കൊച്ചു പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയതിന് 16 വയസ്സുള്ള കുട്ടിക്ക് 50 വര്‍ഷത്തെ തടവുശിക്ഷ. ഒക്ലഹോമയില്‍ നിന്നുള്ള 16 വയസ്സുകാരനെ കുഞ്ഞിന്റെ മുഖമുള്ള ക്രിമിനല്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 2022 ലെ വെടിവയ്പ്പിന് നോഹ നെയ് എന്ന കൗമാരക്കാരനാണ് ഇത്രയും വലിയ ശിക്ഷ കിട്ടിയത്. പ്രായപൂര്‍ത്തിയായില്ലെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സമാനമാണെന്ന് കണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു കാര്‍ മോഷ്ടിച്ച് കടക്കുമ്പോഴായിരുന്നു പ്രതി കുറ്റകൃത്യം ചെയ്തത്. ഇതിന്റെ പേരില്‍ നേരത്തേ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചെങ്കിലൂം അവിടെ നിന്നും Read More…
അവിഹിതബന്ധമുണ്ടെന്ന സംശയം; ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് 35 കാരിയായ സ്ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ചാന്ദ് ബാഗ് പ്രദേശത്തെ താമസക്കാരിയായ ഷബ്‌നം ആണ് മരിച്ചത്. ഇരുവരും രണ്ടാമത് വിവാഹം കഴിച്ചവരാണ്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും മുന്ന് മക്കളുണ്ട്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി രാത്രി 12.46 ന് ദയാല്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു കോള്‍ ലഭിച്ചു. പോലീസ് എത്തുമ്പോള്‍ സ്ത്രീ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം കഴിഞ്ഞിരുന്നു. Read More…
ഭക്ഷണശാല കൊള്ളയടിക്കുന്നത് തടയാന്‍ ശ്രമിച്ച പോലീസുകാരനെ കബഡി താരങ്ങള്‍ തല്ലിക്കൊന്നു
ബട്ടിന്‍ഡ: ഭക്ഷണശാല കൊള്ളയടിക്കുന്നത് തടയാന്‍ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിളിനെ നാല് കബഡി കളിക്കാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. പഞ്ചാബിലെ ബര്‍ണാലയില്‍ നടന്ന സംഭവത്തില്‍ അക്രമികള്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങി. ഞായറാഴ്ച വൈകിട്ട് ഭട്ടിന്‍ഡയിലാണ് സംഭവം. തിക്രിവാളിലെ പരംജിത് സിംഗ്, റെയ്‌സറിലെ ജഗരാജ് സിംഗ്, ചീമയില്‍ നിന്നുള്ള ഗുര്‍മീത് സിംഗ്, അംല സിംഗ് വാല ഗ്രാമത്തിലെ വസീര്‍ സിംഗ് എന്നിവരാണ് പ്രതികള്‍. ദര്‍ശന്‍ സിംഗ് എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തിനിടയില്‍ നിലത്ത് വീഴുകയും മൂര്‍ച്ചയുള്ള വസ്തുവില്‍ Read More…
മകളുടെ അമ്മായിയമ്മയുമായി ഒളിച്ചോടി പിതാവ്; രണ്ടാളെയും മരിച്ച നിലയില്‍ ഹോട്ടലില്‍ കണ്ടെത്തി
മകളുടെ അമ്മായിയമ്മയെയും ഒപ്പം ഒളിച്ചോടിയ പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പദേശിലെ ലഖിംപൂരില്‍ 44 കാരനായ രാംനിവാസ് റാത്തോഡ് എന്നയാളെയും മകളുടെ അമ്മായിയമ്മയായ ആശാറാണിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഒരു ഹോട്ടലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. ആശാ റാണിക്ക് ഭര്‍ത്താവും രണ്ടു പെണ്‍മക്കള്‍ ഉള്‍പ്പെടെ മൂന്നുമക്കളുമുണ്ട്. ഭാര്യ മരിച്ച രാത്തോഡിന്റെ മകളെ മെയ് മാസത്തില്‍ ആശാറാണിയുടെ മകന്‍ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് ശേഷം റാത്തോഡ് മകളുടെ ഭര്‍തൃവീട്ടില്‍ സ്ഥിരം Read More…
സ്വത്ത്തര്‍ക്കം: സൂപ്പില്‍ എലിവിഷം നല്‍കി സഹോദരിമാരെ സഹോദരന്‍ കൊലപ്പെടുത്തി
റായ്ഗഡ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് സഹോദരിമാരെ വിഷം നല്കി കൊലപ്പെടുത്തിയയാളെ മഹാരാഷ്ട്രയിലെ റായ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു. സൂപ്പില്‍ എലിവിഷം ചേര്‍ത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ ഗണേഷ്‌മോഹിത് എന്നയാളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഗണേഷ് മോഹിത് ഉണ്ടാക്കിയ സൂപ്പ് കുടിച്ച് നാല് ദിവസത്തിനുള്ളില്‍ രണ്ട് സഹോദരിമാരും മരിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സൊണാലി ശങ്കര് മോഹിത് (34) ഒക്ടോബര് 16നാണ് മരിച്ചത്. സൊനാലിയുടെ മരണത്തിന് തൊട്ടുപിന്നാലെ രണ്ടാമത്തെ സഹോദരി സ്‌നേഹ ശങ്കര്‍ മോഹിത (30)യും മരണത്തിന് കീഴടങ്ങി. ഗണേഷ് Read More…
