Crime

ട്രെഡ്മില്ലില്‍ നിന്ന് തെറിച്ചുവീണത് ജനലിലൂടെ താഴേക്ക്; 22കാരിക്ക് ദാരുണാന്ത്യം

ജക്കാര്‍ത്ത: ജിമ്മില്‍ ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ട്രെഡ്മില്ലില്‍ നിന്ന് തെറിച്ചുവീണ യുവതി മരിച്ചു. മൂന്നുനില കെട്ടിടത്തില്‍ നിന്നാണ് വീണത്. ട്രെഡ്മില്ലിനു പിന്നിലുണ്ടായിരുന്ന ജനലിലൂടെയാണ് യുവതി താഴേക്ക് തെറിച്ചുവീണത്. ഇന്‍ഡോനേഷ്യയിലെ വെസ്റ്റ് കലിമന്റനിലെ പോണ്ടിയാനക്കിലില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ട്രെഡ്മില്ലില്‍ നിന്ന് യുവതി തൂവാല കൊണ്ട് മുഖം തുടയ്ക്കുന്നതിനിടെയായിരുന്നു അപകടം. ഇതിനിടെ പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെട്ട യുവതി തെറിച്ച് വീണത് ജനലിലേക്കാണ്. തുറന്നുകിടന്ന ജനലിലൂടെ യുവതി താഴേയ്ക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ജനലിന്റെ ഫ്രെയിമില്‍ Read More…

Crime

സ്വവര്‍ഗ്ഗ പ്രണയികള്‍ ദത്തെടുത്ത നവജാതശിശു കാറിനുള്ളിലെ ചൂടില്‍ വെന്തുമരിച്ചു…!

സ്വവര്‍ഗ്ഗപ്രണയികള്‍ ദത്തെടുത്ത നവജാതശിശു കാറിനുള്ളില്‍ വെന്തുമരിച്ചു. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ ജൂണ്‍ 13 ന് നടന്ന സംഭവത്തില്‍ ഡയാന സോഫിയ ഡെ ലോസ് സാന്റോസ് എന്ന കുഞ്ഞാണ് മരിച്ചത്. വാതിലുകള്‍ ലോക്കായ കാറില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഈ ദാരുണ സംഭവം നടന്നത്. ജനിച്ച ഉടനെ സ്വവര്‍ഗ്ഗദമ്പതികള്‍ ദത്തെടുക്കുകയും സാന്‍ഡിയാഗോയിലെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്ത കുഞ്ഞാണ് മരിച്ചത്. ജൂണ്‍ 13 ന് പുലര്‍ച്ചെ 12.20 ഓടെ സാന്‍ ഡീഗോയിലെ സാന്റീയിലുള്ള വീടിന് പുറത്ത് സ്വവര്‍ഗ്ഗദമ്പതികളുടെ എസ്യുവിയില്‍ ഡയാനയെ കിടത്തുകയായിരുന്നു. Read More…

Crime

മുന്‍കാമുകൻ വധുവിനെ വെടിവച്ചു കൊന്നു; ആക്രമണം വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍​ക്കേ ബ്യൂട്ടിപാർലറിനുള്ളിൽ

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ വിവാഹ ആഘോഷം വിലാപമായി മാറി. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍​ക്കേയാണ് ഞായറാഴ്ച ബ്യൂട്ടിപാർലറിനുള്ളിൽ വധുവിനെ കാമുകൻ വെടിവെച്ച് കൊന്നത്. മധ്യപ്രദേശിലെ ദതിയ സ്വദേശിനി കാജല്‍ (22) ആണ് കൊല്ലപ്പെട്ടത്. കാജലിന്റെ മുന്‍കാമുകന്‍ ദീപക് കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 9 മണിയോടെ വധു സുഹൃത്തുക്കളോടൊപ്പം പ്രദേശത്തെ ബ്യൂട്ടിപാർലറിൽ ഒരുങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. മറ്റൊരാളുമായി വിവാഹം നടന്നതിൽ അസ്വസ്ഥനായ ദീപക്, പാർലറിന്റെ ജനലിന്റെ ഗ്ലാസ് തകർത്ത് അകത്തകടന്ന് മുന്‍കാമുകിയെ പിസ്റ്റൾ ഉപയോഗിച്ച് Read More…

Crime

‘മുന്നാഭായി’ വരും പരീക്ഷ എഴുതാൻ; രവി അത്രി നീറ്റ് തട്ടിപ്പുകാരുടെ ആൾമാറാട്ടക്കാന്‍ ?

