Featured Movie News

നടി കീര്‍ത്തീ സുരേഷിന് ബെസ്റ്റ് ടൈം; വരുണ്‍ ധവാനൊപ്പം ബോളിവുഡില്‍ അരങ്ങേറുന്നു

തെന്നിന്ത്യന്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴും പല നടിമാരുടെയും നോട്ടം ഇന്ത്യന്‍ സിനിമയിലെ വെള്ളിവെളിച്ചമായ ബോളിവുഡ് ആയിരിക്കും. നയന്‍താരയും രശ്മികാ മന്ദനയ്ക്കും പിന്നാലെ തമിഴ് തെലുങ്ക് മലയാളം സിനിമകളില്‍ മികച്ച നടിയായി പേരെടുത്ത കീര്‍ത്തീ സുരേഷിന്റെ ഊഴമാണ്. താരം വരുണ്‍ ധവാനൊപ്പമാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നത്. കീര്‍ത്തി സുരേഷും ഒടിടിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതുന്ന സിനിമ ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ ഒരാളായ അറ്റ്‌ലി നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ ദീര്‍ഘകാല അസോസിയേറ്റ് കലീസ് സംവിധാനം ചെയ്യും. ഒടിടി ഷോയില്‍ കീര്‍ത്തി ബോളിവുഡിലെ വമ്പന്‍ Read More…

Movie News

വിജയ്‌സേതുപതിയുടെ മകന്‍ സൂര്യയും സിനിമയിലേക്ക്; ആക്ഷന്‍ മൂവി ഫീനിക്‌സിലൂടെ നായകനായി അരങ്ങേറ്റം

തമിഴിലെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ മകനും സിനിമയില്‍ നായകനായി അരങ്ങേറുന്നു. സംഘട്ടന സംവിധായകന്‍ അനില്‍ അരശ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ മകന്‍ സൂര്യ നായകനായി എത്തും. ഫീനിക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ നവംബര്‍ 24 ന് ചെന്നൈയില്‍ നടന്നു. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കുന്നത്. അതേസമയം നായകനായിട്ടുള്ള അരങ്ങേറ്റമാണെങ്കിലും സൂര്യ മുമ്പ് സിനിമയില്‍ അഭിനയിച്ച് പരിചയമുണ്ട്. മുമ്പ് അച്ഛന്‍ വിജയ്‌സേതുപതിയും നയന്‍താരയും ജോഡികളായി നയന്‍സിന്റെ ഭര്‍ത്താവ് വിഘ്‌നേഷ് സംവിധാനം ചെയ്ത Read More…

Movie News

വിക്രമും പിന്തുണയ്ക്കുന്നില്ല, സാമ്പത്തിക പ്രതിസന്ധി; ധ്രുവനച്ചത്തിരം റിലീസ് മാറ്റിവെച്ചതായി ഗൗതം വാസുദേവ് മേനോന്‍

തമിഴ്‌നടന്‍ ചിയാന്‍ വിക്രത്തിന്റെ ആരാധകര്‍ ദീര്‍ഘനാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ഇന്ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ പുറത്തിറങ്ങുകയുള്ളൂ എന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്ത് അറിയിച്ചത്. ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടും ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളില്‍ എത്താന്‍ സാധ്യമാക്കാത്തതില്‍ ക്ഷമ ചോദിച്ചാണ് ഗൗതം ​മേനോന്റെ കുറിപ്പ്. പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണെന്നും മികച്ച രീതിയില്‍ നല്ല Read More…

Movie News

നയന്‍താരയ്ക്ക് ബോളിവുഡില്‍ പിടിമുറുകുന്നു; സൂര്യ നായകനാകുന്ന കര്‍ണനില്‍ നായിക?

