയാന്‍. ‘അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി’യുടെ ഏറ്റവും പുതിയ സീസണിലെ സിയോഭനെ നടി അവതരിപ്പിച്ചത് അടുത്തിടെയാണ്. ഇതിന് പിന്നാലെ കോമഡി ചിത്രമായ ‘ദി ഫിഫ്ത്ത് വീലില്‍’ പുതിയ വേഷത്തിന് തയ്യാറെടുക്കുകയാണ് റിയാലിറ്റി താരവും ബിസിനസുകാരിയുമായ നടി. സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് കിം. ‘നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് പുതിയ എന്തെങ്കിലും പരീക്ഷിച്ച് വളരുക എന്നത് ശരിക്കും രസകരമാണ്,’ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ കിം പറഞ്ഞു. സിനിമാ വ്യവസായത്തിലേക്ക് കടക്കുന്നതില്‍ താന്‍ Read More…
നയന്‍താരയ്ക്ക് ബോളിവുഡില്‍ പിടിമുറുകുന്നു; സൂര്യ നായകനാകുന്ന കര്‍ണനില്‍ നായിക?
ആറ്റ്‌ലീയുടെ ജവാന്റെ വന്‍ വിജയത്തിന് ശേഷം നയന്‍താരയെ ബോളിവുഡിന് പിടിച്ച മട്ടാണ്. നടിയെ തേടി ഓഫറുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് രാകേഷ് ഓംപ്രകാശാണ് നയന്‍സിനെ തേടിയെത്തിയിരിക്കുന്ന ഏറ്റവും പുതിയ ആള്‍. തമിഴ്‌നടന്‍ സൂര്യയെ നായകനാക്കി ഒരുക്കുന്ന കര്‍ണനില്‍ നായികയാകാന്‍ നയന്‍സിനെ രാകേഷ് സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സൂര്യയുടെ ബോളിവുഡ് കാല്‍വെയ്പ്പായ സിനിമ മഹാഭാരതത്തെ അവലംബിച്ച് കര്‍ണന്റെ കഥയാണ് പറയുന്നതെന്നാണ് വിവരം. ചിത്രത്തിനായി നയന്‍താരയെ സമീപിച്ചതായി അറിയാന്‍ കഴിഞ്ഞു. നേരത്തെ ഗ്‌ളാമര്‍ സുന്ദരി ദിഷാ പഠാണിയെ ആലോചിച്ച Read More…
എ.ആര്‍.റഹ്മാന്റെ മകള്‍ സംഗീത സംവിധാനരംഗത്തേക്ക്; അന്താരാഷ്ട്ര പ്രൊജക്ട് ‘ലയണസ്’
ഓസ്‌ക്കര്‍ ജേതാവും വിഖ്യാത സംഗീതകാരനുമായ എ.ആര്‍.റഹ്മാന്റെ മകളും സംഗീതസംവിധാന രംഗത്തേക്ക്. യുകെ-ഇന്ത്യ കോ-പ്രൊഡക്ഷന്‍ ചിത്രമായ ‘ലയണസ്’ എന്ന അന്താരാഷ്ട്ര പ്രൊജക്ടില്‍ സംഗീതം ഒരുക്കിക്കൊണ്ടാണ് റഹ്മാന്റെ മകള്‍ സംഗീത സംവിധായികയാകുന്നത്. ഇക്കാര്യം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2020ല്‍ ‘ഫാരിഷ്ടണ്‍’ എന്ന സ്വതന്ത്ര സിംഗിളിലൂടെ സംഗീത വ്യവസായത്തിലേക്ക് കടന്നയാളാണ് ഖദീജ. പിതാവ് എ ആര്‍ റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ‘ലയണസ്’ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും തോന്നുന്നതായി തന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട് ഖദീജ പറഞ്ഞു. ”സോഫിയ രാജകുമാരിയുടെ Read More…
‘‘വിഗ്ഗ് ഊരിയ മോഹൻലാലിന്റെ യഥാര്‍ത്ഥ രൂപം കണ്ട് ലാലു അലക്സ് ‘കര്‍ത്താവേ…. എന്നു വിളിച്ച് ഓടി”- ബാബു നമ്പൂതിരി
നടൻ, അധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങി നിന്ന താരമാണ് ബാബു നമ്പൂതിരി. ശ്രദ്ധേയ വേഷങ്ങൾ വെള്ളിത്തിരയ്ക്ക് സമ്മാനിച്ച താരം മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. ക്ലാസിക്ക് സിനിമയായ തൂവാനതുമ്പികളിൽ മോഹൻലാലിന്റെ കൂട്ടുകാരനായ താരം ജോഷിയുടെ നിറക്കൂട്ടിൽ വില്ലനായത് അവയിൽ ചിലത് മാത്രം. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളെക്കുറിച്ചും ബാബു നമ്പൂതിരി മുൻപ് പലതവണ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും വിഗ് വെച്ചാണ് നിത്യജീവിതത്തില്‍ മുന്നോട്ട് പോവുന്നതെന്നും ഒരിക്കല്‍ മോഹൻലാല്‍ വിഗ്ഗ് Read More…
