മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന ഹൊറർ കോമഡി ത്രില്ലർ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 24 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും എല്ലാം കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ചിത്രത്തിന്റെ ടീസറിന് വലിയ വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ഹൊറർ, മിസ്റ്ററി, Read More…
അതീവ ഗ്ലാമറസ് ലുക്കിൽ ബെല്ലി നൃത്തംവച്ച് കല്യാണിയും കൃതിയും: കല്യാണിയിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് കമന്റ്- തരംഗമായി ‘ജീനി’യിലെ ഗാനം
തെന്നിന്ത്യൻ സൂപ്പർ താരം രവി മോഹനൊപ്പം കല്യാണി പ്രിയദർശനും കൃതി ഷെട്ടിയും ഒന്നിക്കുന്ന ‘ജീനി’ സിനിമയിലെ ആദ്യ ഗാനം പുറത്ത്.കൃതിയും കല്യാണിയും ഗ്ലാമറസ് ലുക്കിലെത്തുന്നു ‘അബ്ദി അബ്ദി’ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. മഷൂക്ക് റഹ്മാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്. മെയ്സ കാര, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ റാപ് ഭാഗം ആലപിച്ചിരിക്കുന്നത് ഫ്രീക്കാണ്. അറബിക് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ഹൈലൈറ്റ് കല്യാണി പ്രിയദർശന്റെയും കൃതി ഷെട്ടിയുടെയും ഗ്ലാമറസ് ഡാൻസാണ്. തെന്നിന്ത്യയിലെ Read More…
ബിടിഎസ് തിരിച്ചെത്തുന്നു: 2026-ൽ ആഗോള പര്യടനത്തിന്; ഒടുവിൽ ഇന്ത്യയിലെത്തുമോ?
നിങ്ങളുടെ കാത്തിരിപ്പ് ഏകദേശം അവസാനിച്ചു! ലോകത്തിലെ ഏറ്റവും വലിയ ബോയ് ബാൻഡായ ബാംഗ്താൻ സോണ്യോന്ദാൻ, അഥവാ ബിടിഎസ് (BTS), സംഗീത ചരിത്രത്തിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അഭ്യൂഹങ്ങൾ സത്യമാണെങ്കിൽ, 2026-ൽ ഒരു വൻ ലോക പര്യടനം എ.ആർ.എം.വൈ.കൾക്ക് (BTS ആരാധകർ) പ്രതീക്ഷിക്കാം. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി, ഏഴ് അംഗങ്ങളായ ആർ.എം., ജിൻ, ഷുഗ, ജെ-ഹോപ്, ജിമിൻ, വി, ജങ്കൂക്ക് എന്നിവർ വീണ്ടും ഒത്തുചേർന്ന് ആഗോള വേദി കീഴടക്കാൻ തയ്യാറെടുക്കുകയാണ്. ബിടിഎസ്സിന്റെ 2026-ലെ തിരിച്ചുവരവ് Read More…
അവർ വീണ്ടും ഒത്തു ചേർന്നാൽ! മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ Read More…
നഖങ്ങളില്‍ നെയിൽ പോളിഷ് ഇട്ട് ബൈക്ക് ഓടിക്കുന്ന നായ്ക്കുട്ടി; പ്രതിഷേധവുമായി മൃഗസ്നേഹികൾ- വൈറൽ വീഡിയോ
നായയുടെ നഖങ്ങളിൽ ഒരു സ്ത്രീ നെയില്‍ പോളിഷ് ചെയ്യുന്നതിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്. നെയിൽ പോളിഷ് ഉപയോഗിക്കുന്നത് വളർത്തു മൃഗങ്ങളുടെ ചർമ്മത്തിന് ദോഷകരമായേക്കാം എന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് മൃഗസ്നേഹികൾ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പങ്കുവെച്ചു. വൈറൽ വീഡിയോ: ഡോഗേഷ് ഭയ്യ എന്നു വിളിക്കപ്പെടുന്ന നായയാണ് ഈ വീഡിയോയിലെ ഹീറോ. വീഡിയോ ആരംഭിക്കുമ്പോൾ, ഡോഗേഷ് വളരെ ക്ഷമയോടെ ഇരിക്കുന്നു. ഒരു യുവതി ശ്രദ്ധയോടെ അവന്റെ ചെറിയ കാല്‍ നഖങ്ങളിൽ നെയിൽ പോളിഷ് ഇട്ടു കൊടുക്കുന്നു. ശാന്തനായും, ഏകാഗ്രതയോടെയും, സഹകരിക്കുന്ന ഡോഗേഷിനെ Read More…
ടില്ലി നോര്‍വുഡ് സുന്ദരി, മികച്ച അഭിനേത്രി ; ഹോളിവുഡിലെ ആദ്യത്തെ ജീവനില്ലാത്ത നടി !