സഞ്ജയ് ദത്തിന്റെ ‘മുന്നാഭായി എം.ബി.ബി.എസ്’ എന്ന ബോളിവുഡ് സിനിമ ഓര്‍മ്മയില്ലേ? മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആൾമാറാട്ടം നടത്തി ഉയർന്ന റാങ്ക് കരസ്ഥമാക്കുന്ന കഥയാണ് സിനിമ പറയുന്നത്. പരീക്ഷ എഴുതേണ്ടയാളിനുപകരം ആൾമാറാട്ടം നടത്തി വേറെയാളെകൊണ്ട് പരീക്ഷ എഴുതിക്കുന്നതാണത്രെ തട്ടിപ്പുകാരുടെ തന്ത്രം. ഇപ്പോള്‍ വിവാദമായിരിക്കുന്ന നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പർ ചോർത്തിയവരെന്ന് കരുതുന്ന ‘സോൾവർ ഗ്യാങ്ങ്’ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ഇതുപോലുള്ള ‘മുന്നാഭായി’മാരെ വാഗ്ദാനം ചെയ്തതായാണ് വിവരം. ഉത്തര്‍പ്രദേശ്‌ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ രവി അത്രിയെ അറസ്റ്റ് ചെയ്തിരുന്നു. Read More…

Crime

ഹോട്ടല്‍മുറിയില്‍ വനിതാ കോണ്‍സ്റ്റബിളിനൊപ്പം പിടിയിലായ ഡിവൈ.എസ്.പി.യെ തരംതാഴ്ത്തി കോണ്‍സ്റ്റബിളാക്കി

ലഖ്‌നൗ: സഹപ്രവര്‍ത്തകയ്‌ക്കൊപ്പം അസ്വാഭാവിക സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ ഉത്തര്‍പ്രദേശ് ഡിവൈ.എസ്.പി.യെ തരംതാഴ്ത്തി. വനിതാ കോണ്‍സ്റ്റബിളിനൊപ്പം പിടിയിലായ ഉന്നാവിലെ ബിഗാപുര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് കൃപാശങ്കര്‍ കനൗജിയെയാണ് കോണ്‍സ്റ്റബിളാക്കി തരംതാഴ്ത്തിയത്. സംഭവം നടന്നിട്ട് മൂന്നുവര്‍ഷമായെങ്കിലും ഇമപ്പാഴാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. 2021 ജൂലൈയില്‍ അവധിക്ക് അപേക്ഷിച്ചതിനുപിന്നാലെ കനൗജിയയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ മേലധികാരികള്‍ അംഗീകരിച്ചെങ്കിലും കനൗജിയ വീട്ടിലേക്കല്ല പോയത്. പകരം കാണ്‍പൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. ഇതിനൊപ്പം തന്റെ സ്വകാര്യ, Read More…

Crime Featured

ശ്രുതിയുടെ ഹണിട്രാപ്പില്‍ പെട്ടത് പൊലീസുകാരും; പരാതി നല്‍കിയാല്‍ പീഡനക്കേസില്‍ കുടുക്കും

കാസർകോട് പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ഹണിട്രാപ്പില്‍പ്പെുത്തി പണം തട്ടിയെടുത്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് തട്ടിപ്പിന് മേൽപറമ്പ് പൊലീസ് കേസെടുത്തത്. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പൊയിനാച്ചി സ്വദേശി യുവാവിൽനിന്ന് പണവും സ്വർണവും തട്ടിയെടുത്ത പരാതിയിലാണ് കേസ്. ആളുകളുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിക്കുക. പരിചയപ്പെടുത്തുന്നത് സിവില്‍സര്‍വീസുകാരിയാണെന്നും ഐ.എസ്.ആർ.ഒയിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ ആണെന്നുമൊക്കെ പറഞ്ഞായിരി്കും. തെളിവുകളും നല്‍കും. ഈ സൗഹൃദം ഉപയോഗിച്ചാണ് പണവും സ്വര്‍ണവും തട്ടിയെടുക്കുക. തട്ടിപ്പ് തിരിച്ചറിഞ്ഞാലും നാണക്കേട് ഓര്‍ത്ത് ആരും പ്രതികരിക്കാന്‍ തയാറാകില്ല. ഇതിന്റെ Read More…