ആറ്റ്‌ലീയുടെ ജവാന്റെ വന്‍ വിജയത്തിന് ശേഷം നയന്‍താരയെ ബോളിവുഡിന് പിടിച്ച മട്ടാണ്. നടിയെ തേടി ഓഫറുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് രാകേഷ് ഓംപ്രകാശാണ് നയന്‍സിനെ തേടിയെത്തിയിരിക്കുന്ന ഏറ്റവും പുതിയ ആള്‍. തമിഴ്‌നടന്‍ സൂര്യയെ നായകനാക്കി ഒരുക്കുന്ന കര്‍ണനില്‍ നായികയാകാന്‍ നയന്‍സിനെ രാകേഷ് സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സൂര്യയുടെ ബോളിവുഡ് കാല്‍വെയ്പ്പായ സിനിമ മഹാഭാരതത്തെ അവലംബിച്ച് കര്‍ണന്റെ കഥയാണ് പറയുന്നതെന്നാണ് വിവരം. ചിത്രത്തിനായി നയന്‍താരയെ സമീപിച്ചതായി അറിയാന്‍ കഴിഞ്ഞു. നേരത്തെ ഗ്‌ളാമര്‍ സുന്ദരി ദിഷാ പഠാണിയെ ആലോചിച്ച Read More…

Movie News

എ.ആര്‍.റഹ്മാന്റെ മകള്‍ സംഗീത സംവിധാനരംഗത്തേക്ക്; അന്താരാഷ്ട്ര പ്രൊജക്ട് ‘ലയണസ്’

ഓസ്‌ക്കര്‍ ജേതാവും വിഖ്യാത സംഗീതകാരനുമായ എ.ആര്‍.റഹ്മാന്റെ മകളും സംഗീതസംവിധാന രംഗത്തേക്ക്. യുകെ-ഇന്ത്യ കോ-പ്രൊഡക്ഷന്‍ ചിത്രമായ ‘ലയണസ്’ എന്ന അന്താരാഷ്ട്ര പ്രൊജക്ടില്‍ സംഗീതം ഒരുക്കിക്കൊണ്ടാണ് റഹ്മാന്റെ മകള്‍ സംഗീത സംവിധായികയാകുന്നത്. ഇക്കാര്യം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2020ല്‍ ‘ഫാരിഷ്ടണ്‍’ എന്ന സ്വതന്ത്ര സിംഗിളിലൂടെ സംഗീത വ്യവസായത്തിലേക്ക് കടന്നയാളാണ് ഖദീജ. പിതാവ് എ ആര്‍ റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ‘ലയണസ്’ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും തോന്നുന്നതായി തന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട് ഖദീജ പറഞ്ഞു. ”സോഫിയ രാജകുമാരിയുടെ Read More…

Movie News

‘‘വിഗ്ഗ് ഊരിയ മോഹൻലാലിന്റെ യഥാര്‍ത്ഥ രൂപം കണ്ട് ലാലു അലക്സ് ‘കര്‍ത്താവേ…. എന്നു വിളിച്ച് ഓടി”- ബാബു നമ്പൂതിരി

നടൻ, അധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങി നിന്ന താരമാണ് ബാബു നമ്പൂതിരി. ശ്രദ്ധേയ വേഷങ്ങൾ വെള്ളിത്തിരയ്ക്ക് സമ്മാനിച്ച താരം മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. ക്ലാസിക്ക് സിനിമയായ തൂവാനതുമ്പികളിൽ മോഹൻലാലിന്റെ കൂട്ടുകാരനായ താരം ജോഷിയുടെ നിറക്കൂട്ടിൽ വില്ലനായത് അവയിൽ ചിലത് മാത്രം. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളെക്കുറിച്ചും ബാബു നമ്പൂതിരി മുൻപ് പലതവണ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും വിഗ് വെച്ചാണ് നിത്യജീവിതത്തില്‍ മുന്നോട്ട് പോവുന്നതെന്നും ഒരിക്കല്‍ മോഹൻലാല്‍ വിഗ്ഗ് Read More…

