കഴിഞ്ഞ ചിത്രമായ അമരനിലൂടെ ബ്ലോക്ക്ബസ്റ്റര്‍ നേടിയ ശിവ കാര്‍ത്തികേയന്‍ തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. എന്നാല്‍ താരം ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകന്‍ ത്രിവിക്രം. അല്ലുഅര്‍ജുന്‍ ആറ്റ്‌ലീയുമായി കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ ത്രിവിക്രം തന്റെ അടുത്ത ചിത്രത്തിനായി മറ്റ് മുന്‍നിര താരങ്ങളെ തിരയാന്‍ തുടങ്ങി. തെലുങ്കിലും തമിഴിലും അമരന്റെ വന്‍ വിജയം കണ്ടപ്പോള്‍ ശിവ കാര്‍ത്തികേയനുമായി സഹകരിക്കാന്‍ ത്രിവിക്രം താല്‍പര്യം പ്രകടിപ്പിച്ചു. ഈ വര്‍ഷം ആദ്യം ത്രിവിക്രമിന്റെ ടീമും ശിവ കാര്‍ത്തികേയനും തമ്മില്‍ ചെന്നൈയില്‍ ഒരു മീറ്റിംഗ് നടന്നിരുന്നു. ത്രിവിക്രമിനൊപ്പം Read More…
തന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ ക്ഷേത്രമുണ്ടെന്ന് ഉര്‍വ്വശി റൗട്ടേല ; വിചിത്രവാദമെന്ന് പ്രതികരിച്ച് ആരാധകര്‍
നടി ഖുശ്ബുവിനും നയന്‍താരയ്ക്കുമെല്ലാം തമിഴ്‌നാട്ടില്‍ ആരാധകര്‍ ക്ഷേത്രം പണി കഴിപ്പിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ നടി ഉര്‍വ്വശി റൗട്ടേലയും ഇപ്പോള്‍ ഇതേ അവകാശവാദം ഉയര്‍ത്തുകയാണ്. ബദരീനാഥിനടുത്ത് ഉത്തരാഖണ്ഡില്‍ തന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ടെന്ന് അവര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ പ്രതികരണത്തിന് കാരണമായി. അഭിമുഖത്തിനിടെ ഉര്‍വശി പറഞ്ഞു, ‘എന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ ഒരു ക്ഷേത്രമുണ്ട്, ഒരാള്‍ ബദരീനാഥ് സന്ദര്‍ശിക്കുകയാണെങ്കില്‍, അതിനടുത്തായി ഒരു ‘ഉര്‍വ്വശി ക്ഷേത്രം’ ഉണ്ട്. ആളുകള്‍ അനുഗ്രഹങ്ങള്‍ക്കായി ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, Read More…
അഭിനേതാക്കളില്ല, ക്യാമറാമാനില്ല, സംഗീതജ്ഞരില്ല; പരീക്ഷണ സിനിമയായി ‘ലവ് യു’
കന്നഡ ചലച്ചിത്ര വ്യവസായം നിശ്ശബ്ദമായി ആഗോള ചരിത്രം സൃഷ്ടിക്കാനൊ രുങ്ങുകയാണ്. ഒരു മനുഷ്യന്‍ പോലും അഭിനയിക്കാത്ത ആദ്യത്തെ മുഴുനീള സിനിമയുമായി എത്തുകയാണ് സാന്‍ഡല്‍വുഡ്. പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ മുഴുനീള സിനിമയായ ‘ലവ് യു’ എന്ന പരീക്ഷണവുമായിട്ടാണ് അവരെത്തുന്നത്. വെറും 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ചിത്രം ഒരു സിനിമാ പരീക്ഷണം മാത്രമല്ല. അത് ചലച്ചിത്രനിര്‍മ്മാണത്തിന്റെ ഭാവിയിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ്. അഭിനേതാക്കളില്ല, സംഗീതജ്ഞരില്ല, ക്യാമറാമാന്‍മാരില്ല. വെറും രണ്ട് പേരും Read More…
ബോളിവുഡിലെ ഹിറ്റ് ജോഡി; ഷാരൂഖും കാജലും എന്തുകൊണ്ട് ഡേറ്റിംഗ് നടത്തിയില്ല?