യൂസ്ഡ് കാര്‍, ലൈംഗികത്തൊഴിലാളിയുടെ ആധാര്‍; ഡല്‍ഹിയില്‍ സ്വിസ് യുവതിയുടെ ദുരൂഹമരണം ചുരുളഴിഞ്ഞത് ഇങ്ങനെ
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ സ്വിസ് സ്വദേശിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ ദുരൂഹത പോലീസ് നീക്കി. ഒറ്റദിവസം കൊണ്ടു തന്നെ കൊലപാതകത്തിന് പിന്നിലെ പ്രതിയെ പോലീസ് പിടികൂടി. നീനാബര്‍ഗര്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ജനക്പുരി സ്വദേശി ഗുര്‍പ്രീതാണ് പ്രതി.കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലുന്നതിന് മുമ്പ് പ്രതി സ്വിസ് യുവതിയുടെ കൈകളും കാലുകളും കെട്ടിയിട്ടു ഹീനമായ പ്രവര്‍ത്തിക്ക് ഇരയാക്കിയിരുന്നു. പിന്നീട് വാഹനത്തില്‍ കയറ്റി യുവതിയുടെ മൃതദേഹം തിലക് നഗറിലെ റോഡരികില്‍ ഉപേക്ഷിച്ചു. നാല് വര്‍ഷം മുമ്പ് Read More…
വീടു പുതുക്കിപ്പണിയാനുള്ള റിയാലിറ്റിഷോയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു ; ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
വീടു പുതുക്കിപ്പണിയാനുള്ള റിയാലിറ്റിഷോയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ഫ്‌ളോറിഡക്കാരന് ജീവപര്യന്തം തടവ്. 2018 ഏപ്രിലില്‍ ഒര്‍ലാന്‍ഡോയിലെ വീട്ടിലെ ബാത്ത് ടബ്ബില്‍ കാല്‍ വഴുതി വീണു മരിച്ചനിലയില്‍ കണ്ടെത്തിയ കൂപ്പര്‍-ട്രോണസ് എന്ന 39 കാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഡേവിഡ് ട്രോണസ് അറസ്റ്റിലായത്. ഭാര്യ ഷാന്റി കൂപ്പര്‍ ട്രോണസിനെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പോലീസ് കണ്ടെത്തിയത്. എന്നാല്‍ കൂപ്പര്‍-ട്രോണസ് മൂര്‍ച്ചയേറിയ ഏതോ ആഘാതത്താലും കഴുത്ത് ഞെരിച്ചുമാണ് മരിച്ചതെന്ന് ഒരു പോസ്റ്റ്മോര്‍ട്ടം കണ്ടെത്തി. കൊലപാതകത്തിന് ശേഷം Read More…
‘സ്‌പൈഡര്‍മാന്‍ തീഫി’ നെ പൊക്കി; കുടുക്കിയത് കള്ളന്റെ പൊട്ടിയ പല്ല്, പോലീസ് പരിശോധിച്ചത് 400 ആശുപത്രികള്‍
അതിവിദഗ്ദ്ധമായി മോഷണം നടത്തി മുങ്ങിയ ‘സ്‌പൈഡര്‍മാന്‍ തീഫ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെ നാലുമാസങ്ങള്‍ക്ക് ശേഷം പോലീസ് പൊക്കി. കുറ്റകൃത്യം നടത്തിയ ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ മോഷ്ടാവിന്റെ പൊട്ടിയ പല്ലിന്റെ സൂചന വെച്ചായിരുന്നു പോലീസ് പിടികൂടിയത്. മോഷണ സ്ഥലത്ത് നിന്നും പോലീസിന് കിട്ടിയ പല്ലിന്റെ ഭാഗമാണ് നിര്‍ണ്ണായക സൂചനയായി മാറിയത്. ഒരു വര്‍ഷത്തിലേറെയായി പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ക്രിമിനലിലേക്കാണ് ദന്തക്ഷയം പോലീസിനെ എത്തിച്ചത്. 19 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊടും ക്രിമിനലാണ് 29 കാരനായ രോഹിത് Read More…
ഐസ്‌ക്രീം കഴിക്കാന്‍ നാലു വയസുകാരന്‍ മകനൊപ്പം പോയ ഗര്‍ഭിണി മരിച്ച നിലയില്‍; രാത്രിമുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു മകന്‍
ഐസ്‌ക്രീം കഴിക്കാന്‍ നാലുവയസ്സുള്ള മകനോടൊപ്പം പുറപ്പെട്ട് കാണാതായ ഗര്‍ഭിണിയെ വ്യാഴാഴ്ച രാവിലെ നദീതീരത്തിന് സമീപം നദീതീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മകന്‍ ഒരു രാത്രി മുഴുവന്‍ അമ്മയുടെ മൃതദേഹത്തിന് കാവലിരുന്നു. ഞെട്ടിപ്പിക്കുന്ന സംഭവം മഹാരാഷ്ട്രയിലായിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ നിന്നും ബുധനാഴ്ച രാത്രി 9.30 ഓടെ പുറത്തു പോയ മകന്‍ ദുര്‍വന്‍ഷിനൊപ്പം പുറത്തുപോയ ബല്ലാര്‍പൂരിലെ ടീച്ചേഴ്സ് കോളനിയിലെ വീട്ടില്‍ നിന്ന് സുഷമ കാക്ഡെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരനായ അവളുടെ Read More…













