ശ്വേത മേനോനെ കേന്ദ്രകഥാപാത്രമാക്കി സോൾ മീഡിയ സിനിമാസിന്റെ ബാനറിൽ നവാഗതനായ അരുൺ ദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘നിയതി CC1/2024’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്വേത മേനോൻ ഒരു മനുഷ്യവകാശ പ്രവർത്തകയുടെ റോളിൽ ആണ് എത്തുന്നത്. പുതുമുഖങ്ങളായ ലാവണ്യ ചന്ദ്രൻ, പവിത്ര വിജയൻ എന്നിവരാണ് ചിത്രത്തിൽ നായികമാരാവുന്നത്. ഫെബ്രുവരി ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കുമളി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ്. സസ്പെൻസ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്റെ Read More…
കൈമടക്കിവെച്ച ഷർട്ടിനൊപ്പം മുണ്ടുടുത്ത് സ്ലിപ്പറിട്ട് മുന്നിൽ, തനി മലയാളി…. നിവിൻ പോളി
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ -ഡിജോ ജോസ് ആന്റണി ചിത്രം “മലയാളി ഫ്രം ഇന്ത്യ ” യുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൗതുകം നിറഞ്ഞ പോസ്റ്റർ പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു. പല രാജ്യക്കാർക്കിടയിൽ ഇവർക്കെല്ലാം മുമ്പിൽ നിൽക്കുന്ന മലയാളിയായ ഇന്ത്യക്കാരൻ…. ആരും ഇഷ്ടപ്പെട്ടു പോകും. ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന “മലയാളി ഫ്രം ഇന്ത്യ ” സംവിധാനം ചെയ്യുന്നത് Read More…
നിവിന്‍പോളിക്കും റാമിനും തിരിച്ചുവരവ് ; വിസ്മയിപ്പിക്കാന്‍ ഏഴു കടല്‍ ഏഴു മലയ് വരുന്നു
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ റാം ഏഴു കടല്‍ ഏഴു മലയ് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ഇവിടെയും ശ്രദ്ധിക്കപ്പെടാത്തതും എന്നാല്‍ കൗതുകമുണര്‍ത്തുന്നതുമായ ഒരു നായകന്‍ തന്റെ നഷ്ടപ്പെട്ട പ്രണയത്തെ തേടുകയാണ്. തന്റെ പ്രണയം കണ്ടെത്താന്‍ നൂറ്റാണ്ടുകള്‍ പിന്നിടുന്ന ഒരു നായകനെക്കുറിച്ചുള്ള അമാനുഷിക കഥയുമായിട്ടാണ് ഏഴു കടല്‍ ഏഴു മലൈ വരുന്നത്. നിവിന്‍ പോളി ഒരു മുഷിഞ്ഞ നീളന്‍ കോട്ടില്‍ ഒരു അലഞ്ഞുതിരിയുന്ന ആളായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. നിവിന്റെ കഥാപാത്രം 8822 വര്‍ഷമായി ജീവിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമാണ്. നായകന്‍ Read More…
2023 ല്‍ മിണ്ടാതിരുന്ന കമല്‍ഹാസന് തിരക്കോട് തിരക്ക് ; ഈ വര്‍ഷം വരാനിരിക്കുന്നത് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍
ലോകേഷ് കനകരാജിന്റെ വന്‍ വിജയചിത്രമായ 2022 ല്‍ പുറത്തുവന്ന വിക്രത്തിന് ശേഷം കമല്‍ഹാന്‍ നായകനായി ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന ഏക സിനിമ വിജയ് യുടെ ലിയോയിലെ അതിഥിവേഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം കമലിന് തിരക്കോട് തിരക്കാണ്. അനേകം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസ് സീസണ്‍ 7 തമിഴിന്റെ ശേഷിക്കുന്ന ചിത്രീകരണത്തിലുള്ള കമല്‍ അത് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തഗ് ലൈഫിന്റെ ചിത്രീകരണത്തിലേക്ക് ജോയിന്‍ ചെയ്‌തേക്കും. Read More…
ഗംഭീര മേക്കോവറിൽ ആസിഫ് അലി; ജിത്തു ജോസഫ് ചിത്രം “ലെവൽ ക്രോസ് മോഷൻ പോസ്റ്റർ
സൂപ്പർ ഹിറ്റ് ചിത്രം “കൂമൻ”നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ” ലെവൽ ക്രോസ് ” ന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന “റാം” ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് Read More…
