Featured Movie News

‘ഞാനും ഭർത്താവും ഏഴു മാസം ഒന്നിച്ചു കിടന്ന കട്ടിൽ’- ഒരു കട്ടിൽ ഒരു മുറി ട്രയിലർ

ഇതു എൻ പ്രിയമാനപുരുഷനും ഞാനും ഏഴുമാനവും ഒമ്പോതു നാളും സേന്തു പടുത്ത കട്ടിൽ … എൻ ഉയിരു കെടച്ച മാതിരി .: ഒരു കട്ടിലിന്റെ മഹാത്മ്യം വിവരിക്കുകയാണ് അക്കമ്മ എന്ന തമിഴ് സ്ത്രീ… താനും ഭർത്താവും ഏഴു മാസവും ഒമ്പതു ദിവസവും ഒന്നിച്ചു കിടന്ന കട്ടിൽ… അവർ ഈ കട്ടിലിനെ സ്വന്തം ജീവൻ പോലെ കരുതുന്നു. ഷാനവാസ്.കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്റെ ആദ്യ ട്രയിലറിലെ ചില സംഭാഷണങ്ങളാണ്. അക്കമ്മയെ Read More…

Movie News

ഇടീം.. മിന്നലും ; അനുപ് മേനോനും, ഷീലു ഏബ്രഹാമും കേന്ദ്രകഥാപാത്രങ്ങള്‍

അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഇടീം … മിന്നലും എന്നു നാമകരണം ചെയ്തിരിക്കുന്നു. അബാം മൂവീസിന്റെ പതിനാലാമത്തെ ചിത്രം കൂടിയാണിത്. ഏപ്രിൽ ഏഴ് ഞായറാഴ്ച്ച പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്. ശുദ്ധമായ നർമ്മമുഹൂർത്തങ്ങളിലൂടെ മികച്ച കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയുടേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. കാലാവസ്ഥ മനഷ്യന്റെ ജീവിതത്തിൽ എങ്ങനയൊക്കെ Read More…

Movie News

സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന തെക്ക് വടക്ക് ആരംഭിച്ചു

മലയാള സിനിമയിലെ അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിച്ചഭിനയിക്കുന്ന തെക്ക് വടക്ക് – എന്ന ചിത്രത്തി​ന്റെ ചിത്രീകരണം ഏപ്രിൽ ആറ് ശനിയാഴ്ച പാലക്കാട്ട് ആരംഭിച്ചു. മുട്ടിക്കുളങ്ങര വാർക്കാട് എന്ന സ്ഥലത്തെ പൗരാണികമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ രണ്ടു പേർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം Read More…

Movie News

ഷറഫുദീൻ, അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ‘പെറ്റ് ഡീറ്റെക്റ്റീവ്’ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി

നായകന്റെ വേഷത്തിലും നിർമ്മാതാവ് എന്ന പുത്തൻ റോളിലും യുവതാരം ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന പുതിയ ചിത്രമാണ് ” പെറ്റ് ഡിക്റ്റക്റ്റീവ് “. തെന്നിന്ത്യൻ സിനിമ ലോകത്തിനു ഏറെ പ്രിയങ്കരിയായ നായികയായ അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ഏറെ കൗതുകങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും Read More…

Movie News

രാവണില്‍ അഭിനയിക്കുമ്പോള്‍ സെറ്റില്‍ തന്നെ ആര്‍ക്കും അറിയില്ലായിരുന്നു ; അവസരം അംഗീകാരമായിരുന്നെന്ന് പൃഥ്വി

