Movie News

സംഗീത ചക്രവര്‍ത്തിയും ഇന്ത്യന്‍ മൈക്കല്‍ ജാക്‌സണും വീണ്ടും ഒന്നിക്കുന്നു ; എ.ആര്‍. റഹ്മാന്‍ പ്രഭുദേവ കൂട്ടുകെട്ട്

ശങ്കര്‍ സംവിധാനം ചെയ്ത ജന്റില്‍മേന്‍, കാതലന്‍, മി.റോമിയോ, ലവ് ബേര്‍ഡ്‌സ്, മിന്‍സാര കനവ് തുടങ്ങി വന്‍ ഹിറ്റുകളാണ് എ.ആര്‍.റഹ്മാന്‍ പ്രഭുദേവ കൂട്ടുകെട്ടിലൂടെ പിറന്നത്. പാട്ടുകളും ഗാനരംഗവും ഒരുപോലെ വമ്പന്‍ ഹിറ്റുകളുമായി. നീണ്ട കാല്‍ നൂറ്റാണ്ടിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. പ്രൊജക്ടില്‍ മലയാളിതാരങ്ങളും യുവനടന്മാരുമായി അജു വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകനും അഭിനയിക്കുന്നുണ്ട്. നവാഗതനായ മനോജ് എം എസ് സംവിധാനം ചെയ്ത ചിത്രത്തില്‍ യോഗി ബാബു, ഡോ. സന്തോഷ് ജേക്കബ്, സുസ്മിത നായക്, മൊട്ട രാജേന്ദ്രന്‍, ലൊല്ലു Read More…

Movie News

നിതേഷ് തിവാരിയുടെ രാമായണത്തില്‍ ലക്ഷ്മണനായി എത്തുന്നത് ഈ ജനപ്രിയ ടിവി താരം

നിതേഷ് തിവാരിയുടെ രാമായണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായി മാറിയിരിയ്ക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീര്‍ കപൂര്‍, സായി പല്ലവി, യാഷ്, സണ്ണി ഡിയോള്‍ എന്നിവര്‍ യഥാക്രമം ശ്രീരാമന്‍, സീത, രാവണന്‍, ഹനുമാന്‍ എന്നീ കഥാപാത്രങ്ങളായി വേഷമിടും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തില്‍ ലക്ഷ്മണനായി അഭിനയിക്കാന്‍ ഒരു ജനപ്രിയ ടിവി നടനെ തിരഞ്ഞെടുത്തിരിയ്ക്കുന്നു എന്നാണ്. ഒരു മോഡലായി തന്റെ കരിയര്‍ ആരംഭിച്ച ഈ Read More…

Movie News

വിജയ് യും അജിത്തും വിക്രമും തള്ളിയ സിനിമ സൂര്യയെ സൂപ്പര്‍താരമാക്കി ; ക്‌ളൈമാക്‌സ് ഇല്ലാതെ ചെയ്ത സിനിമ സൂപ്പര്‍ഹിറ്റായി

നടന്‍ സൂര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ആയി കണക്കാക്കപ്പെടുന്ന സിനിമയാണ് 2003ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കാക്ക കാക്ക. ഈ സിനിമ നടന്റെ ആദ്യത്തെ വാണിജ്യ ഹിറ്റായി മാറുക മാത്രമല്ല, സിനിമാ വ്യവസായത്തിലെ താരപദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ ഗൗതം വാസുദേവ് മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ പോലീസ് ഡ്രാമ സൂപ്പര്‍താരങ്ങളായ പലരും തഴഞ്ഞശേഷമായിരുന്നു സൂര്യയെ തേടി വന്നത്്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗൗതം വാസുദേവന്‍ കാക്ക കാക്കയുടെ തിരക്കഥ ആദ്യം Read More…

Movie News

അരിസ്റ്റോ സുരേഷ് നായകനാകുന്നു

കൊച്ചി: മലയാളികളുടെ പ്രിയതാരം അരിസ്റ്റോ സുരേഷ് വീണ്ടും വെള്ളിത്തിരയിലേക്ക്. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. വയലുങ്കല്‍ ഫിലിംസിന്‍റെ ബാനറില്‍ പ്രമുഖ യുട്യൂബറും നിര്‍മ്മാതാവും സംവിധായകനുമായ ജോബി വയലുങ്കല്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് നായക വേഷത്തിലെത്തുന്നത്. സംവിധായകനായ ജോബി വയലുങ്കലും ചിത്രത്തില്‍ സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ ജോബി വയലുങ്കല്‍ അറിയിച്ചു. ചിത്രത്തിന്‍റെ കഥയും നിര്‍മ്മാണവും Read More…

Movie News

പൃഥ്വിരാജിന്റെ സംവിധാന മോഹങ്ങള്‍ ഇങ്ങിനെ ; രജനിക്ക് കോമഡി നല്‍കും, വിജയ് യ്ക്ക് ആക്ഷന്‍, സൂര്യയ്ക്ക് പ്രണയകഥയും

