Movie News

ഇന്ത്യയിലെ ആദ്യ 100 കോടി ക്ലബ്ബിലെത്തിയ സിനിമ ഏതാണെന്നറിയാമോ?

ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ 100 കോടി ക്ലബ്ബ് ഒരു വലിയ കാര്യമല്ല. പക്ഷേ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അതൊരു വലിയ കാര്യമായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ സിനിമ ഏതാണെന്നറിയാമോ? 1980 കളില്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. പക്ഷേ ഇത് ഗജിനിയോ ത്രി ഇഡിയറ്റ്‌സോ ദംഗലോ ഒന്നുമല്ല. മിഥുന്‍ ചക്രവര്‍ത്തിയുടെ 1982 ലെ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രമാണ് 100 കോടി രൂപ കടന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമ എന്ന് പറയപ്പെടുന്നു. 1982-ല്‍ Read More…

Movie News

രണ്‍വീര്‍സിംഗ് – സാറാ അര്‍ജുന്‍ പ്രണയം ; ധുരന്ധറിലെ പ്രണയം ആരാധകര്‍ക്ക് ബോധിച്ചില്ല

ബോളിവുഡില്‍ അനേകം ആരാധകരുള്ള നടനാണ് രണ്‍വീര്‍ സിങ്ങ്. അദ്ദേഹത്തിന്റെ നാല്‍പ്പതാം പിറന്നാളിനോടനുബന്ധിച്ച്, ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ ധുരന്ധറിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. ടീസര്‍ ആവേശം ജനിപ്പിച്ചെങ്കിലും അതില്‍ നായികയായി കാണിച്ചിരിക്കുന്ന സാറാ അര്‍ജുന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ചിത്രത്തിലെ നായികയായ 20 കാരി തമിഴ് നടി സാറാ അര്‍ജുന്റെ കഥാപാത്രത്തെ ടീസര്‍ വെളിപ്പെടുത്തിയിരിക്കുന്നതാണ് ആരാധകരുടെ അനിഷ്ടം സമ്പാദിച്ചിരിക്കുന്നത്. സിനിമ 2025 ഡിസംബര്‍ 5 ന് റിലീസ് തീയതി സ്ഥിരീകരിച്ചിരിക്കെ രണ്ട് പ്രധാന Read More…

Movie News

‘അമ്മ’യുടെ പ്രസിഡന്റ്‌: വിജയരാഘവന്റെയും കുഞ്ചാക്കോ ബോബന്റെയും പേര്‌ പരിഗണനയില്‍

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ വിജയരാഘവന്റെയും കുഞ്ചാക്കോ ബോബന്റെയും പേരുകള്‍ പരിഗണനയില്‍. ബാബുരാജ്‌ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക്‌ മത്സരിച്ചേക്കും. പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ മത്സരം ഒഴിവാക്കി ഇരുപാനലുകളായി തെരഞ്ഞെടുപ്പ്‌ നടത്താനാണു നീക്കം. തെരഞ്ഞെടുപ്പ്‌ ഓഗസ്‌റ്റ് 15ന്‌ ഇടപ്പള്ളി ലുലു മാരിയറ്റില്‍ നടക്കും. നിലവിലുള്ള എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. ജോമോള്‍ ഒഴികെയുള്ള വനിത അംഗങ്ങള്‍ വീണ്ടും മത്സരിച്ചേക്കും. അന്‍സിബ, അനന്യ, സരയു, ശ്വേതാ മേനോന്‍ എന്നിവരാണ്‌ നിലവിലുള്ളത്‌. കഴിഞ്ഞമാസം ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി പുനരുജീവിപ്പിക്കണമെന്ന്‌ Read More…

Movie News

ദിലീപ് ചിത്രം ‘ഭ.ഭ.ബ.’യുടെ ഓവർസീസ് അവകാശത്തിന് റെക്കോർഡ് തുക

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം ‘ഭ.ഭ.ബ’ യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക് സ്വന്തമാക്കി ഫാർസ് ഫിലിംസ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങലിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കർ ആണ്. ദിലീപിന്റെ ഭാഗ്യ ദിനമായി അറിയപ്പെടുന്ന ജൂലൈ നാലിന് ചിത്രത്തിന്റെ ഒരു പ്രധാന അപ്‌ഡേറ്റും പുറത്തു വരുന്നുണ്ട്. ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് വിതരണാവകാശ തുകയാണ് ഈ ചിത്രത്തിന് Read More…