ഹോളിവുഡ് ഏജന്റുമാര്‍ കരാര്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്ന, നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ച ഒരു അഭിനേത്രിയാണ് ടില്ലി നോര്‍വുഡ്. നടിയും ടെക്‌നോളജിസ്റ്റുമായ എലൈന്‍ വാന്‍ ഡെര്‍ വെല്‍ഡെ സ്ഥാപിച്ച എഐ ടാലന്റ് സ്റ്റുഡിയോ ആയ ‘സിക്കോയ’ ആണ് ഈ കഥാപാത്രത്തെ വികസിപ്പിച്ചത്. ടില്ലി നോര്‍വുഡിന് വേണ്ടി ഒരു ഏജന്റിനെ നിയമിക്കാനൊരുങ്ങുകയാണ് എലൈന്‍. അങ്ങിനെ സംഭവിച്ചാല്‍ ഒരു ഏജന്റ് വഴി പ്രൊഫഷണല്‍ കരാര്‍ നേടുന്ന ആദ്യത്തെ എഐ-നിര്‍മ്മിത അഭിനേത്രിയായി ടില്ലി നോര്‍വുഡ് മാറിയേക്കാം. സാധാരണയായി മനുഷ്യരായ അഭിനേതാക്കള്‍ക്ക് മാത്രമാണ് ഇത്തരം Read More…
ഈഗോ ; ‘ശക്തിമാന്‍’ സിനിമയും വിട്ട് രണ്‍വീര്‍, രണ്ടുവര്‍ഷം പോയെന്ന് ബേസില്‍
ഹിറ്റ് ടെലിവിഷന്‍ ഷോ ശക്തിമാന്റെ ഓണ്‍-സ്‌ക്രീന്‍ പതിപ്പിനെ ‘ഈഗോ ’ ബാധിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റമായ രണ്‍വീര്‍ സിംഗുമായുള്ള പ്രൊജക്ട് തന്നെ ഉപേക്ഷിക്കുന്ന നിലയിലായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ . മുകേഷ് ഖന്ന അഭിനയിച്ച ഐക്കണിക് ടിവി ഷോയുടെ സിനിമാ പതിപ്പായ രണ്‍വീര്‍ സിങ്ങിന്റെ സൂപ്പര്‍ഹീറോ ചിത്രം, രണ്‍വീറും സംവിധായകന്‍ ബേസില്‍ ജോസഫും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഉപേക്ഷിച്ചെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബോളിവുഡിന്റെ ഊതിപ്പെരുപ്പിച്ച ഈഗോകള്‍, ഉയര്‍ന്ന ബജറ്റ്, Read More…
സല്‍മാന്‍ഖാനെ ആദ്യം വിളിച്ചത് ‘അങ്കിള്‍’ എന്ന് ; സൂപ്പര്‍താരത്തിന്റെ ആദ്യ കാഴ്ചയെക്കുറിച്ച് കാജള്‍
സല്‍മാന്‍ഖാനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ താന്‍ അദ്ദേഹത്തെ ‘സല്‍മാന്‍ അങ്കിള്‍’ എന്നാണ് വിളിച്ചതെന്ന് ബോളിവുഡ് നടി കാജല്‍. സല്‍മാനെ ആദ്യമായി കാണുമ്പോള്‍ തനിക്ക് 12 വയസ്സായിരുന്നു പ്രായമെന്നും നടി പറഞ്ഞു. കാജലിന്റെ പിതാവ് ഷോമു മുഖര്‍ജിയുമായി തനിക്ക് വലിയ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സല്‍മാന്‍ഖാനും മറുപടി നല്‍കി. നടിമാരായ കാജലും ട്വിങ്കിള്‍ഖന്നയും ഒരുമിച്ച് അവതരിപ്പിക്കുന്ന ‘ടൂ മച്ച്’ എന്ന ടോക്ക് ഷോയുടെ ആദ്യ എപ്പിസോഡിലായിരുന്നു സല്‍മാന്റെയും കാജോളിന്റെ ഓര്‍മ്മ പങ്കുവെയ്ക്കപ്പെട്ടത്. ആദ്യ എപ്പിസോഡിലെ അതിഥികള്‍ നടന്മാരായ സല്‍മാന്‍ ഖാനും ആമിര്‍ Read More…
മധുവിനെക്കുറിച്ച് വേണുഗോപാൽ പറഞ്ഞത് അസത്യം, പാതി കേട്ടത് പൊലിപ്പിച്ച് ഗോസിപ്പെഴുതരുത്; വിമർശനവുമായി ശ്രീകുമാരൻ തമ്പി
92വയസ്സിലെത്തിയ നടനും സംവിധായകനും നിര്‍മാതാവുമായ മധുവിന് ജന്മദിനാശംസകൾ നേരുന്നു കൊണ്ട് ഗായകൻ ജി വേണുഗോപാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മധുവിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് പോസ്റ്റിൽ വേണുഗോപാൽ എഴുതിയതെന്നും വ്യക്തമായ ധാരണയില്ലാതെ പ്രമുഖരായ വ്യക്തികളെക്കുറിച്ച് പലപ്പോഴും തെറ്റായ കാര്യങ്ങൾ വേണുഗോപാൽ എഴുതാറുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വേണുഗോപാൽ എഴുതിയതെല്ലാം തെറ്റാണെന്നും ശ്രീകുമാരൻ തമ്പി Read More…