Crime

ബലാല്‍സംഗത്തിന് ശേഷം അരും കൊല? യുവതിയുടെ മൃതദേഹം നഗ്നമായി റെയില്‍വേ ട്രാക്കില്‍

ആന്ധ്രപ്രദേശിലെ എപുരുപളേമില്‍ നിന്ന് കാണാതായ 21കാരി യുവതിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍. സമീപത്തെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബലാല്‍സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി ട്രാക്കില്‍ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനുവേണ്ടി പുറത്തേക്കിറങ്ങിയതാണ് പെണ്‍കുട്ടി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നടത്തിയ തിരച്ചിലിലാണ് മൃതദേഹം റെയില്‍വേ ട്രാക്കിനരികെനിന്നും കണ്ടുകിട്ടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ എത്രയും വേഗത്തില്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നുവെന്നും പൊലീസ് സൂപ്രണ്ട് വകുല്‍ Read More…

Crime

മതനിന്ദ ആരോപിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ കത്തിച്ചു, യുവാവിനെ പിടിച്ചിറക്കി തല്ലിക്കൊന്നു തീവെച്ചു

ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് പാകിസ്താനില്‍ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ തകര്‍ത്തു വിനോദസഞ്ചാരിയെ പിടിച്ചിറക്കി കൊണ്ടുപോയി തല്ലിക്കൊന്നു കത്തിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ നടന്ന സംഭവത്തില്‍ മൊഹമ്മദ് ഇസ്മായില്‍ എന്ന ടൂറിസ്റ്റാണ് കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ച് ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഒരു കൂട്ടം നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ഖൈബര്‍ പഖ്ത്തൂണ്‍വയിലെ നഗരമായ മാദ്യാനിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും സ്‌റ്റേഷനും മുറ്റത്തുകിടന്ന വാഹനങ്ങളൂമടക്കം കത്തിക്കുകയും ചെയ്തു. പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇരയെ ജനക്കൂട്ടം വളയുന്നതും പിടികൂടി ആവേശം കൊള്ളുന്നതിന്റെയും Read More…

Crime

പീഡിപ്പിച്ച സ്വന്തം അച്ഛനെതിരേ പരാതി നല്‍കിയിട്ടും ‘നാണക്കേട്’ പറഞ്ഞ് കേസെടുത്തില്ല ; പോലീസിനെതിരേ 39 വര്‍ഷം നിയമപോരാട്ടം- ഒടുവില്‍ വിജയം

കൗമാരപ്രായത്തില്‍ സ്വന്തം പിതാവ് ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതി അവഗണിച്ചതിന് 56 കാരിയുടെ നിയമപോരാട്ടത്തിന് പിഴയും ക്ഷമാപണവും നടത്തി പോലീസ്. കരോള്‍ ഹിഗ്ഗിന്‍സ് എന്ന 55 കാരി പോലീസിനെതിരേ നടത്തിയ 39 വര്‍ഷത്തെ നിയമപോരാട്ടത്തിനാണ് പര്യവസാനമായത്. കരോള്‍ ഹിഗ്ഗിന്‍സിന്റെ പിതാവ് എലിയട്ട് ആപ്പിള്‍യാര്‍ഡിനെ കോടതി ശിക്ഷിച്ചു. 76 കാരന്‍ ആപ്പിള്‍യാര്‍ഡിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ‘വളരെയധികം സമയമെടുത്തതിന്’ സേന ഇപ്പോള്‍ ക്ഷമാപണം നടത്തി – കൂടാതെ മിസ് ഹിഗ്ഗിസിന് 15,000 പൗണ്ട് നഷ്ടപരിഹാരമായി നല്‍കി. 1984 Read More…