മണിരത്‌നത്തിന്റെ രാവണില്‍ അഭിനയിക്കുമ്പോള്‍ തന്നെ സെറ്റില്‍ ആര്‍ക്കും അറിയില്ലായിരുന്നെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. എല്ലാവര്‍ക്കും അഭിഷേക് ബച്ചനെയും വിക്രത്തെയും ഐശ്വര്യാറായിയെയും മാത്രമായിരുന്നു അറിയാമായിരുന്നതെന്നും അതൊരു വലിയ പാഠശാല ആയിരുന്നെന്നും മണിരത്‌നം സാറിന്റെ വിളി തനിക്ക് വലിയൊരു അംഗീകാരമായിരുന്നെന്നും പൃഥ്വി പറഞ്ഞു. ആ അവസരം തനിക്ക് ഒരു വലിയ അംഗീകാര സര്‍ട്ടിഫിക്കറ്റ് പോലെയായിരുന്നു. മണി സാര്‍ എനിക്ക് ആ സിനിമ വാഗ്ദാനം ചെയ്തപ്പോള്‍ എനിക്ക് 24 അല്ലെങ്കില്‍ 25 വയസ്സ് ആയിരുന്നു. ഞാന്‍ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ Read More…

Movie News

വിജയ്‌സിനിമയുടെ നിര്‍മ്മാണചെലവില്‍ 75 ശതമാനവും താരത്തിന്റെ പ്രതിഫലം ; എച്ച് വിനോദിന്റെ സിനിമയ്ക്ക് 250 കോടി…!

ഇന്ത്യയില്‍ പരക്കെ അംഗീകാരമുള്ള പ്രാദേശിക സൂപ്പര്‍സ്റ്റാര്‍ ഇളയദളപതി വിജയ് ആണ്. താരത്തിന്റെ സിനിമകള്‍ സൃഷ്ടിക്കുന്ന തലക്കെട്ടുകളും അതിനായി താരം വാങ്ങുന്ന പ്രതിഫലവും ഇന്ത്യയില്‍ ഉടനീളം വാര്‍ത്തയാണ്. വന്‍ ആരാധക ഫോളോവേഴ്സിനും ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്കും പേരുകേട്ട വിജയ് ഓരോ സിനിമയ്ക്കും വാങ്ങുന്ന പ്രതിഫലത്തിന്റെ കാര്യത്തിലും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നു. വിജയുടെ സിനിമകളില്‍, നിര്‍മ്മാണച്ചെലവിന്റെ 75 ശതമാനവും അദ്ദേഹത്തിന്റെ പ്രതിഫലമാണ്. ഈ പുതിയ ചിത്രത്തിലൂടെ, ഇതിഹാസനായ രജനികാന്തിന് തൊട്ടുപിന്നില്‍, തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടനായി Read More…

Featured Movie News

രോമാഞ്ചത്തിന് ശേഷം ആവേശം എത്തുന്നു; ചിത്രം തീയറ്ററുകളിലേക്ക്

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശം ഏപ്രില്‍ 11 ന് തീയേറ്റുകളില്‍ എത്തും. പെരുന്നാള്‍ – വിഷു റിലീസ് ആയാണ് ചിത്രം എത്തുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനാവുന്ന ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കോളേജ് പിള്ളേരും Read More…

Featured Movie News

ജയ് ഗണേഷ് ഏപ്രിൽ 11-ന്

ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ജയ് ഗണേഷ് ” ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത്,വാണി Read More…

Movie News

ആഗോള പ്രേക്ഷകർ നെഞ്ചിലേറ്റി സ്വീകരിച്ച് പൃഥ്വിരാജ് – ബ്ലെസ്സി ചിത്രം ‘ആടുജീവിതം’ നൂറുകോടി ക്ലബ്ബിലേക്ക്

ജനഹൃദയങ്ങൾ കീഴടക്കി തിയേറ്ററുകളിൽ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി ‘ആടുജീവിതം’ മികച്ച സ്വീകാര്യത തുടർന്ന് നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറുന്നു. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ഈ സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോകമെമ്പാടുനിന്നുമുള്ള കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ടെറിട്ടറികളിലും മലയാളസിനിമയിലെ സര്‍വകാല റെക്കോര്‍ഡുകളാണ് ആടുജീവിതം വെറും ഒമ്പതുദിവസം കൊണ്ട് മറികടന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ സീസണ്‍ പോലും ബാധിക്കാത്ത വിധത്തിലുള്ള കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. അതുപോലെതന്നെ വരും ദിവസങ്ങളിലെ Read More…