Movie News

ഈ മലയാള സൂപ്പര്‍സ്റ്റാറിന്റെ 14 സിനിമകള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തു; എല്ലാം വമ്പന്‍ ഹിറ്റുകള്‍

ബോളിവുഡ് സിനിമകള്‍ പലപ്പോഴും പ്രശസ്ത സിനിമകളുടെ റീമേക്കുകളാണെന്നും ഈ സിനിമകളില്‍ നിരവധി താരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ നമ്മുടെ മലയാളത്തിലെ ഒരു താരത്തിന്റെ മിക്ക ഹിറ്റ് സിനിമകളും ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. മറ്റാരുമല്ല ആ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ മലയാളികളുടെ ചരിഞ്ഞ അദ്ഭുതം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ തന്നെയാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാലിന്റെ പതിനാല് സിനിമകള്‍ ഹിന്ദിയില്‍ മാത്രം, വിവിധ വിഭാഗങ്ങളിലായി റീമേക്ക് ചെയ്തിട്ടുണ്ട്. ഇത് സിനിമ വ്യവസായത്തിലെ വലിയ താരങ്ങള്‍ക്കിടയില്‍ പോലും Read More…

Movie News

ആദ്യചിത്രം സൂപ്പര്‍ഹിറ്റ്; പക്ഷേ, പിന്നീട് ആരും തന്നെ വിളിച്ചില്ലെന്ന് അല്ലു അര്‍ജുന്‍

സംവിധായകന്‍ സുകുമാറും അല്ലു അര്‍ജുനും ഒരുമിക്കുന്ന ‘പുഷ്പ 2: ദ റൂള്‍’ അല്ലുആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഒരു സൂപ്പര്‍താരമായി ഇപ്പോള്‍ ആരാധകര്‍ കാണുന്നുണ്ടെങ്കിലും ഒരു കാലത്ത് ഒരാളും തിരിഞ്ഞുനോക്കാത്ത ആളായിരുന്നു താനെന്നും അതില്‍ നിന്നും തന്നെ തിരക്കുള്ള താരത്തിലേക്ക് ഉയര്‍ത്തിയത് സുകുമാറാണെന്നും താരം പറഞ്ഞു. സൂപ്പര്‍ഹിറ്റായ അരങ്ങേറ്റ സിനിമയ്ക്ക് ശേഷം തന്നെ ഒരു നടനായി പോലും ആരും പരിഗണിക്കുകയോ സിനിമകള്‍ തന്റെ വഴിക്ക് വരികയോ ഉണ്ടായില്ല. പുഷ്പ2 ലെ ശ്രീലീല അവതരിപ്പിക്കുന്ന Read More…

Movie News

അമീര്‍ഖാന്റെ സഹോദരന് സിനിമ മടുത്തു; കൃഷിചെയ്യാനും കാലി വളര്‍ത്താനുമായി ഗ്രാമത്തിലേക്ക് പോയി

അമീര്‍ഖാന്‍ നായകനായ ഖയാമത്ത് സേ ഖയാമത് തക്, ജോ ജീതാ വോഹി സിക്കന്ദര്‍ തുടങ്ങിയ ഐക്കണിക് ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മന്‍സൂര്‍ ഖാന്‍, സിനിമാ വ്യവസായത്തിലെ വിജയത്തിന്റെ പര്യായമായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ സിനിമയില്‍ ബോറടിച്ച അദ്ദേഹം കരിയര്‍ ഉപേക്ഷിച്ച് കൂടുതല്‍ ലളിതമായ ജീവിതശൈലി സ്വീകരിച്ചു ജീവിതം വഴിതിരിച്ചുവിട്ടു. ഇപ്പോള്‍ തമിഴ്‌നാട്ടിലെ കുനൂരില്‍ ശാന്തമായ ജീവിതം ആസ്വദിക്കുന്നു. ഇന്ന്, തമിഴ്നാട്ടിലെ കൂനൂരിലെ ശാന്തമായ മലനിരകളിലാണ് മന്‍സൂര്‍ താമസിക്കുന്നത്, അവിടെ അദ്ദേഹം ഒരു ചീസ് ഫാമും ഫാം-സ്റ്റേയും Read More…

