Hollywood

ലേഡിഗാഗ മൂന്നാമതും വിവാഹ നിശ്ചയത്തിനൊരുങ്ങുന്നു; വരന്‍ ദീര്‍ഘകാല കാമുകനായ മൈക്കല്‍ പോളാന്‍സ്‌കി

ലോകപ്രശക്ത പോപ്പ് ഐക്കണ്‍ ലേഡിഗാഗ ദീര്‍ഘകാല കാമുകനായ മൈക്കല്‍ പോളാന്‍സ്‌കിയെ വിവാഹം കഴിക്കുന്നു. പാട്ടുകാരി ഈ വിവരം ലോകമെമ്പാടുമുള്ള തന്റെ ആരാധകരെ അറിയിച്ചത് 2024 പാരീസ് ഒളിമ്പിക്സ് വേദിയിലായിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടാല്‍ പോസ്റ്റ് ചെയ്ത ടിക് ടോക്ക് വീഡിയോയിലൂടെയാണ് വാര്‍ത്ത പുറത്തുവന്നത്. അടലിനൊപ്പം ഒരു നീന്തല്‍ പരിപാടി ആസ്വദിക്കുന്നതിനിടെ പോളാന്‍സ്‌കിയെ ലേഡിഗാഗ തന്റെ പ്രതിശ്രുത വരന്‍ എന്നാണ് പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിയത്. 2020ല്‍ ലാസ് വെഗാസില്‍ ഒരു പുതുവത്സര ചുംബനം പങ്കിടുന്നതിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് ഇരുവരും Read More…

Hollywood

ട്രംപ് ജയിച്ചാല്‍ നാടുവിടുമെന്ന് ഹോളിവുഡ് മാദകതാരം ഷാരണ്‍സ്‌റ്റോണ്‍ ; ഇറ്റലിയില്‍ പോയി താമസിക്കും

ഹോളിവുഡില്‍ അനേകം സിനിമാതാരങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങളില്‍ ഇടപെട്ടത്. കമലാഹാരീസിന് വേണ്ടി പരസ്യമായി ജാമി ലീ കര്‍ട്ടിസും ഗായിക കാറ്റി പെറിയും മുമ്പോട്ട് വന്നിരുന്നു. രാജി വെയ്ക്കുന്നതിന് മുമ്പ് നടന്‍ ജോര്‍ജ്ജ് ക്ലൂണി പ്രസിഡന്റ് ജോ ബൈഡന് വേണ്ടി ഒരു ധനസമാഹരണം നടത്തി ശ്രദ്ധനേടിയിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും പുതിയതായി ഹോളിവുഡില്‍ നിന്നും രംഗത്ത് വന്നിരിക്കുന്നത് പഴയ ഗ്‌ളാമര്‍ഗേള്‍ ഷാരണ്‍സ്‌റ്റോണാണ്. ട്രംപ് ജയിച്ചാല്‍ അമേരിക്ക വിടുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്ന് താരം പരസ്യമായി പറഞ്ഞു. Read More…

Hollywood

55-ാം ജന്മദിനം ബെന്‍ അഫ്‌ളക്കില്ലാതെ ആഘോഷിച്ച് ജെന്നിഫര്‍ലോപ്പസ്; വേര്‍പിരിഞ്ഞെന്ന് ഉറപ്പായി

ഭര്‍ത്താവ് ബെന്‍ അഫ്‌ളക്കുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ലെങ്കിലും തന്റെ 55 ാം ജന്മദിനം പാട്ടുകാരിയും നടിയും സൂപ്പര്‍താരവുമായ ജെന്നിഫര്‍ലോപ്പസ് ആഘോഷിച്ചു. ന്യൂയോര്‍ക്കിലെ ഹാംപ്ടണ്‍സില്‍ ബ്രിഡ്ജര്‍ടണ്‍ തീം പാര്‍ട്ടിയില്‍ ആയിരുന്നു ജന്മദിനാഘോഷം. ജൂലായ് 24 ആണ് താരത്തിന്റെ ജന്മദിനമെങ്കിലും ആഘോഷം ജൂലൈ 20 നായിരുന്നു നടന്നത്. പരിപാടിയില്‍ റീജന്‍സി കാലഘട്ടത്തിലെ വസ്ത്രധാരണത്തിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയത്. നെറ്റ്ഫ്‌ളിക്‌സില്‍ വന്‍ ഹിറ്റായി മാറിയ റൈംസിന്റെ ഹിറ്റ് സീരീസ് ‘ബ്രിഡ്ജര്‍ട്ടണ്‍’ ആയിരുന്നു ബര്‍ത്ത്‌ഡേയുടെ തീം. സീരീസിലെ കഥാപാത്രങ്ങള്‍ Read More…

