Hollywood

റെസ്‌ളിംഗ് താരം ഹള്‍ക്ക് ഗോഗന്റെ മകള്‍ ബ്രൂക്ക് ഹോഗന്‍ ഐസ്‌ഹോക്കി കളിക്കാരനെ വിവാഹം ചെയ്തു

റെസ്‌ളിംഗ് ഇതിഹാസതാരം ഹള്‍ക്ക് ഗോഗന്റെ പുത്രിയും 35 കാരിയുമായ ബ്രൂക്ക് ഹോഗന്‍ ഹോക്കി കളിക്കാരനെ രഹസ്യമായി വിവാഹം ചെയ്തതായി റിപ്പോര്‍ട്ട്. ഹോക്കി കളിക്കാരനായ സ്റ്റീവന്‍ ഒലെസ്‌കിയെ കഴിഞ്ഞ വര്‍ഷം വിവാഹം കഴിച്ചതായിട്ടാണ് ടിഎംസെഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022 ജൂണ്‍ 8-ന് ഒര്‍ലാന്‍ഡോയിലെ ഒര്‍ലാന്‍ഡോയില്‍ ഒരു സ്വകാര്യ ചടങ്ങ് നടത്തിയതായിട്ടാണ് വിവരം. വിവാഹ ചടങ്ങില്‍ ബ്രൂക്കും സ്റ്റീവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ ഈ മാസം ആദ്യം സ്റ്റീവന്റെ കുടുംബത്തിന് ഒരു വിരുന്നു നല്‍കി. സുന്ദരിയുടെ പുതിയ ഭര്‍ത്താവ് ഒരു Read More…

Movie News

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിജയ് ; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകളെന്ന് ഊഹാപോഹങ്ങള്‍

തമിഴ് സൂപ്പര്‍താരം വിജയ്യുടെ തമിഴ്നാട് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വിജയ് തന്റെ പാര്‍ട്ടി ആരംഭിച്ചേക്കുമെന്നും 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമാണ് സൂചനകള്‍. ഇതിനിടയില്‍ താരം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കനത്ത മഴ തമിഴ്നാട്ടിലെ തൂത്തുക്കുടി, നെല്ലൈ എന്നിവിടങ്ങളില്‍ നാശം വിതച്ചിരുന്നു. നിരവധി ജീവിതങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തിന് പിന്നാലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യാനും വിജയ് ഇവിടെ Read More…

Movie News

13 വര്‍ഷത്തിന് ശേഷം തൃഷ വീണ്ടും ബോളിവുഡിലേക്ക് ; ഹിന്ദിയിലെ രണ്ടാം ചിത്രത്തില്‍ സല്‍മാന്‍ഖാനൊപ്പം

ദക്ഷിണേന്ത്യയിലെ മുന്‍നിര നടിമാരില്‍ മുന്നിലുള്ള തൃഷ 13 വര്‍ഷത്തിന് ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു. ഹിന്ദിയിലെ തന്റെ രണ്ടാമത്തെ ചിത്രത്തിന് തൃഷ കരാറൊപ്പിട്ടതായി റിപ്പോര്‍ട്ട്. സംവിധായകന്‍ വിഷ്ണു വര്‍ദ്ധന്റെ അടുത്ത ഹിന്ദി സിനിമയില്‍ അവര്‍ പ്രധാന വേഷം ചെയ്യുമെന്ന് പറയപ്പെടുന്നു. ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പം തൃഷയും പ്രധാന വേഷത്തില്‍ എത്തുന്നതായിട്ടാണ് വിവരം. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയദര്‍ശന്റെ ‘ഖട്ടാ മീഠാ’ ആയിരുന്നു ഹിന്ദിയിലെ തൃഷയുടെ ആദ്യ സിനിമ. 2010ല്‍ പുറത്തിറങ്ങിയ സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം Read More…

Hollywood

നെറ്റ്ഫ്‌ളിക്‌സില്‍ ‘മണി ഹീസ്റ്റ്’ തിരിച്ചുവന്നു ; ബെര്‍ലിന്റെ ഭൂതകാലം പര്യവേഷണം ചെയ്യുന്നു