അക്വാമാന്റെ പുതിയ പതിപ്പില്‍ ആംബര്‍ ഹെര്‍ഡിന് കാര്യമായ വേഷമില്ല; വിശദീകരിച്ച് സംവിധായകന്‍
വെള്ളത്തിനടിയിലെ നിഗൂഡതയുടെ ലോകം ഒരിക്കല്‍ കൂടി തുറക്കുന്ന അക്വാമാന്റെ ഏറ്റവും പുതിയ ഭാഗത്തിനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ‘അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡ’ത്തിന്റെ പുതിയ ട്രെയിലര്‍ ആരാധകരെ അമ്പരപ്പിക്കുമ്പോള്‍ സിനിമയിലെ നടി ആംബര്‍ ഹേര്‍ഡ് ഇതിലുണ്ടാകുമോ എന്ന് ട്രെയിലര്‍ പുറത്തുവന്നത് മുതല്‍ ആരാധകര്‍ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. ട്രെയിലറില്‍ ഹൃസ്വമായ മൂന്ന് സെക്കന്റ് മാത്രം വരുന്ന ദൃശ്യമാണ് നല്‍കിയിരിക്കുന്നത്. ഇത് നടിയ്ക്ക് കാര്യമായ സീനുകള്‍ ഇല്ലേ എന്ന തരത്തില്‍ ഒരു സംശയം ആരാധകര്‍ക്കും ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ സിനിമയില്‍ അംബറിന് Read More…
മാറ്റ് ഡാമന്റെ ‘ജേസണ്‍ ബോണ്‍’ ഫ്രാഞ്ചൈസി വീണ്ടും വരുന്നു; എഡ്വോര്‍ഡ് ബര്‍ഗര്‍ സംവിധാനം ചെയ്‌തേക്കും
ഹോളിവുഡിലെ വന്‍ ഹിറ്റുകളില്‍ ഒന്നായ ‘ജേസണ്‍ ബോണ്‍’ ഫ്രാഞ്ചൈസിയെ നയിക്കാന്‍ സംവിധായകന്‍ എഡ്വേര്‍ഡ് ബര്‍ഗര്‍. സിനിമയുടെ പുതിയ പതിപ്പ് ബര്‍ഗര്‍ ഒരുക്കുമെന്നും ഫ്രാഞ്ചൈസിയുടെ അഞ്ച് സിനിമകളില്‍ നാലിലും അഭിനയിച്ച മാറ്റ് ഡാമന്‍ ജേസണ്‍ ബോണായി തിരിച്ചുവരുമെന്നും സൂചന. പക്ഷേ സ്‌ക്രിപ്റ്റ് അന്തിമമാക്കാതെ പ്രോജക്റ്റ് ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നാണ് വിവരം. പുരസ്‌ക്കാരം നേടിയ ഒന്നാം ലോക മഹായുദ്ധ സിനിമ ‘ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ടി’ ലൂടെ അവാര്‍ഡ് നേടിയ സംവിധായകനാണ് എഡ്വേര്‍ഡ് ബര്‍ഗര്‍. റോബര്‍ട്ട് Read More…
വിജയ് യുടെ സൂപ്പര്‍ഹീറോ പ്‌ളോട്ടുള്ള സിനിമയില്‍ സൂപ്പര്‍ നായികയാകണം ; സ്വപ്‌നറോളിനെക്കുറിച്ച് സാമന്ത
വിജയ് യുടെ സൂപ്പര്‍ഹീറോ പ്‌ളോട്ടുള്ള സിനിമയില്‍ തനിക്ക് സൂപ്പര്‍നായികയായി അഭിനയിക്കണമെന്ന് നടി സാമന്ത. വിജയ് നായകനായി തൃഷ നായികയായി ലിയോ വന്‍ വിജയം നേടുന്ന സാഹചര്യത്തിലാണ് തന്റെ ആഗ്രഹം സാമന്ത തുറന്നു പറഞ്ഞിരിക്കുന്നത്. വിജയ് യുടെ ഫിറ്റ്‌നസ് സൂപ്പര്‍ഹീറോ പ്‌ളോട്ടുള്ള സിനിമകളില്‍ സൂപ്പര്‍നായികയായി അഭിനയിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് നടി പറഞ്ഞു. അതേസമയം ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ജോഡിയാണ് വിജയ് – സാമന്ത. എആര്‍ മുരുകദോസാണ് ഇരുവരേയും ആദ്യമായി ഒരു സിനിമയില്‍ ഒന്നിപ്പിച്ചത്. താരത്തിന്റെ വന്‍ ഹിറ്റുകളില്‍ ഒന്നായ Read More…