Celebrity Hollywood

61 കാരന്‍ ജോണിഡെപ്പിന് പുതിയ കാമുകി ; തന്നേക്കാള്‍ 33 വയസ് ഇളയവള്‍ യൂലിയ വ്ളോസോവ

നടി ആംബര്‍ഹേര്‍ഡുമായുള്ള വഴക്കും നിയമപോരാട്ടവുമൊക്കെ തളര്‍ത്തിയ ഹോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായ ജോണിഡെപ്പിന് പുതിയ പങ്കാളി. 61 കാരനായ ഡെപ്പ് തന്നെക്കാള്‍ 33 വയസ്സ് ഇളപ്പമുള്ള റഷ്യന്‍ സുന്ദരി യൂലിയ വ്ളോസോവയിലാണ് പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുന്നത്. 28 കാരിയായ യൂലിയ റഷ്യന്‍ ബ്യൂട്ടീഷ്യനും മോഡലുമൊക്കെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ജോഡി പലസ്ഥലങ്ങളിലും വച്ച് പരസ്പരം കാണുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘പൈറേറ്റ്സ് ഓഫ് കരീബിയന്‍” താരവും യൂലിയയും 2021 ഓഗസ്റ്റില്‍ പ്രാഗിലെ കാര്‍ലോവി വേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ Read More…

Hollywood

ഫാന്റസി കൂടിപ്പോയി: അമ്മയുമായി യുവാവിന്റെ ലൈംഗികരംഗം ; എച്ച്ബിഒ യിലെ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ ഞെട്ടിക്കുന്നു

മോശവും അക്രമാസക്തവുമാണെന്ന് നേരത്തെ തന്നെ അറിയപ്പെട്ടിരുന്ന എച്ച്ബിഒ യിലെ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ പരമ്പരയിലെ ലൈംഗികരംഗം വിവാദമാകുന്നു. പരമ്പര കണ്ടതിന് ശേഷം ‘ഏറ്റവും മോശമായ’ത് കാണിക്കുവെന്നെന്ന് കാഴ്ചക്കാരുടെ പരാതി. സ്വന്തം മാതാവിനൊപ്പം ഒരു കഥാപാത്രം ലൈംഗികതയില്‍ ഏര്‍പ്പെടുന്നതായുള്ള ചിത്രീകരണമാണ് കാഴ്ചക്കാരെ പരിഭ്രാന്തരാക്കിയത്. ഏറ്റവും പുതിയ എപ്പിസോഡുകളിലൊന്നില്‍ ഡ്രാഗണ്‍ റൈഡര്‍ ഡെമണ്‍ ടാര്‍ഗേറിയയുടെ വിചിത്ര സ്വപ്‌നങ്ങളുടെ ഭാഗമായിട്ടാണ് ഈ രംഗം ചേര്‍ത്തിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ പ്രവര്‍ത്തി അല്‍പ്പം കടന്ന കൈയായിപ്പോയെന്നാണ് കാണികളുടെ വിമര്‍ശനം. രാജകുമാരന്‍ തന്റെ അമ്മയോടൊപ്പം നഗ്‌നനാകുന്നതും Read More…

Hollywood

2025 സെപ്തംബറില്‍ ഭയപ്പെടുത്താനെത്തും ; കോണ്‍ജറിംഗിന്റെ റിലീസിംഗ് പ്രഖ്യാപിച്ചു

‘കോണ്‍ജറിംഗ്’ സീരീസിനോളം സിനിമാപ്രേമികളെ നട്ടെല്ലില്‍ വിറ കൊള്ളിച്ച ഹൊറര്‍സിനിമകള്‍ ലോകത്ത് അപൂര്‍വ്വമാണ്. ഫ്രാഞ്ചൈസിയുടെ മൂന്ന് സിനിമകളും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ സീരീസിന്റെ ആരാധകര്‍ക്ക് അവരുടെ കലണ്ടറുകളില്‍ വട്ടമിടാനുള്ള ഒരു തീയതി കൂടി വരികയാണ്. അത് 2025 സെപ്റ്റംബര്‍ 5 എന്നാണ്. ‘കോണ്‍ജറിംഗ്’ കഥാഗതിയുടെ നാലാമത്തെയും അവസാനത്തെയും ഭാഗം തിയേറ്ററുകളില്‍ എത്തുക അന്നാണ്. പ്രിയപ്പെട്ട അമാനുഷിക ഹൊറര്‍ ഫ്രാഞ്ചൈസിയുടെ യുഗം അവസാനിക്കുകയാണ്. ‘ദി കണ്‍ജറിംഗ്: ദി ഡെവിള്‍ മെയ്ഡ് മീ ഡൂ ഇറ്റ്’, ‘ദി നണ്‍ 2’ Read More…

