നടി തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും ഇരുവരും വേര്‍പിരിഞ്ഞതായി ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ ബ്രേക്കപ്പിന് ശേഷം പരസ്പരം പഴിചാരാനോ പ്രസ്താവന നടത്താനോ തയ്യാറാകാതെ ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം നിശബ്ദത പാലിക്കുകയാണ്. എന്നാല്‍ ഇരുവരുടേയും വേര്‍പിരിയലിന് കാരണം വിജയ് വീണ്ടും പ്രണയം കണ്ടെത്തിയെന്നും ഫാത്തിമ സന ഷെയ്ഖുമായി ഡേറ്റിംഗിലാണെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം ഇടയില്‍, തമന്ന ഭാട്ടിയ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ‘വിശ്വാസം’ എന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് പങ്കിടാന്‍ എത്തി. Read More…
‘കണ്ണപ്പ’യില്‍ അക്ഷയ് കുമാർ വാങ്ങിയത് 6 കോടി ! പ്രഭാസും മോഹൻലാലും വാങ്ങിയത് ……
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷ്ണു മഞ്ചു നായകനായ ചിത്രം ‘കണ്ണപ്പ’ ഇന്നലെ തിയേറ്ററുകളിൽ എത്തി. ഈ റിലീസിനെ ചുറ്റിപ്പറ്റി വലിയ ആവേശമായിരുന്നു. പലരും ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരുന്നത് മികച്ച അഭിനേതാക്കളുടെ സാന്നിധ്യമാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ഇവരെല്ലാം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഈ താരങ്ങൾക്ക് എത്ര പ്രതിഫലം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നോക്കാം. അക്ഷയ് കുമാർ ‘കണ്ണപ്പ’യിൽ അക്ഷയ് കുമാർ ശിവനെയാണ് അവതരിപ്പിക്കുന്നത്. 2023-ൽ പുറത്തിറങ്ങിയ Read More…
വീണ്ടും ഇടി പടമോ ? ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ
യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച Read More…
50 വര്‍ഷത്തിന് ശേഷം ഷോലെ വരുന്നു; ആദ്യം ചിത്രീകരിച്ച പുതിയ ക്‌ളൈമാക്‌സുമായി
ഇന്ത്യന്‍ സ്‌ക്രീനുകളില്‍ വ്യത്യസ്തതയുടെ വിസ്‌ഫോടനം നടത്തിയ ബോളിവുഡ് സൂപ്പര്‍ഹിറ്റ് ഷോലെ 50 വര്‍ഷത്തിന് ശേഷം ഗംഭീരമായ തിരിച്ചുവരവ് നടത്തുന്നു. ഇന്ത്യന്‍ ചലച്ചിത്രചരിത്രത്തിലെ ഒരു നാഴികക്കല്ലായ രമേഷ് സിപ്പിയുടെ 1975-ലെ മാഗ്‌നം ഓപസിന്റെ പുതിയ പതിപ്പ് വെള്ളിയാഴ്ച ഇറ്റലിയിലെ ബൊലോഗ്‌നയില്‍ നടക്കുന്ന സിനിമാ റെട്രോവിറ്റോ ഫെസ്റ്റിവലില്‍ അതിന്റെ വേള്‍ഡ് പ്രീമിയര്‍ നടത്തും. ആദ്യം ചിത്രീകരിച്ച ഒറിജിനല്‍ ക്‌ളൈമാക്‌സോടെയാണ് സിനിമ പ്രേക്ഷകരെ തേടിയെത്തുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മേളകളിലൊന്നായ പിയാസ മാഗിയോറിലെ ഫെസ്റ്റിവലിന്റെ ഐതിഹാസിക ഓപ്പണ്‍ എയര്‍ സ്‌ക്രീനിലാണ് ഈ Read More…
സിനിമയില്‍ എത്തും മുമ്പ് കരീന ‘മൈക്രോ കംപ്യൂട്ടര്‍’ പഠിച്ചു ; അതും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍
സ്‌ക്രീനിലും ജീവിതത്തിലും ആകര്‍ഷകത്വത്തിനും കഴിവിനും ധീരമായ തിരഞ്ഞെടുപ്പുകള്‍ക്കും പേരുകേട്ട ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ടതും വിജയിച്ചതുമായ നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ അവര്‍ മികച്ച സിനിമാനടിയായി മാറുന്നതിന് മുമ്പ് ഇന്ത്യയിലെ അനേകരുടെ സ്വപ്‌ന കോളേജുകളിലൊന്നായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിച്ചിട്ടുണ്ടെന്നറിയാമോ? അതും ‘മൈക്രോ കംപ്യൂട്ടര്‍’ വിഷയം. യൂട്യുബിലെ ഒരു അഭിമുഖത്തിലാണ് നടി അഭിമാനത്തോടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഞാന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മൈക്രോ കമ്പ്യൂട്ടറുകള്‍ പഠിച്ചു.” കപൂര്‍ കുടുംബത്തില്‍ ആദ്യമായി ഹാര്‍വാര്‍ഡിലേക്ക് പോയത് താനാണെന്നും Read More…