ലോകത്തുടനീളം വന്‍ ആരാധകരെ സൃഷ്ടിച്ച സീരീസ് ‘മണി ഹീസ്റ്റ്്’ നെറ്റ്ഫ്‌ളിക്‌സില്‍ തിരിച്ചെത്തി. രണ്ടുവര്‍ഷത്തെ ഇടവേളയക്ക് ശേഷം എത്തുന്ന സ്പാനിഷ് സീരീസ് ഒരു പ്രീക്വല്‍ഷോയായിട്ടാണ് തിരിച്ചെത്തുന്നത്. ‘ബെര്‍ലിന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സീരീസ് പരമ്പരയിലും പ്രീക്വലിലും പെഡ്രോ അലോണ്‍സോ അവതരിപ്പിച്ച ബെര്‍ലിന്‍ എന്ന കഥാപാത്രത്തിന്റെ ഭൂതകാലത്തെ പര്യവേക്ഷണം ചെയ്യുന്നതാണ്. ഡിസംബര്‍ 29-ന് സീരീസ് ഒടിടിയില്‍ പ്രീമിയര്‍ ചെയ്തു തുടങ്ങി. പ്രീക്വലിനെ ഒരു പീരിയഡ് ടിവി സീരീസാക്കി എടുത്തിരിക്കുകയാണ്. പാരീസില്‍ നടക്കുന്ന രീതിയിലാണ് ബര്‍ലിന്‍ വരുന്നത്. ബെര്‍ലിന്റെ ഏറ്റവും പ്രശസ്തമായ Read More…

Movie News

വിവാഹ ഗോസിപ്പുകള്‍ക്കിടയില്‍ നടന്റെ പിറന്നാള്‍ ആഘോഷം ; പാര്‍ട്ടിയുടെ വീഡിയോ പങ്കുവെച്ച് നടി മീന

ഇടയ്ക്കിടെ മലയാളത്തിലും തമിഴിലുമായി പ്രത്യക്ഷപ്പെടുന്ന നടി മീനയുടെ വിശേഷങ്ങളില്‍ ഏറ്റവും പുതിയതായിട്ടുള്ളത് നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകളാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നടി ഔദ്യോഗികമായി ഒരു വിവരവും പങ്കുവെച്ചിട്ടുമില്ല. അതിനിടയില്‍ വിവാഹിതനായ ഒരു തമിഴ്‌നടന്റെ പിറന്നാള്‍ ആഘോഷത്തിനായി നടി അമേരിക്കയില്‍ പോയതിന്റെ വീഡിയോ വൈറലാകുന്നു. അത്തരത്തില്‍ അമേരിക്കയിലെ നാഷ്വില്ലെ ടെന്നസിയിലുള്ള നടന്‍ നെപ്പോളിയന്‍ തന്റെ അറുപതാം പിറന്നാള്‍ ആഘോഷത്തിലാണ് നടി മറ്റു നിരവധി പ്രമുഖര്‍ക്കൊപ്പം ആഘോഷിച്ചു. നടി മീനയും നടി ഖുശ്ബുവും ആഘോഷത്തില്‍ പങ്കെടുത്തു. അവര്‍ അവിടെ ചെന്ന് Read More…

Hollywood

ഇന്ത്യയില്‍ അടിച്ചുപൊളിച്ച് ദുവാലിപ ; രാജസ്ഥാന്‍ തെരുവുകളില്‍ ചുറ്റിയടിച്ച് ഹോളിവുഡ് ഗായിക

കാതറീന്‍ സെറ്റാ ജോണ്‍സിനും കുടുംബത്തിനും പിന്നാലെ ഹോളിവുഡ് ഗായിക ദുവാ ലിപയും ഇന്ത്യയില്‍ അവധിയാഘോഷിക്കുന്ന തിരക്കിലാണ്. രാജസ്ഥാനിലെ അതിഗംഭീര അവധിക്കാല ചിത്രങ്ങള്‍ ഗായിക പങ്കുവെച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. രാജസ്ഥാനിലെ നഗരത്തിലെ തെരുവുകളില്‍ ആരാലും തിരിച്ചറിയപ്പെടാതെ സ്വതന്ത്രമായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ദുവാ ലിപയുടെ വൈറല്‍ ക്ലിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരുടെ പ്രതികരണം വരുന്നുണ്ട്. താരം ഇന്ത്യയില്‍ തിരിച്ചറിയപ്പെടാതെ പോയതിനെക്കുറിച്ചാണ് വിമര്‍ശകര്‍ കളിയാക്കുന്നത്. മറുവശത്തുള്ളവര്‍ അവരുടെ ലാളിത്യത്തെ പ്രശംസിക്കുന്നു. ”ജോധ്പൂര്‍ ആളുകള്‍ അവരുടെ സ്വന്തം കാര്യങ്ങളെ Read More…

