ഹോളിവുഡ് വിഖ്യാത സംവിധായകനും നടനുമായ മെല്‍ ഗിബ്‌സന്റെ സംവിധാനത്തില്‍ വന്ന അപ്പോകാലിപ്‌റ്റോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരാധകരെ ഇപ്പോഴും ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആമസോണ്‍ കാടിന്റെ വന്യതയും അതിനേക്കാള്‍ ക്രൂരമായ ഗോത്രവര്‍ഗ്ഗക്കാരുടെ കഥയും പറഞ്ഞ സിനിമ വന്‍ വിജയമായി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ നായകനായ സിനിമ അപ്പോകാലിപ്‌റ്റോ മാതൃകയിലുള്ള സിനിമയെന്ന് സൂചന. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍ ഒരു ആദിവാസികളുടെ വേഷത്തിലാണ് എത്തുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് എം.എ. വെട്രിയാണ്. സിനിമയില്‍ സ്റ്റണ്ട് Read More…
സലാര്‍ ഭാഗം 1 ബാഹുബലിയെയും കടത്തിവെട്ടി മുന്നേറുന്നു ; ബോക്‌സോഫീസില്‍ ആധിപത്യം ഉറപ്പിച്ച് പ്രഭാസ്
സലാര്‍: ഭാഗം 1 വെടിനിര്‍ത്തലിന്റെ വന്‍ വിജയത്തോടെ, ബോക്സ് ഓഫീസില്‍ തന്റെ ശക്തമായ ആധിപത്യം ഉറപ്പിക്കുകയാണ് തെലുങ്ക്് നടന്‍ പ്രഭാസ്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസുകളില്‍ വന്‍ മുന്നേറ്റം നടത്തുന്ന സിനിമ പ്രഭാസിന്റെ മൂന്‍ മെഗാഹിറ്റ് ബാഹുബലി ദി കണ്‍ക്ലൂഷനെയും പിന്നിലാക്കി. ഹൈദരാബാദിലെ നിസാമില്‍ റെക്കോഡ് ബ്രേക്കറായി സിനിമ മാറിയിരിക്കുകയാണ്. നിസാം മേഖലയില്‍ റെക്കോര്‍ഡ് ബ്രേക്കറായിട്ടാണ് ചിത്രം എത്തിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രം ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ നിസാം റെക്കോര്‍ഡ് മറികടന്ന് നിസാം മേഖലയില്‍ ഒരു പുതിയ റെക്കോര്‍ഡ് Read More…
രമേഷ് പിഷാരടി വീണ്ടും സംവിധായകനാകുന്നു, സൗബിന്‍ നായകൻ, സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥ
മിമിക്രി വേദികളിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന രമേഷ് പിഷാരടി തന്റെ മൂന്നാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്. ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം.ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. “സുഹൃത്തുക്കളെ…ഞാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ സൗബിൻ ഷാഹിർ നായകനാവുന്നു.രചന സന്തോഷ് ഏച്ചിക്കാനം,നിർമ്മാണം ബാദുഷ സിനിമാസ് (ബാദുഷ, ഷിനോയ് )…” എന്ന് കുറിച്ച് സൗബിനും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് പിഷാരടി Read More…
ആക്ഷന്‍ഹീറോകള്‍ക്ക് വമ്പന്‍ എതിരാളി വരുന്നു ; സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ നായകനാകുന്നു
അഭിനയരംഗത്ത് നിന്നും പലരും ക്യാമറയ്ക്ക് പിന്നിലേക്ക് സിനിമയുടെ സാങ്കേതികവിദഗ്ദ്ധരായി മാറിയിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ നിന്നിരുന്ന പലരും പിന്നീട് തിരക്കുപിടിച്ച അഭിനേതാക്കളായും മാറിയിട്ടുണ്ട്. തമിഴ് സിനിമകളിലെ ആക്ഷന്‍ഹീറോകള്‍ക്ക് വമ്പന്‍ വെല്ലുവിളി ഉയര്‍ത്തി ക്യാമറയ്ക്ക് പിന്നില്‍ തിരക്കുക്കോടു തിരക്കുമായി സെറ്റുകള്‍ തോറും നടന്നിരുന്ന ഒരു അപൂര്‍വ്വവ്യക്തി അഭിനയരംഗത്തേക്ക് കയറുന്നു. ട്രെന്‍ഡ്‌സ് സിനിമാസിന്റെയും എംഡി സിനിമാസിന്റെയും ബാനറുകളില്‍ യഥാക്രമം ജെ എം ബഷീറും ചൗദ്രിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയില്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആദ്യമായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. Read More…
വിനീത് ശ്രീനിവാസന്റെ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബോംബെ ജയശ്രീയുടെ മകന്‍
നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ പല മേഖലകളിലും തന്റേതായ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റെ പേര് നില നിര്‍ത്തി അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കാന്‍ തന്നെയാണ് വിനീത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ വര്‍ഷങ്ങള്‍ക്ക് ശേഷം ‘. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത് വിനീത് ആരാധകരുമായി പങ്കുവെച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ സിനിമകളിലെ പ്രത്യേകതകളില്‍ ഏറ്റവും Read More…
‘വിവേകാനന്ദൻ’ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റില്‍ വൈറൽ..! ശ്രദ്ധ നേടി കമൽ- ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ ടീസർ
പൊട്ടിച്ചിരിപ്പിക്കാൻ പോരുന്ന ഒരു പിടി മുഹൂർത്തങ്ങളുമായി കമൽ സംവിധാനം ചെയ്യുന്ന ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ ടീസർ യുട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമത്. പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂർ ആകുന്നതിന് മുന്നേയാണ് ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധനേടിയത്. ഗൗരവമുള്ള പ്രമേയങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിപ്പോരുന്ന കമലിൽ നിന്നും നർമ്മമുഹൂർത്തങ്ങൾക്ക്ഏറെ പ്രാധാന്യം നൽകുന്ന ആദ്യ ചിത്രമായിരിക്കുമിത്. ഗൗരവമുള്ള ഒരു വിഷയം തന്നെയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് കമൽ വ്യക്തമാക്കിയിരുന്നു. സ്ത്രീകഥാപാത്രങ്ങൾക്ക് ഏറെ Read More…
ടൊവിനോ ഡബിൾ റോളിലോ? ഒപ്പം പിതാവും ആദ്യമായി സിനിമയില്‍; ‘അന്വേഷിപ്പിൻ കണ്ടെത്തും’
എസ് ഐ ആനന്ദ് നാരായണൻ ചാർജ്ജെടുക്കാൻ ഇനി ദിവസങ്ങള്‍ മാത്രം. ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോലീസ് തൊപ്പി വെച്ചും അല്ലാതേയും രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഡബിൾ റോളിലാണോ താരം എത്തുന്നതെന്ന രീതിയിൽ ഇതോടെ ചർച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഏറെ Read More…
വിജയ് ദേവരകൊണ്ടയുടെ അനുജന്റെ സിനിമ 100 കോടി ക്ലബ്ബിലേക്ക് ; ‘ബേബി’ സ്‌ളീപ്പര്‍ഹിറ്റായി വിസ്മയിപ്പിക്കുന്നു
ജേഷ്ഠനെപോലെ തന്നെ സ്‌ളീപ്പര്‍ ഹിറ്റുമായി എത്തുകയാണ് വിജയ് ദേവരകൊണ്ടയുടെ അനുജന്‍ ആനന്ദ് ദേവരകൊണ്ടയും. തെലുങ്കില്‍ പതിയെ സൂപ്പര്‍ഹിറ്റായി ക്കൊണ്ടിരിക്കുന്ന ‘ബേബി’ ബോക്‌സോഫീസില്‍ 100 കോടിയിലേക്ക് കടന്നു. ആനന്ദ് ദേവരകൊണ്ടയുടെയും വൈഷ്ണവി ചൈതന്യയുടെയും അതിശയകരമായ പ്രകടനങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച അവലോകനങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. ദീര്‍ഘദര്‍ശിയായ സായി രാജേഷ് നീലം സംവിധാനം ചെയ്യുകയും രചന നിര്‍വ്വഹിക്കുകയും ചെയ്ത ഈ ത്രികോണ പ്രണയം സ്ലീപ്പര്‍ ഹിറ്റായി ഉയര്‍ന്നു. ആനന്ദ് ദേവരകൊണ്ടയും വൈഷ്ണവി ചൈതന്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബേബി’ രണ്ട് ബാല്യകാല Read More…
ക്യാപ്റ്റന്‍ മില്ലറിന്റെ ചെന്നൈയിലെ പരിപാടിയില്‍ പീഡനശ്രമം ; വീഡിയോ വൈറല്‍, പ്രീ റിലീസിംഗില്‍ വിവാദം
വരാനിരിക്കുന്ന ചിത്രം ‘ക്യാപ്റ്റന്‍ മില്ലറി’ നായി ധനുഷ് ആരാധകരുടെ കാത്തിരിപ്പിന് ജനുവരി 12 ന് അവസാനമാകും. പൊങ്കല്‍ റിലീസിന് തയ്യാറെടുക്കുകയാണ് സിനിമ. സിനിമയുടെ പ്രീറീലീസിംഗുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ഉണ്ടായ ഒരു സംഭവം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ, ആള്‍ക്കൂട്ടം വലയം ചെയ്തപ്പോള്‍ ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചയാളെ ആക്ഷേപിക്കുന്നതായി കാണിക്കുന്നു. ജനുവരി 3 ന് ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റുമായി ബന്ധപ്പെട്ടാണ് സംഭവം. ജനുവരി മൂന്നിന് ചെന്നൈയിലെ Read More…














