Movie News

ഒരിക്കലും രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കില്ല, പങ്കാളിയില്‍ ആഗ്രഹിക്കുന്നത് ഇതാണ്: അന്ന് പരിനീതി പറഞ്ഞത്

പരിനിതി ചോപ്രയുടെ വിവാഹ ആഘോഷത്തിലാണ് ബോളിവുഡ്. ഇന്ന് ഉദയപൂരില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പരിനീതിയും രാഷ്ട്രീയ നേതാവായ രാഘവ് ചദ്ദയുമായുള്ള വിവാഹം നടക്കും. എന്നാല്‍ ഒരു രാഷ്ട്രീയക്കാരനെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പരിനീതി മുമ്പ് പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജബരിയ ജോഡി എന്ന ചിത്രത്തിന്റെ പ്രമോഷനിടയ്ക്കാണ് പരിനീതി ഇത് പറഞ്ഞത്. ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്നതായിരുന്നു ചോദ്യം. വേറെ എത്ര നല്ല ഓപ്ഷന്‍സ് ഉണ്ട്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ല Read More…

Movie News

നൃത്തം ചെയ്ത പ്രേതഭാവത്തില്‍ കങ്കണ: ചന്ദ്രമുഖി 2 വിന്റെ ട്രെയിലര്‍

ചന്ദ്രമുഖി 2 വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചന്ദ്രമുഖിയുടെ ഗ്രാമവും അവിടെ നടക്കുന്ന പ്രേതാനുഭവങ്ങളുടെ തുടര്‍ച്ചയുമാണ് ചന്ദ്രമുഖി 2. കോമഡിയും ആക്ഷനും ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞതാണ് ചിത്രം എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയിലര്‍. ട്രെയിലറില്‍ വളരെക്കുറച്ച് സമയം മാത്രമാണ് കങ്കണ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ കൊട്ടാരം നര്‍ത്തകിയായ ചന്ദ്രമുഖിയായി കങ്കണയെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. രജനികാന്ത് ചിത്രം ചന്ദ്രമുഖിയും 2007-ല്‍ പുറത്തിറങ്ങിയ ഭൂല്‍ഭുലയ്യയുടെയും കഥാപരിസരം ട്രെയിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചന്ദ്രമുഖിയുടെയും വെട്ടിയാന്റെയും വാള്‍ പോരാട്ടത്തോടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്. രാഘവ ലോറന്‍സും കങ്കണയുമാണ് ട്രെയിലറിലെ പ്രധാന Read More…

Movie News

മകളായി അഭിനയിച്ച കൃതിഷെട്ടിയെ കാമുകിയാക്കാന്‍ വയ്യ ; നായികയെ ഒഴിവാക്കിയതിനെക്കുറിച്ച് വിജയ്‌സേതുപതി

ഏത് വേഷവും അനായാസം ചെയ്യാന്‍ കഴിയുന്ന ഇന്ത്യന്‍ സിനിമയിലെ ഒരു അസാമാന്യ നടനാണ് വിജയ് സേതുപതി. നായകന്‍ മുതല്‍ വില്ലന്‍ വരെയുള്ള എല്ലാ വേഷങ്ങളും ചെയ്തുകൊണ്ട് അദ്ദേഹം നടനെന്ന നിലയില്‍ നിരന്തരം അതിരുകള്‍ ഭേദിച്ചുകൊണ്ടിരിക്കകയാണ്. ഷാരൂഖ് ഖാന്റെ ‘ജവാന്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിന് ഷാരൂഖിനൊപ്പം തന്നെ പ്രശംസ നേടുകയാണ് വിജയ് യുടെ വില്ലനും. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ കാലുറപ്പിച്ചുകൊണ്ടിരിക്കുന്ന സെന്‍സേഷണല്‍ നടി കൃതി ഷെട്ടിയെ നായികയാക്കാനുള്ള അവസരം താരം നിഷേധിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. മുമ്പ് Read More…

Movie News

കാത്തിരിപ്പ് അവസാനിപ്പിച്ച് ധ്രുവനക്ഷത്രം ഒടുവില്‍ ഉദിക്കുന്നു ; നവംബര്‍ 24 ന് തീയറ്ററുകളില്‍ എത്തും

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ചിയാന്‍ വിക്രമും ഗൗതംമേനോനും ഒന്നിക്കുന്ന കാഴ്ച വിരുന്ന് അടുത്ത മാസം പ്രേക്ഷകരെ തേടിയെത്തും. ആറു വര്‍ഷമായി രണ്ടുപേരുടെയും ആരാധകര്‍ കാത്തിരിക്കുന്ന ധ്രുവനക്ഷത്രം നവംബര്‍ 24 ന് തീയറ്ററുകളില്‍ എത്തിച്ചേരുമെന്ന് സ്ഥിരീകരണമായി.ആരാധകരുടെ ഇടയില്‍ ഇതിനോടകം തന്നെ ആവേശം ജനിപ്പിക്കുന്ന ത്രില്ലിംഗ് ട്രെയിലര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2017-ല്‍ ആദ്യമായി ഒരു കോളിളക്കം സൃഷ്ടിച്ച ഈ ചാരവൃത്തി ത്രില്ലറിനായി വിക്രമും ഗൗതംമേനോനും ഒന്നിക്കുന്നു എന്ന വാര്‍ത്ത തന്നെ ആരാധകര്‍ക്ക് Read More…

Movie News

1000 കോടി കടക്കുമോ? ജവാന്‍ 16 ദിവസം കൊണ്ട് എത്ര പണം വാരിയെന്ന് അറിയുമോ?

