ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് സിനിമ മേഖലയില്‍ നിന്ന് താന്‍ ഇടവേളയെടുക്കുകയാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹം സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഫോളോവര്‍മാരുമായി നിരന്തരം സംസാരിക്കുന്നയാളാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇപ്പോള്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് കുമാറിന്റെ രാഷ്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള അല്‍ഫോണ്‍സ് പുത്രന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. നിവിന്‍ പോളിയില്‍ നിന്നാണ് അജിത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പോവുന്നത് അറിഞ്ഞതെന്നും അതിന് അജിത്തില്‍ നിന്നും ഒരു വിശദീകരണം ആവശ്യമാണെന്നും അല്‍ഫോണ്‍സ് പുത്രന്‍ പോസ്റ്റില്‍ Read More…
അമീര്‍ഖാന്‍ തള്ളിയ രണ്ടു സിനിമകളില്‍ നായകനായത് ഷാരൂഖ്; രണ്ടും ബോളിവുഡില്‍ സൂപ്പര്‍ഹിറ്റുകളായി
ചിലരെ വലിയ ഉയരങ്ങളില്‍ എത്തിക്കുകയും ചിലരെ താഴെ നിന്ന് ഉയരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് സിനിമയിലെ യാദൃശ്ചികത. 30 വര്‍ഷം മുമ്പ് അമീര്‍ഖാന്‍ തള്ളിയ കഥപാത്രം ഷാരൂഖിന് വന്‍ നേട്ടമായി മാറിയതിന്റെ കഥ ഓര്‍ത്തെടുക്കുകയാണ് കഴിഞ്ഞകാല സൂപ്പര്‍നായിക ജൂഹി ചൗള. ബാസിഗറിലൂടെ നായകനായി ബോളിവുഡില്‍ വന്‍ പേര് നേടി നില്‍ക്കേ ഷാരൂഖ് ‘ഡര്‍’ എന്ന സിനിമയില്‍ സണ്ണി ഡിയോളിന്റെ പ്രതിനായക വേഷത്തിലും എത്തിയിരുന്നു. ഈ സിനിമയില്‍ ഷാരൂഖ് വന്നതിനെക്കുറിച്ച് സിനിമയുടെ മുപ്പതാം വാര്‍ഷികത്തിലാണ് ജൂഹി അനുസ്മരിച്ചത്. ശരിക്കും Read More…
ടോം ക്രൂയിസിനെ കുറിച്ച് കേള്‍ക്കുന്നതെല്ലാം കള്ളം ; അദ്ദേഹം മാന്യനായ താരമെന്ന് ഹന്ന വാഡിംഗ്ഹാം
ഹോളിവുഡ്താരം ടോം ക്രൂയിസ് പോസിറ്റീവായ പ്രോത്സാഹജനകമായ പ്രചോദിപ്പിക്കുന്ന മനുഷ്യനാണെന്ന് സഹതാരം ഹന്ന വാഡിംഗ്ഹാം. അദ്ദേഹത്തിന് ലഭിക്കുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ വെറുക്കുന്നവര്‍ നടത്തുന്നതാണെന്നും പറഞ്ഞു. ഒരു അഭിമുഖത്തിലാണ് മിഷന്‍ ഇംപോസിബിള്‍ 8 ലെ സഹതാരം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പം അഞ്ച് ദിവസമായി ഒരുമിച്ച് സെറ്റിലുള്ള 49 കാരി താരം താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ മനുഷ്യരില്‍ ഒരാളാണ് അദ്ദേഹമെന്ന് പറഞ്ഞു. എടിവിയുടെ ജെയിംസ് മാര്‍ട്ടിന്റെ സണ്‍ഡേ മോര്‍ണിംഗില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നടി Read More…
മനസ്സിനക്കരെയിലെ പുതുമുഖം ഇന്ന് തമിഴ്‌സിനിമയിലെ ‘ലേഡീ സൂപ്പര്‍സ്റ്റാര്‍’ ; നയന്‍സിന് സിനിമയില്‍ രണ്ടു ദശകം
സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ജയറാമിന്റെ നായികയായി അരങ്ങേറിയ സൂപ്പര്‍നായിക നയന്‍താര സിനിമയില്‍ രണ്ടു ദശകം പൂര്‍ത്തിയാക്കുകയാണ്. 2003 ഡിസംബര്‍ 25 ന് പുറത്തിറങ്ങിയ ‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി നയന്‍താര പിന്നീട് തമിഴ് തട്ടകമാക്കുകയായിരുന്നു. 2005-ല്‍ ശരത്കുമാര്‍ നായകനായ ‘അയ്യ’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച അവര്‍ കോളിവുഡിലെ വലിയ താരമായി മാറി. ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നാണ് തമിഴ് സിനിമാലോകം നയന്‍സിനെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്. തന്റെ 20 വര്‍ഷത്തെക്കുറിച്ച് നയന്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ Read More…
വിജയകാന്തുമായി ഉണ്ടായിരുന്നത് വലിയ ആത്മബന്ധം ; വേട്ടയ്യന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് രജനീകാന്ത്