നടനായി രംഗത്ത് വരികയും സംവിധായക വേഷത്തിലും മിന്നിത്തിളങ്ങുന്ന പൃഥ്വിരാജ് പാന്‍ ഇന്ത്യന്‍ ആക്ടറായി തിളങ്ങുകയാണ്. താരത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിത’ ത്തിലെ പ്രകടനം സംസാരവിഷയമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്ന ശേഷം നിരവധ പേരാണ് താരത്തെ പ്രശംസിക്കാനായി രംഗത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ കൂടിയായ നടന്‍ അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോളിവുഡിലെ താരങ്ങളെ താന്‍ സംവിധാനം ചെയ്യുകയാണെങ്കില്‍, അവര്‍ക്കായി ഏതൊക്കെ വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുമെന്ന് വെളിപ്പെടുത്തി. രജനികാന്തിനെ സംവിധാനം ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന് ഒരു Read More…

Movie News

ഫഹദ് ബാഹുബലി നിര്‍മ്മാതാക്കള്‍ക്കൊപ്പം കൈകോര്‍ക്കുന്നു ; രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ കരാര്‍ ഒപ്പുവെച്ചു

ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ സൂപ്പര്‍താരം ഫഹദ് വീണ്ടും അന്യഭാഷയിലേക്ക് പോകുന്നു. താരം രണ്ടു തെലുങ്ക് സിനിമയില്‍ കരാര്‍ ഒപ്പുവെച്ചു. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന സിനിമയില്‍ ഒരെണ്ണം ബാഹുബലിയുടെ നിര്‍മ്മാതാക്കള്‍ക്കൊപ്പമാണ്. നവാഗതനായ ശശാങ്ക് യെലേറ്റി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ ഒരു ഫാന്റസി എന്റര്‍ടെയ്നറാണെന്നാണ് സൂചനകള്‍. രണ്ടാമത്തേത് ‘ഓക്സിജന്‍’ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപാന്തരത്തിന്റെയും സൗഹൃദത്തിന്റെയും കഥയായി കണക്കാക്കപ്പെടുന്നു. നവാഗതനായ സിദ്ധാര്‍ത്ഥ നദെല്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ചിത്രങ്ങളും Read More…

Movie News

ധനുഷ് ഇളയരാജയുടെ വേഷത്തില്‍ എത്തുന്നു ; സംഗീതചക്രവര്‍ത്തിയുടെ ജീവിതം അരുണ്‍ മാതേശ്വരന്‍ ചെയ്യും

അഭിനയവും സംവിധാനവുമൊക്കെയായി നടന്‍ ധനുഷ് വലിയ തിരക്കിലാണ്. അതിനിടയില്‍ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഇളയരാജയുടെ ജീവചരിത്ര സിനിമയില്‍ നായകനാകാനും ഒരുങ്ങുകയാണ്. മാര്‍ച്ച് 20 ന് സിനിമയാരംഭിക്കും എന്നാണ് ഏറ്റവും പുതിയ വിവരം. ഇളയരാജയുടെ ജീവിതം സിനിമയാകുന്നെന്ന് നേരത്തേ വിവരങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലൂം ആരാണ് സിനിമയിലെ നായകന്‍ എന്ന കാര്യത്തില്‍ കാര്യമായ വെളിപ്പെടുത്തലൊന്നും വന്നിരുന്നില്ല. എന്നാല്‍ സിനിമയുടെ ഏറ്റവും പുതിയ വിവരം ധനുഷ് നായനാകുന്നു എന്നതാണ്. സിനിമയുടെ നിര്‍മ്മാണകാര്യത്തില്‍ പിന്നിലുള്ള വേലൈ പെച്ചുവാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ധനുഷ് ഇളയരാജയായി Read More…

Movie News

നടി അരുന്ധതി നായര്‍ വെന്റിലേറ്ററില്‍ ; ജീവന് വേണ്ടി പൊരുതുകയാണെന്ന് സഹോദരി

നടി അരുന്ധതി നായര്‍ക്ക് ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 14 ന് നടി അപകടത്തി പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും സഹോദരി ആരതി ഇപ്പോള്‍ തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ ഒരു പ്രസ്താവന ഇറക്കി. അരതി അരുന്ധതിയെ ടാഗ് ചെയ്യുകയും മൂന്ന് ദിവസം മുമ്പ് തന്റെ സഹോദരിക്ക് ഒരു അപകടമുണ്ടായെന്നും അവളുടെ ആരോഗ്യം ഗുരുതരമാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അവര്‍ എഴുതി, ”തമിഴ്നാട്ടിലെ പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി. എന്റെ Read More…

Movie News

‘സെക്‌സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല ‘ പുഷ്പയിലെ ‘ഊ അന്തവാ’ എന്ന ഗാനരംഗം ചെയ്തതിനെപ്പറ്റി സാമന്ത

അല്ലു അര്‍ജുന്‍ സിനിമയായ ‘പുഷ്പ: ദി റൈസിംഗിലെ’ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളില്‍ ഒന്ന് സിനിമയില്‍ ഒരു ഐറ്റം നമ്പറുമായി വന്ന സാമന്തയുടെ ‘ഊ അന്തവാ’ എന്ന ഗാനരംഗമായിരുന്നു. സിനിമ വന്‍ ഹിറ്റായത് അനുസരിച്ച് പാട്ടുരംഗവും വലിയ തരംഗമായി മാറി. എന്നാല്‍ ഈ ഡാന്‍സ് നമ്പറില്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്ന് നടിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2024-ല്‍, ഷൂട്ടിംഗിനിടെ തനിക്ക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന് നടി നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. രംഗത്തെ ‘വളരെ പ്രയാസമുള്ളത്’ എന്നായിരുന്നു Read More…