Featured Movie News

835 കോടി! ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ ; ഓസ്‌കാര്‍ ജേതാവിന്റെ വിഎഫ്എക്‌സ്

ഒരു ഇന്ത്യന്‍ സിനിമയ്ക്ക് 100 കോടി വലിയ ബജറ്റായി കണക്കാക്കിയിരുന്ന കാലം കഴിഞ്ഞു. ഇന്ന്, സ്ട്രീമിംഗിനായി ഉദ്ദേശിച്ച സിനിമകള്‍ ഇരട്ടി വിലയ്ക്ക് നിര്‍മ്മിക്ക പ്പെടുന്നു. ഏറ്റവും വലിയ ഇന്ത്യന്‍ സിനിമകള്‍ അവയുടെ ബജറ്റും സ്‌കെയിലും കൊണ്ട് ഹോളിവുഡ് നിര്‍മ്മാണങ്ങളോടാണ് മത്സരിക്കുന്നത്. വളരെ വേഗം, ഏറ്റവും ചെലവേ റിയ ഇന്ത്യന്‍ സിനിമയുടെ ആവരണം മാറാന്‍ പോകുന്നു, രാജ്യത്തെ ആദ്യത്തെ 100 മില്യണ്‍ ഡോളര്‍ നിര്‍മ്മാണത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് സിനിമ. നിതേഷ് തിവാരിയുടെ രാമായണത്തിന്റെ ചലച്ചിത്രാവിഷ്‌കാരം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന Read More…

Movie News

‘പിരിഞ്ഞെങ്കിലും വാര്‍ദ്ധക്യത്തിൽ ഒന്നിച്ച് ജീവിക്കാൻ അച്ഛനുമമ്മയും ആഗ്രഹിച്ചതിന്റെ കാരണം ഇതാണ്’

വേര്‍പിരിഞ്ഞിട്ട്‌ 37 വര്‍ഷത്തിനുശേഷം ബോളിവുഡ്‌ താരങ്ങളായ റണ്‍ധീര്‍ കപൂറും ബബിതയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. മകളും ബോളിവുഡ്‌ താരവുമായ കരീനാ കപുറാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. ബോളിവുഡ്‌ താരം രാജ്‌ കപൂരിന്റെ മകനാണു റണ്‍ധീര്‍. റണ്‍ധീറിന്റെയും ബബിതയുടെയും പ്രണയ വിവാഹമായിരുന്നു. 37 വര്‍ഷം മുമ്പാണ്‌ ഇരുവരും വേര്‍പിരിഞ്ഞത്‌. പക്ഷേ, വിവാഹമോചനം നേടിയിരുന്നില്ല. അവര്‍ വാര്‍ദ്ധക്യകാലം ഒരുമിച്ച്‌ ചെലവഴിക്കാന്‍ തീരുമാനിച്ചതായി കരീന പറഞ്ഞു. കരിഷ്‌മയ്‌ക്കും തനിക്കുംവേണ്ടിയാണ്‌ ആ തീരുമാനമെന്ന്‌ അവര്‍ പറഞ്ഞു. പിതാവ്‌ രാജ്‌ കപൂറിന്റെ സിനിമയായ സംഗത്തിന്റെ സെറ്റില്‍വച്ചാണു Read More…

Movie News

‘വിട്ടുവീഴ്ച വേണ്ടി വരും, ഇ-മെയിലിന് മറുപടി രേഖയാകും’; ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച്ച് അനുഭവവുമായി ബർഖ സിംഗ്

