തെന്നിന്ത്യയില്‍ കൈനിറയെ അവസരങ്ങളുള്ള നയന്‍താരയെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം നിലയില്‍ സിനിമ വിജയിപ്പിക്കാനുള്ള ശേഷി കൊണ്ട് അവര്‍ ആ പേരിനെ അന്വര്‍ത്ഥമാക്കുകയും ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഓടിനടന്ന് അഭിനയിക്കുന്ന താരത്തിനെ ബോളിവുഡ് ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. അതുകൊണ്ടാണ് ജവാനിലൂടെ ബോളിവുഡില്‍ എത്തിയ നടിയുടെ ഹിന്ദിസിനിമയിലെ അരങ്ങേറ്റം ഇത്രയൂം താമസിച്ചത്. എന്നാല്‍ കൂടുതല്‍ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നടിക്ക് താല്‍പര്യമില്ലെന്നാണ് പുതിയ വിവരം. ഇതിന് കാരണമായത് ഷാരൂഖ് നായകനായി വന്‍ വിജയം വരിച്ച ‘ജവാന്‍’ സിനിമയും. ചിത്രത്തിലെ Read More…
അന്ന് രജനീകാന്തിന്റെ മകനായി അഭിനയിച്ചു, ആദ്യ പ്രതിഫലം 100 രൂപ; ഇന്ന് ഒരു സിനിമയ്ക്ക് 100 കോടി വാങ്ങുന്ന സൂപ്പര്‍താരം
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് ബോളിവുഡിലെ അഭിനേതാക്കളാണ്. ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെ പല മുന്‍നിര താരങ്ങളും 100 കോടി രൂപ വരെ പ്രതിഫലം ഈടാക്കുന്ന സാഹചര്യത്തില്‍ ബോളിവുഡ് സിനിമ ഏറ്റവും ചെലവേറിയതായി കണക്കാക്കുന്നു. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടന്മാരില്‍ ഒരാള്‍ക്ക് ആദ്യസിനിമയ്ക്ക് കിട്ടിയ പ്രതിഫലം വെറും 100 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഒരു സിനിമയ്ക്ക് 100 കോടി രൂപ വാങ്ങാന്‍ തക്കവിധം വമ്പന്‍ താരമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. Read More…
തെന്നിന്ത്യന്‍ താരറാണി തൃഷ വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്? വരന്‍ മലയാളി നിര്‍മ്മാതാവ്
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് തൃഷ കൃഷ്ണന്‍. സിനിമകള്‍ക്ക് ഒപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും വിവാദങ്ങളിലും വിവാഹ കിംവദന്തികളുടെയുമെല്ലാം തലക്കെട്ടുകള്‍ അവര്‍ പിടിക്കുന്നുണ്ട്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് യുമായുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ കേള്‍ക്കുന്ന പ്രധാന വര്‍ത്തമാനം നടി ഒരു മലയാളം നിര്‍മ്മാതാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എന്നാണ്. പിങ്ക്‌വില്ലയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വരനെയും വിവാഹത്തെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ലെന്നും അവര്‍ പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും ഇതുവരെ Read More…
വെള്ള പൈജാമയില്‍ കോഹ്‌ലി, കാഞ്ചിപുരം സാരിയില്‍ അനുഷ്‌ക
ഉത്തരേന്ത്യയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം വളരെ സജീവമായി നടക്കുകയാണ്. ഗണേഷ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് വീരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയുടേയും വീട്ടില്‍ പൂജ നടത്തിയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷില്‍ മീഡിയയില്‍ പങ്കുവച്ചു. ഇരുവരുടെയും വീട് ജമന്തിപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. പരിസ്ഥിതി സൗഹാര്‍ദ ഗണപതിയുടെ ചിത്രവും അവര്‍ പങ്കുവച്ചു? വെളുത്ത കുര്‍ത്ത പൈജമായ ധരിച്ച് വീരാട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. അനുഷ്‌ക ശര്‍മ്മ കാഞ്ചീപുരം സാരിയില്‍ സുന്ദരിയായിരുന്നു. എന്നാല്‍ മകള്‍ വാമികയുടെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിട്ടില്ല. ഇരുവരും എല്ലാവര്‍ക്കും Read More…
കാമുകനെ ചേര്‍ത്ത് പിടിച്ച് തമന്ന