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജവാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുകയാണ്. ഷാരുഖ് ഖാന്‍, വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജവാന്‍ റീലിസ് ചെയ്ത് 16 ദിവസം എത്തുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കളക്ക്ഷന്‍ 550 കോടി രൂപയിലേയ്ക്ക് എത്തുകയാണ്. ഹിന്ദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത്. 390 കോടിയോളം രൂപയാണ് ഹിന്ദിയില്‍ നിന്ന് ജവാന്‍ നേടിയിരിക്കുന്നത്. ചിത്രം ഇന്ത്യയില്‍ നിന്ന് 550 Read More…

Movie News

ഹൃത്വിഖ് റോഷനെ ചുംബിച്ചതിന് ഐശ്വര്യ റായിക്ക് നോട്ടീസ്!

എത്ര ലോക സുന്ദരിമാര്‍ മാറി മാറി വന്നാലും ഐശ്വര്യറായിയോടുള്ള സ്‌നേഹം ആളുകള്‍ക്ക് ഒന്നു വേറെ തന്നെയായിരിക്കും. അവര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം പ്രത്യേക പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അതില്‍ തന്നെ ധും 2-വിലെ ഐശ്വര്യയുടെ അഭിനയം പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ ഹൃത്വിക്ക് റോഷനുമൊത്തുള്ള ചുംബനത്തിന് ഐശ്വര്യ റായിക്ക് നോട്ടീസ് ലഭിച്ചതായി നിങ്ങള്‍ക്ക് അറിയാമോ? ഡെയിലി മെയിലിന് നല്‍കിയ ഒരു പഴയ അഭിമുഖത്തിലാണ് ഐശ്വര്യ ഈ വിവരം വെളിപ്പെടുത്തിരിക്കുന്നത്. തന്റെ ചുംബനത്തിന് നിയമപരമായ Read More…

Movie News

ഒപ്പം അഭിനയിച്ച മുതിര്‍ന്ന താരങ്ങള്‍ക്ക് ബഹുമാനം ; രജനിയുടെ വഴിയേ സൂര്യയും

തൊഴില്‍രംഗത്തെ സമത്വം എപ്പോഴും വന്‍ ചര്‍ച്ചയാണെങ്കിലും അത് ഇല്ലാത്ത കാര്യത്തിന് പേരുകേട്ട ഇടമാണ് സിനിമ. സാധാരണയായി നായകന്മാരുടെ പ്രതിഫലം കോടികളാണെങ്കിലും നടിമാരുടെ ശമ്പളം കുറവാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പതിവ് തെറ്റിച്ച് നടന്മാരില്‍ ഒരാളാണ് സൂര്യ. മുമ്പൊരിക്കല്‍ തനിക്കൊപ്പം സിനിമയില്‍ വേഷമിട്ട മുതിര്‍ന്ന നടിക്ക് അദ്ദേഹം ഒരു കോടിരൂപ പ്രതിഫലം വാങ്ങിക്കൊടുത്തത് തമിഴ്‌സിനിമയില്‍ വലിയ ചര്‍ച്ചയായിരുന്നു. സൂര്യ നായകനായ ആദവന്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത നടി സരോജ ദേവിക്ക് ഒരു കോടി രൂപ നല്കാന്‍ Read More…

Movie News

ജയിലറില്‍ വിനായകന് പ്രതിഫലം താരതമ്യേനെ കുറച്ചാണോ നല്‍കിയത് ? യാഥാര്‍ത്ഥ്യം താരം തന്നെ പറയുന്നു

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ജയിലര്‍ ബോക്‌സോഫീസില്‍ വാരിക്കൂട്ടിയത് കോടികളാണ്. ലോകമെമ്പാടുമായി സിനിമ വാരിക്കൂട്ടിയത് 650 കോടിയായിരുന്നു. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം പ്രതിഫലത്തിന് പുറമേ വമ്പന്‍ ലാഭവിഹിതവും സമ്മാനവും നിര്‍മ്മാതാക്കള്‍ നല്‍കി. എന്നാല്‍ സിനിമയില്‍ രജനീകാന്തിനെ വെല്ലുന്ന പ്രകടനം നടത്തിയ വിനായകനെ അവഗണിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സണ്‍പിക്‌ചേഴ്‌സിന്റെ നാഴികക്കല്ലായി മാറിയ സിനിമയുടെ ആഘോഷവേളയില്‍ നിര്‍മ്മാതാവ് രജനീകാന്തിന് ലാഭത്തില്‍ ഒരു വിഹിതവും ഒരു ആഡംബരക്കാറുമാണ് സമ്മാനമായി നല്‍കിയത്. സമാന രീതിയില്‍ സംവിധായകന്‍ നെല്‍സണും Read More…

Featured Movie News

അജയന് ലക്ഷ്മി എ​ഴുതുന്നത് പ്രണയലേഖനമോ ? എ.ആര്‍.എമ്മിലെ കൃതിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ARM. (അജയന്റെ രണ്ടാം മോഷണം) പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം എന്നാണ് ചിത്രത്തിന്റെ പൂർണ നാമം. കൃതിയുടെ ക്യാരക്ടർ Read More…