Hollywood

തന്റെ 18 മില്യണ്‍ ഡോളര്‍ മറ്റുള്ളവര്‍ കൊണ്ടുപോയെന്ന് മുന്‍ഹോളിവുഡ് സ്വപ്‌നറാണി ഷാരന്‍സ്‌റ്റോണ്‍, അസുഖം വരുത്തിയ വിന

ഹോളിവുഡിലെ ഒരുകാലത്തെ സ്വപ്‌നറാണിയായിരുന്നു നടി ഷാരോണ്‍സ്‌റ്റോണ്‍. ഇപ്പോഴും അവരുടെ പഴയ സിനിമകള്‍ ആരാധകരെ ചൂട് പിടിപ്പിക്കാറുണ്ട്. 2001 ല്‍ നടിക്ക് പക്ഷാഘാതം വരികയും പിന്നീട് അതിനെ അതിജീവിച്ച് തിരിച്ചുവരികയും ചെയ്തു. തനിക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനു പിന്നാലെയുണ്ടായ വലിയൊരു പക്ഷാഘാതത്തെ അതിജീവിച്ചു വന്നപ്പോള്‍ ദശലക്ഷക്കണക്കിന് ഡോളറാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് നടി വെളിപ്പെടുത്തി. ചൊവ്വാഴ്ച ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് മുന്‍ ഹോളിവുഡ് സൂപ്പര്‍താരത്തിന്റെ വെളിപ്പെടുത്തല്‍. ആരോഗ്യം വീണ്ടെടുക്കുന്നതിനിടയില്‍ തനിക്ക് 18 മില്യണ്‍ ഡോളറും നഷ്ടപ്പെട്ടതായി നടി Read More…

Hollywood

ഹോളിവുഡ് സൂപ്പര്‍നായകി മാര്‍ഗോട്ട് റോബി അമ്മയാകുന്നു ; ആദ്യ കുഞ്ഞിനെ കാത്ത് താരവും ഭര്‍ത്താവും

ഹോളിവുഡിലെ സൂപ്പര്‍നായികമാരില്‍ പെടുന്ന ബാര്‍ബിഗേള്‍ മാര്‍ഗോട്ട് റോബി അമ്മയാകുന്നു. ഭര്‍ത്താവ് ടോം അക്കാര്‍ലിക്കൊപ്പം ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം. വീര്‍ത്ത വയറുമായി താരം അടുത്തിടെ ഭര്‍ത്താവിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാര്‍ബി എന്ന പണംവാരി ചിത്രത്തോടെ താരം വന്‍ വിലയുള്ള താരത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം ലേക്ക് കോമോയില്‍ ഒരു ബോട്ടില്‍ ഇരുവരും കയറുന്നതിന്റെ ചിത്രം ഡെയ്‌ലിമെയില്‍ പുറത്തുവിട്ടു. 2014 ല്‍ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം ഇരുവരും ഡേറ്റിംഗിലായിരുന്നു. അതേസമയം മാര്‍ഗോട്ടോ ടോമോ ഇതുവരെ സന്തോഷ Read More…

Hollywood

ഹോളിവുഡില്‍ വംശീയ വിദ്വേഷമുണ്ട് ; ലാറ്റിനോകളെ അവര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് സല്‍മാ ഹായേക്ക്

ഹോളിവുഡിലെ പ്രശസ്തയായ വ്യക്തിത്വമായ സല്‍മ ഹയക്ക് മെക്സിക്കന്‍ വംശജയായ അഭിനേത്രിയാണ്. ഇന്ന്, അവര്‍ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള നടിമാരില്‍ ഒരാളാണ്. എന്നാല്‍ മെക്‌സിക്കന്‍ വേരുകള്‍ കാരണം തനിക്ക് തുടക്കത്തില്‍ ഹോളിവുഡില്‍ വംശീയ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നടിച്ചിട്ടുള്ള നടിമാരില്‍ ഒരാളാണ് ഈ മെക്‌സിക്കന്‍ സുന്ദരി. എക്‌സിക്യൂട്ടീവുകള്‍ തന്നെ മെക്‌സിക്കന്‍ സ്ത്രീകളുടെ സ്റ്റീരിയോടൈപ്പിക് റോളുകള്‍ മാത്രമേ കിട്ടുകയുള്ളെന്നും മറ്റൊന്നും കിട്ടില്ലെന്നും അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡ്രൂ ബാരിമോറുമായുള്ള ഒരു അഭിമുഖത്തിലാണ് സല്‍മ ഇക്കാര്യം തുറന്നു Read More…