Hollywood

ടോം ക്രൂയിസിന്റെയൂം കാറ്റിയുടെയും മകള്‍ക്ക് 18 തികയുന്നു; സൂരി ഫാഷന്‍ലോകത്തേക്കോ അഭിനയത്തിലേക്കോ?

ഹോളിവുഡിലെ ഏറ്റവും ശ്രദ്ധയുള്ള താരസന്തതിയായ സൂരിക്ക് അടുത്തമാസം 18 വയസ്സ് തികയും താരം ഇനി അഭിനയരംഗത്തേക്കാണോ അതോ സിനിമയിലേക്കാണോ എന്നാണ് ആരാധകര്‍ നോക്കുന്നത്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്റെയും നടി കാറ്റി ഹോംസിന്റെയും പ്രശസ്ത മകള്‍ കൗമാരം പിന്നിടുന്നതോടെ മാതാപിതാക്കളെപ്പോലെ അഭിനയം കരിയറാക്കുമോ എന്നാണ് വിഷയം. ക്യാമറക്കണ്ണുകളില്‍ നിന്നും എങ്ങിനെ അകന്നു നില്‍ക്കണമെന്ന് അറിയാവുന്ന സൂരി പക്ഷേ ഫാഷനബിള്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് അതുല്യമായ ഫാഷന്‍ സെന്‍സ് കാണിക്കുന്നുണ്ട്. രസകരമായ പ്രിന്റഡ് കറുത്ത സ്റ്റോക്കിംഗുകള്‍, സുഖപ്രദമായ സ്നീക്കറുകള്‍, Read More…

Movie News

അജിത്തിന്റെ സുഖവിവരങ്ങള്‍ തേടി വിജയ് യുടെ ഫോണ്‍കോള്‍ ; ആരാധകരെ നിങ്ങള്‍ ഇത് കേള്‍ക്കുന്നുണ്ടോ?

തമിഴ്‌സൂപ്പര്‍താരം അജിത്തിനെ അടുത്തിടെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. അവിടെ വീര്‍ത്ത ഞരമ്പിനെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ നടപടിക്രമങ്ങള്‍ നടത്തി. അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് ഒരു ദിവസമായി. അജിത്തിന്റെ ശസ്ത്രക്രിയ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് നിരവധി ആരാധകരെ ആശങ്കയിലാക്കി. കിംവദന്തികളെ തള്ളിക്കളഞ്ഞുകൊണ്ട് നടന്റെ മാനേജര്‍ സുരേഷ്ചന്ദ്ര രംഗത്ത് വരികയും താരത്തിന് നിസാരമായ ചികിത്സയേ വേണ്ടി വന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം നടന്റെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചു കൊണ്ടു മറ്റൊരു സൂപ്പര്‍താരത്തിന്റെ വിളി വന്നു. Read More…

Movie News

‘ഷാരൂഖ് ഖാന്റെ പത്താന്‍ പോലുള്ള സിനിമകള്‍ താങ്കള്‍ ചെയ്യണം” ; ആരാധകന്റെ കമന്റിന് ആമിര്‍ഖാന്റെ മറുപടി ഇങ്ങനെ

ബോളിവുഡിലെ മൂന്ന് ഖാന്‍മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ ഒരുമിച്ച് എത്തിയത് അപൂര്‍വ്വ കാഴ്ച തന്നെയായിരുന്നു. അടുത്തിടെ, മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ‘ലാപത ലേഡീസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പ്ലാനുകളുടെ ഭാഗമായി ആമിര്‍ ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു തത്സമയ സെഷന്‍ നടത്തിയിരുന്നു. നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ അദ്ദേഹത്തോട് ആരാഞ്ഞത്. എന്നാല്‍ അതില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യം Read More…

Featured Movie News

ഭൈരവയായി പ്രഭാസ് ; കല്‍ക്കിയിലെ പ്രഭാസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി 

സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുകയാണ്. ഇന്നലെ ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പോസ്റ്റ് അപ്പോകാലിക്റ്റ് യുഗത്തില്‍ നടക്കുന്ന കഥയെന്നാണ് ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് നല്‍കുന്ന സൂചനകള്‍. 600 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. പ്രഭാസിനെക്കൂടാതെ ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുണ്യസ്ഥലമായ കാശിയുടെ ഭാവി തെരുവാണ് പോസ്റ്ററിന്റെ പശ്ചാത്തലം.ബിസി 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ Read More…

Movie News

ഭരതനാട്യം ആരംഭിച്ചു; സൈജുക്കുറുപ്പ് നിർമ്മാണ രംഗത്തേക്ക്

പ്രശസ്ത നടൻ സൈജുക്കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് പത്ത് ഞായറാഴ്ച്ച അങ്കമാലിക്കടുത്ത് മൂക്കന്നൂർജോഷ് മാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിന്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ Read More…

Movie News

നിതേഷ് തിവാരിയുടെ രാമായണത്തില്‍ രാവണനാകാന്‍ യാഷ് 150 കോടി വാങ്ങിയോ?