Hollywood

ജെന്നിഫര്‍ ലോറന്‍സുമായുണ്ടായത് വൃത്തികെട്ട ചുംബനമെന്ന് ലിയാം ; ചുംബിക്കാന്‍ വേണ്ടി വിശന്നിരിക്കാന്‍ വയ്യെന്ന് നടി

വെളുത്തുള്ളിയും മീനും കഴിച്ച ശേഷമെത്തിയ ജെന്നിഫര്‍ ലോറന്‍സുമായുള്ള തന്റെ ചുംബനം ഭയാനകമായിരുന്നു എന്നും വെറുത്തുപോയെന്നും നടന്‍ ലിയാം ഹെംസ്‌വെര്‍ത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടി. വിശപ്പിനാണ് ആഹാരം കഴിക്കുന്നതെന്നും ചുംബനം ഓര്‍ത്ത് കഴിക്കുന്ന കാര്യം മാറ്റിവെയ്ക്കാന്‍ കഴിയില്ലെന്നുമായിരുന്നു നടിയുടെ മറുപടി. ജിമ്മി ഫാലോണിന്റെ ദി ടുനൈറ്റ് ഷോയിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഹംഗര്‍ഗെയിംസ് സിനിമയുടെ ഫ്രാഞ്ചൈസിയിലെ ഒരു സിനിമയില്‍ ലോറന്‍സുമായി ചുണ്ടുകള്‍ പൂട്ടിയതിന്റെ അനുഭവം ലിയാം വിശദീകരിച്ചത്. ചുംബന രംഗത്തിന് തൊട്ടുമുമ്പ് മുമ്പ് ജെന്നിഫര്‍ വെളുത്തുള്ളിയും ട്യൂണയും കഴിചച്ചിരുന്നതായും Read More…

Featured Movie News

സൂപ്പർഹിറ്റ് ‘നേരി’നുശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രം

“നേര് ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ ജനുവരി 2ന്. പുറത്തിറങ്ങും. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായി എത്തുന്ന റാം എന്ന ചിത്രത്തിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം ആയിരിക്കും ഇത്. ചിത്രത്തിന്റെ സംവിധായകൻ ജിത്തു ജോസഫിന്റെ തന്നെ പ്രധാന സംവിധാന സഹായിയായിരുന്ന ശിഷ്യൻ കൂടിയായ അർഫാസ് അയ്യൂബാണ്. Read More…

Movie News

വിജയകാന്തിന്റെ അന്ത്യാഞ്ജലിയില്‍ വിജയ്ക്ക് അജ്ഞാതന്റെ ചെരുപ്പേറ്

തമിഴ്‌സിനിമാവേദിയെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തി നടന്‍ വിജയകാന്തിന്റെ മരണത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ്ക്ക് ചെരുപ്പേറ്. വിജയകാന്തിന്റെ സംസ്‌ക്കാര ചടങ്ങിനിടയില്‍ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു ഏറ്. വിജയ് യെ ജനക്കൂട്ടത്തിനിടയില്‍ സുരക്ഷാഭടന്മാര്‍ കൊണ്ടുപോകുമ്പോള്‍ നടന്റെ തലയ്ക്ക് പിന്നിലൂടെ ഒരു സ്‌ളിപ്പര്‍ പറന്നുപോകുന്നതും തലയില്‍ കൊള്ളുന്നതിന്റെയും വീഡിയോ എക്‌സില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളും ആരാധകരുമായി വിജയ് യെ ചുറ്റി ഒരു വന്‍ ജനക്കൂട്ടമാണ് നിന്നിരുന്നത്. ഇതിനിടയിലാണ് അജ്ഞാതന്‍ താരത്തെ ലക്ഷ്യമാക്കി ചെരുപ്പെറിഞ്ഞത്. അതേസമയം ആള്‍ക്കൂട്ടത്തിനിടയില്‍ മറ്റൊരു ആരാധകന്‍ താരത്തെ ചുംബിക്കാന്‍ Read More…