യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിൻ്റേതായി പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ തന്നെ Read More…
ഹോളിവുഡ് ഇതിഹാസം എലിസബത്ത് ടെയ്‌ലറുടെ ഡോക്യു സീരീസുമായി ഗ്‌ളാമര്‍താരം കിം കര്‍ദാഷിയന്‍
ഹോളിവുഡിലെ ഇതിഹാസ നടി എലിസബത്ത് ടെയ്‌ലറിന്റെ ഡോക്യൂസീരീസുമായി ഗ്‌ളാമര്‍താരം കിം കര്‍ദാഷിയാന്‍. കിം കര്‍ദാഷിയാനുമായി സഹകരിച്ച്, നിര്‍മ്മാണ കമ്പനിയായ പാഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് സൂപ്പര്‍സ്റ്റാറിനെ താല്‍ക്കാലികമായി സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവരുന്നത്. എലിസബത്ത് ടെയ്ലറുടെ കുടുംബത്തിലെ അംഗങ്ങള്‍, സുഹൃത്തുക്കള്‍, അവളുടെ കരിയറില്‍ ഉടനീളം സഹപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ അവളെ ഏറ്റവും നന്നായി അറിയുന്നവര്‍ക്ക് പ്രിവിലേജ്ഡ് ആക്സസ് നല്‍കുന്നതാണ് ഡോക്യുസീരീസ്. ഒരു ബാലതാരത്തില്‍ നിന്ന് ‘ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി’ യിലേക്കുള്ള താരത്തിന്റെ യാത്രയാണ് ഡോക്യൂ സീരീസില്‍ കാണിക്കുന്നത്. Read More…
അന്തരിച്ച ഷാഹുല്‍ഹമീദിനെയും ബാംബാബാക്യയേയൂം പാടിച്ച് റഹ്മാന്‍; ലാല്‍സലാമില്‍ ഇവരുടെ എഐ പാട്ടുകള്‍
മരിച്ചുപോയ ഗായകരുടെ ശബ്ദത്തില്‍ പുതിയ പാട്ടുമായി വിഖ്യാത സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍. സംഗീതസംവിധായകന്റെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള അന്തരിച്ച പാട്ടുകാരന്‍ ഷാഹുല്‍ ഹമീദിനെയും ബാംബ ബക്യയുടേയും പാട്ടുകളാണ് റഹ്മാന്‍ തിരികെ കൊണ്ടുവരുന്നത്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യാരജനീകാന്തിന്റെ പുതിയ സിനിമയായ ലാല്‍സലാമിലാണ് ഇരുവരുടേയും പാട്ടുകള്‍ വരുന്നത്. മരിച്ച ഗായകരുടെ മാന്ത്രികശബ്ദങ്ങള്‍ റഹ്മാന്‍ തിരികെ കൊണ്ടുവരുന്നത് എഐയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്താലാണ്. രജനികാന്തിന്റെ സിനിമയില്‍ ഇവരുടെ ശബ്ദം റഹ്മാന്‍ ഉപയോഗിക്കും. ഇക്കാര്യത്തില്‍ അന്തരിച്ച ഗായകരുടെ കുടുംബത്തോട് അനുവാദം തേടിയെന്നും Read More…
അഫ്‌ളക്കുമായുള്ള ലൈംഗികജീവിതം ഗാനമാക്കി ജെന്നിഫറിന്റെ പുതിയ ആല്‍ബം; ബിക്കിനിവേഷത്തില്‍ ഗ്‌ളാമറസായി നടി- വീഡിയോ
ഭക്തിയും വിശ്രമവുമായി ആള്‍ക്കാര്‍ വീട്ടില്‍ കഴിയുന്ന പ്രായത്തിലും പാട്ടും സൗന്ദര്യവും കൊണ്ട് ആരാധകരെ കീഴടക്കുന്ന താരമാണ് ജെന്നിഫര്‍ ലോപ്പസ്. ഗ്‌ളാമര്‍വേഷങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഈ 54 കാരിയുടെ പുതിയ മ്യൂസിക് വീഡിയോ വെറുമൊരു റിമിക്‌സിന് അപ്പുറത്താണ്. ടൂ പീസ് മാത്രമണിഞ്ഞ് ഏറെ ഗ്‌ളാമറസായിട്ടാണ് നടി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മ്യൂസിക് വീഡിയോയുടെ ടീസര്‍ നടി തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ‘കാണ്ട് ഗെറ്റ് ഇനഫ്’ എന്ന ഗാനവുമായി സിംഗിള്‍ ആല്‍ബം നടി റിലീസ് ചെയ്തത്. Read More…
വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടിക്ക് പേരായി, തമിഴക മുന്നേറ്റ കഴകം (ടിഎംകെ) പാര്‍ട്ടി
വെങ്കട്പ്രഭുവിന്റെ ഗോട്ടിന് ശേഷം സിനിമയില്‍ നിന്നും അവധിയെടുക്കുന്ന വിജയ് തന്റെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നുമാണ് ഏറ്റവും പുതിയതായി വന്ന വിവരം. ഉടന്‍ തന്നെ റജിസ്റ്റര്‍ ചെയ്‌തേക്കുന്ന പാര്‍ട്ടിയുടെ പേരായി. വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം (ടിഎംകെ) എന്ന് പേരിട്ടേക്കുമെന്നാണ് വിവരം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ് തന്റെ പാര്‍ട്ടിയുമായി ഇറങ്ങുമെന്നും കേള്‍ക്കുന്നു. പാര്‍ട്ടിയുടെ പേരും പതാകയും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഫെബ്രുവരി ആദ്യവാരം ഔദ്യോഗികമായി പുറത്തുവിടുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് തിങ്കളാഴ്ച Read More…