നിതേഷ് തിവാരിയുടെ രാമായണം സിനിമയുമായി ബന്ധപ്പെട്ട് വന്‍ പ്രതീക്ഷയാണ് ബോളിവുഡില്‍ നിന്നും ഉയരുന്നത്. സിനിമയില്‍ കന്നഡ താരം യാഷിന്റെ സാന്നിദ്ധ്യമാണ് തെന്നിന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്നത്. സിനിമയുടെ ഏറ്റവും പുതിയതായി പുറത്തുവന്ന റിപ്പോര്‍ട്ട് യാഷ് സിനിമയില്‍ വില്ലനാകുമെന്നും ഇന്ത്യയിലെ തന്നെ ഒരു വില്ലന്‍ വേഷത്തിന് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലമാണ് താരം വാങ്ങുന്നതെന്നുമാണ്. എന്നാല്‍ ഈ വാര്‍ത്തകളെ യാഷ് തന്നെ തള്ളുന്നതായി ടൈംസ് നൗ വെളിപ്പെടുത്തുന്നു. രാവണന്‍ യഥാര്‍ത്ഥത്തില്‍ വില്ലനല്ലെന്നും വൈവിദ്ധ്യമായ വ്യക്തിത്വങ്ങളോട് കൂടിയ ആളാണെന്നും യാഷ് പറയുന്നു. Read More…

Movie News

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ യാചകനായി ധനുഷ്; ശേഖര്‍ കമ്മൂല ചിത്രത്തിന് പേരായി ‘കുബേരന്‍’

ഫിദ, ലവ് സ്റ്റോറി തുടങ്ങി ബാക്ക്-ടു-ബാക്ക് എന്റര്‍ടെയ്നറുകള്‍ നല്‍കുന്നതില്‍ പ്രശസ്തനാണ് ശേഖര്‍ കമ്മുല. ധനുഷും നാഗാര്‍ജുന അക്കിനേനിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ പേരും പോസ്റ്ററും വെള്ളിയാഴ്ച അദ്ദേഹം പുറത്തുവിട്ടു. ധനുഷ് 51 എന്ന് താല്‍ക്കാലികമായി ടൈറ്റില്‍ നല്‍കിയ സിനിമയടെ പേര് ‘കുബേര’ എന്നാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ വെള്ളിയാഴ്ച അനാച്ഛാദനം ചെയ്തു. യക്ഷന്മാരുടെ രാജാവ് കൂടിയായ ഏറ്റവും ധനികനായ ഹിന്ദു ദൈവത്തിന്റെ പേരാണ് കുബേരന്‍. ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ Read More…

Movie News

ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും കല്യാണ ഫോട്ടോ; ‘ഒരു കട്ടിൽ ഒരു മുറി’ പോസ്റ്റർ പുറത്ത്

‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു – മുറി എന്ന ചിത്രത്തി​ന്റെ പോസ്റ്റര്‍ പുറത്തുവന്നു. ഇരുണ്ട മുറിയുടെ ദിത്തിയിൽ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും വിവാഹ ഫോട്ടോയും ഒരു കട്ടിലുമാണ് പോസ്റ്ററിലുള്ളത്. പൂർണ്ണിമ ഈ ചിത്രത്തിൽ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാർത്ത നേരത്തേ പുറത്തുവിട്ടിരുന്നതാണ്. ഇപ്പോൾ ഈ വിവാഹ ഫോട്ടോ പുറത്തുവിട്ടതിലൂടെ ഇന്ദ്രജിത്തും ഈ ചിത്രത്തിൽ അഭിനയിക്കന്നുണ്ടോയെന്ന ചോദ്യം ശക്തമായി ഉയരുന്നു.എന്നാൽ വാർത്തകളിലൊന്നിലും ഇന്ദ്രജിത്തിന്റെ പേരും നൽകിയിട്ടില്ല. Read More…

Movie News

നയന്‍താരയും വിഘ്‌നേഷ്ശിവനും അവധിക്കാലത്തിന് പോകുന്നു ; വേര്‍പിരിയല്‍ വാര്‍ത്തയെല്ലാം തള്ളി

തെന്നിന്ത്യയിലെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഒരു അത്ഭുതകരമായ ദമ്പതികളാണ്. പരസ്പരം സ്‌നേഹവും വാത്സല്യവും കാണിക്കുന്നതിലും അത്് സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകര്‍ക്ക് പങ്കുവെക്കുന്നതിലും അവര്‍ ഒരിക്കലും പിന്മാറിയിട്ടില്ല. 2015 മുതല്‍ പ്രണയിക്കുകയും 2022 ല്‍ വിവാഹം കഴിക്കുകയും ചെയ്ത ഇരുവരും ഇപ്പോള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളുമാണ്. എന്നിരുന്നാലും സമീപകാലത്ത് ഇരുവരും വേര്‍പിരിയാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ അവള്‍ വിഘ്‌നേഷിനെ അണ്‍ഫോളോ ചെയ്തതായി ചില നെറ്റിസണ്‍മാര്‍ ശ്രദ്ധിച്ചതോടെയാണ് കിംവദന്തികള്‍ തുടങ്ങിയത്. Read More…