നടന്‍ വിജയകാന്തിന്റെ ആകസ്മീകമായ മരണം സമ്മാനിച്ച വേദനയിലാണ് തമിഴ്‌സിനിമാലോകം. നടനുമായി വലിയ ആത്മബന്ധമുള്ള അനേകം നടീനടന്മാരാണ് തമിഴ് സിനിമാവേദിയിലുള്ളത്. അവരില്‍ പെടുന്ന സൂപ്പര്‍താരം രജനീകാന്ത് തന്റെ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ചെന്നൈയിലേക്ക് മടങ്ങി. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ നിന്നുമാണ് രജനി മടങ്ങിയത്. ഫഹദും രജനിയും തമ്മിലുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന നാഗര്‍കോവിലിലായിരുന്നു വേട്ടൈയാന്റെ ഷൂട്ടിംഗ് നടന്നു വന്നിരുന്നത്. വിജയകാന്തിന്റെ മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ രജനി ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകനെ അന്തിമമായി ഒരുനോക്ക് Read More…
മായാവനം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
സായ് സൂര്യ ഫിലിംസിന്റെ ബാനറിൽ ആദിത്യ സായ്, അലൻസിയർ ലേ ലോപ്പസ്, ജാഫർ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന മായാവനം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്രതാരം സിജു വിൽസണും സിനിമയിലെ അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചു. നാല് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ജീവതത്തിൽ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തിൽ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നു. . Read More…
സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രം ആരംഭിച്ചു, നായിക നമൃത
സിജുവിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് ബുധനാഴ്ച്ച കണ്ണൂരിൽ ആരംഭിച്ചു. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എം.പത്മകുമാർ, മേജർ രവി. ശ്രീകുമാർ മേനോൻ ,സമുദ്രക്കനിഎന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ച ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുകയാണ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, .ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ്,നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് അർജനൻ. തളിപ്പറമ്പ് ഹൊറൈസൺ Read More…
സലാറിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയത് ഈ താരം ; തമിഴിലും തെലുങ്കിലും ശ്രീയ റെഡ്ഡിക്ക് തിരക്കേറുന്നു
ഇന്ത്യന്‍ സിനിമയില്‍ സലാര്‍ ഉയര്‍ത്തിയ ആരവം സിനിമയിലെ പ്രധാന താരങ്ങള്‍ക്ക് കരിയറില്‍ ഒരു വന്‍ വിജയം നേടിക്കൊടുത്തപ്പോള്‍ മറ്റു ചിലര്‍ക്ക് വന്‍ തിരിച്ചുവരവിനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് അണിയറയിലേക്ക് പോയ നടി ശ്രേയാ റെഡ്ഡിക്കാണ് സിനിമ തിരിച്ചുവരവിന് അവസരം നല്‍കിയിരിക്കുന്നത്. പ്രഭാസും പൃഥ്വിരാജും മിന്നുന്ന പ്രകടനം നടത്തിയ സനിമയില്‍ ശ്രേയാറെഡ്ഡി ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തെലുങ്ക് 123 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, സലാറിന്റെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍, Read More…
ജന്മനാട്ടില്‍ ഗായികയ്ക്ക് ശില്‍പ്പമൊരുക്കി ആദരം ; മാലെക്കോണ്‍ ഡെല്‍റിയോയില്‍ ഷക്കീരയുടെ പ്രതിമ
തന്റെ ജന്മനാടായ കൊളംബിയയിലെ ബാരന്‍ക്വില്ലയെക്കുറിച്ച് വക്കാ…വക്കാ…ഗായിക ഷക്കീറയ്ക്ക് എപ്പോഴും അഭിമാനമാണ്. അത് അവര്‍ പ്രകടിപ്പിക്കാറുള്ളത് കൊളംബിയക്കാര്‍ക്ക് വലിയ സന്തോഷവുമാണ്. നടിയുടെ 21.3 അടി (6.50 മീറ്റര്‍) ഉയരമുള്ള വെങ്കല പ്രതിമ നല്‍കിയാണ് നാട്ടുകാര്‍ നടിയെ ആദരിച്ചത്. ഡിസംബര്‍ 26 ന് ഷക്കീറയുടെ മാതാപിതാക്കളായ ശ്രീ. വില്യം മെബാറക്, ശ്രീമതി നിദിയ റിപോള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശില്‍പം അനാച്ഛാദനം ചെയ്തു. കൊളംബിയക്കാരിയെ അവളുടെ പ്രസിദ്ധമായ ഇടുപ്പ് ചലനം കാണിക്കുന്ന ശില്‍പ്പം ‘അറ്റ്‌ലാന്റിക് തലസ്ഥാനമായ’ മാലെക്കോണ്‍ ഡെല്‍ റിയോയിലാണ് സ്ഥിതി Read More…