Movie News

വിജയ് യുടെ സൂപ്പര്‍ഹീറോ പ്‌ളോട്ടുള്ള സിനിമയില്‍ സൂപ്പര്‍ നായികയാകണം ; സ്വപ്‌നറോളിനെക്കുറിച്ച് സാമന്ത

വിജയ് യുടെ സൂപ്പര്‍ഹീറോ പ്‌ളോട്ടുള്ള സിനിമയില്‍ തനിക്ക് സൂപ്പര്‍നായികയായി അഭിനയിക്കണമെന്ന് നടി സാമന്ത. വിജയ് നായകനായി തൃഷ നായികയായി ലിയോ വന്‍ വിജയം നേടുന്ന സാഹചര്യത്തിലാണ് തന്റെ ആഗ്രഹം സാമന്ത തുറന്നു പറഞ്ഞിരിക്കുന്നത്. വിജയ് യുടെ ഫിറ്റ്‌നസ് സൂപ്പര്‍ഹീറോ പ്‌ളോട്ടുള്ള സിനിമകളില്‍ സൂപ്പര്‍നായികയായി അഭിനയിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് നടി പറഞ്ഞു. അതേസമയം ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ജോഡിയാണ് വിജയ് – സാമന്ത. എആര്‍ മുരുകദോസാണ് ഇരുവരേയും ആദ്യമായി ഒരു സിനിമയില്‍ ഒന്നിപ്പിച്ചത്. താരത്തിന്റെ വന്‍ ഹിറ്റുകളില്‍ ഒന്നായ Read More…

Movie News

തൃഷയ്‌ക്കെതിരേയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പു പറയില്ല, നടിക്കെതിരേ കേസുകൊടുക്കുമെന്നു മന്‍സൂര്‍ അലിഖാന്‍

നടി തൃഷയ്‌ക്കെതിരേ രൂക്ഷമായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അനേകരാണ് തമിഴിലെ വില്ലന്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരേ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. അഭിനേതാക്കളുടെ സംഘടനകളും സ്ത്രീപക്ഷ സംഘടനകളും നടനെതിരേ തിരിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ മാപ്പു പറയാത്ത നടന്‍ ഇനിയൊട്ട് മാപ്പു പറയാന്‍ പോകുന്നുമില്ലെന്ന് നിലപാട് എടുത്തു. അഭിനേതാക്കളുടെ സംഘടന പ്രതിഷേധിച്ചതിന് പിന്നാലെ നടനെതിരേ നടപടിയെടുക്കാന്‍ തമിഴ്‌നാട് ഡിജിപിയോട് ദേശീയ വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ട മന്‍സൂര്‍ അലി ഖാന്‍ തൃഷയെക്കുറിച്ച് Read More…

Featured Movie News

കങ്കണാ റാണാവത്തിന് തമിഴില്‍ തിരക്കാകുന്നു; മാധവനുമൊത്ത് ഒരുങ്ങുന്നത് സൈക്കോളജിക്കല്‍ ത്രില്ലര്‍

വിജയകരമായ ‘തനു വെഡ്സ് മനു’ ഫ്രാഞ്ചൈസിക്ക് ശേഷം ബോളിവുഡ് നടി കങ്കണ റണാവത്തും നടന്‍ ആര്‍. മാധവനും ഒരു സൈക്കോളജിക്കല്‍ ത്രില്ലറിനായി വീണ്ടും ഒരുമിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടിയാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദിയും തമിഴും സംസാരിക്കുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമ. ”ഇന്ന് ചെന്നൈയില്‍ ഞങ്ങള്‍ ഞങ്ങളുടെ പുതിയ ചിത്രമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു. മറ്റ് വിശദാംശങ്ങള്‍ ഉടന്‍ വരും. അസാധാരണവും ആവേശകരവുമായ ഈ തിരക്കഥയ്ക്ക് ഇപ്പോള്‍ നിങ്ങളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്.” ചെന്നൈയില്‍ Read More…