ബോളിവുഡ് സിനിമയില്‍ നൃത്തഗാന രംഗങ്ങളുടെ പ്രസക്തി ഒരു പാരമ്പര്യമാണ്. അഞ്ചു പാട്ടുകള്‍ വരാത്ത സിനിമകള്‍ വളരെ വിരളമാണെന്നിരിക്കെ രണ്ടര മണിക്കൂര്‍ വരുന്ന ഒരു സിനിമയില്‍ ഒരു മണിക്കൂര്‍ ഗാനരംഗങ്ങള്‍ മാത്രമുള്ള സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അറിയപ്പെടുന്നവരും പ്രശസ്തരുമായ ആരും തന്നെ ഇല്ലാതിരുന്നിട്ടും സിനിമ പാട്ടുകള്‍ കൊണ്ട് വന്‍ വിജയം നേടി. 2 മണിക്കൂര്‍ 38 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന് 57 മിനിറ്റ് ഗാനങ്ങളുണ്ടായിരുന്നു, ഇത് ബോക്‌സ് ഓഫീസില്‍ മുടക്കുമുതലിന്റെ നാലിരട്ടി വരുമാനം നേടിക്കൊടുത്തു. ഇന്നും ആളുകള്‍ അതിലെ Read More…
പവന്‍ കല്യാണും വിജയും മാന്യന്‍മാരെന്ന് ശ്രുതി ഹാസന്‍ ; പക്ഷേ പ്രഭാസ് അങ്ങനെയല്ല !
പിതാവിനെ പോലെ തന്നെ എല്ലാം വെട്ടിത്തുറന്ന് പറയാന്‍ ഒരു മടിയുമില്ലാത്തയാളാണ് നടി ശ്രുതിഹാസന്‍. താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നപോലെ തന്നെ സിനിമയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും എപ്പോഴും തുറന്നുപറയാറുണ്ട്. ഇപ്പോള്‍ താരം സഹനടന്മാരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്ക് കൗതുകകരമായിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ കൂലി എന്ന ചിത്രത്തിന്റെ റിലീസിനായി തയ്യാറെടുക്കുമ്പോള്‍, ദക്ഷിണേന്ത്യയിലെ ചില പ്രമുഖരുടെ പൊതുവിടങ്ങളില്‍ കാണിക്കുന്ന വിനയത്തിനും അവരുടെ യഥാര്‍ത്ഥ വ്യക്തിത്വങ്ങള്‍ക്കും ഇടയിലുള്ള കടുത്ത വ്യത്യാസത്തെക്കുറിച്ച് ശ്രുതി ഹാസന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തുറന്നു Read More…
മമ്മൂട്ടി കമ്പനി വിളിച്ചു, ദുബായ് സെൻസേഷൻ ഖാലിദ് അൽ അമേരി ഇനി മലയാള സിനിമയിൽ
ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള, ദുബായ് സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്. നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ‘ചത്ത പച്ച്, ദി റിംഗ് ഓഫ് റൗഡീസ്’ എന്ന ചിത്രത്തിലൂടെയാണ് ഈ എമിറാത്തി ഇൻഫ്ലുവൻസർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൗഡി ആക്ഷൻ ഡ്രാമയാണ് ‘ചത്ത പച്ച . ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് ഖാലിദ് അൽ അമേരി പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഇതിനോടകം തന്നെ സിനിമാ ലോകത്തും Read More…
ആക്ഷൻ, സസ്പെൻസ്, ഇമോഷൻസ്.. സുരേഷ് ഗോപിയുടെ “Janaki V vs State Of Kerala” ട്രെയ്‌ലർ
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. Read More…
വിവാദങ്ങള്‍ക്ക് വിട, സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ’ ഈ മാസം 17ന് റിലീസിനെത്തുന്നു
ഏറെ വിവാദങ്ങൾക്ക് ശേഷം സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ’ ഈ മാസം 17ന് റിലീസിനെത്തുന്നു. ‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ എന്ന പേരിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരം ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. സെൻസറിങ് നടപടികൾ പൂർത്തിയാക്കി U/A 16 സർട്ടിഫിക്കറ്റോടുകൂടിയാണ് ജെ.എസ്.കെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിലിൽ ‘ജാനകി’ എന്നത് ‘ജാനകി വി.’ എന്ന് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. ഇതിനുപുറമെ, ഇടവേളയ്ക്ക് മുൻപുള്ള പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണത്തിലെ രണ്ടരമിനിറ്റ് Read More…
പ്രഭാസുമൊത്തുള്ള ബാഹുബലി പ ത്താംവാര്‍ഷികം അനുഷ്‌ക്ക ഒഴിവാ ക്കി; ആദ്യപ്രണയം മനോഹര മെന്ന് നടി