24 വര്‍ഷത്തിന് ശേഷം അജിത്തും തബുവും ഒന്നിക്കുന്നു ; കണ്ടുകൊണ്ടേനു ശേഷം അധിക് രവിചന്ദ്രന്റെ സിനിമ
‘കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന സിനിമയിലെ അജിത്തിന്റെയും തബുവിന്റെയും ജോഡി ആരാധകരെ ഏറെ ആകര്‍ഷിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് ഇരുവരേയും ഒരിക്കല്‍ കൂടി കാണാനുള്ള ആരാധകരുടെ ആഗ്രഹം സഫലമായതുമില്ല. എന്നാല്‍ കാല്‍ നൂറ്റാണ്ടിന് ശേഷം വെറ്ററന്‍ താരങ്ങള്‍ നായികാനായകന്മാരായി അഭിനയിക്കുന്നു. ഇരുവരെയും പ്രധാന കഥാപാത്രമാക്കി അധിക് രവിചന്ദ്രന്‍ സിനിമയൊരുക്കുന്നു. സിനിമാ ആരാധകര്‍ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ച ജോഡി 24 വര്‍ഷത്തിന് ശേഷം അവര്‍ ഒരുമിച്ച് അഭിനയിക്കുന്നു. ‘എകെ 63’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി Read More…
കര്‍ണ്ണനില്‍ സൂര്യയുടെ നായികയാകുന്നത് ആരാണെന്നറിയാമോ? ബോളിവുഡിലെ ഈ സൂപ്പര്‍സുന്ദരി
ശ്രീദേവിയുടെ മകള്‍ ജാന്‍വികപൂര്‍ ബോളിവുഡിലെ മിന്നും താരമാണ്. സൗന്ദര്യവും അഭിനയമികവുമുള്ള നടിയുടെ തമിഴ്‌സിനിമാ പ്രവേശം മുമ്പും ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഒന്നും നടന്നിരുന്നില്ല. എന്നാല്‍ ഇത്തവണ തമിഴ്‌സൂപ്പര്‍താരം സൂര്യയുടെ നായികയായി ഒരു പാന്‍ ഇന്ത്യന്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി. രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത പീരിയോഡിക് സിനിമയായ ‘കര്‍ണ്ണ’ നില്‍ ജാന്‍വി നായികയാകുമെന്ന് വിവരമുണ്ട്. നടിയെ സിനിമയിലെ നായികയായി സ്ഥിരീകരിച്ചെന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍. ഇതിഹാസമായ മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ ചിത്രം രണ്ട് ഭാഗങ്ങളായി Read More…
ചോരക്കളിയുമായി ത്രില്ലടിപ്പിക്കാന്‍ ദിവ്യാ പിള്ള, ടീസറുമായി അന്ധകാരാ !!
പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്ധകാരായുടെ ടീസർ പുറത്തിറങ്ങി. മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലത്ത വയലൻസ് രംഗങ്ങളാണ് ടീസറിൽ ഉള്ളത്. ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിന് എത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലർ ചിത്രമാണ് ‘അന്ധകാരാ’. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. Read More…
ചിൽ മൂഡിൽ ദിലീഷ് പോത്തൻ ! ‘മനസാ വാചാ’ പ്രൊമോ സോങ് ട്രെൻഡിങ്ങിൽ…
നടനും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ നായകനായെത്തുന്ന ‘മനസാ വാചാ’യുടെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി. ‘മനസാ വാചാ കർമ്മണാ’ എന്ന പേരിൽ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചിരിക്കുന്നത്. സുനിൽ കുമാർ പികെ വരികളും സംഗീതവും ഒരുക്കിയ ഈ പ്രൊമോ യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ച് മികച്ച അഭിപ്രായങ്ങളുമായി സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. നവാഗതനായ ശ്രീകുമാർ പൊടിയനാണ് ‘മനസാ വാചാ’ സിനിമയുടെ സംവിധായകൻ. മജീദ് സയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും. Read More…