ലണ്ടന്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഒരു ഫോട്ടോയെടുത്ത് മാധവന്‍ ; സ്‌കോട്ട്ലന്‍ഡില്‍ ‘അദൃഷ്ടശാലി’ യുമായി തിരിച്ചുവരവിന്
അദൃഷ്ടശാലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എഴുത്തുകാരന്‍ ജയമോഹനാണ്. ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമില്‍, മാധവന്‍ ലണ്ടന്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കിട്ടു, താന്‍ തണുത്ത അവധിക്കാലത്ത് ഷൂട്ട് ചെയ്യുകയാണെന്ന് വെളിപ്പെടുത്തി. ‘വിമാനത്താവളത്തില്‍ ആക്ഷന്‍ ആന്‍ഡ് ചേസ്. കാറ്റും തണുപ്പും ഉള്ള ലണ്ടന്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ അടിക്കുറിപ്പ്. ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് താരം വെളിപ്പെടുത്തി. രാധിക ശരത്കുമാറിനൊപ്പം സ്‌കോട്ട്ലന്‍ഡില്‍ ‘അദൃഷ്ടശാലി’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണെന്ന് ഈ മാസം ആദ്യം മാധവന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ Read More…
ഒന്നില്‍ രാക്ഷസിയും മറ്റൊന്നില്‍ സരസ്വതിയും ; ഈ വേഷങ്ങള്‍ ശരിക്കും വെല്ലുവിളിയെന്ന് സംഗീത
ഒരു സിനിമയില്‍ സരസ്വതിയും മറ്റൊന്നില്‍ രാക്ഷസിയുമായി പരസ്പരം വൈരുദ്ധ്യമുള്ള സിനിമകള്‍ ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സംഗീത ഒദ്വാനി. കര്‍മ്മാധികാരി ശനിദേവ് എന്ന മിത്തോളജിക്കല്‍ ഷോയില്‍ സരസ്വതി ദേവിയുടെ വേഷം അവതരിപ്പിക്കുന്ന അവര്‍ വരാനിരിക്കുന്ന ശ്രീമദ് രാമായണത്തില്‍ അസുരയായ ശൂര്‍പ്പണഖയുടെ വേഷം ചെയ്യും. രണ്ട് ഷോകളുടെ ഭാഗമാകുന്നതില്‍ ആവേശഭരിതയായ അവര്‍ പറയുന്നു, ‘ശ്രീമദ് രാമായണത്തില്‍ ശൂര്‍പ്പണഖ എന്ന രാക്ഷസിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. അവള്‍ ലങ്കരാജാവായ രാവണന്റെ സഹോദരിയും വിശ്രവ മുനിയുടെയും രാക്ഷസി കൈകേശിയുടെയും മകളുമാണ്. യഥാര്‍ത്ഥ ഇതിഹാസത്തില്‍ ശൂര്‍പ്പണഖയുടെ Read More…
വരാഹം; സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തി ഏഴാമതു ചിത്രം
സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമതു ചിത്രത്തിന് വരാഹം എന്നു നാമകരണം ചെയ്തിരിക്കുന്നു. സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ ബാനറുകളിൽ വിനീത് ജയ്നും സഞ്ജയ്‌പടിയൂരുമാണ് നിർമ്മിക്കുന്നതു്. ഡിസംബർ ഇരുപത്തിരണ്ടിന് ചിത്രത്തിന്റെ ചിത്രീകരണം അങ്കമാലിക്കടുത്ത് കാലടിയിൽ ആരംഭിച്ചിരുന്നു. സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും.ഗൗതം മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ താരങ്ങളും അണിനിരക്കുന്നുണ്ട്. പൂർണ്ണമായും ത്രില്ലർ മൂഡിൽ Read More…
കളർഫുൾ ലുക്കിൽ പുറം തിരിഞ്ഞ് നിൽക്കുന്ന നായകൻ; വെള്ളിത്തിരയുടെ പുതിയ ചിത്രം
ഏറെ പ്രേക്ഷക പ്രശംസകൾ ഏറ്റുവാങ്ങിയ ഹ്രസ്വചിത്രം ‘കാക്ക’, റിലീസിന് തയ്യാറെടുക്കുന്ന ‘പന്തം’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെള്ളിത്തിര പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം പ്രഖ്യാപനം ചെയ്തിരിക്കുകയാണ്. അജു അജീഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോ- പ്രൊഡ്യൂസർ സാംകൃഷ്ണ. അജു അജീഷ്, ഷിനോജ് ഈനിക്കൽ, ഗോപിക കെ ദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടേയും മറ്റ് വിവരങ്ങളും ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ക്യാമറ – ജിജു സണ്ണി, എഡിറ്റർ- ഗ്രെയ്‌സൻ Read More…