കഭി ഖുഷി കഭി ഗം, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ, കുച്ച് കുച്ച് ഹോതാ ഹേ തുടങ്ങി അനിഷേധ്യമായ കെമിസ്ട്രി കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ബോളിവുഡിലെ ഏറ്റവും മികച്ച ഓണ്‍-സ്‌ക്രീന്‍ ദമ്പതിമാരാണ് ഷാരൂഖ് ഖാനും കാജോളും. രോഹിത് ഷെട്ടിയുടെ ദില്‍വാലെ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഹിറ്റ് ജോഡികളായിട്ടും എന്തുകൊണ്ടാണ് ഇരുവരും പരസ്പരം ഡേറ്റ് ചെയ്യാതിരുന്നത് എന്നാണ് ആരാധകര്‍ ചോദിച്ചത്. ഒരു പഴയ അഭിമുഖത്തില്‍, ഇരുവരും അവിവാഹിതരാണെങ്കില്‍ പരസ്പരം ഡേറ്റ് ചെയ്യുമായിരുന്നോ എന്ന് ചോദ്യത്തെ Read More…
ജാന്‍വി കപൂര്‍, ദിഷ പഠാനി, ശ്രദ്ധ കപൂര്‍ ; ആറ്റ്ലി-അല്ലു ചിത്രം ഗ്‌ളാമര്‍ മത്സരമോ?
സൂപ്പര്‍ഹിറ്റ് നായകനും സൂപ്പഹിറ്റ് സംവിധായകനും ഒരുമിക്കുന്നു എന്നത് വെച്ച് ആറ്റ്‌ലീയുടെ സംവിധാനത്തില്‍ വരാന്‍ പോകുന്ന അല്ലു അര്‍ജുന്‍ സിനിമ ഇപ്പോഴേ സംസാര വിഷയമായിട്ടുണ്ട്. എന്നാല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന സിനിമയെക്കുറിച്ച് മറ്റ് ചില വിവരങ്ങള്‍ കൂടി പുറത്തുവരികയാണ്. ചിത്രത്തില്‍ ബോളിവുഡിലെ മുന്‍നിര നായികമാരായ ജാന്‍വി കപൂര്‍, ദിഷ പഠാനി, ശ്രദ്ധ കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം 800 കോടി രൂപയുടെ ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. കലാനിധി മാരന്‍ Read More…
മോഹന്‍ലാലിന്റെ ദൃശ്യം- 3 മലയാള ത്തിലും ഹിന്ദിയിലും; അജയ്‌ദേവ് ഗണ്ണിന്റെ ഫ്രാഞ്ചൈ സിയ്ക്ക് പാരയാ കും
സംവിധായകന്‍ ജീത്തു ജോസഫും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ചേര്‍ന്ന് ദൃശ്യം 3 രണ്ടുഭാഷയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അതേസമയം ദൃശ്യത്തിന്റെ മൂന്നാം ഒരുക്കാന്‍ നില്‍ക്കുന്ന അജയ്‌ദേവ് ഗണ്ണിന്റെ ഫ്രാഞ്ചൈസിയ്ക്ക് മോഹന്‍ലാല്‍ ചിത്രം തിരിച്ചടിയാകുമോ? 2025 മെയ് മാസത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 2013 ല്‍ പുറത്തുവന്ന മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ ആദ്യ പതിപ്പ് 2015 ലാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അജയ്‌ദേവ് Read More…
ഷാരൂഖുമല്ല ബച്ചനുമല്ല; ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ നല്‍കിയത് ഈ നടന്‍
ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്രവേദിയില്‍ അടയാളപ്പെടുന്നു എന്ന നിലയില്‍ ബോളിവുഡ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. സാമ്പത്തികമായും സാംസ്‌ക്കാരിക മായും മാറ്റങ്ങള്‍ കൊണ്ടുവന്ന ഒട്ടേറെ സിനിമകളും അനേകം താരങ്ങളും വന്നുപോ കുകയും അരങ്ങുവാഴുകയും ചെയ്ത ബോളിവുഡില്‍ ഏറ്റവും ഹിറ്റുകള്‍ സൃഷ്ടിച്ച നടന്‍ ആരാണെന്നറിയാമോ? വേഗമേറിയതും സ്ഥിരതയുള്ളതുമായ ജോലി ഷെഡ്യൂളിന് പേരുകേട്ട സമീപകാല ബോളിവുഡ് നടനാണ് അക്ഷയ്. ഖിലാഡി, ബേബി, ഒ മൈ ഗോഡ് തുടങ്ങി നിരവധി ജനപ്രിയ സിനിമകള്‍ക്ക് അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹം ആകെ 125 സിനിമകള്‍ ചെയ്തിട്ടുള്ള അക്ഷയ്കുമാറിന് കരിയറില്‍ Read More…
നയന്‍സിനെ സ്വാധീനിച്ച തെന്നിന്ത്യന്‍ സൂപ്പര്‍താരമായിരുന്ന നാട്ടുകാരി, കോളേജ് മേറ്റ്, ആരാണ് ആ താരം?
പത്തനംതിട്ടയിലെ തിരുവല്ലയില്‍ നിന്നുള്ളയാള്‍ തെന്നിന്ത്യയിലെ മുഴുവന്‍ ഭാഷകളിലും തകര്‍പ്പന്‍ ഹിറ്റുകള്‍ നേടി ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയ നടി. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് വിശേഷണം കൂടുതല്‍ ആവശ്യമില്ല. എന്നാല്‍ നാട്ടുകാരിയായി തന്നെ വലിയ രീതിയില്‍ സ്വാധീനിച്ച മറ്റൊരു നടിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നയന്‍സ്. മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട മീരാജാസ്മിന്‍. ഒരിക്കല്‍ മലയാളത്തിലും തമിഴിലും വന്‍ഹിറ്റുകള്‍ സമ്മാനി്ച്ച മീരാജാസ്മിന്‍ നയന്‍താ രയ്ക്ക് തൊട്ടുമുമ്പ് തെന്നിന്ത്യയില്‍ താരറാണിയായ താരമാണ്. മീരാ ജാസ്മിനോടുള്ള ആരാധനയെക്കുറിച്ച് അടുത്തിടെ നടി നയന്‍താര തുറന്നുപറഞ്ഞു. കോളേജ് പഠനകാലത്ത് Read More…
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; കരീനാകപൂര്‍ നായികയാകുന്ന മേഘ്‌നയുടെ സിനിമ
വന്‍ വിവാദമുണ്ടാക്കിയ എല്‍ 2 എംപുരാനും ഇന്ത്യ മുഴുവന്‍ ശ്രദ്ധേയമായതോടെ ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടപ്പെട്ട പാന്‍ ഇന്ത്യന്‍ നടനായി മാറുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇടയ്ക്കിടെ ബോളിവുഡില്‍ മിന്നിമറയാന്‍ എത്തുന്ന താരം ബോളിവു ഡിലെ സൂപ്പര്‍നായിക കരീന കപൂറിനൊപ്പം അഭിനയിക്കാനൊരുങ്ങുന്നു. ഇരുവരും ദായ്‌റ എന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. മേഘ്‌ന ഗുല്‍സാറിന്റെ സിനിമയിലാണ് ഇരുവരും ഒരുമിക്കുന്നത്. ക്രൈംത്രില്ലര്‍ ജോണറില്‍ വരുന്ന സിനിമ കരീന കപൂറും പൃഥ്വിരാജും തമ്മിലുള്ള ആദ്യ ഒന്നിക്കലാണ്. മേഘ്ന ഗുല്‍സാറും കരീന കപൂറും അവസാനം ചെയ്ത സിനിമകള്‍ Read More…














