Hollywood

നിയമവിരുദ്ധമായി വാച്ച് കടത്താന്‍ ശ്രമിച്ചെന്ന് ആരോപണം ; ഷ്വാര്‍സെനഗറെ ജര്‍മ്മനിയില്‍ തടഞ്ഞുവെച്ചു

ഹോളിവുഡ് ആക്ഷന്‍ഹീറോയും കാലിഫോര്‍ണിയ മൂന്‍ ഗവര്‍ണറുമായ ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറെ ജര്‍മ്മനിയില്‍ തടഞ്ഞുവെച്ചു. 76 കാരനായ ടെര്‍മിനേറ്റര്‍ താരത്തെ മ്യൂണിക് വിമാനത്താവളത്തിലാണ് കസ്റ്റംസ് ഓഫീസര്‍മാര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. താരത്തിന്റെ ലഗേജില്‍ ഉണ്ടായിരുന്ന ആഡംബരവാച്ചിന്റെ വിവരം മറച്ചുവെച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ നടനെ തടഞ്ഞത്. ലോസ് ഏഞ്ചല്‍സില്‍ നിന്ന് പറന്ന താരം മ്യൂണിക്ക് വിമാനത്താവളത്തില്‍ നികുതി നിയമം ലംഘിച്ചെന്നാണ് ആരോപണം. ലഗേജ് പരിശോധന നടത്താന്‍ താരത്തെ വലിച്ചിഴയ്ക്കുകയും ബാഗില്‍ നിന്ന് ആഡംബര സ്വിസ് ബ്രാന്‍ഡായ ഔഡെമര്‍സ് പിഗ്വെറ്റില്‍ നിന്നുള്ള 26,000 യൂറോയുടെ Read More…

Featured Movie News

‘പാറുകയായി പടരുകയായ്’ ‘എൽ എൽ ബി’ലെ പൊടിപാറും ഗാനം പുറത്ത്

ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘എൽ എൽ ബി’ (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്)ലെ ‘പാറുകയായ് പടരുകയായ്’ എന്ന ഗാനം പുറത്തിറങ്ങി. കൈലാസ് മോനോൻ സംഗീതം പകർന്ന ഈ പൊടിപാറും തകർപ്പൻ ഗാനം നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മനു മഞ്ചിത്തിന്റെതാണ് വരികൾ. ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾ ചുവടുവെച്ച ഗാനം പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു. ഫറൂഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം Read More…

Featured Movie News

ഈ ദുബായ് അത്ര നല്ല സ്ഥലമാണോ? അയ്യർ ഇൻ അറേബ്യ ടീസർ പുറത്തിറങ്ങി

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 2 ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ നാൽപത്തിയഞ്ചോളം താരങ്ങൾ അണിനിരക്കുന്നു. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, Read More…

Movie News

ബോളിവുഡ് താരം പ്രനുതന്‍ ബാല്‍ ഹോളിവുഡിലേക്ക് ; കൊക്കോ ആന്റ് നട്ട് മനോഹരമായ ഇന്ത്യന്‍ ഇംഗ്‌ളീഷ് ചിത്രം

നോട്ട്ബുക്കിലൂടെ ഹിന്ദി സിനിമയിലെ അവിസ്മരണീയമായ അരങ്ങേറ്റത്തിനും ഹെല്‍മെറ്റിലൂടെ പ്രശംസ നേടിയതിനും ശേഷം, പ്രനൂതന്‍ ബാല്‍ ഇപ്പോള്‍ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തോടെ തന്റെ പ്രൊഫഷണല്‍ കരിയറിലെ ഒരു പുതിയ അദ്ധ്യായം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. നടന്‍ മോഹ്നിഷ് ബഹലിന്റെ മകളും ഇതിഹാസ താരം നൂതന്റെ ചെറുമകളുമായ പ്രനൂതന്‍, അമേരിക്കന്‍ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ റഹ്സാന്‍ നൂരിനൊപ്പം തന്റെ കന്നി ഹോളിവുഡ് ചിത്രമായ കൊക്കോ ആന്‍ഡ് നട്ടില്‍ അഭിനയിക്കുന്നു. ‘സ്പിരിറ്റ് ലിഫ്റ്റിംഗ് റൊമാന്‍സ്’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രണയകഥ സംവിധാനം ചെയ്തിരിക്കുന്നത് Read More…

Hollywood

പിന്നാലെ നടന്ന് ജൂതസ്ത്രീ വഴക്കടിക്കുന്നു ; അസഭ്യം പറഞ്ഞ ഇസ്രായേലുകാരിയുടെ വീഡിയോ പങ്കുവെച്ച് മിയാഖലീഫ

ദീര്‍ഘകാലം പോണ്‍ വ്യവസായത്തിലെ സൂപ്പര്‍താരമായിരുന്ന മിയാഖലീഫ പിന്നീട് വിവാഹിതയാകുകയും തന്റെ പഴയ കരിയര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന താരം ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തില്‍ ഹമാസിനുള്ള തന്റെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേല്‍ ജനതയുടെ വൈരാഗ്യത്തിനും കാരണമായി. അടുത്തിടെ ജൂതസ്ത്രീ തന്നോട് വഴക്കടിക്കുന്നതിന്റെ വീഡിയോ മിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത് വൈറലായി. ഈ വീഡിയോ എക്‌സില്‍ പങ്കിട്ടു, അജ്ഞാത സ്ത്രീ തന്നെ പിന്തുടര്‍ന്നു വഴക്കുണ്ടാക്കിയതായി മിയ അവകാശപ്പെട്ടു. മിയ പോസ്റ്റ് Read More…