ഡിജിറ്റല്‍ മേഖലയില്‍ തന്റേതായ ഇടം നേടിയ ശേഷം സിനിമാ വ്യവസായത്തിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ് നടി ബര്‍ഖാസിംഗ്. അടുത്തിടെ, ദി സബര്‍മതി റിപ്പോര്‍ട്ടിലെ പ്രകടനത്തിലൂടെ അവര്‍ വലിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്തു. വെബ്സീരീസ്, ടെലിവിഷന്‍, സിനിമ തുടങ്ങി എല്ലാം ചെയ്ത നടി, ദക്ഷിണേന്ത്യ യില്‍ നിന്ന് നേരിട്ട കാസ്റ്റിംഗ്കൗച്ചിംഗിനെ പറ്റി തുറന്നുപറഞ്ഞു. ‘വിട്ടുവീഴ്ച ചെയ്താല്‍ അവസരം’ എന്ന് ആവശ്യപ്പെട്ട് ഒരു ഇ-മെയില്‍ ലഭിച്ച ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി. കാസ്റ്റിംഗ് കൗച്ച് നേരിട്ട് മുഖത്ത് നേരിട്ടിട്ടില്ലെന്നും എന്നാല്‍ അത് Read More…

Movie News

വിജയ് യുടെ ഭാര്യയുമായി നല്ല ബന്ധം ; സച്ചിന്‍ സിനിമയുടെ കാലത്തെ പരിചയത്തെക്കുറിച്ച് ജനലിയ ഡിസൂസ

തന്റെ കടുത്ത തമിഴ് ആരാധകര്‍ക്ക് ജനലിയ ഡിസൂസ ഇപ്പോഴും ഹാസിനിയാണ്. അടുത്തിടെ നടി ദളപതി വിജയ്, ഭാര്യ സംഗീത എന്നിവരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു. താന്‍ സംഗീതയെ കണ്ടുമുട്ടിയ സമയവും വിജയ് നായകനായ സച്ചിന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അവര്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടുവെന്നും ജെനീലിയ അനുസ്മരിച്ചു. ഏപ്രില്‍ 18 ന് തിയേറ്ററുകളില്‍ എത്തിയ സച്ചിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് വീണ്ടും റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ജെനീലിയയോട് ചോദിച്ചപ്പോഴായിരുന്നു വിജയ് യും ഭാര്യയുമായി തനിക്കുണ്ടായിരുന്ന ബോണ്ടിംഗിനെക്കുറിച്ച് നടി പറഞ്ഞത്. Read More…

Featured Movie News

300 സിനിമകള്‍ ചെയ്തു, അഞ്ച് വിവാഹം കഴിച്ചു, ബച്ചനൊപ്പം അഭിനയിച്ചു ; എന്നിട്ടും ഒറ്റപ്പെട്ട് മരിച്ചു

ബോളിവുഡില്‍ 300 ലിധികം സിനിമകള്‍ ചെയ്യുകയും അഞ്ചു ജീവിതപങ്കാളികള്‍ ഉണ്ടായിട്ടും ഒടുവില്‍ ഒറ്റപ്പെട്ടു മരിക്കുകയും വിസ്മൃതിയിലേക്ക് പോകുകയും ചെയ്തു. 1980 കളിലും 1990 കളിലും ബോളിവുഡിലെ ഏറ്റവും അംഗീകൃത വില്ലന്മാരില്‍ ഒരാളായിരുന്നു മഹേഷ് ആനന്ദ്. സൗന്ദര്യവും ആയോധന കലയുടെ പശ്ചാത്തലവുമുള്ള അദ്ദേഹം മിക്കവാറും സൂപ്പര്‍താരങ്ങളുടെ വില്ലനായിരുന്നു. അമിതാഭ് ബച്ചന്‍, ഗോവിന്ദ, സഞ്ജയ് ദത്ത് തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ ഭീഷണിപ്പെടുത്തുന്ന എതിരാളികളായി അഭിനയിച്ചു. ഷഹെന്‍ഷാ, കൂലി നമ്പര്‍ 1, ഗുംറ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ശക്തമായ സ്‌ക്രീന്‍ സാന്നിധ്യം പ്രദര്‍ശിപ്പിച്ചു. Read More…