കരിയറില്‍ വന്‍ ബ്രേക്കാകുമെന്ന് നടി കരുതുന്ന ‘ഘാതി’ സിനിമയിലൂടെ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി അനുഷ്‌ക്ക ഷെട്ടി. ഇതോടെ നടിയുടെ വ്യക്തിജീവിതം വീണ്ടും വലിയ ശ്രദ്ധനേടുകയാണ്. അതിനിടയില്‍ നടി അടുത്തിടെ പ്രഭാസും രാജമൗലിയുമൊക്കെ പങ്കെടുത്ത ബാഹുബലിയുടെ പത്താം വാര്‍ഷികചടങ്ങില്‍ നിന്നും മാറി നിന്നിരുന്നതും വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. സണ്‍ ന്യൂസ് തമിഴ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ നിന്നാണ് അടുത്തിടെ വീണ്ടും ശ്രദ്ധ നേടിയ ഒരു ബാല്യകാല കഥ പുറത്തുവന്നത്. തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ ഒരു മനോഹരമായ ഓര്‍മ്മ Read More…
മുമ്പ് ആക്ഷന്‍ സിനിമകള്‍ ചെയ്തിട്ടില്ല ; മാലിക്കിലൂടെ രാജ്കുമാര്‍ റാവു പുതിയ മേഖല തേടുന്നു
സ്വഭാവനടനെന്ന നിലയില്‍ ഇന്ത്യയില്‍ ഉടനീളം അനേകം ആരാധകരുള്ള താരമാണ് രാജ്കുമാര്‍ റാവു. എന്നാല്‍ ലോകസുന്ദരി മാനുഷി ചില്ലാറുമായി ഒന്നിക്കുന്ന പുതിയ സിനിമയില്‍ ആക്ഷന്‍ മോഡിലേക്ക് പ്രവേശിക്കുകയാണ് നടന്‍. ഇതാദ്യമായിട്ടാണ് രാജ്കുമാര്‍ റാവു ആക്ഷന്‍ സിനിമ ചെയ്യുന്നത്. ശരിയായ തിരക്കഥ വരുന്നത് വരെ നോക്കിയിരുന്നതാണ് ഇതുവരെ ആക്ഷന്‍ ചെയ്യാതിരുന്നതിന് കാരണമെന്ന് രാജ്കുമാര്‍ റാവു വ്യക്തമാക്കി. ജൂലൈ 11 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു. മുമ്പ് ഓഫറുകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് താന്‍ ആക്ഷന്‍ സിനിമകള്‍ ചെയ്യാതിരുന്നതെന്ന് രാജ്കുമാര്‍ ഒരു Read More…
നാസി പോലീസുകാരന്‍ വളര്‍ത്തിയ കുടിയേറ്റക്കാരന്‍ ; ലോകത്തെ ഏറ്റവും ധനികനായ നടന്‍ അയാളാണ്
ദൈനംദിനം കോടികള്‍ മറിയുന്ന ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങള്‍ എടുത്താല്‍ മുന്‍പന്തിയിലുണ്ട്് സിനിമ. താരങ്ങള്‍ വാങ്ങുന്ന പ്രതിഫലവും സിനിമയുടെ മുടക്കുമുതലുകളും എക്കാലവും വലിയ ചര്‍ച്ചയാണ്. എന്നാല്‍ ലോകത്തെ ഏറ്റവും പണക്കാരനായ നടനാരാണെന്നറിയാമോ? ലോകത്തിലെ ഏറ്റവും ധനികനായ നടന്‍ 1.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കുപ്രസിദ്ധമായ നാസികളുടെ മിലിട്ടറിയില്‍ സേവനം അനുഷ്ഠിച്ച ഒരു പോലീസുകാരന്‍ വളര്‍ത്തിയെടുത്ത ഒരു കുടിയേറ്റക്കാരരനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ ബുധനാഴ്ച, ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട അമേരിക്കയിലെ ഏറ്റവും വിജയകരമായ കുടിയേറ്റക്കാരുടെ രസകരമായ പട്ടികയില്‍ ശതകോടീശ്വരന്‍മാരായ Read More…
ജോണി ഡെപ്പും ആഞ്ജലീന ജോളിയും ഡേറ്റിംഗിലോ? വീണ്ടും പ്രണയത്തിലായതായി റിപ്പോര്‍ട്ടുകള്‍
ഹോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ പെടുന്ന ജോണി ഡെപ്പും ആഞ്ജലീന ജോളിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്വകാര്യ കൂടിക്കാഴ്ചകളും പഴയ വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത് തിരശ്ശീലയ്ക്ക് പിന്നില്‍ മറ്റെന്തോ നടക്കുന്നുണ്ടെന്നാണ്. വര്‍ഷങ്ങളുടെ നിഷേധിക്കാനാവാത്ത രസതന്ത്രത്തിനും നിശബ്ദമായ ഊഹാപോഹങ്ങള്‍ക്കും ശേഷം, ഇരുവരും ലണ്ടനിലും ലോസ് ഏഞ്ചല്‍സിലും വെച്ച് അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ വീണ്ടും ഒന്നിക്കുന്നുവെന്ന് സ്റ്റാര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റുമായുള്ള ജോളിയുടെ നിയമപരമായ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിന് തൊട്ടുപിന്നാലെയാണ് ഈ പുതുക്കിയ അടുപ്പം ആരംഭിച്ചതെന്നാണ് പാപ്പരാസികള്‍ പറയുന്നത്. അതേസമയം Read More…