Movie News

സുധ കൊങ്കരയുടെ സൂര്യചിത്രത്തില്‍ വില്ലനാകുന്നത് തമന്നയുടെ കാമുകന്‍

ഒരു ദീര്‍ഘ ഇടവേളയ്ക്ക് ശേഷം സൂര്യ ആരാധകര്‍ക്ക് ആവേശം സമ്മാനിച്ച് താരത്തിന്റെ അനേകം സിനിമകളാണ് തീയറ്ററില്‍ എത്താനൊരുങ്ങുന്നത്. സൂര്യ നായകനാകുന്ന ‘സൂര്യ 43’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ തെന്നിന്ത്യന്‍ താരറാണി തമന്നയുടെ കാമുകന്‍ വരുമെന്നതാണ് ഏറ്റവും പുതിയ വിവരം. ബ്ലോക്ക്ബസ്റ്റര്‍ ‘സൊറാറൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സംവിധായിക സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന ‘സൂര്യ 43’സൂര്യ 43’ ഈ വര്‍ഷം അവസാനമോ 2025ലോ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് വര്‍മ്മയെയാണ് സിനിമയില്‍ വില്ലനായി Read More…

Movie News

അജിത്തിന്റെ ‘വിടാമുയിര്‍ച്ചി’ റിലീസിന് മുമ്പ് വന്‍ഹിറ്റ് ; നെറ്റ്ഫ്‌ളിക്‌സ് ഒടിടി സ്വന്തമാക്കിയത് 100 കോടിക്ക്

സംവിധായകന്‍ മഗിഷ് തിരുമേനി അജിത്തുമായി കൈകോര്‍ക്കുന്ന ‘വിടാമുയര്‍ച്ചി’ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ചെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വരുന്ന വിവരം അനുസരിച്ച് സിനിമ തീയറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ലാഭകരമായ ബിസിനസ് നടത്തുന്നു എന്നതാണ്. ചിത്രത്തിന്റെ ഒടിടി റൈറ്റ് നെറ്റ്ഫ്‌ളിക്‌സ് 100 കോടിക്ക് സ്വന്തമാക്കി. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. 100 കോടിയിലധികം രൂപയ്ക്കാണ് ‘വിടാമുയാര്‍ച്ചി’യുടെ ഡിജിറ്റല്‍ അവകാശം സീല്‍ ചെയ്തിരിക്കുന്നതെന്നും അജിത്തിന്റെ Read More…

Movie News

ഭാര്യയുമായി വേര്‍പിരിഞ്ഞ മിഷ്‌കിനൊപ്പം നില്‍ക്കുന്ന നിഗൂഡ പെണ്‍കുട്ടി ആരാണെന്നറിയാമോ?

അസാധാരണ കഥകളും തിരക്കഥകളുമായി നിഗൂഡചിത്രങ്ങള്‍ ഒരുക്കി അനേകം ആരാധകരെ സമ്പാദിച്ചിട്ടുള്ള സംവിധായകനാണ് മിഷ്‌കിന്‍. ലോകമെമ്പാടുമുള്ള തമിഴ് ജനത പൊങ്കല്‍ ഉത്സവം ആഘോഷിച്ചപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സെലിബ്രിട്ടികള്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഒരു പെണ്‍കുട്ടിയോടൊപ്പം പൊങ്കല്‍ ആഘോഷിക്കുന്ന സംവിധായകന്‍ പങ്കുവെച്ച ചിത്രമായിരുന്നു. തന്റെ സിനിമകള്‍ പോലെ നിഗൂഢമായ ഒരു പെണ്‍കുട്ടിയുമൊത്തുള്ള മിഷ്‌കിന്റെ ചിത്രം അനേകം ഊഹാപോഹങ്ങളാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ നെറ്റിസണ്‍സ് വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ചിത്രത്തിലെ പെണ്‍കുട്ടി മറ്റാരുമല്ല, മിഷ്‌കിന്റെ മകളാണെന്നാണ് വിവരം. അതേസമയം Read More…

Movie News

ലിയോ ടെലിവിഷനില്‍ കാണിച്ചത് ചുംബനരംഗം വെട്ടിമുറിച്ച് ; സാമൂഹ്യമാധ്യമത്തില്‍ പൊങ്കാലയിട്ട് ആരാധകര്‍

ലോകം മുഴുവന്‍ വന്‍ ഹിറ്റായ വിജയ് യുടെ ‘ലിയോ’ ആയിരുന്നു ആയുധപൂജയ്ക്ക് ജനപ്രിയ ടെലിവിഷന്‍ പരിപാടി. കഴിഞ്ഞ ഒക്ടോബറില്‍ ആയുധപൂജയ്ക്ക് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ആക്ഷന്‍ ഡ്രാമ ജനുവരി 15 ന് പൊങ്കലിന് ടെലിവിഷനില്‍ പ്രീമിയര്‍ ഉണ്ടായിരുന്നു. ടെലിവിഷന്‍ പരസ്യം മുതല്‍ ആകാംഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ പക്ഷേ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ നിരാശയിലായി. ചിത്രത്തിന്റെ ട്രിം ചെയ്ത പതിപ്പായിരുന്നു ടെലിവിഷനില്‍ കാണിച്ചത്. നിരാശരായ ആരാധകര്‍ അത് സോഷ്യല്‍മീഡിയയില്‍ പ്രകടിപ്പിക്കുകയും ചെയ്തു. സിനിമയിലെ നായിക തൃഷ വിജയ് യെ Read More…