10-ാംക്ലാസ്സില്‍ കണക്കിന് നൂറില്‍ നൂറ്; ഫിസിക്‌സിന് 90; നടി സാമന്തയു ടെ മാര്‍ക്ക്‌ലിസ്റ്റ് വൈറലാകുന്നു
പത്താംക്ലാസ്സ് മാര്‍ക്ക് ലിസ്റ്റ് കൂടുതല്‍പേര്‍ക്കും പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ഒന്നായിരിക്കും. ഗൃഹാതുരത്വം നിറയ്ക്കുന്ന ആ ഓര്‍മ്മ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് നടി സാമന്താറൂത്ത് പ്രഭുവിന്റെ കാര്യത്തിലാണ്. നടിയുടെ ഓണ്‍ലൈനില്‍ പങ്കുവെ യ്ക്കപ്പെട്ടിട്ടുള്ള പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ്! സോഷ്യല്‍ മീഡിയയില്‍ വന്‍ശ്രദ്ധ നേടുന്നു. സ്‌കൂള്‍ കാലത്ത് സാമന്ത പഠിക്കാന്‍ എത്രമാത്രം മിടുക്കിയാണെന്ന് ഈ സ്‌കോര്‍ഷീറ്റ് കാണിക്കുന്നു. എല്ലാ വിഷയത്തിനും താരം മോശമല്ലാത്ത മാര്‍ക്കുകളാണ് മേടിച്ചിരി ക്കുന്നത്. ഗ്രേഡുകള്‍ താരത്തിന്റെ അത്ര അറിയപ്പെടാത്തതും പഠനാത്മകവുമായ വശം വെളിപ്പെടുത്തിയതോടെ പലരും അവളെ Read More…
തഗ്ഗ് ലൈഫിന് കിട്ടിയത് വന്‍ തിരിച്ചടി ; ഭാഷാവിവാദത്തിന് പിന്നാലെ 30 കോടി നഷ്ടം
നടന്‍ കമല്‍ഹാസന്റെ തഗ് ലൈഫും സിലംബരശനെ നായകനാക്കി ബോക്സ് ഓഫീസില്‍ വന്‍ നഷ്ടം നേരിടുമ്പോള്‍ കന്നഡത്തില്‍ മാത്രം സിനിമയ്ക്ക് 30 കോടി രൂപ നഷ്ടം വന്നതായി റിപ്പോര്‍ട്ട്. ഭാഷയെക്കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശമാണ് തിരിച്ചടിയായത്. കര്‍ണാടകാ ഹൈക്കോടതിയില്‍ സിനിമയ്ക്ക് അനുകൂലമായ വിധി ലഭിച്ചിട്ടും സിനിമ വന്‍ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. സംവിധായകന്‍ മണിരത്നത്തിന്റെ തഗ് ലൈഫ് കമല്‍ഹാസനും സിലംബരസന്‍ ടി.ആറും അഭിനയിച്ച ജൂണ്‍ 5 ന് തീയറ്ററുകളില്‍ എത്തിയിരുന്നു. കന്നഡ ഭാഷയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രത്തിന് Read More…
റാമോജിറാവു ഫിലിം സ്റ്റുഡിയോ പ്രേതബാധയുള്ള സ്ഥലമാണോ? കാജലിന്റെ പ്രസ്താവനയില്‍ വന്‍ചര്‍ച്ച
റാമോജിറാവു ഫിലിം സ്റ്റുഡിയോ പ്രേതബാധയുള്ള സ്ഥലമാണെന്ന ബോളിവുഡ് നടി കാജലിന്റെ പ്രസ്താവന ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിവിടുന്നു. തന്റെ വരാനിരിക്കുന്ന ഹൊറര്‍ ചിത്രമായ ‘മാ’ പ്രൊമോഷന്‍ ചെയ്യുന്നതിനിടയില്‍ നടി നടത്തിയ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ എത്തിയിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്‌സുകളില്‍ ഒന്നായ റാമോജിറാവുവിനോടുള്ള ബോളിവുഡിന്റെ അസൂയയാണ് കാജല്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്‌സുകളിലൊന്നായ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി യഥാര്‍ത്ഥത്തില്‍ പ്രേതബാധയുള്ളതായി കരുതുന്നെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. Read More…
ഷാരൂഖിന്റെ കിംഗില്‍ വമ്പന്‍ ആക്ഷന്‍രംഗം; ചിത്രീകരണത്തിന് 200 സ്റ്റണ്ട്മാന്‍മാര്‍
ജവാന്റെയും പത്താന്റെയും വന്‍ വിജയത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ കിംഗിലൂടെ ആക്ഷന്‍ ജോണറിലേക്ക് ശക്തമായി തിരിച്ചുവരാന്‍ ആലോചിക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ത്രില്ലറിന്റെ ചിത്രീകരണം അടുത്തിടെ ഒരു വിദേശ ജയിലില്‍ ആരംഭിച്ചു. മൂന്ന് ഹോളിവുഡ് സ്റ്റണ്ട് വിദഗ്ദ്ധരാണ് കൈകാര്യം ചെയ്യുന്നത്. ജൂണ്‍ 15 ന് 200 ഓളം സ്റ്റണ്ട് പെര്‍ഫോമര്‍മാരെ ഉള്‍പ്പെടുത്തിയായിരുന്നു രംഗം ചിത്രീകരിച്ചത്. ഇത് ഒരു തീവ്രമായ ആക്ഷന്‍ സീക്വന്‍സാണ്, ഇത് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കും. ഒരു Read More…