Movie News

‘സെക്കന്‍ഡ് ഹാന്‍ഡ്, യൂസ്ഡ്, വേസ്റ്റ്.. ; വിവാഹമോചനത്തെക്കുറിച്ച് നടി സാമന്താ റൂത്ത് പ്രഭൂ

നടന്‍ നാഗചൈതന്യയമായുള്ള വിവാഹമോചനത്തിന് ശേഷം തനിക്ക് ലഭിച്ചിരുന്ന ലേബലുകള്‍ സെക്കന്റ്ഹാന്റെന്നും പാഴായ ജീവിതമെന്നുമൊക്കെയായിരുന്നെന്നും എന്നാല്‍ അതുണ്ടാക്കുന്ന വിഷമത്തില്‍ നിന്നും താന്‍ മോചിതയായെന്നും നടി സാമന്താറൂത്ത് പ്രഭു. ഒരു അഭിമുഖത്തിലാണ് നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന്റെ വീഴ്ചയെക്കുറിച്ച് സാമന്ത റൂത്ത് പ്രഭു തുറന്നുപറഞ്ഞത്. ഗലാറ്റ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, വിവാഹ ഗൗണ്‍ പുനര്‍നിര്‍മ്മിക്കുകയും അത് വസ്ത്രമാക്കി മാറ്റുകയും ചെയ്തതിന് പിന്നിലെ ചിന്തയെക്കുറിച്ച് സാമന്തയോട് ചോദിച്ചപ്പോഴായിരുന്നു നടിയുടെ മറുപടി. ”ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോള്‍, അതില്‍ ഒരുപാട് നാണക്കേടും കളങ്കവും പേറേണ്ടി Read More…

Movie News

സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന സിനിമകള്‍ ഞങ്ങളുടെ ഉത്തരവാദിത്വമാണ്; ‘അനിമലി’നെ കുറിച്ച് രണ്‍ബീര്‍ കപൂര്‍

രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും ഒടുവില്‍ റിലീസായ അനിമല്‍ (2023) സമീപകാലത്തെ ഏറ്റവും വിജയകരവും എന്നാല്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു. പിതാവിനോടുള്ള അഭിനിവേശത്തില്‍ പ്രതികാരമായി മാറുന്ന മകനെന്ന നിലയില്‍ കപൂറിന്റെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമ അക്രമത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും പേരില്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴും ചിത്രം ചര്‍ച്ചയാകുന്നുണ്ട്. തന്റെ മുത്തച്ഛനും ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ അന്തരിച്ച രാജ് കപൂറിന്റെ ജീവിതവും പ്രവര്‍ത്തനവും ആഘോഷിക്കുന്നതിനായി സമര്‍പ്പിച്ച ഒരു സെഷനില്‍ സംസാരിക്കാന്‍ രണ്‍ബീര്‍ കപൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് Read More…

Movie News

പുഷ്പ 2 റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായി അല്ലു അര്‍ജുന്‍ തംസ് അപ്പിന്റെ മുഖമായി മാറുന്നു

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ പ്രമുഖ ശീതളപാനീയ ബ്രാന്‍ഡായ തംസ് അപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ഒപ്പുവച്ചെന്ന് റിപ്പോര്‍ട്ട്. ഈ കരാറോടെ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബ്രാന്‍ഡ് അംബാസഡറായി താരം മാറിയിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്റെ 2021-ല്‍ പുറത്തിറങ്ങിയ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായ ‘പുഷ്പ: ദി റൂള്‍’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് താരത്തിന്റെ മൂല്യം വര്‍ദ്ധിച്ചത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗം വമ്പന്‍ ഹിറ്റായിരുന്നു. അല്ലു അര്‍ജുന്റെ മികച്ച നടനുള്ള Read More…