കാമുകന്‍ വിജയ് വര്‍മ്മയ ചേര്‍ത്ത് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് തമന്ന. വിജയ് വര്‍മ്മയുെട വരാനിരിക്കുന്ന ചിത്രമായ ജാനേ ജാനിന്റെ പ്രത്യേക പ്രദര്‍ശനം തിങ്കളാഴ്ച മുംബൈയില്‍ വച്ച് നടന്നപ്പോഴായിരുന്നു വിജയ് വര്‍മ്മയും തമന്നയും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വിജയ് വര്‍മ്മയുടെ കാമുകിയും നടിയുമായ തമന്ന നടന് പൂര്‍ണ്ണ പിന്തുണയുമായി പ്രത്യേക പ്രദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ക്യാമറകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. കറുത്ത ഷര്‍ട്ടിനൊപ്പം പ്രിന്റ് ചെയ്ത സ്യൂട്ടാണ് വിജയ് ധരിച്ചിരുന്നത്. ഡെനിം വസ്ത്രമായിരുന്നു തമന്നയുടെ Read More…
പാഞ്ചാലിക്ക് 5 ഭര്‍ത്താക്കന്മാരേ ഉള്ളൂ.. പക്ഷെ എനിക്ക് 15 പേരുണ്ട്; വേദിയില്‍ അമ്പരപ്പിച്ച് അമലാപോള്‍
മലയാളിയാണെങ്കിലും തമിഴില്‍ വെന്നിക്കൊടി പാറിച്ച തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കേറിയ നായികമായിരില്‍ ഒരാളാണ് അമലാ പോള്‍. വിവാദനായിക എന്ന പേരും അമലാപോളിന് നന്നായി ചേരും. സംഭവം നടന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി മാറി. 2019-ല്‍ ആടൈ എന്ന അമലാപോളിന്റെ ചിത്രം ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ ഒരു പ്രത്യേക സീനില്‍ വസ്ത്രമില്ലാതെ നടി പ്രത്യക്ഷപ്പെടുന്ന രംഗമുണ്ട്. ഈ രംഗത്തെക്കുറിച്ച് കഥ പറയുമ്പോള്‍ തന്നെ സംവിധായകന്‍ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആ രംഗം നടിക്ക് ചെയ്യേണ്ടിയും Read More…
ആദിത്യയ്‌ക്കൊപ്പം അനന്യ പാണ്ഡെ: ഫോട്ടോ എടുക്കുമ്പോള്‍ നാണം കൊണ്ട് ചുവന്ന് അനന്യ
അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും കഴിഞ്ഞ വര്‍ഷം മുതല്‍ ഡേറ്റിങ്ങിലാണ് എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അനന്യ പാണ്ഡെയും ആദിത്യ റോയി കപൂറും മുംബൈയില്‍ ഉണ്ടായിരുന്നു. ചില ഫോട്ടോഗ്രാഫര്‍മാര്‍ അവരെ വളഞ്ഞ് ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചു. ഇരുവരും ഒന്നിച്ച് പോസ് ചെയില്ലെങ്കിലും രണ്ടുപേരും തനിയെ വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അനന്യപണ്ഡെ നാണം കൊണ്ട് ചുവന്നിരുന്നു. വെള്ള ഷര്‍ട്ടും വെള്ള പാന്റുമാണ് ആദിത്യ ധരിച്ചത്. വെള്ള ഷാര്‍ട്ടും ജീന്‍സുമായിരുന്നു Read More…
തീഷ്ണമായ നോട്ടത്തില്‍ ടൈഗര്‍: ഗണപത് പോസ്റ്റര്‍ പുറത്ത്
ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 18 ന് ഗണപത്-എ ഹീറോ ഈസ് ബോണ്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ടൈഗര്‍ ഷാറോഫും കൃതി സനോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഉണ്ട്. അജ്ഞാതമായ ഒരു മണ്ഡലത്തില്‍ തന്റെ വിധി കണ്ടെത്താനുള്ള അന്വേഷണത്തില്‍ ഒരു പോരാളിയുടെ ഉയര്‍ച്ചയെക്കുറിച്ചാണ് സിനിമ പറയുന്നത്. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ടൈഗര്‍ ഷാറോഫും ദേശീയ അവാര്‍ഡ് നടി കൃതി സനോണും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഗണപത്. Read More…
ആയുധഎഴുത്തിന് ശേഷം സൂര്യയും മാധവനും ഒന്നിക്കുന്നു; സൂര്യ 43 ല്‍ ദുല്‍ഖറും നസ്രിയയും വരും
മണിരത്‌നത്തിന്റെ ആയുധ എഴുത്തിന് ശേഷം നടന്മാരായ സൂര്യയും മാധവനും തമ്മില്‍ മികച്ച സൗഹൃദമാണ് പിന്തുടരുന്നത്. സിനിമയില്‍ സൂര്യ നായകനും മാധവന്‍ വില്ലനുമായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ഇരുവരും രണ്ടുപേരുടെയും സിനിമകളില്‍ അതിഥി വേഷത്തില്‍ എത്തുകയും ചെയ്തിരുന്നു. ഇരുവരും ഉടന്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒരുമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സൂര്യയുടെ വരാനിരിക്കുന്ന ‘സൂര്യ 43’ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിനായി മാധവനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പാന്‍ ഇന്ത്യന്‍ താരം എത്തേണ്ട കഥാപാത്രം Read More…