Featured Movie News

അവിവാഹിതനെന്ന് അര്‍ജുന്‍ കപൂര്‍ ;  പിന്നാലെ തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് പുതുക്കി മലൈക അറോറയും

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍ താന്‍ അവിവാഹിതനാണെന്ന് പ്രഖ്യാപിച്ച് ഏകദേശം ഒരു മാസത്തിന് ശേഷം ബോളിവുഡ് താരം മലൈക അറോറയും തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് പുതുക്കിയിരിയ്ക്കുകയാണ്. 2018-ലാണ് മലൈകയും അര്‍ജുനും ഡേറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരിക്കലും തുറന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ അവരുടെ അവധിക്കാലങ്ങളിലെ പ്രണയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ജന്മദിനങ്ങളില്‍ പരസ്പരം ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഇരുവരും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ പുറത്ത് വന്നത്. സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്റെ Read More…

Movie News

ശത്രുവിന്റെ ശത്രു മിത്രം…നയന്‍സിന്റെ വില്ലനായ ചിമ്പുവും ധനുഷും കണ്ടുമുട്ടി…!

ധനുഷും നയന്‍താരയും തമ്മിലുള്ള നിയമപോരാട്ടം തമിഴ്‌സിനിമാവേദിയില്‍ വന്‍ ചര്‍ച്ചയായതാണ്. ഇരുവരും ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അടുത്തിരുന്നിട്ടും പരസ്പരം മുഖത്തോടുമുഖം നോക്കാതെ ഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന് പറയുന്നത് പോലെ നടന്‍ ചിലമ്പരശനും ധനുഷും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ ശ്രദ്ധേയമാകുന്നു. ശനിയാഴ്ച ആകാശ് ബാസ്‌കരന്റെ കുടുംബ ചടങ്ങിനിടെ ധനുഷ് നയന്‍താരയുടെ മുന്‍ കാമുകന്‍ എന്നറിയപ്പെടുന്ന സിലംബരസന്‍ എന്ന സിമ്പുവുമായി ഇടപഴകുന്നതും ആലിംഗനം ചെയ്യുന്നതും കണ്ടു. ധനുഷും നയന്‍താരയും തമ്മിലുള്ള നിയമപ്രശ്‌നങ്ങള്‍ക്കിടയിലാണ് ഈ കൂടിക്കാഴ്ച Read More…

Movie News

ഇനി മുരുഗദോസും, വെങ്കട്പ്രഭുവും സുധകൊങ്കരയും ; ശിവകാര്‍ത്തികേയന്റെ പിന്നാലെ വമ്പന്‍ സംവിധായകര്‍

സമീപ വര്‍ഷങ്ങള്‍ ശിവകാര്‍ത്തികേയന് മികച്ച സമയമാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് യുടെ പിന്‍ഗാമിയായി സിനിമാവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്ന പേരാണ് ശിവകാര്‍ത്തികേയന്റേത്. അമരന്റെ വന്‍ വിജയത്തിന് പിന്നാലെ വമ്പന്‍ സംവിധാകയരുടെയും ബാനറുകളുടെയും സൂപ്പര്‍ ആക്ഷന്‍ സിനിമകള്‍ അനവധിയാണ് താരത്തിന്റെ പേരില്‍ അണിയറയിലുള്ളത്. എ ആര്‍ മുരുകദോസിനെപ്പോലെ ഉയര്‍ന്ന നിലവാരമുള്ള ഒരു ചലച്ചിത്ര സംവിധാകന്റെ ചിത്രമാണ് പട്ടികയില്‍ ആദ്യം. എസ്‌കെ 23 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന സിനിമയില്‍ രുക്മിണി വസന്ത് നായികയായി അഭിനയിക്കുമെന്ന് കേള്‍ക്കുന്നു. വിദ്യുത് ജംവാള്‍, ബിജു മേനോന്‍, വിക്രാന്ത്, Read More…